തന്റെ അധികാരം നിലനിര്‍ത്താന്‍ ശ്രീമതി ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25ന് ഭാരതത്തിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. മാനനീയ ദത്തോപന്ത് ഠേംഗ്ഡിജിയായിരുന്നു അടിയന്തരാവസ്ഥക്ക് എതിരെ പൊരുതാന്‍ രൂപം നല്‍കിയ സംഘര്‍ഷ സമിതിയുടെ ചെയര്‍മാന്‍.
1976ല്‍, ഭാരതീയ മസ്ദൂര്‍ സംഘിന്റെ പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാംലുഭായാ ബാവാജിയോട് തന്നെ വന്ന് കാണണമെന്ന് ഠേംഗ്ഡിജി നിര്‍ദ്ദേശിച്ചു. ദില്ലിയിലെ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് കാര്യാലയത്തില്‍ വെച്ചായിരുന്നു അവരുടെ കൂടിക്കാഴ്ച.
പോലീസ് ഠേംഗ്ഡിജിയെ പിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഹാറ്റും ഷര്‍ട്ടും പാന്റ്‌സും വലിയ കൂളിംഗ് ഗ്ലാസും ധരിച്ച് പ്രച്ഛന്നവേഷത്തിലായിരുന്നു ഠേംഗ്ഡിജി.
കൂടിക്കാഴ്ചക്ക് ശേഷം കാര്യാലയത്തില്‍ നിന്നു ടാക്‌സി പിടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ബാവാജി ഠേംഗ്ഡിജിയോട് ഔത്സുക്യത്തോടെ ചോദിച്ചു: ”ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ എത്രകാലം തുടരും?”
”അടുത്ത തവണ നമ്മള്‍ തമ്മില്‍ കാണുമ്പോള്‍ അടിയന്തരാവസ്ഥ അവസാനിച്ചിരിക്കും” ഠേംഗ്ഡിജി മറുപടി പറഞ്ഞു. അതുതന്നെ സംഭവിക്കുകയും ചെയ്തു!






















