കേരളത്തിലെ മുസ്ലീം ജനസംഖ്യ 28 ശതമാനം കടന്നു. ഇസ്ലാം മതവിശ്വാസികള്‍ ഓരോ ശതമാനം കൂടുമ്പോഴും അവര്‍ എങ്ങനെയാണ് അതത് രാജ്യത്ത് പ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ച് അലി സിന എന്ന യൂറോപ്യനായ എക്‌സ് മുസ്ലീം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തുടക്കത്തില്‍ അതത് രാജ്യത്തെ നിയമത്തിനനുസരിച്ച് ജീവിക്കുന്ന അവര്‍ 15 ശതമാനം കഴിഞ്ഞാല്‍ തനിനിറം പുറത്തെടുത്തു തുടങ്ങും. 25% ആയാല്‍ ശരീഅത്ത് നിയമത്തിനു വേണ്ടിയും മത അധികാരത്തിനു വേണ്ടിയും അവകാശത്തിനു വേണ്ടിയും രാഷ്ട്രീയ അധികാരം കയ്യാളാനുമുള്ള ശ്രമം തുടങ്ങും. മനുഷ്യാവകാശങ്ങള്‍ പ്രശ്‌നമല്ല. കിത്താബ് അനുസരിച്ച് ഇതര മതസ്ഥര്‍ കാഫിറുകള്‍ ആയതുകൊണ്ട് കാഫിറുകളെ എവിടെ കണ്ടാലും കൊല്ലണമെന്ന മതവിശ്വാസം നടപ്പിലാക്കുന്നു. സംഗീതവും നൃത്തവും ഹറാമാണ്. അതുകൊണ്ടുതന്നെയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ടെലിവിഷനും റേഡിയോയും അടക്കം തകര്‍ക്കുകയും നാട്ടിലെ നാടന്‍ കലാകാരന്മാരും മറ്റും ഉപയോഗിച്ചിരുന്ന ഹാര്‍മോണിയം പോലെയുള്ള വാദ്യോപകരണങ്ങളും ഒക്കെ തകര്‍ത്തത്. അവര്‍ക്ക് സ്ത്രീകള്‍ കൃഷിയിടങ്ങളാണ്. പെണ്‍കുട്ടികളുടെ മനസ്സോ ഹിതമോ അറിയാതെ ഏത് പെണ്ണിനെയും തങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് എന്ന കിരാത ഗോത്രവര്‍ഗ്ഗ മനോഭാവമാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവാഹപ്രായം കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടികളുടേത് പതിനെട്ടും ആണ്‍കുട്ടികളുടേത് 21 ഉം ആക്കി ഉയര്‍ത്തിയത് താഴ്ത്തണമെന്ന് ആവശ്യപ്പെട്ടു വന്നത് സമസ്തയും മുസ്ലീം സംഘടനകളും തങ്ങള്‍മാരും ഒക്കെ തന്നെയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ എംബിബിഎസ്സുകാരനായ മുന്‍മന്ത്രിയും ഈ അഭിപ്രായത്തെ പിന്തുണച്ചു. ആണ്‍കുട്ടികളുടെ വിവാഹപ്രായം താഴ്ത്തണം എന്ന് അവര്‍ക്ക് അഭിപ്രായമില്ല. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ പ്രായം നോക്കാതെ കല്യാണം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു വാദം. പലപ്പോഴും പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ ഋതുമതികള്‍ ആകുന്നുണ്ട്. ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന കുഞ്ഞുങ്ങളെ, ജീവിതം എന്തെന്നറിയാത്ത ജീവിതത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കാത്ത പിഞ്ചു ബാല്യങ്ങളെ തങ്ങള്‍ക്ക് കല്യാണം കഴിച്ചു തരണം എന്ന് ആവശ്യം ഉയരുമ്പോള്‍ എന്തുകൊണ്ടാണ് നൂറു ശതമാനം സാക്ഷരതയും ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ സാക്ഷരതയുമുള്ള കേരളത്തില്‍ പോലും ഇതിനെതിരെ എതിര്‍പ്പ് ഉയരാത്തത്?
ഭാരതത്തിന്റെ മതേതരത്വത്തെ മറയാക്കിക്കൊണ്ട് അന്ധമായ സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന കുറെയൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ട് എന്നാണ് മുസ്ലിയാരുടെ വാദം. സ്ത്രീകള്‍ പൊതുവേദികളില്‍ വരണ്ട എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണത്രെ ഇസ്ലാം സ്ത്രീകള്‍ക്ക് എല്ലാവിധ ബഹുമാനവും നല്‍കുമ്പോള്‍ ചിലര്‍ അത് ദുരുപയോഗപ്പെടുത്തുകയാണെന്നും മുസ്ലിയാര്‍ കുറ്റപ്പെടുത്തി. ഇത്തവണ ഓണത്തോട് അനുബന്ധിച്ച് തലമറച്ച പെണ്‍കുട്ടികള്‍ കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണക്കളികളില്‍ ഏര്‍പ്പെട്ടതും ഓണസദ്യ കഴിച്ചതുമാണ് മുസ്ലിയാരെ വിറളി പിടിപ്പിച്ചത്. മുസ്ലീം കുട്ടികള്‍ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതും പങ്കെടുക്കാതിരിക്കുന്നതും അവരുടെ സാമൂഹികബോധത്തിന്റെയും പെരുമാറ്റത്തിന്റെയും ഒക്കെ അടിസ്ഥാനത്തില്‍ തീരുമാനിക്കാം. പക്ഷേ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിന് പോകാതെ, പുറത്തിറങ്ങാതെ വീടുകളില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം എന്ന് പറയുന്ന മതബോധം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമൂഹിക മുന്നേറ്റത്തിനും പരിഷ്‌കരണത്തിനും ഉതകുന്നതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇത്തരം മതവിശ്വാസങ്ങളെ ‘മുട്ടാളത്തരം’ എന്ന് വിശേഷിപ്പിച്ച മഹാകവി കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതി തുറന്നു കാട്ടുന്നത് ഈ മതത്തിന്റെ ദുരവസ്ഥ തന്നെയാണ്. ആണുങ്ങളുടെ കൂടെ മാത്രമേ പെണ്‍കുട്ടികള്‍ പുറത്തു പോകാവൂ, ഒരു ശരീരഭാഗവും പുറത്തുകാട്ടാതെവേണം യാത്ര ചെയ്യാന്‍ തുടങ്ങിയ ചട്ടങ്ങള്‍ മതത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ താലിബാനെയും വെല്ലുന്ന അടിമത്തത്തിലേക്കാണ് അത് പെണ്‍കുട്ടികളെ നയിക്കുന്നത്. മുല്ലപ്പൂ വിപ്ലവത്തിന്റെ പേരില്‍ ഈജിപ്തിലും ഇറാനിലും സൗദി അറേബ്യയിലും ഒക്കെ രാജകുമാരിമാര്‍ അടക്കമുള്ളവര്‍ വലിച്ചെറിഞ്ഞ ഹിജാബ് 40 ഡിഗ്രി ചൂടുള്ള കേരളത്തില്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ എവിടേക്കാണ് കേരളത്തെ കൊണ്ടുപോകുന്നത്? ഒരു മതത്തിന്റെ വിശ്വാസത്തിന്റെ ഭാഗം എന്ന രീതിയില്‍ മാത്രം ഇതിനെ കാണാന്‍ കഴിയുമോ? കിത്താബില്‍ പറയുന്നതുപോലെ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരിക്കുകയാണെങ്കില്‍ അത് സമൂഹത്തെ ബാധിക്കില്ല. പൊതുവിടങ്ങളിലും പൊതുവിദ്യാലയങ്ങളിലും മെഡിക്കല്‍കോളേജിലും പഠിക്കുന്നവര്‍ക്ക് തന്റെ മതമനുസരിച്ച് മാത്രമുള്ള വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കാന്‍ കഴിയുമോ? പ്രത്യേകിച്ചും ശസ്ത്രക്രിയകള്‍ നടക്കുന്ന മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും തങ്ങളുടെ വസ്ത്രം ധരിക്കാന്‍ അവകാശം വേണം എന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വനിതാ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടത് മറക്കരുത്. ഈയൊരു മനോഭാവം, സാമൂഹികവിരുദ്ധമായ ചിന്താഗതി, മതവിശ്വാസത്തിന്റെ പേരില്‍ പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനുമാണ് ശ്രമിക്കുന്നത്. സൗദി അറേബ്യയില്‍ ഇല്ലാത്ത അടിമത്തവും അടിച്ചമര്‍ത്തലും ആണ് കേരളത്തില്‍ ചില പുരോഹിതന്മാരും മുസ്ലീം സംഘടനകളും സമസ്തയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീം ലീഗും പോപ്പുലര്‍ ഫ്രണ്ടും യുഡിഎഫിന് പിന്തുണ കൊടുത്തു എന്നതിന്റെ പേരില്‍ മാത്രം കേരളം ഇസ്ലാമിക രാജ്യമായി മാറി എന്ന് ആരും കരുതരുത്. പത്താം ക്ലാസ് പരീക്ഷ മികച്ച രീതിയില്‍ വിജയിച്ച പെണ്‍കുട്ടി സ്റ്റേജില്‍ കയറി സമ്മാനം വാങ്ങിയാല്‍ അത് മതവിരുദ്ധമാണെന്ന് പറയുന്ന മതാന്ധതയെ ചെറുത്തു തോല്‍പ്പിച്ചേ മതിയാകൂ.
കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ ഒറ്റപ്പെട്ട ചില കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മുകാരും പരസ്യപ്രസ്താവനയുമായി രംഗത്തുവന്നു. കാന്തപുരത്തെയും ഇസ്ലാം മതത്തെയും നേരിട്ട് വിമര്‍ശിക്കാനുള്ള ഭയംകൊണ്ടായിരിക്കും ഈ നിലപാട് ആര്‍എസ്എസിന്റേതും മനുസ്മൃതിയുടേതും ആണെന്ന് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി വെച്ചു കാച്ചിയത്. ബാല്യത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മക്കളും സംരക്ഷിക്കുന്ന, സംരക്ഷിക്കപ്പെടേണ്ട സ്ത്രീയെ കുറിച്ചാണ് മനുസ്മൃതിയില്‍ പറഞ്ഞത്. ആ സ്ത്രീ സ്വാതന്ത്ര്യം പരിരക്ഷയുടേതാണ്. സമൂഹത്തിന്റെയും വീടിന്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിന്റേതാണ്, അത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല. ഇതേ മനുസ്മൃതിയില്‍ തന്നെ ‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ’ എന്ന് പറഞ്ഞിട്ടുണ്ട്. എവിടെയാണ് സ്ത്രീകള്‍ പൂജിക്കപ്പെടുന്നത് അവിടെ ദേവതകള്‍ പ്രസന്നരാകുന്നു, സന്തുഷ്ടരാകുന്നു എന്നാണ് അര്‍ത്ഥം. ആര്‍എസ്എസും സനാതനധര്‍മ്മവും വിഭാവനം ചെയ്യുന്ന സ്ത്രീത്വം സമഭാവനയുടേതാണ്. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണത്. സ്ത്രീയെ കുടുംബത്തിന്റെ വിളക്കായും ശക്തിയായും രക്ഷകയായും കാണുന്ന ഉദാത്തമായ പാരമ്പര്യത്തിന്റെയും മൂല്യത്തിന്റെയും ചൈതന്യവത്തായ സംസ്‌കാരമാണ് സനാതനധര്‍മ്മം. ഭാരതീയ പാരമ്പര്യത്തില്‍ സ്ത്രീകളെ ഒഴിവാക്കിയോ ഒഴിച്ചു നിര്‍ത്തുകയോ ചെയ്തിരുന്ന ഏതെങ്കിലും ഒരു ഇടം കാട്ടിത്തരാന്‍ കഴിയുമോ? ബേബിയെ നയിക്കുന്ന വികാരം ഭയമാണ്. കാന്തപുരത്തോടുള്ള ഭയം, ഇസ്ലാമിനോടുള്ള ഭയം, വോട്ട് ബാങ്കിനോടുള്ള ഭയം. ഇസ്ലാമിനെ പറഞ്ഞാല്‍ ഹിന്ദുവിനെ പറഞ്ഞില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകും എന്ന ഭയം.
കാന്തപുരത്തിന്റെ അഭിപ്രായത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രകടിപ്പിച്ച അഭിപ്രായം പിന്‍വലിച്ചതും ബേബിയുടെ അതേ ഭയം കൊണ്ടാണ്. സമസ്തയുടെ നേതാക്കള്‍ ലീഗ് എംഎല്‍എയുടെ നേതൃത്വത്തില്‍ വന്ന് വിരട്ടുക കൂടി ചെയ്തപ്പോള്‍ ഭയം ഇരട്ടിച്ചു. വാര്‍ത്താസമ്മേളനത്തിലെ ശരീരഭാഷയും അത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വന്നപ്പോഴും സംശയിച്ചു ഇസ്ലാമിക മതമൗലികവാദികളുടെയും മുസ്ലീം ലീഗിന്റെയും അടിമയായി മാറിയിരുന്ന സതീശന് ധൈര്യം വന്നു തുടങ്ങിയോ എന്ന്. ആ സംശയത്തിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രസ്താവനയോട് യോജിപ്പില്ല എന്ന തലക്കെട്ടോടെയാണ് തിരുവനന്തപുരം വാര്‍ത്താസമ്മേളനത്തിന്റെ വാര്‍ത്ത മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. സ്ത്രീകള്‍ പൊതുരംഗത്തേക്ക് ഇറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്ന പ്രസ്താവന കാന്തപുരം പത്തൊമ്പതാം നൂറ്റാണ്ടില്‍ നടത്തേണ്ടതാണെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളി ഇസ്ലാം മതത്തിന്റെ ചരിത്രം വിശദീകരിച്ച് തനിക്ക് ക്രിസ്തുമതത്തില്‍ മാത്രമല്ല ഇസ്ലാം മതത്തിലും ഖുര്‍ആനിലും പാണ്ഡിത്യം ഉണ്ടെന്ന് സതീശന്‍ തെളിയിച്ചിരുന്നു. നബിയുടെ ഒന്നാം ഭാര്യ വലിയൊരു ബിസിനസുകാരിയായിരുന്നു. മറ്റൊരു ഭാര്യയായ ആയിഷ സര്‍വ്വസൈന്യാധിപ ആയിരുന്നു എന്നിങ്ങനെ പ്രവാചകന്റെ ഭാര്യമാരെ കുറിച്ചും സതീശന്‍ വിശദീകരിച്ചിരുന്നു. പക്ഷേ സതീശന്‍ പ്രവാചകന്റെ ഭാര്യമാരെ കുറിച്ച് പറഞ്ഞതാണ് സമസ്തയെ കാര്യമായി പ്രകോപിപ്പിച്ചത്. കെ.പി. നൗഷാദ് അലി എംഎല്‍എയുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ ക്ലിഫ് ഹൗസില്‍ എത്തി പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ സമസ്ത യുവജന വിഭാഗം മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി. പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും കേരള മുസ്ലീം ജമാഅത്തും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയെങ്കിലും ഭീഷണിയും അതുയര്‍ത്തുന്ന ഭയം എന്ന വികാരവും തന്നെ കീഴ്‌പ്പെടുത്തുമെന്ന് സതീശന്‍ തെളിയിച്ചു. ഫേസ്ബുക്കില്‍ നിന്ന് പ്രസ്താവന നീക്കി. കൊടിയേറ്റം സിനിമയിലെ ഗോപിയുടെ ‘എന്തൊരു സ്പീഡ്’ എന്ന വാക്കാണ് ഓര്‍മ്മ വരുന്നത്.
പുരോഗമനവാദം പറഞ്ഞിരുന്ന മുസ്ലീം ലീഗ് അടക്കമുള്ള മിക്ക സംഘടനകളും കാന്തപുരത്തെ രക്ഷിക്കാന്‍ ഇറങ്ങി. ഇത് മതപരമായ കാര്യമാണെന്നും മതപരമായ ബോധനം ആണെന്നും ഒക്കെയായിരുന്നു വിശദീകരണം. പക്ഷേ ഇക്കാര്യത്തില്‍ ബേബിയെയും സതീശനെയും നയിച്ച ഭയമെന്ന വികാരം കൊണ്ട് നിശബ്ദത പാലിച്ച മറ്റൊരു വിഭാഗം ഉണ്ട്. ഉത്തരേന്ത്യയില്‍ എന്തെങ്കിലും നടന്നാല്‍, നടന്നില്ലെങ്കിലും, നടന്നെന്ന പേരില്‍ ഇവിട മെഴുകുതിരി കത്തിക്കാന്‍ നടക്കുന്ന സാംസ്‌കാരിക നായകര്‍. സച്ചിദാനന്ദനും എന്‍. എസ്. മാധവനും എം. മുകുന്ദനും സാറ ടീച്ചറും മുതല്‍ സനാതനധര്‍മ്മത്തെ മുച്ചൂടും നശിപ്പിക്കാന്‍ നടക്കുന്ന, മോദി വിരോധം ജീവിതവ്രതമായി കൊണ്ടുനടക്കുന്ന സിനിമാതാരങ്ങള്‍ അടക്കമുള്ള ഒരാള്‍ പോലും പെണ്ണുങ്ങള്‍ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരിക്കണം എന്ന പ്രസ്താവനയോട് ഒരക്ഷരം പ്രതികരിച്ചില്ല. ഇസ്ലാമിക സമൂഹത്തിലെ പരിഷ്‌കരണവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ മിണ്ടാതിരുന്നതും ഭയമെന്ന വികാരം കൊണ്ടു മാത്രമാണ്. പക്ഷേ ഉസ്താദിനെതിരെ പോരാടാന്‍ തന്റേടമുള്ള പെണ്‍കുട്ടികള്‍ സമൂഹ മാധ്യമത്തില്‍ ശക്തമായി പ്രതികരിച്ചിരുന്നു. മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും ചിന്തകളും കാലാനുസൃതമായി മാറ്റാനുള്ള പരിവര്‍ത്തനമാണ് വേണ്ടത്. ഘോഷാ സമ്പ്രദായം നിര്‍ത്താനും വിധവാവിവാഹം അനുവദിക്കാനും അടുക്കളയെന്ന നരകത്തില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കാനും ബ്രാഹ്മണ സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ പടയോട്ടം നയിച്ചത് ആ സമൂഹത്തിലെ സ്ത്രീകളും പുരുഷന്മാരും തന്നെയായിരുന്നു. അത് കേരളം കണ്ടതാണ്. കേരളത്തിലെ ഇസ്ലാമിക സമൂഹത്തിലും പരിഷ്‌കരണത്തിന്റെ ഒരു പുതുനാമ്പ് ഉണ്ടാകണം. എംഇഎസ് തുടങ്ങി വെച്ച പരിവര്‍ത്തനത്തിന്റെ നാമ്പ് കൂമ്പടഞ്ഞു. ഭാരതത്തിലെ മറ്റു സ്ത്രീകളെപ്പോലെ തുല്യതയും പൊതുവിടങ്ങളില്‍ ഇടപഴകാനുള്ള ഭരണഘടനാപരമായ അവകാശങ്ങളും മുസ്ലീം സ്ത്രീകള്‍ക്കും ഉണ്ടാകണം. പുരുഷന്മാര്‍ക്കുള്ള സ്വത്തവകാശം സ്ത്രീകള്‍ക്കും ഉണ്ടാകണം. വി.പി. സുഹറ അടക്കം തുടങ്ങിവച്ച പോരാട്ടത്തിന്റെ പാത തുടര്‍ന്നു കൊണ്ടുപോകാനും തുല്യത നേടാനും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെ അതിജീവിക്കാനും ജാമിദ ടീച്ചറിനെ പോലുള്ള പോരാളികളുടെ ഹൃദയ വികാരം ഏറ്റെടുക്കാനും പുതുതലമുറ ഉയര്‍ന്നുവരണം. സ്ത്രീകള്‍ കൃഷിയിടമല്ല. അവള്‍ അമ്മയും ശക്തിയും പ്രപഞ്ചത്തെ ചൈതന്യവത്താക്കുന്ന സമ്പൂര്‍ണ്ണ ജ്ഞാനവുമാണ്. ആ വഴിയിലേക്കാണ് കേരളത്തിന്റെ പെണ്‍കുട്ടികള്‍ വളരേണ്ടത്.






















