അഹമ്മദാബാദ്: കര്‍ണാവതിയില്‍ സമാപിച്ച ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ പുതിയ കാര്യകർത്താക്കളുടെ നിയുക്തിയായി. എസ് സുദര്‍ശനനാണ് പുതിയ ആര്.എസ്.എസ് കേരള പ്രാന്തപ്രചാരക് . പ്രാന്തപ്രചാരകനായിരുന്ന പി.എന്‍ ഹരികൃഷ്ണകുമാറിനെ ദക്ഷിണക്ഷേത്ര സഹ സമ്പര്ക്കപ്രമുഖായി നിശ്ചയിച്ചു. കേരളം, തമിഴ്നാട് ഉള്‍പ്പെടുന്ന ദക്ഷിണക്ഷേത്രത്തിന്റെ പ്രചാരക് പ്രമുഖ് ഒ.കെ.മോഹനനായിരിക്കും. പ്രചാരക് പ്രമുഖ് ആയിരുന്ന പി.ആര് ശശിധരന് ദക്ഷിണക്ഷേത്ര കാര്യകാരി അംഗമായി. പ്രാന്ത വിദ്യാര്ത്ഥിപ്രമുഖും എറണാകുളം സംഭാഗ് പ്രചാരകനുമായിരുന്ന വി.അനീഷ് സഹ പ്രാന്തപ്രചാരകനായിരിക്കും. എ വിനോദ് സഹ പ്രാന്തപ്രചാരകനായി തുടരും. മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്.