ഭോപ്പാല്‍: ഭാരതീയ ചിത്രസാധന സംഘടിപ്പിക്കുന്ന നാലാമത് ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവം ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ദേശീയ സര്‍വകലാശാലയില്‍ വെച്ച് 2022 ഫെബ്രുവരി 18 മുതല്‍ 20 വരെ നടക്കും. നടിയും ലോകസഭാ എം.പിയുമായ ഹേമമാലിനിയാണ് ഇത്തവണത്തെ ചലച്ചിത്രോത്സവം പ്രഖ്യാപിച്ചത്. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ആനിമേഷന്‍, ക്യാംപസ് ചിത്രം എന്നീ നാലു വിഭാഗങ്ങളിലായി പത്തു വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ ഉള്ളത്. 2021 നവംബര്‍ മുപ്പതിനു മുന്‍പായി മത്സരാര്‍ത്ഥികള്‍ ചിത്രങ്ങള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. ഷോര്‍ട് ഫിലിമിനും ഡോക്യുമെന്ററിക്കും ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം.കൂടുതല്‍ വിവരങ്ങള്‍ www.chitrabharati.org , www.bcs-cbff.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.