- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- കടംകഥയുത്തരങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 32)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
മൂപ്പന്‍ ആരമ്പമരത്തിന്റെ ചുവട്ടിലിരുന്നു. തൊട്ടടുത്തൊരു വെള്ളാരങ്കല്ലില്‍ മമ്മയും. ചുവന്നുതുടുത്ത ഒരു ആരമ്പപ്പഴം തൊലി അടര്‍ത്തി മാറ്റിയിട്ട് മമ്മയ്ക്കു നേരേ നീട്ടി.
”ഇതു കഴിച്ചാല്‍ വിശപ്പും ദാഹോം ക്ഷീണോമെല്ലാം മാറും”
മമ്മ അതു കഴിച്ചു. എന്തൊരു മധുരം! എന്താ സ്വാദ്!
”അമ്മേ,” ആദി മൂപ്പന്‍ ശാന്തമായ ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി.
”പ്രകൃതി തന്നെയാണ് ഈശ്വരന്‍. പ്രകൃതിയിലാണ് മനുഷ്യനുള്‍പ്പടെ എല്ലാ ജീവികളും ജീവിക്കേണ്ടതും. എന്തു പ്രശ്‌നമുണ്ടായാലും അതിന്റെയെല്ലാം ഉത്തരവും പ്രകൃതിയില്‍ത്തന്നെയുണ്ട്” ഒന്നു നിര്‍ത്തിയിട്ട് വീണ്ടും അദ്ദേഹം തുടര്‍ന്നു.
”നമ്മുടെ പ്രശ്‌നത്തിനുള്ള പരിഹാരം പഞ്ചഭൂതങ്ങളാണ് നമുക്കിപ്പോള്‍ പറഞ്ഞു തന്നത്. അമ്മയും കേട്ടല്ലോ ഭൂമിയും ആകാശവും വായുവും തീയും വെള്ളവും പറഞ്ഞതൊക്കെ?”
”കേട്ടു” മമ്മ പറഞ്ഞു ”പക്ഷേ എന്താണവര്‍ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമായില്ല മൂപ്പാ”
”അതു പറയാം” മൂപ്പന്‍ പുഞ്ചിരിയോടെ തുടര്‍ന്നു ”ഭൂമി അല്ലെങ്കില്‍ മണ്ണ് പറഞ്ഞത് ഇതാണ് – വിത്താണ് വേര്, വേരാണ് കായ്, അതു മറക്കരുത് – എന്ന്. ആകാശം പറഞ്ഞത് – തളര്‍ന്നു താഴ്ന്നാലും ഉയര്‍ന്നു പൊങ്ങിടാം – എന്നാണ്. മൂപ്പന്‍ ഒന്നു നിര്‍ത്തി. മമ്മ ആദി മൂപ്പന്റെ മുഖത്തു സൂക്ഷിച്ചു നോക്കിയിരുന്നു. മൂപ്പന്‍ വാത്സല്യത്തോടെ വിശദീകരിച്ചു: ”കുഞ്ഞുങ്ങളാണ് നമ്മുടെ ഭാവി, അതു മറക്കരുതെന്നാണ് ഭൂമി പറഞ്ഞതിനര്‍ത്ഥം. ആകാശം പറഞ്ഞത്, താഴ്ചയോ തളര്‍ച്ചയോ ഉണ്ടായാലും വീണ്ടും നമുക്ക് ഉയരാന്‍ സാധിക്കുമെന്നും” മമ്മ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു അതു കേട്ടപ്പോള്‍ ”വായു പറഞ്ഞതെന്താണെന്നോ?” ആദി മൂപ്പന്‍ തുടര്‍ന്നു ”പറന്നെത്തും പരിഹാരം, തടഞ്ഞില്ലെങ്കില്‍” എന്താണ്.
ദൂരെ നിന്നായിരിക്കാം ഈ കുഴപ്പങ്ങള്‍ക്കുള്ള പരിഹാരമുണ്ടാകുന്നത്. പിന്നെ, തീയ് നല്‍കിയ ഉപദേശമിതായിരുന്നു…. ”എരിഞ്ഞു തീരുന്നു, ഇനി ചാരം മാത്രം, കൊളുത്തിവെക്കുക ചെറുതിരിവെട്ടം” ഒടുവില്‍ ഞാന്‍ സഹായം തേടിയത് വെള്ളത്തോടായിരുന്നല്ലോ.
വെള്ളം പറഞ്ഞതെന്താണെന്നോ? – ഒഴുക്കിനെ തടയല്ല, ചെറുതുള്ളി പുഴയാകും – എന്നാണ്. ”മൂപ്പന്‍ വീണ്ടും കണ്ണടച്ചു മൗനമായിരുന്നു. അപ്പോള്‍ മമ്മ…
”നമ്മളെന്താ ചെയ്യേണ്ടതെന്ന് മൂപ്പന്‍ പറഞ്ഞു തരണം,” ആദിമൂപ്പന്‍ മറ്റൊരു ആരമ്പപ്പഴം തൊലികളഞ്ഞ് മമ്മയ്ക്കു നേരേ നീട്ടിക്കൊണ്ടു പറഞ്ഞു.
”അമ്മേ, വിഷമിക്കേണ്ട… എരിഞ്ഞു തീരുന്നു എന്ന പേടിയുണ്ടെങ്കിലും…. പിന്നെ ഒരു കാര്യത്തിലും വാശിവേണ്ട… പൊയ്‌ക്കോളൂ” മൂപ്പനോട് യാത്ര പറഞ്ഞുപോരുമ്പോഴും മമ്മയുടെ യുള്ളില്‍ അസ്വസ്ഥതയായിരുന്നു. കൃത്യമായ പരിഹാര മാര്‍ഗ്ഗങ്ങളല്ല മൂപ്പനൊരിക്കലും പറയാറുള്ളത്. പകുതി മാത്രം പിടികിട്ടുന്ന ചില വാചകങ്ങളാണ്, പക്ഷേ നാട്ടില്‍ ആളുകള്‍ക്ക് ഓര്‍മ്മ നഷ്ടപ്പെടുകയും മറ്റും ചെയ്യുമ്പോള്‍ പെട്ടെന്നുള്ള എന്തെങ്കിലും പരിഹാരമാണ് വേണ്ടത്. ഇനിയിപ്പോഴെന്തു ചെയ്യും?
എന്തായാലും നേരിടുകതന്നെ. ആത്മധൈര്യമുണ്ടെങ്കിലല്ലേ പ്രശ്‌നങ്ങളെ അതിജീവിയ്ക്കാന്‍ കഴിയൂ?
മമ്മ വീട്ടിലെത്തിയപ്പോള്‍ കണ്ടത് വീണുകിടക്കുന്ന ആഞ്ഞിലിത്തടിയ്ക്കു ചുറ്റും കൂട്ടം കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടമാണ്. പുതിയ കുഴപ്പങ്ങളെന്തെങ്കിലുമുണ്ടായോ? മമ്മ ആളുകളുടെയടുത്തേയ്ക്കു ചെന്നു. ”എന്തുണ്ടായി?”
”ങ്ഹാ… മാളികേലമ്മേ, ഈ ആഞ്ഞിലീടെയുള്ള് മുഴ്വോന്‍ പൊത്താ… അതിനകത്തോട്ടു കോറിപ്പോയ രണ്ടാള്കള് എറങ്ങി വന്നിട്ടില്ല. ഇത് വരെ…. നമ്മടെ പാമ്പപ്പടീലെ ചെറ്യാനും കൊളത്തിങ്കലെ സുഗുണനുമാ കേറീയത്….”
ആരോ പറഞ്ഞത് കേട്ട് മമ്മ ഞെട്ടിപ്പോയി ”ഫയര്‍ഫോഴ്‌സിലറിയിച്ചോ?” ”ഇല്ല, മാളികേലമ്മ വന്നിട്ടാകാംന്നു വിചാരിച്ചു.”
മമ്മ ഉടനെതന്നെ ഫയര്‍ഫോഴ്‌സിലേയ്ക്കു ഫോണ്‍ ചെയ്തു.
(തുടരും)






















