തൃശ്ശൂര്‍: പെന്‍ഷന്‍കാരുടെ മെഡിസെപ്പ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് 24-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് അഞ്ചു വര്‍ഷമായെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമാകാത്തതില്‍ സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ കടുത്ത ആശങ്കയിലാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി.ഉണ്ണികൃഷ്ന് ഉണ്ണിത്താന് പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദന് മാസ്റ്റര്‍, സ്വാഗതസംഘം ചെയര്മാന് റിട്ട. എസ്പി പി.എന്‍. ഉണ്ണിരാജന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രതിനിധി സഭയില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് ഉദ്ഘാടനം ചെയ്തു. പി.ബി. ഇന്ദിരാദേവി സ്വാഗതവും കെ.കെ. സതീശന് നന്ദിയും പറഞ്ഞു.