Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

കലഹകാലം (ഹാറ്റാചുപ്പായുടെ മായാലോകം 34)

ഡോ. പ്രമീളാദേവിഡോ. പ്രമീളാദേവി
14 November 2025
This entry is part 34 of 63 in the series ഹാറ്റാചുപ്പായുടെ മായാലോകം

ഹാറ്റാചുപ്പായുടെ മായാലോകം
  • ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
  • ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
  • രുചിയുള്ള വീട്‌ (ഹാറ്റാചുപ്പായുടെ മായാലോകം 3)
  • കലഹകാലം (ഹാറ്റാചുപ്പായുടെ മായാലോകം 34)
  • എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
  • മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
  • പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)

മമ്മയുടെ വീടിനു ചുറ്റുമുള്ള ചെറുകാട്ടിലെ കുരങ്ങന്മാരെല്ലാവരും തമ്മില്‍ത്തമ്മില്‍ സ്‌നേഹവും സഹകരണവുമുള്ളവരാണ്. മമ്മ ഭക്ഷണം കൊടുക്കുമ്പോള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ അവര്‍ തയ്യാറാണ്. തമ്മില്‍ വഴക്കു കൂടുന്നതുപോലും കളിയായി മാത്രം. അങ്ങോട്ടുമിങ്ങോട്ടും ഉപദ്രവിക്കാറില്ല അവര്‍. എന്നാല്‍ ഈയ്യിടെയായി കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. കുരങ്ങന്മാര്‍ വാലില്‍ തൂങ്ങിയാടിയും മരച്ചില്ലകളില്‍ നിന്നു മരച്ചില്ലകളിലേയ്ക്കു ചാടിയും അഭ്യാസങ്ങള്‍ കാട്ടിയുമൊക്കെയുള്ള കളികളൊന്നും ഇപ്പോള്‍ തീരെയില്ല! പകരം എപ്പോഴും തമ്മില്‍ത്തമ്മില്‍ വഴക്കുപിടിക്കലാണ് അവരുടെ പുതിയ പരിപാടി. വെറും വഴക്കല്ല, പരസ്പരം മുറിവേല്പിച്ചും ചോരവീഴ്ത്തിയും ചിലപ്പോഴൊക്കെ കയ്യോ കാലോ ഒക്കെ ഒടിയാന്‍ കാരണമാവുകയും ചെയ്യുന്ന തരം രൂക്ഷമായ വഴക്കുകള്‍! മാത്രമല്ല, ഇത്രയും കാലം മരക്കൊമ്പുകളില്‍ കൂടുകൂട്ടിയിരുന്ന പക്ഷികളെയൊന്നും കുരങ്ങന്മാരൊരിക്കലും ശല്യപ്പെടുത്തിയിരുന്നില്ല; അവരുടെ മുട്ടകള്‍ നശിപ്പിക്കുകയോ കൂടുകള്‍ക്കു കേടുപാടുകള്‍ വരുത്തുകയോ ചെയ്തിരുന്നില്ലെന്നു മാത്രമല്ല, കാറ്റില്‍ കൂടുകള്‍ താഴെ വീണുപോയാല്‍ അവയെടുത്ത് മരക്കൊമ്പില്‍ തിരികെ വെയ്ക്കാനും അവയുടെ കേടുപാടുകള്‍ തീര്‍ക്കാനും മുന്‍പില്‍ നിന്നത് ഈ കുരങ്ങന്മാരായിരുന്നു! പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പരിക്കുപറ്റിയാല്‍ ഉടനെതന്നെ മമ്മയെ വിവരമറിയിക്കാനും വാനരപ്പടയ്ക്ക് വലിയ ഉത്സാഹമായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

എന്നാലിപ്പോഴോ?

പക്ഷിക്കൂടുകള്‍ പിച്ചിച്ചീന്തിയെറിയുകയും മുട്ടകള്‍ താഴെയിട്ടു പൊട്ടിക്കുകയും കിളിക്കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞു കൊല്ലുകയുമൊക്കെയായി കുരങ്ങന്മാരുടെ വിനോദം! പക്ഷികളോ? അവര്‍ തമ്മില്‍ത്തമ്മിലും തീരെ സ്‌നേഹമില്ലാതായിരിക്കുന്നു ഇപ്പോള്‍.

ADVERTISEMENT

എല്ലാ പ്രഭാതങ്ങളിലും വളരെ മധുരമായ കിളിപ്പാട്ടുകള്‍ കേട്ടുകൊണ്ടാണ് ചെമ്പൂവട്ടത്തെ ആളുകള്‍ ഉറക്കമുണര്‍ന്നിരുന്നത്. പാട്ടുമാത്രമല്ല, ആട്ടവുമുണ്ട്. ആകാശത്തേയ്ക്ക് റോക്കറ്റുപോലെ കുതിച്ചു പൊങ്ങിയും, മുകളിലേയ്‌ക്കെറിഞ്ഞ പന്ത് താഴേയ്ക്കു വീഴുന്നതു പോലെ പെട്ടെന്ന് തിരിച്ചു പറന്നു, തലകുത്തിമറിഞ്ഞും ചിറകനക്കാതെ പറന്നും നിലത്തിരുന്നുകൊണ്ട് തൂവലുകള്‍ വിടര്‍ത്തിയുമൊക്കെ പലതരം അഭ്യാസങ്ങള്‍ കാണിക്കുന്ന ആയിരക്കണക്കിനു പക്ഷികളെ കാണുന്നതുതന്നെ സന്തോഷകരമായ കാഴ്ചയായിരുന്നു.

എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. പക്ഷികള്‍ പാട്ടുനിര്‍ത്തിയിരിക്കുന്നു. അഭ്യാസപ്പറക്കലുകള്‍ അവസാനിച്ചിരിക്കുന്നു. തമ്മില്‍ വലിയ സ്‌നേഹമുള്ള സാമൂഹ്യജീവികളായ കാക്കകളുള്‍പ്പെടെ എല്ലാ പക്ഷികളും പരസ്പരം ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിലത്തു മുഴുവന്‍ അറ്റത്തു ചോരത്തുള്ളികളുള്ള തൂവലുകളാണ്; പലനിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുള്ള പക്ഷിത്തൂവലുകള്‍!

കുസൃതിക്കുട്ടനായിരുന്ന ഗണേശന്റെ സ്വഭാവത്തിലുമുണ്ടായിട്ടുണ്ട് വലിയ മാറ്റം. മരങ്ങള്‍ കുത്തിമറിച്ചിടുകയും വാഴയും മരച്ചീനിയും നെല്ലുമൊക്കെ നശിപ്പിക്കുന്നതുമാണ് അവന്റെ വിനോദമിപ്പോള്‍; പോരെങ്കില്‍ കുരങ്ങന്മാരെ വാലില്‍ ചുഴറ്റിയെറിയാനും പാവം മാനുകളെ ചവിട്ടിമെതിക്കാനും കുറുക്കന്മാരെ കൊമ്പില്‍ കോര്‍ക്കാനും കൂടി തുടങ്ങിയിരിക്കുന്നു അവന്‍!

ആരും കളിക്കുന്നില്ല. സന്തോഷിക്കുന്നില്ല. പാടുന്നില്ല. കഥ പറയുന്നില്ല.

പകരം തങ്ങളില്‍ത്തങ്ങളില്‍ ശണ്ഠകൂടുന്നു. ഉപദ്രവിക്കുന്നതില്‍ രസം കണ്ടെത്തുന്നു.
ഇതെന്തൊരു ലോകം?

(തുടരും)

ഹാറ്റാചുപ്പായുടെ മായാലോകം

മഴവെള്ളത്തിലുറങ്ങിപ്പോയി! (ഹാറ്റാചുപ്പായുടെ മായാലോകം 33) ശാഠ്യക്കുട്ടി (ഹാറ്റാചുപ്പായുടെ മായാലോകം 35 )
Tags: ഹാറ്റാചുപ്പായുടെ മായാലോകം
ShareTweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies