കോഴിക്കോട്: കാല്‍പനികതയുടെ ലോകത്ത് സഞ്ചരിക്കുന്ന പ്രതിഭാധനനായ കവിയാണ് മലയത്ത് അപ്പുണ്ണി എന്ന് കവി പി.പി. ശ്രീധരനുണ്ണി അഭിപ്രായപ്പെട്ടു. ലാളിത്യമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. കേന്ദ്രസാഹിത്യ അ ക്കാദമി അവാര്‍ഡ് അ ദ്ദേഹത്തിന് വൈകി വന്ന അംഗീകാരമാണ്; ശ്രീധരനുണ്ണി പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കവിയും ബാലസാഹിത്യകാരനുമായ മലയത്ത് അപ്പുണ്ണിയെ ആദരിക്കാനായി ബാലഗോകുലവും മയില്‍പ്പീലി മാസികയും ചേര്‍ന്ന് നടത്തിയ ആദരണസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്തികള്‍ ആഗ്രഹിക്കാത്ത, ജീവിതം മുഴുവന്‍ കവിതയ്ക്കും ബാലസാഹിത്യത്തിനുമായി മാറ്റിവെച്ച മഹാനായ കവിയാണ് മലയത്ത് അപ്പുണ്ണിയെന്ന് മയില്‍പ്പീലി മാസികയുടെ എഡിറ്റര്‍ സി.കെ. ബാലകൃഷ്ണന്‍ പറഞ്ഞു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ എ.കെ. പത്മനാഭന്‍ അധ്യക്ഷനായിരുന്നു. കവയിത്രി ജയ ശ്രീ കിഷോര്‍, ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി. രാജന്‍ മാസ്റ്റര്‍, തപസ്യ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി പ്രൊഫ. ശ്രീശൈ ലം ഉണ്ണിക്കൃഷ്ണന്‍, ബാലഗോകുലം ജില്ലാ കാര്യദര്‍ശി കെ.കെ. ശ്രീലാസ്, പി.ടി. പ്രഹ്‌ളാദന്‍ എന്നിവര്‍ സം സാരിച്ചു. മലയത്ത് അപ്പുണ്ണിയുടെ കൃതികള്‍ക്ക് ബാലഗോകുലത്തിലെ കുട്ടികള്‍ തയ്യാറാക്കിയ ആസ്വാദന അവതരണവും നടന്നു.