നാഗ്പൂര്‍ :ആര്.എസ്.എസ്. തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന് നാഗ്പൂരിൽ തുടക്കമായി. വരുന്ന 25 ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് സംഘശിക്ഷാവർഗിൽ പരിശീലനം നൽകും. ഈ വര്‍ഷം ഇത് രണ്ടാമത് വര്‍ഗാണ് നടക്കുന്നത്. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്. മുകുന്ദ പരിപാടിയില്‍ സംബന്ധിച്ചു. വര്‍ഗിന്റെ ഭാഗമായുള്ള പഥ സഞ്ചലനം 28ന് നടക്കും. ഡിസംബര്‍ എട്ടിനാണ് സമാപനം.