Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

ഇരുട്ട് (ഹാറ്റാചുപ്പായുടെ മായാലോകം 21)

ഡോ. പ്രമീളാദേവിഡോ. പ്രമീളാദേവി
8 August 2025
This entry is part 21 of 63 in the series ഹാറ്റാചുപ്പായുടെ മായാലോകം

ഹാറ്റാചുപ്പായുടെ മായാലോകം
  • ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
  • ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
  • രുചിയുള്ള വീട്‌ (ഹാറ്റാചുപ്പായുടെ മായാലോകം 3)
  • ഇരുട്ട് (ഹാറ്റാചുപ്പായുടെ മായാലോകം 21)
  • എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
  • മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
  • പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)

ദേവു സ്റ്റോര്‍ മുറിയുടെ വാതില്‍ തുറക്കാന്‍ നോക്കി. ഓ, അത് പൂട്ടിയിട്ടിരിയ്ക്കുകയാണ്. മമ്മ താക്കോലുകള്‍ സൂക്ഷിക്കുന്നത് എവിടെയാണെന്നവള്‍ക്കറിയാം. മമ്മയും ദേവുവും കിടക്കുന്ന മുറിയിലൊരു കൊത്തുപണികളുള്ള മരത്തിന്റെ പെട്ടിയുണ്ട്. പിച്ചള കൊണ്ടാണതിന്റെ അലങ്കാരപ്പണികള്‍. ആ പെട്ടിയ്ക്കുള്ളിലാണ് മമ്മയുടെ എല്ലാ താക്കോലുകളും. ദേവു പെട്ടി തുറന്നു. എത്രയെത്ര താക്കോലുകളാണിതിനുള്ളില്‍! ഇക്കൂട്ടത്തില്‍ നിന്ന് തനിക്കാവശ്യമുള്ളത് എങ്ങനെ കണ്ടുപിടിക്കും? അവള്‍ താക്കോലുകളോരോന്നായി

Google NewsAdd Kesari Weekly as a preferred source on Google

പരിശോധിക്കാന്‍ തുടങ്ങി. അപ്പോഴാണ് രസകരമായൊരു കാര്യമവളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓരോ താക്കോലിന്റെ തലയിലും ഓരോരോ മൃഗങ്ങളുടെ മുഖമുണ്ട്. അതേ മൃഗങ്ങളുടെ മുഖമാണ് അതാത് വാതിലിലുമുള്ളത്. മാത്രമല്ല, എല്ലാ താക്കോലിന്മേലുമുണ്ട് ഒരു തിളങ്ങുന്ന കല്ല്; അതേ നിറത്തിലുള്ള കല്ലുകള്‍ വാതിലിന്മേലുമുണ്ട്. സ്റ്റോര്‍ മുറിയുടെ വാതിലിലുള്ളതൊരു പ്രത്യേകതരത്തില്‍പ്പെട്ട മൃഗത്തിന്റെ രൂപമാണ്, മുഖം മാത്രമല്ല, ശരീരം മുഴുവനും കാണാം. പട്ടിയുടെ മാതിരി രോമങ്ങളുള്ള ശരീരവും മുഖവും. മടങ്ങിക്കിടക്കുന്ന ചെവികള്‍, പൂച്ചയുടേതു പോലുള്ള ശരീരം. നീണ്ടുകൂര്‍ത്തവാല്. അതൊന്നുമല്ല അത്ഭുതം, ദേവു അതുനോക്കി മിഴിച്ചിരുന്നുപോയി.

ശരീരത്തിന്റെ രണ്ടു വശത്തും ഓരോ വലിയ ചിറകുകള്‍! ഇതെന്തു മൃഗമാണ്? മറ്റു താക്കോലുകളിലുള്ളതെല്ലാം പശു, ആട്, ആന, സിംഹം, കടുവാ, പുലി, മാന്‍, മുയല്‍, മയില്‍, കോഴി, കുരങ്ങ് തുടങ്ങിയവയുടെ ചിത്രങ്ങളാണ്. ഇതു മാത്രമെന്താണൊരു വിചിത്രജീവിയുടെ പടം? ഇങ്ങനെയൊരു മൃഗമുണ്ടോ ലോകത്തെവിടെയെങ്കിലും? അതോ ദിനോസറുകളെപ്പോലെ പണ്ട് ഭൂമിയില്‍ ജീവിച്ചിരുന്ന വല്ല ജന്തുക്കളുമായിരിക്കുമോ? ഏതായാലും സ്റ്റോര്‍ റൂമിന്റെ വാതിലിന്മേലുള്ള കുങ്കുമ നിറത്തിലുള്ള കല്ല് ഈ താക്കോലിന്മേലുമുണ്ട്. തുറക്കാനാവുമോയെന്നൊന്നു പരീക്ഷിച്ചുനോക്കാനവള്‍ തീരുമാനിച്ചു.

ADVERTISEMENT

ദേവു താക്കോലുമായി സ്റ്റോര്‍ മുറിയുടെ പൂട്ടിയിട്ടിരിക്കുന്ന വാതിലിനടുത്തേക്കോടി. ഇപ്പോഴും കേള്‍ക്കുന്നുണ്ട് മുകളില്‍ നിന്ന് സംഭാഷണത്തിന്റെ ശബ്ദം. സ്റ്റോര്‍ മുറിയിലൂടെ മാത്രമേ തട്ടിന്‍പുറത്തേയ്ക്കു പ്രവേശിക്കാന്‍ കഴിയൂ. സ്റ്റോര്‍ മുറിയുടെ വാതിലാണെങ്കില്‍ പൂട്ടിയിട്ടിരിയ്ക്കയുമാണ്. പിന്നെങ്ങനെ തട്ടിന്‍പുറത്ത് കയറാന്‍ കഴിയും.

ദേവു അമ്പരപ്പോടെ ആലോചിച്ചു.

തുറക്കാനെളുപ്പമല്ലെന്നവള്‍ക്കു മനസ്സിലായി. കുറനാളായി ഉപയോഗിക്കാത്തതു കൊണ്ടായിരിക്കും, നല്ല മുറുക്കമുണ്ട്. വീണ്ടും വീണ്ടുമവള്‍ താക്കോല്‍ തിരിച്ചുനോക്കി. ക്ലിംഗ്… പെട്ടെന്ന് വാതില്‍ തുറന്നു. ദേവു പതുക്കെ സ്റ്റോര്‍ മുറിയ്ക്കുള്ളിലേയ്ക്കു കയറി. കൂരിരുട്ടാണ്. ഒന്നും കാണാന്‍ വയ്യ.
അവള്‍ക്കു പേടി തോന്നി. ഭിത്തിയിലൊക്കെ വിരലുകളോടിച്ചു തപ്പി നോക്കി. വല്ല സ്വിച്ചുകളുമുണ്ടാകുമോ? എവിടെയാണ് നില്‍ക്കുന്നതെന്നോ ചുറ്റിലുമെന്താണെന്നോ ഒന്നുമറിയില്ല. അങ്ങനെ കുറേയേറെ നേരം തപ്പിക്കഴിഞ്ഞപ്പോഴാണ് സ്വിച്ചില്‍ കയ്യെത്തിയത്. സ്വിച്ചിട്ടതും മുറിയില്‍ വെളിച്ചം നിറഞ്ഞു.
ദേവു ചുറ്റും നോക്കി. വലിയ ഭരണികള്‍ കുറേയെണ്ണമുണ്ട്. വലുതെന്നു പറഞ്ഞാല്‍പ്പോരാ, ഭീമന്‍ഭരണികളെന്നു പറയേണ്ടിവരും. അതിനുള്ളില്‍ വേണമെങ്കില്‍ കയറിയിരിക്കാം. മമ്മയുടെയത്ര വലിപ്പമുള്ള ഒരാള്‍ക്കുപോലും!

അപ്പോഴാണ് മുറിയുടെ ഒരു മൂലയില്‍ മുകളിലേയ്ക്കുള്ള കോവണിപ്പടികള്‍ അവള്‍ കണ്ടത്. മുറികാണുന്നതൊക്കെ ഇനി പിന്നീടാകാം. ആദ്യം കോവണികയറിച്ചെന്ന്, തട്ടിന്‍പുറത്തെന്താണുള്ളതെന്ന് നോക്കാം. ആരാണവിടെ സംസാരിക്കുന്നതെന്നു കണ്ടുപിടിക്കണം. വല്ല സോംബിയുമായിരിക്കുമോ? ദേവൂന് ചെറിയപേടി തോന്നി.

പിന്നെയവള്‍ സ്വയം സമാധാനിപ്പിച്ചു. ഏയ് അങ്ങനെയാവില്ല. മമ്മ പറഞ്ഞിട്ടുണ്ടല്ലോ, എന്നും നാം ജപിക്കുന്ന വീട്ടില്‍ ഈശ്വരനുണ്ടാവുമെന്ന്. ഈശ്വരനുള്ളിടത്ത് ചീത്തയായതൊന്നുമുണ്ടാവില്ലെന്നും.
(തുടരും)

ഹാറ്റാചുപ്പായുടെ മായാലോകം

ശബ്ദങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 20) തൊപ്പി (ഹാറ്റാചുപ്പായുടെ മായാലോകം 22)
Tags: ഹാറ്റാചുപ്പായുടെ മായാലോകം
Share
Tweet
SendShare

Related Posts

ആകാശക്കടൽ (അമ്പിളിത്തോണി 6)

ആകാശക്കടൽ (അമ്പിളിത്തോണി 6)

കഷായമരുന്ന്‌

കഷായമരുന്ന്‌

അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)

അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)

അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)

അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)

നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)

നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies