Monday, October 5, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ഇതുകേട്ടില്ലേ?

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

ശാകല്യൻശാകല്യൻ
14 August 2026

നോക്കണേ സാവര്‍ക്കറുടെ ഒരു ശക്തി! മരിച്ച് അറുപത് വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹം ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം തലവേദന ഉണ്ടാക്കിയത് ബ്രിട്ടീഷുകാര്‍ക്കായിരുന്നു. മരിച്ചപ്പോള്‍ ആ തലവേദന കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റുകാര്‍ക്കും ലീഗുകാര്‍ക്കുമായിരിക്കുന്നു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ സാവര്‍ക്കര്‍ ലീഗ്, ഭരിക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസവകുപ്പിന്റെ അടിയില്‍ ഒരു ഭൂമികുലുക്കമാണ് സൃഷ്ടിച്ചത്. ലീഗിന്റെ റിക്ടര്‍ സ്‌കെയിലില്‍ സൂചി ആറ് എന്ന അളവും കടന്നാണ് പോയത്. ഇത് കണ്ട് വിദ്യാഭ്യാസമന്ത്രി അഡ്വ.ഷംസുദ്ദീന്‍ ഞെട്ടി. പ്രഭവകേന്ദ്രം കണ്ടെത്താന്‍ ഉത്തരവിട്ടു. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍, ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് ആര് എന്ന ചോദ്യം ചോദിച്ച അദ്ധ്യാപകനാണ് കുഴപ്പക്കാരന്‍ എന്നു കണ്ടെത്തി. പിന്നെ രണ്ടും കല്പിച്ച് തമ്പുരാന്റെ ഉത്തരവുവന്നു, ഉടന്‍ സസ്‌പെന്‍ഷന്‍. ഈ ചോദ്യത്തിന് വി.ഡി.സതീശന്‍ എന്നതിനുപകരം വി.ഡി.സാവര്‍ക്കര്‍ എന്ന ഉത്തരം നല്‍കിയത് മഹാപാതകമാണ് എന്നും ഹറാമാണ് എന്നും അറിയാത്ത അദ്ധ്യാപകന്‍ വകുപ്പില്‍ തുടരാന്‍ പാടില്ല. അവനെ സവര്‍ക്കറെ ചെയ്തപോലെ ആന്തമാന്‍ ജയിലിലടയ്ക്കണമെന്ന് കേരളം ഭരിക്കുന്ന യു.ഡി.എഫും പ്രതിപക്ഷത്തെ എല്‍.ഡി.എഫും ഒറ്റക്കെട്ടായി നിയമസഭയില്‍പ്രമേയം പാസ്സാക്കുക തന്നെ വേണം!

Google NewsAdd Kesari Weekly as a preferred source on Google

സ്വാതന്ത്ര്യസമരത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് ആരാണ് എന്ന് ചോദിക്കുന്നത് ‘മതേതര’ കേരളത്തില്‍ വലിയ അശ്ലീലമാണ്.ഒമ്പതു വര്‍ഷമാണ് ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒമ്പതു തവണയായി ജയിലില്‍ കിടന്നത്. അതും പുസ്തകരചനയടക്കം സകല സൗകര്യത്തോടുമുള്ള സുഖചികിത്സാ കാലം. മഹാത്മാഗാന്ധിപോലും 11 തവണയായി പതിനൊന്നു വര്‍ഷവും 9 ദിവസവുമേ ജയിലില്‍ കിടന്നിട്ടുള്ളു. ജിന്നയടക്കം ഒരു മുസ്ലിംലീഗുനേതാവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഒരു ദിവസംപോലും ജയിലില്‍ കിടന്നിട്ടില്ല. അന്ന് സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാന്‍ ലീഗ് ബ്രിട്ടീഷുകാരില്‍നിന്ന് പണം വാങ്ങിയതിന്റെ കണക്ക് വാലിഖാന്റെ പുസ്തകത്തിലുണ്ട്. എന്നിട്ടും മുസ്ലീങ്ങളുടെ തലയെണ്ണി അവകാശപ്പെട്ടതിലധികം ഭൂമി പാകിസ്ഥാന്‍ എന്ന പേരില്‍ വീതംവാങ്ങി പോയതാണ് ലീഗിന്റെ പാരമ്പര്യം. എന്നാല്‍ വീരസാവര്‍ക്കര്‍ പത്തു വര്‍ഷത്തെ കഠിന തടവ് ഉള്‍പ്പെടെയുള്ള ജയില്‍വാസവും നാടുകടത്തലുമായി 27 വര്‍ഷമാണ് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തില്‍ തടവനുഭവിച്ചത്. അതില്‍ 14 വര്‍ഷം അന്തമാന്‍ ജയിലില്‍ മനുഷ്യത്വരഹിതമായ അവസ്ഥയിലാണ് കഴിഞ്ഞത്. ഈ സത്യം കുട്ടികള്‍ മനസ്സിലാക്കിയാല്‍ സാവര്‍ക്കറെ ബ്രിട്ടീഷുകാരുടെ ഷൂനക്കി എന്നും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തയാള്‍ എന്നും അധിക്ഷേപിക്കുന്നവരെ അവര്‍ ചാണകവെള്ളത്തില്‍ മുക്കിയ ചൂലുകൊണ്ട് അടിക്കില്ലേ? അതുകൊണ്ടുതന്നെ ഈ ചോദ്യം ചോദിക്കാന്‍ പാടില്ലാത്തതാണ്.

ചോദ്യം ചോദിച്ചതിന് കുട്ടിയെ ക്ലാസ്സിന് പുറത്താക്കിയാല്‍ ചോദ്യം ഇല്ലാതാവില്ല എന്ന് സഖാക്കളെ പഠിപ്പിച്ചത് പഴയ പുകസ തത്വചിന്തകന്‍ പ്രൊഫ എം.എന്‍. വിജയനായിരുന്നു. സാവര്‍ക്കര്‍ എന്ന ഉത്തരം വരുന്ന ചോദ്യം ചോദ്യക്കടലാസിലേ പാടില്ല എന്ന കടുത്ത വാശിക്കാര്‍ ഇടത് സഖാക്കളാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് മാസപ്പടി വാങ്ങാത്ത സാവര്‍ക്കറെ വഞ്ചകന്‍ എന്നാണ് വിജയന്‍ സഖാവ് ആക്ഷേപിച്ചത്. ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാരില്‍ നിന്നും വാങ്ങിയ മാസപ്പടി കൊണ്ട് ദേശാഭിമാനി എന്ന പത്രം തുടങ്ങി അതിന്റെ ഗുണം ഇപ്പോഴും അനുഭവിക്കുന്നവര്‍ക്ക് ജയില്‍വാസം മൂലം ഭാര്യയും മകനും കുടുംബസ്വത്തുമെല്ലാം നഷ്ടമായ സാവര്‍ക്കര്‍ വഞ്ചകന്‍ തന്നെ!

ADVERTISEMENT

തലവര:
പിറമാടം പള്ളിയില്‍ വൈദികര്‍ തമ്മില്‍ തല്ലി – വാര്‍ത്ത.
പുറത്ത് സമാധാനത്തിന്റെ മാലാഖമാര്‍; അകത്ത് വ്യവഹാരത്തിന്റെ പിശാചുക്കള്‍!

 

Tags: സാവര്‍ക്കര്‍
Share
Tweet
Send
Share

Related Posts

തൊട്ടുപോകരുത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മതേതര ചാരിത്ര്യശുദ്ധിയെ

ആർഎസ്എസ്സിനെതിരെ ഗോവിന്ദൻ സഖാവിന്റെ പടപ്പുറപ്പാട്

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

Shopping Cart

Latest

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies