2017 ഡിസംബര്‍ 25 ന് കണ്ണൂരില്‍ കൊട്ടിഘോഷിച്ചുകൊണ്ട് അന്നത്തെ മുഖ്യന്‍ വിജയന്‍ സഖാവ് ഉദ്ഘാടനം ചെയ്ത ഹലാല്‍ ഫായിദ ഇസ്ലാമിക ബാങ്ക് സി.പി.എം എന്ന പെരുമ്പാമ്പ് വിഴുങ്ങിക്കഴിഞ്ഞു. ഈ ബാങ്ക് പൂട്ടി എന്ന പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ സഖാവിന്റെ പത്രസമ്മേളനത്തിലെ പ്രഖ്യാപനത്തില്‍ ഇത് വ്യക്തം. മതാവേശത്തില്‍ പലിശരഹിത ബാങ്കില്‍ മുസ്ലീങ്ങള്‍ നിക്ഷേപിച്ച കോടികള്‍ ആവിയായിപ്പോയി. ഒരു ബ്ലേഡ് കമ്പനി പൂട്ടിപ്പോയാല്‍ പോലും അത് വലിയ വാര്‍ത്തയാക്കുന്ന ചാനലുകളിലും പത്രങ്ങളിലും ഈ കോടികളുടെ തട്ടിപ്പ് ഒരു ചെറിയ വാര്‍ത്ത മാത്രമായി അന്ത്യശ്വാസം വലിച്ചു. അതിലും രസകരം ഒരാളൊഴിച്ച് നിക്ഷേപകരില്‍ ഒരാള്‍ക്കു പോലും പരാതിയില്ല എന്നതാണ്. ഇസ്ലാമിക ബാങ്കിനുവേണ്ടി വാദിക്കുന്ന സമസ്തക്കാര്‍ക്കോ കാന്തപുരം ഗ്രൂപ്പിനോ മുജാഹിദു ഗ്രൂപ്പുകള്‍ക്കോ, ജമായത്തെ ഇസ്ലാമിക്കോ, കേരളം ഭരിക്കുന്ന മുസ്ലീം ലീഗിനോ പോലും നിക്ഷേപകരായ മുസ്ലിങ്ങള്‍ വഞ്ചിക്കപ്പെട്ടതു കണ്ടിട്ടും ഇസ്ലാമികരക്തം തിളയ്ക്കുന്നില്ല! കാവി കണ്ടാലേ ഇവര്‍ക്ക് ഹാലിളകൂ; ചുവപ്പു കണ്ടാല്‍ മുട്ടിടിക്കും.
നായനാര്‍ ഭരണകാലത്ത് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ തലയിലാണ് ഇസ്ലാമിക ബാങ്ക് എന്ന ‘നവഫ്രാങ്കിയല്‍’കുടിലബുദ്ധി ഉദിച്ചത്. ഏ.കെ.ജി.സെന്ററിലിരുന്ന് ഐസക്ക് നടപ്പാക്കിയ കമ്മ്യൂണിസ്റ്റ്-അമേരിക്കന്‍ ഒത്തുകളി എന്ന ഫ്രാങ്കിയന്‍ തന്ത്രത്തിന്റെ വകഭേദമാണ് ഇസ്ലാമിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഒത്തുകളി എന്ന ഈ തന്ത്രം. ഒരു വെടിക്ക് രണ്ടുപക്ഷിയാണ് ഐസക്കിന്റെ ലക്ഷ്യം. ഇസ്ലാമിക ബാങ്ക് എന്ന പേരില്‍ മുസ്ലീങ്ങളുടെ മതവികാരം ചൂഷണം ചെയ്ത് നിക്ഷേപം കുന്നുകൂട്ടിയാല്‍ കുത്തുപാളയെടുത്ത് നില്‍ക്കുന്ന സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിമറിക്ക് ഫണ്ട് കിട്ടും. തൊട്ടടുത്ത തെരഞ്ഞെടപ്പില്‍ മുസ്ലീം വോട്ട് പെട്ടിയിലാക്കുകയും ചെയ്യാം. എന്നാല്‍, ബാങ്കിതര ധനകാര്യ സ്ഥാപനമായി ആരംഭിച്ച ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന് ക്ലച്ച് പിടിക്കാനായില്ല. വിജയന്‍ സഖാവ് മുഖ്യമന്ത്രിയായപ്പോഴാണ് സഹകരണ മേഖലയില്‍ ഡിഫി നേതാവ് ഷാജിറിനെയും കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ഇടതുപക്ഷത്തെത്തിയ ഒ.വി. ജാഫറിനെയും മുന്നില്‍ നിര്‍ത്തി പാര്‍ട്ടി കണ്ണൂരില്‍ ഹലാല്‍ ഫായിദ എന്ന ഇസ്ലാമിക ബാങ്ക് വഴി മുസ്ലീങ്ങളുടെ കാശടിക്കല്‍ തന്ത്രം മെനഞ്ഞത്.മാംസ ഉല്പാദന-വിതരണ മേഖലയില്‍ ലാഭം കൊയ്യുന്ന വന്‍ സംരംഭം എന്നു പറഞ്ഞാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. കള്ളക്കടത്തും മയക്കുമരുന്നു കടത്തും വഴി കണക്കില്‍ കാണിക്കാന്‍ പറ്റാത്ത കോടികള്‍ സമ്പാദിച്ച മുസ്ലീം വമ്പന്മാര്‍ പലിശരഹിത ബാങ്കിലൂടെ അള്ളാഹുവിന്റെ നല്ല പുസ്തകത്തില്‍ പേരുവരാന്‍ ആ പണം ഈ കമ്മ്യൂണിസ്റ്റ് ബാങ്കില്‍ നിക്ഷേപിച്ചു എന്നതുകൊണ്ടല്ലേ അവര്‍ക്ക് പരാതിപ്പെടാന്‍ പറ്റാത്തത്? അവസാനം, ബാങ്ക് പൂട്ടിയപ്പോള്‍, തുടങ്ങിയ ശേഷം വരവു ചെലവ് കണക്കടക്കം ഒരു വിവരവും സ്ഥാപനം പുറത്തുവിട്ടില്ല എന്ന പരാതി ഉന്നയിക്കാന്‍ മയ്യില്‍ സ്വദേശി കെ.പി. നാസറേ ഉണ്ടായുള്ളു. പൈസ തിരിച്ചു കൊടുത്തു നാസറിന്റെ വായടപ്പിച്ചതോടെ അതും തീര്‍ന്നു.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ പണം കിട്ടാതെ ആത്മഹത്യ ചെയ്തതടക്കം എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായി. എന്നിട്ടും സി.പി.എം അവരുടെ നിക്ഷേപം തിരിച്ചു നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ ഹലാല്‍ ഫായിദ ബാങ്കില്‍ നിക്ഷേപിച്ചവരുടെ പണം അവര്‍ ആവശ്യപ്പെട്ടുവന്നാല്‍ ഉടന്‍ മടക്കിക്കൊടുക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി പറയുന്നത്. ഒരാളും ചോദിച്ചു വരില്ല എന്ന ധൈര്യത്തിനു കാരണം നിക്ഷേപിച്ച കോടികള്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ നേടിയതല്ല എന്നതല്ലേ? അതല്ലേ ലീഗിനും ജമായത്തെ ഇസ്ലാമിക്കും നാവിറങ്ങിപ്പോകാന്‍ കാരണം?
തലവര:
സ്വാതന്ത്ര്യദിനത്തില്‍ എ.ഐ.സി.സി ആസ്ഥാനത്ത് പൂര്‍ണ്ണ വന്ദേമാതരം കേട്ട് നേതാക്കള്‍ അസ്വസ്ഥരായി വാര്‍ത്ത.
വന്ദേമാതരം പാടിയതിന്റെ അശുദ്ധി മാറ്റാന്‍ ഹല്‍ദ്വാനില്‍ ചാണകം തളിച്ച ശ്രീറാം സേനക്കാര്‍ക്ക് തന്നെ കരാര്‍ കൊടുത്താലോ? കുറ്റം ബി.ജെ.പിയുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യാം.






















