Friday, September 18, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
മുഖപ്രസംഗം

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

കേസരി ഡെസ്ക്കേസരി ഡെസ്ക്
18 September 2026

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഈയിടെ നടത്തിയ വിദേശ സന്ദര്‍ശനത്തിന് ചരിത്രപരമായി വളരെയധികം പ്രാധാന്യമുണ്ട്. സംഘത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് അദ്ദേഹം അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലും മൂന്ന് വലിയ പരിപാടികളില്‍ പങ്കെടുത്തതെങ്കിലും അവയില്‍ പ്രകടിപ്പിച്ച ആശയങ്ങള്‍ മുഴുവന്‍ ലോകത്തിനും ബാധകമായവയായിരുന്നു. യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുമിടയില്‍ പരിഹാരം കാണാനാകാതെ നട്ടംതിരിയുന്ന മാനവരാശിക്കു മുന്നില്‍ ഏകതയുടെ സന്ദേശത്തിലൂടെ പ്രത്യാശയുടെ പുതുവെളിച്ചം പകര്‍ന്നു നല്‍കുകയാണ് സര്‍സംഘചാലക് ചെയ്തത്. ആഗസ്റ്റ 29 ന് അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ‘ആഗോള ഏകതാ സമ്മേളന’ത്തില്‍ അമേരിക്കയിലെ 39 സംസ്ഥാനങ്ങളിലെ 850 നഗരങ്ങളില്‍ നിന്നായി 6000 പ്രതിനിധികളാണ് പങ്കെടുത്തത്. 250 സംഘടനകളുടെ പ്രാതിനിധ്യം സമ്മേളനത്തിലുണ്ടായി. കൂടാതെ 30 രാജ്യങ്ങളില്‍ നിന്നുള്ള 180 മതനേതാക്കളും പങ്കെടുത്തു. ആഗസ്റ്റ് 31- ന് കാനഡയിലെ ടൊറന്റോയില്‍ നടന്ന ‘ഹിന്ദു വിശ്വബന്ധു’ പരിപാടിയില്‍ 175 സംഘടനകളെ പ്രതിനിധീകരിച്ച് 8 സംസ്ഥാനങ്ങളില്‍ നിന്നായി 2500 പേര്‍ പങ്കെടുത്തു. സപ്തംബര്‍ 6ന് നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നടന്ന ‘ഏകതാ ആഘോഷ’ ത്തില്‍ 326 സംഘടനകളെ പ്രതിനിധീകരിച്ച് 600 പേര്‍ പങ്കെടുത്തു.

Google NewsAdd Kesari Weekly as a preferred source on Google

മൂന്ന് സമ്മേളനങ്ങളിലും സര്‍സംഘചാലക്, ഹിന്ദുധര്‍മ്മം മുന്നോട്ടുവെക്കുന്ന മാനവ ഐക്യത്തിന്റെ സന്ദേശമാണ് നല്‍കിയത്.’വസുധൈവ കുടുംബകം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസങ്ങള്‍ക്കതീതമായി ലോകത്തെ ഒന്നായി കാണുന്ന ദര്‍ശനമാണ് അദ്ദേഹം അവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളിലും വിശ്വാസങ്ങളിലും ഉള്‍പ്പെട്ട ആയിരക്കണക്കിന് പ്രതിനിധികളിലും പ്രസംഗങ്ങള്‍ മാധ്യമങ്ങളിലൂടെ ശ്രവിച്ച ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനങ്ങളിലും ഇവ വലിയ സ്വാധീനം ചെലുത്തി.

ന്യൂയോര്‍ക്കിലെ പരിപാടിയുടെ ഭാഗമായി നടന്ന രക്ഷാബന്ധന്‍ ഉത്സവം മാനവ ഐക്യത്തിന്റെ വൈകാരിക ഭാവം സദസ്യരില്‍ ഉണര്‍ത്തി. കൈളില്‍ പരസ്പരം രാഖി ബന്ധിച്ചുകൊണ്ട് എല്ലാ ഭേദഭാവനകള്‍ക്കുമതീതമായി മാനവ സമൂഹം ഒന്നാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ഏകതയുടെ അനുഭൂതി അവര്‍ അനുഭവിച്ചു. രക്ഷാബന്ധന്‍ ആഘോഷത്തിന് ഒരു അന്താരാഷ്ട്ര പരിവേഷം ഇതോടെ കൈവന്നു.

ADVERTISEMENT

‘ഞാന്‍ ഒരു മതപണ്ഡിതനോ മതമേധാവിയോ അല്ല…. പക്ഷെ മതങ്ങള്‍ വ്യത്യസ്തമാണെങ്കിലും മാനവരാശി ഒന്നാണെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.’ സര്‍സംഘചാലകന്റെ ഈ വാക്കുകള്‍ മാനവ ഏകതയുടെ അടിസ്ഥാനത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം അമേരിക്കന്‍ ഹിന്ദു സമൂഹത്തിന്റെ പ്രഭാവം വിളിച്ചോതുന്നുവെന്ന, സോഹോ കോര്‍പ്പറേഷന്റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ശ്രീധര്‍ വെമ്പുവിന്റെ അഭിപ്രായം ശ്രദ്ധേയമായി. കാനഡയിലെ പരിപാടിയില്‍ പങ്കെടുത്ത ഇറാനിയന്‍ പൗരനായ ഹാസന്‍ ബി., ‘ചരിത്രവും പാരമ്പര്യവും തനിമയും ഇത്രയധികം അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകടിപ്പിക്കുന്ന ഒരു സംസ്‌കാരത്തെ അടുത്തറിയാന്‍ കഴിഞ്ഞത് വളരെയധികം സൗഭാഗ്യകരമായിരുന്നു’ എന്നാണ് അഭിപ്രായപ്പെട്ടത്. വ്യത്യസ്ത പശ്ചാത്തലങ്ങള്‍, സംസ്‌കാരങ്ങള്‍, ഭാഷകള്‍, മതങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയൊക്കെ ഉള്ളപ്പോഴും മനുഷ്യരെന്ന നിലയില്‍ നാം ഒന്നാണെന്ന ഡോ. മോഹന്‍ ഭാഗവതിന്റെ സന്ദേശം തന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതായും അദ്ദേഹം എഴുതി.

സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്ത വിശ്വസാഹോദര്യത്തിന്റെ കാലികമായ ആവിഷ്‌ക്കാരമായിരുന്നു സര്‍സംഘചാലക് പങ്കെടുത്ത ഏകതാ സമ്മേളനങ്ങള്‍. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ 400-ാം വര്‍ഷത്തില്‍ സംഘടിപ്പിക്കപ്പെട്ട ചിക്കാഗോ മതമഹാ സമ്മേളനത്തില്‍ പങ്കെടുത്താണ് സ്വാമിജി ഹിന്ദുധര്‍മ്മത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ചതെങ്കില്‍ ഇത്തവണ ഭാരതത്തിന്റെ പരമവൈഭവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ടീയ സ്വയംസേവക സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നടന്ന ഏകതാ സമ്മേളനങ്ങളിലാണ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാനവ ഐക്യത്തിന്റെ സന്ദേശം നല്‍കിയത്. സന്ദര്‍ഭം വ്യത്യസ്തമാണെങ്കിലും സന്ദേശം ഒന്നുതന്നെയാണ്. മാനവരാശിയുടെ ഐക്യത്തിലാണ് ലോകത്തിന്റെ ശോഭനമായ ഭാവി കുടികൊള്ളുന്നത്. ഭാരതം ഉണരുന്നത് ലോകത്തിനു വേണ്ടിയാണെന്ന് മഹര്‍ഷി അരവിന്ദനും തന്റെ പ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന സനാതന പ്രകാശം ലോകത്തിലാകെ വ്യാപിപ്പിക്കാനാണ് ഭാരതം ഉയരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരിവര്‍ത്തനത്തിന്റേതായ ഈ സവിശേഷ മുഹൂര്‍ത്തത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. മാനവ ഐക്യത്തിലേക്കുള്ള സുപ്രധാനമായ ഒരു ചുവട്‌വെയ്പാണ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിലൂടെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയിരിക്കുന്നത്.

Tags: FEATUREDഡോ. മോഹന്‍ ഭാഗവത്
Share
Tweet
Send
Share

Related Posts

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

പിഎം ശ്രീയിലെ പുകമറകള്‍

പിഎം ശ്രീയിലെ പുകമറകള്‍

Shopping Cart

Latest

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

അണപൊട്ടുന്ന അയ്യപ്പവിരോധം

അണപൊട്ടുന്ന അയ്യപ്പവിരോധം

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി

പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies