Wednesday, September 23, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം

അറിവ് പൊതുസ്വത്ത് (ചട്ടമ്പി സ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം-3)

അന്റോണെല്ല ഡെ റോബിയോഅന്റോണെല്ല ഡെ റോബിയോ
11 September 2026

യുനെസ്‌കോ ഓപ്പണ്‍ സയന്‍സിന്റെ പരിധി കൂടുതല്‍ വികസിപ്പിക്കുന്നത് ആദിവാസി, പ്രാദേശിക, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളുടെ മൂല്യത്തെ വ്യക്തമായി അംഗീകരിച്ചുകൊണ്ടാണ്. ശാസ്ത്രീയവും അശാസ്ത്രീയവുമായ വിജ്ഞാനരൂപങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനത്തോടെ സംവദിക്കണമെന്ന് ശുപാര്‍ശ ആവശ്യപ്പെടുന്നു. ഔപചാരിക അക്കാദമിക ഉല്‍പാദനത്തിന് മാത്രം മുന്‍ഗണന നല്‍കുകയും ജീവിതാനുഭവങ്ങളിലൂടെയും സമൂഹത്തിന്റെ ദൈനംദിന പ്രയോഗങ്ങളിലൂടെയും രൂപംകൊള്ളുന്ന വിജ്ഞാനത്തെ അവഗണിക്കുകയും ചെയ്യുന്ന വിജ്ഞാനശ്രേണിവ്യവസ്ഥകളെ (epistemic hierarchies) അത് ചോദ്യം ചെയ്യുന്നു (UNESCO, 2021). ഈ ബഹുസ്വര സമീപനം വിജ്ഞാന പൊതുസമ്പത്ത് എന്ന ആശയത്തെ ഏകതാനവല്‍ക്കരണത്തിന്റെ ഇടമെന്നതിലുപരി, വ്യത്യസ്ത വിജ്ഞാനപാരമ്പര്യങ്ങള്‍ തമ്മിലുള്ള സൃഷ്ടിപരമായ സംഗമത്തിന്റെ വേദിയായി പുനര്‍നിര്‍വചിക്കുന്നു. ഇവിടെ ഓപ്പണ്‍ നോളഡ്ജ് എന്നത് വിവരങ്ങളുടെ സ്വതന്ത്ര പ്രചരണം മാത്രമല്ല; വൈവിധ്യത്തോടുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കൂടിയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഓപ്പണ്‍ സയന്‍സിനെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (SDGs) ബന്ധിപ്പിക്കുന്നത് ഈ വിശാലമായ ദര്‍ശനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തില്‍ ശേഷിനിര്‍മ്മാണം (capacity building) എന്നത് സാങ്കേതിക പരിശീലനം നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് തുറന്ന വിജ്ഞാന സംസ്‌കാരത്തെ ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിവുള്ള സ്ഥാപന സംസ്‌കാരങ്ങളും പ്രൊഫഷണല്‍ വൈദഗ്ദ്ധ്യവും വളര്‍ത്തിയെടുക്കുന്നതുമാണ്. ഇത്തരത്തിലുള്ള ഇടനില ശേഷികള്‍ ഇല്ലെങ്കില്‍ ആഗോള നയങ്ങള്‍ പ്രായോഗികമായ സാമൂഹിക പരിവര്‍ത്തനങ്ങളാകാതെ ആഗ്രഹപ്രഖ്യാപനങ്ങളായി മാത്രം അവശേഷിക്കുമെന്ന അപകടമുണ്ട്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഓപ്പണ്‍ ആക്‌സസിനെക്കുറിച്ച് വ്യക്തമായ ഒരു സിദ്ധാന്തം അവതരിപ്പിക്കുന്നില്ലെങ്കിലും, ഗുണമേന്മയുള്ള വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പരിസ്ഥിതി സുസ്ഥിരത, നവീകരണം, ജനാധിപത്യ ഭരണസംവിധാനം തുടങ്ങിയ മേഖലകളിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വിശ്വസനീയമായ വിജ്ഞാനത്തിന്റെ സ്വതന്ത്ര പ്രവാഹം അനിവാര്യമായ അടിസ്ഥാനവ്യവസ്ഥയാണെന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ സങ്കല്പിക്കപ്പെട്ടിട്ടുണ്ട് (United Nations, 2015). പ്രത്യേകിച്ച് SDG 4 (ഗുണമേന്മയുള്ള വിദ്യാഭ്യാസം), SDG 9 (വ്യവസായം, നവീകരണം, അടിസ്ഥാനസൗകര്യങ്ങള്‍), SDG 10 (അസമത്വങ്ങളുടെ കുറവ്), SDG 16 (ശക്തമായ സ്ഥാപനങ്ങള്‍) എന്നിവ അറിവിലേക്കുള്ള സുഗമമായ പ്രവേശനം അറിവോടെയുള്ള ജനപങ്കാളിത്തത്തിനും തെളിവ്-അധിഷ്ഠിത നയതീരുമാനങ്ങള്‍ക്കും (ല്ശറലിരലയമലെറ റലരശശെീിാമസശിഴ) അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു (United Nations, 2015).

ADVERTISEMENT

ഈ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധതയെ യഥാര്‍ഥ സാമൂഹിക ഫലങ്ങളാക്കി മാറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രായോഗിക സംവിധാനമാണ് വിജ്ഞാനത്തിന്റെ സ്വതന്ത്രവും സൗജന്യവും നിരുപാധികവുമായ ലഭ്യത (ഛുലി അരരല)ൈ. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ വികസനത്തില്‍ അത് അടിസ്ഥാനപരമായ ഒരു തന്ത്രമായി പ്രവര്‍ത്തിക്കുന്നു. പരമ്പരാഗത പ്രസാധനരീതികളിലെ സാമ്പത്തികവും അനുമതി സംബന്ധവുമായ തടസ്സങ്ങള്‍ നീക്കംചെയ്യുന്നതിലൂടെ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിഭാവനം ചെയ്യുന്ന വിശ്വസനീയമായ വിജ്ഞാനപ്രവാഹം ഒരു ആശയമെന്ന നിലയില്‍ നിന്നും യാഥാര്‍ത്ഥ്യമായി മാറുന്നു. അതുവഴി ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രയോജനം സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം (SDG 4) എന്ന ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍, വികസ്വരരാജ്യങ്ങളിലെ സര്‍വകലാശാലകള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള, സമശ്രേണി വിലയിരുത്തലിന് (peer review) വിധേയമായ വിദ്യാഭ്യാസ-ഗവേഷണ വിഭവങ്ങളിലേക്ക് സൗജന്യവും ഉടനടിയുമായ പ്രവേശനം ഉറപ്പാക്കുന്നതില്‍ ഓപ്പണ്‍ ആക്‌സസ് നിര്‍ണായകമാണ്. ആഗോള അസമത്വങ്ങളെ നിലനിര്‍ത്തുന്ന വിജ്ഞാന-ശേഷി വിടവ് കുറയ്ക്കുന്നതില്‍ ഇത് നേരിട്ട് സഹായിക്കുന്നു.

അതുപോലെ, വ്യവസായം, നവീകരണം, അടിസ്ഥാനസൗകര്യങ്ങള്‍ (ടഉഏ 9) എന്ന ലക്ഷ്യത്തിന്റെ പുരോഗതിക്ക് ഓപ്പണ്‍ ആക്‌സസ് ശക്തമായ പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നു. വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലെ ഗവേഷകര്‍ക്കും സംരംഭകര്‍ക്കും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും പുതിയ ശാസ്ത്രീയ കണ്ടെത്തലുകള്‍ അതിവേഗം ലഭ്യമാക്കുകയും അവ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് പുനരുപയോഗിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതുവഴി ചെലവേറിയ വരിസംഖ്യാ സംവിധാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ മറികടന്ന്, പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങളും കരുത്തുറ്റ നവീകരണ സംവിധാനങ്ങളും വികസിപ്പിക്കാനാവുന്നു.

അസമത്വങ്ങളുടെ കുറവ് (SDG 10) എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട്, ഓപ്പണ്‍ ആക്‌സസ് ശാസ്ത്രീയ സംവാദത്തെ ജനാധിപത്യവല്‍ക്കരിക്കുന്നു. ആഫ്രിക്കയിലോ ലാറ്റിന്‍ അമേരിക്കയിലോ പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷകനോ നയരൂപീകരണവിദഗ്ധനോ, ആഗോള തലത്തിലെ ഗവേഷകരുടെ വിജ്ഞാനസമ്പത്തിലേക്ക് സ്വതന്ത്രമായ പ്രവേശനം നേടുമ്പോള്‍, ആഗോള പ്രശ്‌നപരിഹാരങ്ങളില്‍ സമത്വപരമായ പങ്കാളിത്തത്തിന് അവസരം സൃഷ്ടിക്കപ്പെടുന്നു.

അവസാനമായി, ശക്തമായ സ്ഥാപനങ്ങള്‍ (SDG 16) എന്ന ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍, ഓപ്പണ്‍ ആക്‌സസിനോടുള്ള പ്രതിബദ്ധത ഭരണസംവിധാനങ്ങളിലെ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നു. പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതിരോധശേഷി, പ്രകൃതിവിഭവ മാനേജ്‌മെന്റ് തുടങ്ങിയ നിര്‍ണായക നയതീരുമാനങ്ങളുടെ ശാസ്ത്രീയ അടിസ്ഥാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും അവ പരിശോധിക്കാനാവുന്ന രീതിയില്‍ തുറന്നുവെക്കുകയും ചെയ്യുന്നതിലൂടെ, അറിവോടെയുള്ള തീരുമാനമെടുക്കലിനും ജനവിശ്വാസം വളര്‍ത്തുന്നതിനും അത് സഹായിക്കുന്നു. സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ഭരണസംവിധാനത്തിന്റെ അനിവാര്യ ഘടകമാണ് ഈ സുതാര്യത.

ഓപ്പണ്‍ ആക്‌സസിന് നേരെയുള്ള തടസ്സങ്ങള്‍ ഈ ചട്ടക്കൂടില്‍ വെറും സാങ്കേതികമോ ഭരണപരമോ ആയ പ്രശ്‌നങ്ങളല്ല; അവ ധാര്‍മ്മികവും രാഷ്ട്രീയവുമായ മാനങ്ങള്‍ കൈവരിക്കുന്നു. ശാസ്ത്രീയവും അക്കാദമികവുമായ ഗവേഷണഫലങ്ങളിലേക്കുള്ള നിയന്ത്രിത പ്രവേശനം ഇനി അക്കാദമിക സംവിധാനങ്ങളിലെ കാര്യക്ഷമതക്കുറവായി മാത്രം കണക്കാക്കാനാവില്ല. മറിച്ച്, അത് സുസ്ഥിര വികസനത്തിനും സാമൂഹിക ഉള്‍ക്കൊള്ളലിനും തടസ്സം സൃഷ്ടിക്കുന്ന ഒരു ഘടനാപരമായ പരിമിതിയായി മാറുന്നു. ഈ പശ്ചാത്തലത്തിലാണ് ശേഷീ വികസനം, സൗജന്യ ലഭ്യതയുള്ള പഠന വിഭവങ്ങള്‍ (Open Educational Resources – OER), പൊതുജന പങ്കാളിത്തം (public engagement) എന്നിവയ്ക്ക് യുനെസ്‌കോ പ്രത്യേക പ്രാധാന്യം നല്‍കുന്നത്. തുറന്ന വിജ്ഞാനം എന്നത് വിവരങ്ങള്‍ സമൂഹത്തിന് ലഭ്യമാക്കുക മാത്രമല്ല; സമൂഹങ്ങള്‍ക്ക് വിജ്ഞാനം ഉപയോഗിക്കാനും പുതിയ വിജ്ഞാനം സൃഷ്ടിക്കാനും കഴിയുന്ന സാമൂഹിക അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക കൂടിയാണെന്ന തിരിച്ചറിവാണ് ഈ സമീപനത്തിന് അടിസ്ഥാനം (UNESCO, 2021). അങ്ങനെ, ജനങ്ങള്‍ വിജ്ഞാനത്തിന്റെ നിഷ്‌ക്രിയ ഉപഭോക്താക്കളായി (passive recipients) മാത്രം തുടരാതെ അതിന്റെ സജീവ സ്രഷ്ടാക്കളും പങ്കാളികളും ആകണമെന്നതാണ് യുനെസ്‌കോയുടെ ദര്‍ശനം.

എം.ഐ.ടി.യുടെ വൈറ്റ് പേപ്പറിനൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍, സ്ഥാപനകേന്ദ്രിതമായ സമീപനങ്ങളില്‍ വേണ്ടത്ര വികസിച്ചിട്ടില്ലാത്ത ചില നിര്‍ണായക മാനങ്ങള്‍ യുനെസ്‌കോയുടെ ഓപ്പണ്‍ സയന്‍സ് ചട്ടക്കൂട് മുന്നോട്ടു വയ്ക്കുന്നതായി കാണാം. എം.ഐ.ടി.യുടെ ചട്ടക്കൂട് പ്രധാനമായും ഗവേഷണ പ്രസിദ്ധീകരണരീതികള്‍, പ്രോത്സാഹന സംവിധാനങ്ങള്‍, ഗവേഷണ പരിസ്ഥിതിക്കുള്ളിലെ (research ecosystem) ഭരണസംവിധാനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, യുനെസ്‌കോ ഭാഷ, വിദ്യാഭ്യാസം, സാമൂഹിക പങ്കാളിത്തം എന്നിവയെ തുറന്ന വിജ്ഞാനത്തിന്റെ അവിഭാജ്യ ഘടകങ്ങളായി അവതരിപ്പിക്കുന്നു. ഈ രണ്ട് സമീപനങ്ങളും പരസ്പരവിരുദ്ധമല്ല; മറിച്ച് പരസ്പരം പൂരകങ്ങളാണ്. യഥാര്‍ഥത്തില്‍, ഓപ്പണ്‍ സ്‌കോളര്‍ഷിപ്പ് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ സാങ്കേതികവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങള്‍ മാത്രം മതിയാകില്ലെന്നും, അവയെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ തന്ത്രങ്ങളുമായി സംയോജിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഈ രണ്ട് ചട്ടക്കൂടുകളും ചേര്‍ന്ന് വ്യക്തമാക്കുന്നു.

ഈ ഘട്ടത്തിലാണ് യുനെസ്‌കോയുടെ ദര്‍ശനവും ചട്ടമ്പി സ്വാമികളുടെ ചിന്തയും തമ്മിലുള്ള ആഴത്തിലുള്ള അനുരണനം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നത്. മാതൃഭാഷയിലൂടെയുള്ള വിജ്ഞാനപ്രചരണത്തിനുവേണ്ടി സ്വാമികള്‍ നിരന്തരമായി ഉയര്‍ത്തിയ ആഹ്വാനവും, വിജ്ഞാനത്തെ ഏതാനും വിഭാഗങ്ങളുടെ മാത്രം അവകാശമാക്കി മാറ്റിയിരുന്ന സാമൂഹിക ക്രമത്തിനെതിരായ അദ്ദേഹത്തിന്റെ വിമര്‍ശനവും, സമൂഹത്തിലെ സാധാരണ ജനങ്ങളുമായി അദ്ദേഹം നിലനിര്‍ത്തിപ്പോന്ന സജീവമായ സംവാദവും (Sreenathan, 2025), ഭാഷാവൈവിധ്യത്തിനും പ്രാദേശിക വിജ്ഞാനപാരമ്പര്യങ്ങളുമായുള്ള സംവാദത്തിനും യുനെസ്‌കോ ഇന്ന് നല്‍കുന്ന പ്രാധാന്യവുമായി ഒത്തുപോകുന്നതായി കാണാം. ചരിത്രപരമായ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നിട്ടും, ഈ രണ്ട് ദര്‍ശനങ്ങളും ഒടുവില്‍ ഒരേ അടിസ്ഥാനതത്ത്വത്തിലാണ് സംഗമിക്കുന്നത്. അറിവ് എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതും ലഭ്യമാകുന്നതും സമൂഹജീവിതത്തില്‍ അര്‍ത്ഥപൂര്‍വം ഉള്‍ച്ചേര്‍ന്നതുമായിരിക്കുമ്പോഴാണ് അതിന് യഥാര്‍ഥ പൊതുമൂല്യം കൈവരുന്നത്. ഈ അര്‍ത്ഥത്തില്‍, ചട്ടമ്പി സ്വാമികളുടെ ധാര്‍മ്മിക ദര്‍ശനത്തെ സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍വായിക്കാനും കൂടുതല്‍ വികസിപ്പിക്കാനുമുള്ള ഒരു ആഗോള നയഭാഷയാണ് യുനെസ്‌കോയുടെ ഓപ്പണ്‍ സയന്‍സ് ചട്ടക്കൂട് നല്‍കുന്നത്.

ഓപ്പണ്‍ സയന്‍സിനെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ, അറിവിലേക്കുള്ള പ്രവേശനത്തെ ഒരു പ്രത്യേക മേഖലയിലെ ഭരണപരിഷ്‌കാരമായി കാണുന്നതില്‍ നിന്ന് യുനെസ്‌കോ അതിനെ മനുഷ്യരാശിയുടെ വിജ്ഞാന പൊതുപൈതൃകമായി (Shared Civilizational Trust) ഉയര്‍ത്തിക്കാട്ടുന്നു. ഇതോടെ വിജ്ഞാന പൊതുസമ്പത്ത് (knowledge commons) എന്ന ആശയം സര്‍വകലാശാലകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും പരിധിക്കുള്ളില്‍ ഒതുങ്ങുന്നില്ല; ഗവേഷണം, വിദ്യാഭ്യാസം, സംസ്‌കാരം, വികസനം എന്നീ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതു ഭാവിദര്‍ശനമായി അത് വികസിക്കുന്നു. ഈ വിശാലമായ കാഴ്ചപ്പാടാണ് ആധുനിക നയരേഖകളെയും ചരിത്രത്തിലെ ധാര്‍മ്മിക പ്രസ്ഥാനങ്ങളെയും താരതമ്യപരമായി വായിക്കാന്‍ ആവശ്യമായ അടിത്തറ ഒരുക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായ (inclusive) വിജ്ഞാനസമൂഹം രൂപപ്പെടുത്തുന്നതിനായുള്ള ദീര്‍ഘകാല മനുഷ്യശ്രമത്തിന്റെ പരസ്പരം പ്രകാശിപ്പിക്കുന്ന രണ്ട് ഘട്ടങ്ങളായി ഇവയെ മനസ്സിലാക്കാന്‍ കഴിയും.

യുനെസ്‌കോയുടെ ശുപാര്‍ശയുടെ ഏറ്റവും വലിയ ശക്തി അതിന്റെ ധാര്‍മ്മികമായ ഉള്‍ക്കൊള്ളലിലാണ്. അതേസമയം, അതിന്റെ പ്രധാന പരിമിതി അതിന്റെ പ്രയോഗികതയാണ് . നിയമപരമായി നടപ്പാക്കാന്‍ കഴിയുന്ന സംവിധാനങ്ങളോ, ഉറപ്പുള്ള സാമ്പത്തിക പ്രതിബദ്ധതകളോ, ഫലപ്രദമായ വിലയിരുത്തല്‍ ചട്ടക്കൂടുകളോ ഇല്ലാതെ, പ്രത്യേകിച്ച് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും ഭാഷാപരമായ അവഗണനയും അസമത്വങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍, ഓപ്പണ്‍ സയന്‍സ് ഒരു മഹത്തായ ലക്ഷ്യപ്രഖ്യാപനമായി മാത്രം അവശേഷിക്കാന്‍ സാധ്യതയുണ്ട്.

യുനെസ്‌കോ പോലുള്ള ആഗോള ചട്ടക്കൂടുകള്‍ ഓപ്പണ്‍ സയന്‍സിന്റെ എന്ത്? (what), എന്തുകൊണ്ട്? (why) എന്ന ചോദ്യങ്ങള്‍ക്ക് ശക്തമായ ധാര്‍മ്മികവും നയപരവുമായ ഉത്തരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, ഈ ആശയങ്ങള്‍ പാശ്ചാത്യ ഗവേഷണസ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള സാമൂഹിക സാഹചര്യങ്ങളില്‍ എങ്ങനെ രൂപംകൊള്ളുകയും വികസിക്കുകയും ചെയ്യുന്നു എന്നതിന്റെ ചരിത്രപരമായ വിശദീകരണം അവയില്‍ താരതമ്യേന കുറവാണ്. ഓപ്പണ്‍ നോളഡ്ജ് അഥവാ നിരുപാധിക വിജ്ഞാന പ്രാപ്തി എന്ന ആശയം സമൂഹത്തിന്റെ ആഴങ്ങളില്‍ വേരൂന്നിയ ഒരു ധാര്‍മ്മിക അനിവാര്യതയായി എങ്ങനെ വളര്‍ന്നുവന്നുവെന്ന് മനസ്സിലാക്കുന്നതിന്, ഒരു നൂറ്റാണ്ട് മുമ്പ് സമാനമായ ബൗദ്ധിക-ധാര്‍മ്മിക പോരാട്ടങ്ങള്‍ നടന്ന പ്രാദേശിക ചിന്താപാരമ്പര്യങ്ങളിലേക്ക് നാം തിരിഞ്ഞുനോക്കേണ്ടതുണ്ട്.

ചട്ടമ്പി സ്വാമികളും കേരള നവോത്ഥാനവും
എംഐടിയുടെ ഓപ്പണ്‍ സ്‌കോളര്‍ഷിപ്പ് ചട്ടക്കൂടും യുനെസ്‌കോയുടെ ഓപ്പണ്‍ സയന്‍സ് ശുപാര്‍ശയും പോലുള്ള സമകാലീന സംരംഭങ്ങള്‍ നിരുപാധിക വിജ്ഞാന ലഭ്യതയെ സ്ഥാപനപരവും ആഗോളവുമായ തലങ്ങളില്‍ വിശദീകരിക്കുന്നുണ്ടെങ്കിലും, അറിവിന്റെ ധാര്‍മ്മികവും സാമൂഹികവുമായ അര്‍ത്ഥം പൂര്‍ണമായി മനസ്സിലാക്കാന്‍ ചരിത്രത്തിലെ ബൗദ്ധിക പാരമ്പര്യങ്ങളിലേക്കും തിരിഞ്ഞുനോക്കേണ്ടതുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭാരതത്തിലെ പ്രത്യേകിച്ചും കേരളത്തിലെ നവോത്ഥാനത്തിനു ധൈഷണിക നേതൃത്വം നല്‍കിയ ചിന്തകന്മാരില്‍ ശ്രദ്ധയനായ ചട്ടമ്പി സ്വാമികള്‍ (1853-1924), പഠനത്തെയും അറിവിനെയും പ്രത്യേകിച്ച് വിജ്ഞാനം പൊതുസ്വത്താണെന്നതിനെയും സംബന്ധിച്ച് മുന്നോട്ടുവച്ച ദര്‍ശനം ഇന്ന്; എല്ലാവരെയും ഉള്‍ക്കൊള്ളല്‍ (inclusivity), മാതൃഭാഷയിലൂടെയുള്ള വിജ്ഞാനലഭ്യത (vernacular access), ഗവേഷണ-പാണ്ഡിത്യത്തിന്റെ സാമൂഹിക ഉത്തരവാദിത്തം എന്നീ വിഷയങ്ങളില്‍ നടക്കുന്ന ആഗോള ചര്‍ച്ചകളുമായി ശ്രദ്ധേയമായ അനുരണനം സൃഷ്ടിക്കുന്നു (Raman & Sulochana, 2010).

ചട്ടമ്പി സ്വാമികളുടെ ചിന്തയെ സമകാലീന ഓപ്പണ്‍ സയന്‍സ് ചട്ടക്കൂടുകളുമായി താരതമ്യം ചെയ്യുന്നതിന്റെ ലക്ഷ്യം, വ്യത്യസ്ത ചരിത്രകാലഘട്ടങ്ങളെ കൃത്രിമമായി തുല്യപ്പെടുത്തുകയല്ല. മറിച്ച്, ഓപ്പണ്‍ നോളഡ്ജിനെക്കുറിച്ചുള്ള ഇന്നത്തെ ആശയങ്ങള്‍ക്ക് മുമ്പേ തന്നെ പ്രവേശനസമത്വം, സാമൂഹിക ഉത്തരവാദിത്തം എന്നീ ധാര്‍മ്മിക മൂല്യങ്ങള്‍ മനുഷ്യചിന്തയില്‍ എങ്ങനെ രൂപംകൊണ്ടുവെന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ അര്‍ത്ഥത്തില്‍, ചട്ടമ്പി സ്വാമികളുടെ പ്രവര്‍ത്തനവും ചിന്തയും ചരിത്രത്തിലെ കൗതുകകരമായ ഒരു അധ്യായം മാത്രമല്ല; സമകാലീന ഓപ്പണ്‍ സയന്‍സിന്റെ ശക്തിയും പരിമിതിയും വിലയിരുത്താന്‍ സഹായിക്കുന്ന ഒരു വിമര്‍ശനാത്മക ദര്‍പ്പണവുമാണ്.

സ്വാമികളുടെ പ്രവര്‍ത്തനം രൂപംകൊണ്ടത് സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്ന ജാത്യധിഷ്ഠിത ശ്രേണിവ്യവസ്ഥകളുടെ പശ്ചാത്തലത്തിലായിരുന്നു. വേദങ്ങളും ശാസ്ത്രങ്ങളും ദാര്‍ശനികചിന്തകളും ചരിത്രവിജ്ഞാനവും മേല്‍ജാതിക്കാരുടെ മാത്രം അവകാശമായി കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഈ സാമൂഹിക ക്രമത്തെ സ്വാമികള്‍ അടിസ്ഥാനപരമായി ചോദ്യം ചെയ്തു. അറിവ് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും, അത് മനുഷ്യരാശിയുടെ പൊതു സ്വത്താണെന്നും, അതിന്റെ ധാര്‍മ്മിക മൂല്യം സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കും തുല്യമായി പ്രാപ്യമാക്കുന്നതിലാണെന്നും അദ്ദേഹം ഉറച്ച നിലപാടെടുത്തു (Raman, 2025). അദ്ദേഹത്തിന്റെ വേദാധികാര നിരൂപണം ജാതിയുടെ പേരില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് വേദപഠനം നിഷേധിച്ചിരുന്ന സാമൂഹിക വ്യവസ്ഥയെ നേരിട്ട് വെല്ലുവിളിക്കുന്ന കൃതിയാണ്. പഠനാവകാശത്തെ അദ്ദേഹം വെറും വിദ്യാഭ്യാസപരമായ ഒരു പ്രശ്‌നമായല്ല; സാമൂഹിക നീതിയുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു ധാര്‍മ്മിക അനിവാര്യതയായിട്ടാണ് അവതരിപ്പിച്ചത് (Suresh Madhav, 2025).

(തുടരും)
വിവര്‍ത്തനം: ഡോ. രാമന്‍ നായര്‍, ഡോ. അമൃത്)

Tags: ചട്ടമ്പി സ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനംചട്ടമ്പി സ്വാമികള്‍
Share
Tweet
Send
Share

Related Posts

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാമാറ്റത്തിലെ അപകടം

ജനസംഖ്യാമാറ്റത്തിലെ അപകടം

ഭയം എന്ന വികാരം

ഭയം എന്ന വികാരം

ആഗോള തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ പരിഹാര മാര്‍ഗ്ഗം

ആഗോള തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ പരിഹാര മാര്‍ഗ്ഗം

കേരളത്തിലെ ‘ഡിജിറ്റല്‍ ചതിക്കുഴികളും’ ആകുലതകളുടെ തലമുറയും

കേരളത്തിലെ ‘ഡിജിറ്റല്‍ ചതിക്കുഴികളും’ ആകുലതകളുടെ തലമുറയും

Shopping Cart

Latest

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies