Friday, September 25, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
അനുസ്മരണം

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

ഡോ.വി.എസ്.ശര്‍മ്മഡോ.വി.എസ്.ശര്‍മ്മ
18 September 2026

കേരളത്തിലെ ശ്രീരാമകൃഷ്ണ-വിവേകാനന്ദ പ്രസ്ഥാനങ്ങളുടെ നെടുംതൂണായിരുന്നു ഗോലോകാനന്ദ സ്വാമികള്‍. സപ്തംബര്‍ 2-ാം തീയതി വൈകുന്നേരം 5.20ന് ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ വച്ച് സമാധിയടഞ്ഞ സ്വാമിയുടെ പൂര്‍വാശ്രമത്തിലെ നാമം നാരായണന്‍ കുട്ടി എന്നായിരുന്നു. ആറന്മുള കിടങ്ങന്നൂര്‍ തേമ്പില്‍ കുടുംബത്തില്‍ മാന്നാര്‍ സ്വദേശി ശിവരാമപിള്ളയുടെയും ജാനകിയമ്മയുടേയും മകനായി 1933 മാര്‍ച്ച് 25 നായിരുന്നു ജനനം.

Google NewsAdd Kesari Weekly as a preferred source on Google

സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ ദാര്‍ശനിക വിഷയങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന നാരായണന്‍കുട്ടി കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ സ്ഥാപക അദ്ധ്യക്ഷനായിരുന്ന ആഗമാനന്ദ സ്വാമിയുടെ ഉപദേശനിര്‍ദ്ദേശങ്ങളില്‍ ആകൃഷ്ടനാവുകയും ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യം പഠിക്കാന്‍ ആരംഭിക്കുകയും ചെയ്തത് ജീവിതത്തില്‍ ഒരു വഴിത്തിരിവിനു കാരണമായി. ഔപചാരികമായ വിദ്യാഭ്യാസം നേടാനുള്ള ശ്രമം വിട്ട് ആശ്രമത്തില്‍ ചേരുകയും പിന്നീട് മദ്രാസില്‍ ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ അദ്ധ്യക്ഷനായിരുന്ന കൈലാസാനന്ദ സ്വാമിയുടെ ശിഷ്യനാവുകയും ചെയ്തു. കുറെനാള്‍ ബ്രഹ്മചാരിയായി ആശ്രമജീവിതം നയിച്ചശേഷം കല്‍ക്കട്ടയിലെ ബേലൂര്‍ മഠത്തില്‍ ശ്രീരാമകൃഷ്ണ മഠത്തിന്റെ അദ്ധ്യക്ഷനായിരുന്ന മാധവാനന്ദ സ്വാമിയില്‍ നിന്ന് ഗോലോകാനന്ദ എന്ന നാമധേയത്തില്‍ സന്ന്യാസം സ്വീകരിച്ച് മദ്രാസിലെ ആശ്രമത്തിലേക്ക് തന്നെ നിയോഗിക്കപ്പെട്ടു. കുറച്ചുകാലം അവിടെ പ്രവര്‍ത്തിച്ചശേഷം തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റമായി. അന്ന് ശാസ്തമംഗലം ആശ്രമ അദ്ധ്യക്ഷനായിരുന്ന തപസ്യാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ആശ്രമ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

1963ല്‍ വിവേകാനന്ദ സ്വാമിയുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കപ്പെട്ടപ്പോള്‍ തിരുവനന്തപുരത്ത് ഒരു വിവേകാനന്ദ ശതാബ്ദി സ്മാരകം നിര്‍മ്മിക്കുന്ന കാര്യത്തില്‍ പല മാന്യ വ്യക്തികളും ജാഗരൂകരായി പ്രവര്‍ത്തനമാരംഭിച്ചു. കേരള സര്‍വ്വകലാശാലയുടെ പരിസരത്ത് 50 സെന്റ് സ്ഥലം ഗവണ്‍മെന്റിന്റേയും യൂണിവേഴ്‌സിറ്റിയുടേയും അനുവാദത്തോടെ സ്മാരകമന്ദിരത്തിന് ലബ്ധമാക്കി. ശതാബ്ദി സ്മാരക സമിതിയില്‍ ശാസ്തമംഗലം ആശ്രമ അദ്ധ്യക്ഷനായ സ്വാമി തപസ്യാനന്ദ വിശിഷ്ടാംഗമായിരുന്നു. സ്വാമിജിയുടെ അഭാവത്തില്‍ സ്മാരക സമിതി മന്ദിര നിര്‍മ്മാണത്തിനുവേണ്ടിയുള്ള യോഗത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നത് ഗോലോകാനന്ദ സ്വാമികളായിരുന്നു. അതിന്റെ എല്ലാ പ്രവര്‍ത്തനത്തിലും ധാരാളം സജ്ജനങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, മറ്റ് പണ്ഡിതന്മാര്‍, സന്ന്യാസിമാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍, ആനുകാലിക സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ പരിമിതമായ സാമ്പത്തികശേഷി അനുസരിച്ച് നടത്തിക്കൊണ്ടുപോന്നു.

ADVERTISEMENT

ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തപസ്യാനന്ദ സ്വാമി മദ്രാസ് ആശ്രമത്തിലെ പ്രസിഡന്റായി. തല്‍സ്ഥാനത്ത് ഗോലോകാനന്ദ സ്വാമി അദ്ധ്യക്ഷ പദവിയില്‍ നിയുക്തനായി. ആശ്രമത്തിന്റെയും ആശുപത്രിയുടെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിലും ബഹുജനസമ്പര്‍ക്കം മൂലം അനേകം ആരാധകരെ ആശ്രമത്തിലേക്ക് അടുപ്പിക്കുന്നതിലും സ്വാമി വിജയിച്ചു. യഥാസൗകര്യം വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചിരുന്നു.

ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ സ്വാമിയെ കോഴിക്കോട്ടേക്കും കൊയിലാണ്ടി ആശ്രമത്തിലേക്കുമായി മാറ്റി. കൊയിലാണ്ടി ആശ്രമത്തിന്റെ പൂര്‍ണ്ണചുമതല വഹിച്ചിരുന്നതോടൊപ്പം, സിദ്ധിനാഥാനന്ദ സ്വാമി അദ്ധ്യക്ഷനായിരുന്ന കോഴിക്കോട്ടെ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെട്ടിരുന്നു. കൊയിലാണ്ടി ആശ്രമത്തില്‍ സ്വാമിയുടെ പ്രവര്‍ത്തനം സാമ്പത്തിക ഭാരവും മറ്റും മൂലം ക്ലേശകരമായിരുന്നുവെങ്കിലും അവിടെയും കോഴിക്കോട്ടും ആശ്രമങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. കോഴിക്കോട്ട് സ്വാമിക്ക് വിപുലമായ അംഗീകാരവും പ്രശസ്തിയും ലഭിച്ചിരുന്നു. അതുപോലെ കൊയിലാണ്ടി ആശ്രമത്തിലെ ഭരണകാര്യങ്ങള്‍ ഭംഗിയായി നിയന്ത്രിച്ചുപോന്നു.

കോഴിക്കോട്ടുനിന്നും സ്വാമിജി തിരുവല്ല രാമകൃഷ്ണ ആശ്രമത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ അവിടെ സമഗ്രാനന്ദ സ്വാമിയുടെ വാര്‍ദ്ധക്യദശയില്‍ അദ്ദേഹത്തെ സഹായിക്കാനും സ്വാമിജി വളരെ പരിശ്രമിച്ചു. ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. ഹരിപ്പാട് രാമകൃഷ്ണ ആശ്രമം ഏറെക്കുറെ അനാഥാവസ്ഥയിലാകുകയും ചില തല്‍പര കക്ഷികള്‍ അത് കയ്യടക്കാന്‍ ശ്രമം നടത്തുകയും ചെയ്തപ്പോള്‍ പ്രശ്നങ്ങെളല്ലാം പരിഹരിച്ച് അതിനെ രാമകൃഷ്ണമിഷന്റെ ഉടമസ്ഥതയിലേക്ക് പൂര്‍ണമായി കൊണ്ടുവരുന്നതിന് കോടതി ഇടപെടല്‍ ആവശ്യമായി വന്നു. എറണാകുളം കേന്ദ്രമാക്കി പല പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ചു വന്നിരുന്ന വ്യക്തിയും തിലകം പ്രസ്സിന്റെയും മാസികയുടെയും ഉടമസ്ഥനും ശ്രീരാമകൃഷ്ണവിവേകാനന്ദ ഭക്തനുമായിരുന്ന തിലകം വാസുദേവന്‍ പിള്ള കോടതി മുഖേന നിയമയുദ്ധത്തിനു നേതൃത്വം നല്‍കി അനുകൂല വിധി നേടി. അതില്‍ ഗോലോകാനന്ദ സ്വാമി വളരെയധികം ശ്രദ്ധിച്ചിരുന്നു. ബേലൂര്‍ മഠത്തിന്റെ നിയോഗമനുസരിച്ച് ഗോലോകാനന്ദ സ്വാമി ഹരിപ്പാട് ആശ്രമത്തിന്റെ അദ്ധ്യക്ഷനായി. തിരുവല്ല ആശ്രമത്തിലെ അദ്ധ്യക്ഷനായും തുടര്‍ന്നു. ഏതാനും വര്‍ഷം കഴിഞ്ഞ് അദ്ദേഹം ആ ചുമതലകളില്‍ നിന്നും വിരമിക്കുകയും തിരുവനന്തപുരം ആശ്രമത്തിലേക്ക് വിശ്രമജീവിതത്തിനായി പോകുകയും ചെയ്തു.

ബേലൂര്‍ മഠത്തിന്റെ അനുവാദത്തോടെ തിരുവനന്തപുരത്ത് താമസിക്കവെ വിശ്രമജീവിതമാണെങ്കിലും സ്വാമി ക്രിയാത്മകമായ പല കാര്യങ്ങളും നിര്‍വഹിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും മറ്റും ചെയ്തിരുന്നു. ശാസ്തമംഗലത്ത് ആശ്രമത്തിലും ഇടയ്ക്ക് ആശുപത്രിയിലും ആയി കഴിഞ്ഞുകൂടവേ ചെയ്ത ഒരു പ്രധാന കാര്യം ചില ഗ്രന്ഥങ്ങളുടെ പുനഃപ്രസിദ്ധീകരണമാണ്. ഡോ.പി.കെ. നാരായണപിള്ള ശ്രീരാമകൃഷ്ണദേവനെപ്പറ്റി രചിച്ച ധര്‍മ്മസാഗരം എന്ന സംസ്‌കൃതഗ്രന്ഥം (ജനുവരി 1990), വിവേകാനന്ദനെപ്പറ്റി രചിച്ച വിശ്വഭാനു (1979) എന്നീ രണ്ട് മഹാകാവ്യങ്ങള്‍ ഗോലോകാനന്ദസ്വാമികളുടെ ഉത്സാഹപ്രകാരം 2022-ല്‍ പുനഃപ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥങ്ങളുടെ മലയാള രൂപാന്തരങ്ങളും 2022-ല്‍ പ്രസിദ്ധീകരിച്ചു. ശ്രീരാമകൃഷ്ണമിഷന്റെ ഉപാദ്ധ്യക്ഷനായിരുന്ന തപസ്യാനന്ദ സ്വാമികളുടെ അസമാഹൃത ഇംഗ്ലീഷ് പ്രബന്ധങ്ങള്‍ ശേഖരിച്ച് ‘ജശഹഴൃശാമഴല ീള ളമശവേ’എന്ന ശീര്‍ഷകത്തില്‍ 2024ല്‍ ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. ‘ടമിമവേമിമ ഉവമൃാമ ഋഃുഹമശിലറ’ എന്ന വിമലാനന്ദ സ്വാമിയുടെ പുസ്തകം 2022ല്‍ സ്വാമിജിയുടെ ഉത്സാഹത്തോടെ പ്രസിദ്ധീകരിച്ചു. ധര്‍മ്മസാഗരത്തിന്റെയും വിശ്വഭാനുവിന്റേയും തിരഞ്ഞെടുത്ത ഭാഗങ്ങള്‍ വിദഗ്ദ്ധരെ കൊണ്ട് പാടിച്ച് റെക്കോഡ് ചെയ്ത് വിതരണം ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക ഭാരം മൂലം സാധിച്ചില്ല. ശാസ്തമംഗലം ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ മേല്‍പ്പറഞ്ഞ ഗ്രന്ഥങ്ങള്‍ ക്ലേശിച്ച് പുനഃപ്രസിദ്ധീകരിച്ചത് തന്നെ ഗോലോകാനന്ദസ്വാമിയുടെ നേട്ടമാണ്. ശാസ്തമംഗലം ആശ്രമത്തില്‍ ബ്രഹ്മസൂത്രത്തെപ്പറ്റി സ്വാമിജി പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. തിരുവല്ല, ഹരിപ്പാട്, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍ അദ്ധ്യക്ഷപദവിയില്‍ ഇരുന്നപ്പോഴും പ്രഭാഷണങ്ങള്‍ നടത്തുകയും അന്തര്യോഗാദി പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. മറ്റു പൊതുസമ്മേളനങ്ങളിലും ആത്മീയ വിഷയങ്ങളെപ്പറ്റി പ്രസംഗിക്കുമായിരുന്നു. ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ വെച്ച് നിര്‍മ്മലാനന്ദസ്വാമി പുരസ്‌കാരം സ്വാമിജി ഈ ലേഖകന് സമ്മാനിച്ചത് ധന്യതയോടെ ഓര്‍ക്കുന്നു. തിരുവനന്തപുരം ആശ്രമം അദ്ധ്യക്ഷന്‍ ആയിരുന്നപ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി, പൈങ്കുനി ഉത്സവങ്ങളില്‍ ആറാട്ടു ഘോഷയാത്രയില്‍ സ്വാമി പങ്കെടുക്കുക പതിവായിരുന്നു. അരനൂറ്റാണ്ടിലധിക കാലം കേരളത്തിലെ വിവിധ ശ്രീരാമകൃഷ്ണാശ്രമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അതിനെ വികസിപ്പിക്കാനും ബഹുജനങ്ങളുടെ ഇടയില്‍ സ്വാധീനത ഉളവാക്കാനും സ്വാമിജിക്ക് കഴിഞ്ഞു. ഗോലോകാനന്ദ സ്വാമികളുടെ വിയോഗം കേരളീയര്‍ക്ക് അപരിഹാര്യമായ നഷ്ടമാണെന്ന് പറയാം. സ്വാമിജിയുടെ പാവന സ്മരണയ്ക്ക് മുമ്പില്‍ സാദര പ്രണാമം അര്‍പ്പിക്കുന്നു.

Tags: ഗോലോകാനന്ദ സ്വാമികള്‍
Share
Tweet
Send
Share

Related Posts

പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി

പാലേരി രമേശന്‍: ദീര്‍ഘവീക്ഷണമുള്ള സമൂഹ ശില്‍പി

നിഷ്‌കാമകര്‍മ്മയോഗത്തിന്റെ ജീവത്സ്വരൂപം

നിഷ്‌കാമകര്‍മ്മയോഗത്തിന്റെ ജീവത്സ്വരൂപം

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

Shopping Cart

Latest

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies