Friday, October 2, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ഇതുകേട്ടില്ലേ?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

ശാകല്യൻശാകല്യൻ
7 August 2026

വരാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിക്കുമ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് വിജയന്‍ സഖാവും പ്രതിഷേധിച്ച് സ്വാതന്ത്ര്യദിന ചടങ്ങ് ബഹിഷ്‌കരിക്കുമോ? അതോ, രാജ്യത്തെ നിയമം പാലിക്കുന്ന, ദേശീയ മൂല്യങ്ങളെയും ചിഹ്നങ്ങളെയും ആദരിക്കുന്ന ഉത്തരവാദപ്പെട്ട പൗരന്മാര്‍ എന്ന നിലക്ക് ചടങ്ങില്‍ പെരുമാറുമോ? ഇതില്‍ ഏതു ചെയ്താലും അവര്‍ വലിയ കുടുക്കിലായതു തന്നെ! വന്ദേമാതരം ചൊല്ലുമ്പോള്‍ എഴുന്നേറ്റു നിന്നാല്‍ അതോടെ ഇന്ത്യാരാജ്യത്തെ മതേതരത്വം സുനാമി അടിച്ചപോലെ ഒഴുകി അറബിക്കടലില്‍ പോകും! രാജ്യത്തിന്റെ ബഹുസ്വരത തകര്‍ന്ന് തരിപ്പണമാകും. ഇതായിരുന്നു ഇവരുടെ പാര്‍ട്ടിക്കാരായ എംപിമാര്‍ ലോകസഭയിലും രാജ്യസഭയിലും വന്ദേമാതരത്തെ ആദരിക്കല്‍ സംബന്ധിച്ച നിയമനിര്‍മ്മാണത്തെ എതിര്‍ത്തുകൊണ്ട് വാദിച്ചത്. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ വന്ദേമാതരം മുഴുവനായി പാടിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ സതീശന്‍ പാണക്കാട്ടുപോയി സമസ്താപരാധം പറഞ്ഞതാണ്. നയപ്രഖ്യാപനത്തിന് സഭ കൂടിയപ്പോള്‍ വന്ദേമാതരം വെട്ടിച്ചുരുക്കി ആദ്യത്തെ ഏതാനും ഈരടികള്‍ മാത്രം ചൊല്ലി പ്രായശ്ചിത്തവും ചെയ്തു. ഇതുകേട്ട് പ്രതിപക്ഷത്തിരിക്കുന്ന റിയാസ്‌പോലും രോമാഞ്ചകുഞ്ചുകിതനായി എന്നാണ് വാര്‍ത്ത. ഇത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി എന്ന ആനന്ദം സഖാവിനു വേറെയും.

Google NewsAdd Kesari Weekly as a preferred source on Google

പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനിന്ന് പാര്‍ലമെന്റില്‍ സ്വീകരിച്ചതുപോലെ വന്ദേമാതരത്തിന്റെ പേരില്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍ പ്രതിഷേധിക്കുകയോ ബഹിഷ്‌കരിക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം ഗോതമ്പ് ഉണ്ട തിന്ന് അകത്തുകിടക്കാം. വ്യാജ കാപ്പ കേസ് ഉണ്ടാക്കി ബിജെപി കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയ രാഷ്ട്രീയ തന്ത്രം ബിജെപിയെ തിരുവനന്തപുരം നഗരസഭാ ഭരണത്തില്‍ നിന്ന് പുറത്താക്കാനായിരുന്നല്ലോ. വന്ദേമാതര അലര്‍ജി കലശലായുള്ള മതേതരത്വം എന്നത് തങ്ങളുടെ ആത്മാര്‍ത്ഥമായ നിലപാടാണെങ്കില്‍ അവര്‍ വന്ദേമാതരം ആലപിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യദിന ചടങ്ങ് പരസ്യമായി ബഹിഷ്‌കരിക്കണം. അങ്ങനെ ചെയ്താല്‍ പിന്നെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ മന്ത്രിമാരോ എം.എല്‍.എമാരോ ഒന്നും തന്നെ ആ പദവിയില്‍ തുടരാന്‍ യോഗ്യരല്ലാതാകും. നിയമപ്രകാരമുള്ള ശിക്ഷ വേറെയും കിട്ടും. മതേതരത്വം രക്ഷിക്കാന്‍ ഇത്ര കടുത്ത ത്യാഗത്തിന് അവര്‍ തയ്യാറാകുമോ?

അധികാരം കിട്ടിയാല്‍ മുസ്ലീം സമുദായത്തിനു വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുക എന്ന് വീരസ്യം മുഴക്കിയ ലീഗുനേതാക്കള്‍ പി.എം. ശ്രീ കരാറിന്റെ കാര്യം വന്നപ്പോള്‍ വാലുചുരുട്ടി വിലപിക്കുന്നത് കണ്ട് കേരള ജനത ചിരിച്ചതാണ്. പി.എം. ശ്രീയിലെ ഫണ്ടിനേക്കാള്‍ വലുതല്ലല്ലോ മുസ്ലീം സമുദായം! ആപ്പിലകപ്പെട്ട കുരങ്ങന്റെ അവസ്ഥയിലാണ് പി.എം. ശ്രീയിലും വഖഫ് നിയമത്തിലും കുടുങ്ങിക്കിടക്കുന്ന സതീശനും കുഞ്ഞാലിക്കുട്ടിയും. അധികാരം വിട്ടുപോകുംമുമ്പ് വിജയന്‍ സഖാവ് വെച്ച് പോയ കെണിയായിരുന്നു ഇത്. ശിവന്‍കുട്ടി പി.എം. ശ്രീയില്‍ ഒപ്പിട്ടു. കാലാവധി തീരുംമുമ്പ് വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട് സ്വന്തക്കാരെ വെച്ച് രണ്ട് സീറ്റ് ഒഴിവിട്ട് വിജയന്‍ സഖാവ് പുതിയ വഖഫ് ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തു. സതീശന്‍ ബിജെപിയുടെ അജണ്ട നടപ്പാക്കുന്നു എന്നാണ് വിജയന്‍ സഖാവിന്റെ പരാതി. സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം പാടുമ്പോള്‍ പ്രതിപക്ഷനേതാവിനും ആദരവ് കാട്ടാതെ നിര്‍വ്വാഹമില്ല. അതുവഴി വിജയന്‍ സഖാവും ബിജെപിയുടെ അജണ്ട തന്നെയാണ് നടപ്പാക്കുന്നത് എന്ന് മറക്കണ്ട.

ADVERTISEMENT

തലവര:
ബാബരി കെട്ടിടം തകര്‍ത്തപ്പോള്‍ ശിഹാബ് തങ്ങള്‍ ലീഗുകാരോട് ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നില്ക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.
അതുകൊണ്ടാവും ആ സമയത്ത് മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടത് .

 

Tags: വന്ദേമാതരം
Share
Tweet
Send
Share

Related Posts

തൊട്ടുപോകരുത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മതേതര ചാരിത്ര്യശുദ്ധിയെ

ആർഎസ്എസ്സിനെതിരെ ഗോവിന്ദൻ സഖാവിന്റെ പടപ്പുറപ്പാട്

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

Shopping Cart

Latest

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies