ദുബായ്: നരേന്ദ്ര മോദി സര്‍ക്കാരിന് രണ്ടാംവട്ടവും മികച്ച ജനവിധി നേടാനായതിന്റെ സന്തോഷത്തില്‍ പ്രവാസികളും പങ്കുചേര്‍ന്നു. ബിജെപിയുടെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറമാണ് ആഘോഷം സംഘടിപ്പിച്ചത്. ദുബായ് ഫോര്‍ച്യൂണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി നിരവധി പേര്‍ സംബന്ധിച്ചു.
മികച്ച ഭരണനിര്‍വ്വഹണം കൊണ്ട് പ്രവാസിഭാരതീ യരുടെ ഹൃദയത്തില്‍ ഇടം നേടിയ ആദ്യ മോദിഗവണ്‍ മെന്റിന്റെ തുടര്‍ച്ചയാകും ഈ ഭരണവും എന്ന പ്രതീക്ഷ യിലാണ് യുഎഇയിലെ പ്രവാസി സമൂഹം. ഐ.പി.എഫ് ദുബായ്, ഷാര്‍ജ വിഭാഗങ്ങള്‍ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ആഘോഷ പരിപാടിയില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. ഓവര്‍സീസ് ബിജെപിയുടെ മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മോത്തി കൗള്‍, ഐ.പി.എഫ് പ്രസിഡന്റ് ഭൂപീന്ദര്‍, ഐ പി എഫ് വനിതാ വിഭാഗം കണ്‍വീനര്‍ ശില്പ നായര്‍, ഭാരവാഹികളായ വിജയന്‍നായര്‍, രാജീവ് രഞ്ജന്‍, രഘു, സുമിത സതീഷ്, രാജീവ് കോടമ്പള്ളി എന്നിവര്‍ ആഘോഷ പരിപാടിയില്‍ സംബന്ധിച്ചു.