പേരാമംഗലം : അന്തരിച്ച പരിസ്ഥിതി സ്‌നേഹികള്‍ക്ക് പരിസ്ഥിതി ദിനത്തില്‍ പ്രണാമമര്‍പ്പിച്ച് പേരാമംഗലം ശ്രീദുര്‍ഗാവിലാസം സ്‌കൂള്‍. അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ, കവയിത്രി സുഗതകുമാരി എന്നിവരുടെ സ്മരണക്കായി രണ്ട് പ്ലാവിന്‍ തൈകള്‍ യഥാക്രമം സ്‌കൂള്‍ മാനേജര്‍ എം.വി.ബാബു, പി.ടി.എ അധ്യക്ഷന്‍ കെ.വി.ഷാജു എന്നിവര്‍ സ്‌കൂള്‍ അങ്കണത്തില്‍ നട്ടു. നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രധാനാധ്യാപകരായ കെ.കൃഷ്ണന്‍ കുട്ടി, ഹൈസ്‌കൂള്‍ ഇന്‍ ചാര്‍ജ് എം.എസ്. രാജു, എസ്.പി.സി. ചുമതലക്കാരായ സി.എസ് ബൈജു, ടി.എം. ഉഷാദേവി എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും അധ്യാപക – അനധ്യാപകരും സ്വന്തം വീടുകളില്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളികളായി.