Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

ചിന്നന്‍ മുത്തച്ഛന്‍ (ഹാറ്റാചുപ്പായുടെ മായാലോകം 27)

ഡോ. പ്രമീളാദേവിഡോ. പ്രമീളാദേവി
26 September 2025
This entry is part 27 of 63 in the series ഹാറ്റാചുപ്പായുടെ മായാലോകം

ഹാറ്റാചുപ്പായുടെ മായാലോകം
  • ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
  • ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
  • രുചിയുള്ള വീട്‌ (ഹാറ്റാചുപ്പായുടെ മായാലോകം 3)
  • ചിന്നന്‍ മുത്തച്ഛന്‍ (ഹാറ്റാചുപ്പായുടെ മായാലോകം 27)
  • എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
  • മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
  • പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)

”പത്തിരുനൂറൂകൊല്ലം മുമ്പത്തെ കാര്യമല്ലേ? നേരാണോ നൊണയാണോന്നൊന്നും തീര്‍ത്തു പറയാമ്പറ്റുകേല”
ചിന്നന്‍ മുത്തച്ഛന്‍ കണ്ണുതുടച്ചുകൊണ്ടു പറഞ്ഞു. നാട്ടുകാര്‍ എല്ലാവരും അങ്ങനെയാണദ്ദേഹത്തെ വിളിക്കുന്നത്. ചിന്നന്‍ മുത്തച്ഛന് തൊണ്ണൂറ്റൊന്‍പതു വയസ്സുണ്ട്. എങ്കിലും ഇപ്പോഴും നടക്കാനും സംസാരിക്കാനുമൊന്നും ബുദ്ധിമുട്ടില്ല. കാഴ്ചയ്ക്കു ചെറിയൊരു മങ്ങലുണ്ട്. പക്ഷേ ഓര്‍മ്മശക്തിയ്ക്ക് നല്ല തിളക്കമുണ്ടിപ്പോഴും! ഒന്നും മറന്നിട്ടില്ല ചിന്നന്‍ മുത്തച്ഛന്‍. തന്റെ കുട്ടിക്കാലത്തെ കാര്യങ്ങള്‍ മുതല്‍ ഓരോന്നും ഓര്‍മ്മിച്ചെടുത്തു പറയാറുണ്ട് അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

ഇന്നിപ്പോള്‍ നാട്ടുകാരില്‍ കുറേപ്പേര്‍ അദ്ദേഹത്തെ കാണാനെത്തിയതും പഴയ കാര്യങ്ങള്‍ ചിലതൊക്കെ അറിയാന്‍ വേണ്ടിത്തന്നെയാണ്. മാളികപ്പുരയിലെ ഭീമന്‍ ആഞ്ഞിലി വെറുതെയങ്ങു വീണതായിരിക്കില്ല; പോരെങ്കില്‍ മറ്റു ചിലതു കൂടി നാട്ടില്‍ പലയിടത്തും സംഭവിച്ചിട്ടുണ്ട്. അതൊക്കെ സാധാരണമെന്ന് കരുതാനാവില്ല. പ്രത്യേകിച്ചും പണ്ടുപണ്ട് ഈ നാട്ടില്‍ നടന്നുവെന്നു പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങള്‍കൂടി കണക്കിലെടുത്താല്‍, ഒന്നും നിസ്സാരമല്ല. അവഗണിക്കാനും കഴിയില്ല. അതുകൊണ്ടാണ്, നാട്ടുകാരില്‍ പത്തിരുപത്തഞ്ചാളുകള്‍ രാവിലെ തന്നെ ചിന്നന്‍ മുത്തച്ഛനെ കാണാനെത്തിയിരിക്കുന്നത്. പണ്ടത്തെ കാര്യങ്ങളൊക്കെ ചോദിച്ചറിയുകയെന്നതാണ് വരവിന്റെ ലക്ഷ്യം.

”എന്തായാലും പറയൂ. നേരോ നുണയോ ആയിക്കോട്ടെ. കാര്യങ്ങള്‍ മനസ്സിലാക്കാമല്ലോ” ധൃതിക്കാരനായ പ്രസന്നന്‍ ചിന്നന്‍ മുത്തച്ഛനെ തിരക്കുകൂട്ടുകയാണ്.
”ടേയ് പ്രസന്നാ, നെനക്കിപ്പോന്താ മനസ്സിലാക്കാനൊള്ളത്?”

ADVERTISEMENT

മുത്തച്ഛന്‍ പുഞ്ചിരിയോടെ ചോദിച്ചു.
”അത് പിന്നെ….” പ്രസന്നന് ഉത്സാഹമായി ”നമ്മടെയീ നാട്ടില് എന്തെല്ലാമോ കൊഴപ്പങ്ങള് ഒണ്ടായിട്ടൊണ്ടെന്നും നാട്ടുകാര് വല്ലാതെ കഷ്ടപ്പെട്ടെന്നും ഒക്കെ കേട്ടിട്ടൊണ്ട്.”

”എന്ത് അത്ഭുതസംഭവങ്ങള്? എന്തു കൊഴപ്പങ്ങള്? എനിക്കൊന്നും ഓര്‍മ്മയില്ല പിള്ളാരേ… പെട്ടെന്നൊരു മറവി വന്നത് പോലെ… ഒന്നുമങ്ങോട്ട് ഓര്‍മ്മ വര്ന്നില്ല…” ചിന്നന്‍ മുത്തച്ഛന്റെ മുഖത്തൊരു നിരാശ പടര്‍ന്നു.
”ങേ… ഈ നാട്ടില് ഏറ്റോം കൂടുതല് ഓര്‍മ്മയൊള്ളത് ചിന്നന്‍ മുത്തശ്ശനാണ് ന്നാണല്ലോ എല്ലാരും പറേണത്… എന്നിട്ടിപ്പോ” നാരായണന്‍ കുട്ടിയ്ക്ക് അമ്പരപ്പു തോന്നി. ഇതെന്തു കഥ?

മുത്തച്ഛന്‍ തലചൊറിഞ്ഞു; എഴുന്നേറ്റു നിന്നു; കൈകള്‍ മുഖത്ത് അമര്‍ത്തി തിരുമ്മി. അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടന്നു. ചുറ്റുമുള്ളവര്‍ ഓരോരുത്തരുടേയും മുഖങ്ങളില്‍ മാറി മാറി നോക്കി എന്നിട്ട് വലിയ സങ്കടത്തോടെ പറഞ്ഞു:
”പിള്ളാരേ… എനിക്കൊന്നും ഓര്‍മ്മ വരുന്നില്ല… അല്ല, ഈ നാടിന്റെ പേരെന്തവാ? എവിട്യാ ഞാനിപ്പോ? പിന്നെ… പിന്നെ ആരാ നിങ്ങളൊക്കെ?”

കേട്ടു നിന്നവര്‍ക്കെല്ലാം സങ്കടമായി. അവര്‍ ഒന്നും മനസ്സിലാക്കാതെ പരസ്പരം മുഖത്തു നോക്കി. മാളികേലമ്മ എന്നു നാട്ടുകാര്‍ വിളിക്കുന്ന, മാളികപ്പുരയെന്ന വീട്ടിലെ അമ്മ, നമ്മുടെ ദേവേശിയുടെ മമ്മ – ആ മാളികേലമ്മയാണ് അവരോട് പറഞ്ഞത്, ചിന്നന്‍മുത്തച്ഛനെ പോയി കണ്ട്, പണ്ട് ഈ നാട്ടിലുണ്ടായ ചില കുഴപ്പങ്ങളെക്കുറിച്ചും അതിനു പരിഹാരം നേടിയത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചുമൊക്കെ ചോദിച്ചു മനസ്സിലാക്കാന്‍. തന്റെ ജീവിതകാലത്തെ കാര്യങ്ങള്‍ മാത്രമല്ല, തന്റെ മുതുമുത്തച്ഛന്മാര്‍ പറഞ്ഞു കൊടുത്തിട്ടുള്ള കാര്യങ്ങള്‍ വരെ നല്ല ഓര്‍മ്മയാണ് ചിന്നന്‍ മുത്തച്ഛന്, ചെമ്പൂവട്ടത്തിന്റെ ചരിത്രം വിവരിക്കാന്‍ ചിന്നന്‍ മുത്തച്ഛനോളം പറ്റിയ ഒരാള്‍, ആ നാട്ടിലെന്നല്ല, ഒരിടത്തുമില്ല എന്നതാണ് വാസ്തവം.

ആ മുത്തച്ഛനാണിപ്പോള്‍ പൊടുന്നനേ എല്ലാം മറന്നു പോയിരിക്കുന്നത്. ഇനിയെന്തു ചെയ്യും?

(തുടരും)

ഹാറ്റാചുപ്പായുടെ മായാലോകം

ഹാറ്റാച്ചുപ്പാ (ഹാറ്റാചുപ്പായുടെ മായാലോകം 26) മറന്നുപോയി (ഹാറ്റാചുപ്പായുടെ മായാലോകം 28)
Tags: ഹാറ്റാചുപ്പായുടെ മായാലോകം
ShareTweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies