Thursday, September 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ഡോ. എന്‍. ഉണ്ണികൃഷ്ണന്‍
28 August 2026

സപ്തംബര്‍ 4
ശ്രീകൃഷ്ണ ജയന്തി

Google NewsAdd Kesari Weekly as a preferred source on Google

കുട്ടികളുടെ സാംസ്‌കാരിക സംഘടനയായ ബാലഗോകുലം അതിന്റെ പ്രവര്‍ത്തനത്തിന്റെ 51-ാം വര്‍ഷം പിന്നിടുകയാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ശോഭായാത്രകളിലൂടെയാണ് കേരളത്തില്‍ ബാലഗോകുലം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1977-ല്‍ കോഴിക്കോട് നഗരത്തിലാണ് ആദ്യത്തെ ശോഭായാത്ര നടന്നത്. പിന്നീടത് കേരള സമൂഹം ഏറ്റെടുത്തു. ഇന്ന് നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ എല്ലാ പ്രദേശങ്ങളിലും ഒരു സാമൂഹിക ഉത്സവമായി ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കപ്പെടുന്നു. ബാലഗോകുലം, ഭഗവാന്റെ ജന്മദിനം ബാലദിനമായി ആഘോഷിക്കുന്നു.

എല്ലാ വര്‍ഷവും ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് കാലിക പ്രാധാന്യമുളള ഒരു സന്ദേശം ബാലഗോകുലം മുന്നോട്ട് വയ്ക്കാറുണ്ട്. ഈ പ്രാവശ്യത്തെ ജന്മാഷ്ടമി സന്ദേശം ‘മായ വിട്ടുണരൂ മാനവനായ് വളരൂ’ എന്നതാണ്. വര്‍ത്തമാനകാല സാമൂഹ്യസാഹചര്യങ്ങളില്‍ ഈ സന്ദേശവാക്യത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഇന്ന് നമ്മുടെ കൊച്ചുകുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവരടങ്ങുന്ന യുവതലമുറ ഒരു മായാലോകത്ത് അകപ്പെട്ടിരിക്കുകയാണ്. അവര്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകലെയാണ്. ഇന്നത്തെ തലമുറയിലെ ഒരു വലിയ വിഭാഗം മൊബൈല്‍ ഫോണിന്റേയും സോഷ്യല്‍ മീഡിയയുടേയും റീലുകളുടേയും ലഹരിയുടേയും മറ്റും മായാലോകത്താണ്. മുഴുവന്‍ സമയവും അവരെ നിയന്ത്രിക്കുന്നത് മൊബൈല്‍ ഫോണും അതിലെ ലോകവുമാണ്. 15 വയസ്സിനു താഴെയുളള കുട്ടികളില്‍ ഒരു വലിയ വിഭാഗം ഡിജിറ്റല്‍ ആസക്തിയിലാണെന്ന് ആധികാരിക കണക്കുകള്‍ കാണിക്കുന്നു. ജനിച്ചു വീഴുന്ന കുട്ടികള്‍ പോലും കണ്ണുതുറക്കുന്നത് മൊബൈലിന്റെ ക്യാമറാ വെളിച്ചത്തിലേക്കാണ്. ഇതോടൊപ്പം നിര്‍മ്മിത ബുദ്ധി (എ.ഐ) എന്ന സാങ്കേതിക വിദ്യയും അതിവേഗം വളര്‍ച്ച പ്രാപിക്കുന്നു. ഇവയെല്ലാം തന്നെ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുകയും, സ്വാധീനിക്കുകയും ചെയ്യുന്ന ഘടകങ്ങളായി വരുമ്പോള്‍ മനുഷ്യന്റെ സ്വത്വം നഷ്ടപ്പെടുന്നു. മനുഷ്യത്വം ഇല്ലാതാകുന്നു. അതുകൊണ്ട് മായാലോകത്തിന്റെ വലയില്‍ നിന്നും പുറത്തുവന്ന് യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞ് നമ്മുടെ സംസ്‌കാരം ഉള്‍ക്കൊണ്ട് മനുഷ്യനായി ജീവിക്കുക എന്നതാണ് ബാലഗോകുലം ഈ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്.

ADVERTISEMENT

കോവിഡ് കാലഘട്ടത്തിലും, അതിനു ശേഷവുമാണ് മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇത്ര സാര്‍വത്രികമായത്. കുട്ടികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുളള പഠനം ആരംഭിച്ചപ്പോള്‍, അതിനുപരിയായി വിജ്ഞാനത്തിനപ്പുറത്ത് വലിയൊരു മായാലോകമാണ് അവര്‍ക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടത്. നമ്മുടെ സംസ്‌കാരത്തിനും, സാമൂഹ്യ മര്യാദകള്‍ക്കും അനുസരിച്ച് വളര്‍ന്നുവരേണ്ട, രൂപപ്പെടേണ്ട കുട്ടികളുടെ വ്യക്തിത്വത്തെ ഇത് മറ്റൊരു രീതിയില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഡിജിറ്റല്‍ ആസക്തി കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെപ്പോലും ബാധിച്ചിരിക്കുന്ന ഒരു സാമൂഹ്യവിപത്തായി മാറിയിരിക്കുകയാണ്.

ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കനുസൃതമായി സംസ്‌കാരത്തിന്റെയും, സാമൂഹ്യ മര്യാദകളുടേയും ചട്ടക്കൂട്ടില്‍ രൂപപ്പെടേണ്ട ഒരു കുട്ടിയുടെ വ്യക്തിത്വത്തെ ഇന്ന് ഏറെ സ്വാധീനിക്കുന്നത് ഈ സൈബര്‍ ലോകമാണ്. വളരെയധികം സവിശേഷതകള്‍ ഈ സൗകര്യങ്ങള്‍ക്കുണ്ടെങ്കിലും നമ്മുടെ ബാല്യകൗമാരങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഈ മായാലോകം തുറന്നുകൊടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നതിന് യാതൊരു സംശയവുമില്ല. ഫോണുകളില്‍ മുഴുകിയിരിക്കുന്ന കുട്ടികള്‍ ചുറ്റുപാടുകളെ അറിയുന്നില്ല, ചുറ്റുമുളള ആളുകളെ കാണുന്നില്ല, ചുറ്റുമുളള പ്രകൃതിയുമായി യാതൊരു തരത്തിലും സംവദിക്കുന്നില്ല. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും, സ്വാഭാവികതയില്‍ നിന്നും അവര്‍ അകന്നുപോകുന്നു. മൂല്യങ്ങളും സംസ്‌കാരവും ധാര്‍മ്മികബോധവും ഒക്കെ അവര്‍ക്ക് അന്യമാകുന്നു. ഡിജിറ്റല്‍ ലോകത്ത് കാണുന്നത് മാത്രമാണ് സത്യം എന്നവര്‍ കരുതുന്നു. പക്വതയില്ലാത്ത ഒരു വ്യക്തിത്വത്തിന് അടിമകളാകുന്ന അവര്‍ ജീവിത പ്രശ്‌നങ്ങളെ നേരിടാന്‍ അശക്തരാകുന്നു. മൊബൈല്‍ ഫോണിന്റെ അടിമകളായി മാനസിക വിഭ്രാന്തിയിലും ആത്മഹത്യയിലും അവസാനിക്കുന്ന എത്രയോ കുട്ടികളുടെ ഉദാഹരണങ്ങള്‍ ഇന്ന് നമുക്കു ചുറ്റുമുണ്ട്. 18 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണിന്റെ ഉപയോഗത്തിന് നിയമപരമായ നിയന്ത്രണം ആവശ്യമാണ്. പല രാജ്യങ്ങളും അത് നടപ്പിലാക്കിക്കഴിഞ്ഞു. ഈ വിഷയം ഉന്നയിച്ച് ഒരു നിവേദനം 51-ാം വാര്‍ഷിക സമ്മേളനത്തില്‍ ബാലഗോകുലം സര്‍ക്കാരിന്് സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുവതലമുറയ്ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. മുമ്പ് വളരെ പരിമിതമായിരുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ വരെ വ്യാപകമായിരിക്കുന്നു. ഇത് വളരെ ഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നമാണ്. മുന്‍കാലങ്ങളില്‍ ലഭ്യമായിരുന്ന ലഹരിവസ്തുക്കളേക്കാള്‍ വളരെ മാരകമായ ലഹരികളാണ് ഇന്നത്തെ തലമുറ ഉപയോഗിക്കുന്നത്. ലഹരിവസ്തുക്കള്‍ യുവതലമുറയില്‍ വ്യാപകമാകാന്‍ മൊബൈല്‍ ശൃംഖലയുടെ സ്വാധീനം ഒരു പ്രധാന ഘടകമാണ്.

ഇത്തരത്തിലുളള മാറ്റങ്ങള്‍ ഇന്നത്തെ യുവതലമുറയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവരിലെ വലിയൊരു വിഭാഗത്തില്‍ അമിതമായ സ്വാതന്ത്ര്യബോധം ഉണ്ടാക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വതന്ത്രരാണ്. അവരുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കും. സാംസ്‌കാരികമായ, സാമൂഹ്യമായ യാതൊരു നിയന്ത്രണങ്ങളും അവരെ ബാധിക്കുന്നില്ല. ഈ ചിന്താഗതി വലിയ സാമൂഹ്യ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. വീണ്ടുവിചാരങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കിതു പ്രേരണയാകുന്നു. സമീപകാലത്ത് ഭാരതത്തില്‍ നടന്ന ചില സംഭവങ്ങള്‍ ഇതിനുദാഹരണമാണ്.

ഈയൊരു സാഹചര്യത്തിലാണ് ബാലഗോകുലം ജന്മാഷ്ടമി സന്ദേശമായി ‘മായ വിട്ടുണരൂ, മാനവനായ് വളരൂ’ എന്ന ആശയം അവതരിപ്പിക്കുന്നത്. ഇന്ന് നമ്മുടെ യുവതലമുറയെ ഏറ്റവുമധികം സ്വാധീനിക്കുന്നത് ‘വെര്‍ച്വല്‍ ലോകമാണ്’. യഥാര്‍ത്ഥ ലോകത്തു നിന്നും അകന്നുപോകുന്ന ഒരവസ്ഥയാണിത്. മനുഷ്യനായി ജനിച്ചതുകൊണ്ട് ഒരാള്‍ ഒരു നല്ല വ്യക്തി ആകണമെന്നില്ല. അതിന് സംസ്‌കാരം ആവശ്യമാണ്. സ്വന്തം നാടും നാട്ടുനടപ്പും ആചാരമര്യാദകളും ആദര്‍ശമൂല്യങ്ങളും തിരിച്ചറിഞ്ഞ് വളരുമ്പോഴാണ് ഒരു യഥാര്‍ത്ഥ മനുഷ്യന്‍ ഉണ്ടാകുന്നത്. സനാതനധര്‍മ്മം മുമ്പോട്ടു വെക്കുന്ന, മനുഷ്യന്‍ പാലിക്കേണ്ട സാര്‍വത്രിക മൂല്യങ്ങളാണ് സത്യം, അഹിംസ, ദയ, ശുദ്ധി തുടങ്ങിയവ. കൂടാതെ അറിവിനോടുളള ആദരം, വിനയം, ആത്മീയമായ ഉത്കര്‍ഷം, പ്രകൃതിയോടും സഹജീവികളോടുമുളള പരിഗണന തുടങ്ങിയവയാണ് ഒരാളെ യഥാര്‍ത്ഥ മനുഷ്യനാക്കുന്നത്.

ബാലഗോകുലം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഈ വിഷയങ്ങള്‍ പരിഗണിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. മൊബൈല്‍ ദുരുപയോഗത്തെക്കുറിച്ചും അതിലെ ചതിക്കുഴികളെക്കുറിച്ചും തയ്യാറാക്കിയ പരിപാടിയാണ് ‘വലയില്‍ വീഴാതെ’ എന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷം ലഹരിക്കെതിരെ കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ ‘ഗോകുല കലായാത്ര’ എന്ന നൃത്തശില്പം അവതരിപ്പിച്ചു. 2026 ഏപ്രില്‍ മാസത്തില്‍ എറണാകുളത്തുവച്ച് നടന്ന ബാലനേതൃത്വ ശിബിരത്തില്‍ സംഘടനയുടെ തുടര്‍പ്രവര്‍ത്തനത്തിനായുളള ഒരു ചതുര്‍മുഖ പദ്ധതിയുടെ പ്രഖ്യാപനം നടത്തുകയുണ്ടായി. ആചരണം, അതിജീവനം, ആയോജനം, ആത്മനിര്‍ഭരത എന്നിവയാണവ.

നല്ല ശീലങ്ങളിലൂടെ നല്ല വ്യക്തിത്വം എന്നതാണ് ആചരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാമജപം, ധ്യാനം, യോഗ, ഗീത, ഗായത്രി മുതലായ ധാര്‍മ്മികശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക, പ്രകൃതിക്കും, ജീവജാലങ്ങള്‍ക്കും ഹിതകരമായ ഹരിതശീലങ്ങള്‍ സ്വായത്തമാക്കുക, സഹജീവികളോട് അന്‍പും ആദരവും ഉളളവരായി വളരുക, നിത്യജീവിതത്തില്‍ ശരിയായ പൗരധര്‍മ്മം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ ശീലമാക്കണം. അങ്ങനെ അവര്‍ക്ക് ഉത്തമ വ്യക്തിത്വങ്ങളായി മാറാന്‍ കഴിയണം.

സമൂഹത്തിലെ വെല്ലുവിളികളെ നേരിടാന്‍ വിവേകത്തിന്റെ പാത തിരഞ്ഞെടുക്കുക എന്നതാണ് അതിജീവനം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ കാലത്തിന്റെ ശൈലീദോഷങ്ങളെ തിരിച്ചറിഞ്ഞ് അവയെ അതിജീവിക്കണം. മൊബൈല്‍ ഡാറ്റാ ഉപയോഗത്തിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. മയക്കുമരുന്ന്, ലഹരി എന്നിവയില്‍പ്പെടാതെ സൂക്ഷിക്കണം. വായന, കളികള്‍, കലാപഠനം എന്നിവയിലൂടെ ജീവിതത്തിന്റെ ആനന്ദം കണ്ടെത്തണം. പ്രണയക്കെണി, സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ എന്നിവയില്‍ പെടാതെ വിവേകവും ആനന്ദവുമുളള ഒരു തലമുറയായി വളരണം. ഇതിനായുളള പരിശീലനമാണ് അതിജീവനം എന്ന ആശയം മുമ്പോട്ടു വയ്ക്കുന്നത്.

മൊബൈല്‍ കൂടാതെ നിര്‍മ്മിതബുദ്ധി എന്ന നൂതന സാങ്കേതികവിദ്യ കൂടി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒന്നില്‍ നിന്നും നമുക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. എല്ലാത്തിന്റെയും നല്ലവശങ്ങളും സൗകര്യങ്ങളും ഉപയോഗിക്കേണ്ടതായിട്ടുണ്ട്. അതിനാല്‍ നിര്‍മ്മിതബുദ്ധിയോടൊപ്പം, സാംസ്‌കാരിക ബൗദ്ധികതയും (കള്‍ച്ചറല്‍ ഇന്റലിജന്‍സ്) ചേര്‍ത്ത് ഉപയോഗിക്കേണ്ടിയിരിക്കുന്നു. എ.ഐ. പോലുളള സാങ്കേതിക വിപ്ലവങ്ങള്‍ സംസ്‌കാരത്തെ അട്ടിമറിച്ചുകൂടാ. നവീന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സംസ്‌കൃതം, ആയുര്‍വേദം, യോഗവിദ്യ, ജ്യോതിശാസ്ത്രം, ഗണിതം മുതലായ ഭാരതീയ വിജ്ഞാനശാഖകളെ പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണം.

നാലാമത്തെ ആശയമാണ് ആത്മനിര്‍ഭരം എന്നത്. രാഷ്ട്രവൈഭവത്തിന് സ്വയംപ്രാപ്തരായ ശക്തരായ യുവജനതയെ ആണ് ആവശ്യം. ”എന്റെ അറിവും, കഴിവും, തൊഴിലും എല്ലാം ഈ രാഷ്ട്രത്തിന്” എന്ന ദിശാബോധം യുവതലമുറയില്‍ വളര്‍ത്തണം. ജോലിയും ജീവിതവും വിദേശത്ത് എന്ന ചിന്ത നിരുത്സാഹപ്പെടുത്തണം. എന്റെ മാതൃഭാഷയും എന്റെ നാടും എന്റെ സംസ്‌കാരവും സംരക്ഷിച്ച് രാഷ്ട്രസേവനത്തിനുളള ഏറ്റവും മികച്ച വഴി കണ്ടെത്താന്‍ സാധിക്കണം. നാം ഉയരുന്നതിനോടൊപ്പം സമകാലിക ബാലസമൂഹത്തെക്കൂടി ഈ മഹായജ്ഞത്തിന്റെ ഭാഗമാക്കാന്‍ ബാലഗോകുല പ്രവര്‍ത്തനം ലക്ഷ്യം വയ്ക്കുന്നു.

ബാലഗോകുലത്തിന്റെ ആദര്‍ശ മാതൃക ഭഗവാന്‍ ശ്രീകൃഷ്ണനാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ മനുഷ്യലോകത്തിനുളള മഹനീയ സന്ദേശമാണ്. പാര്‍ത്ഥസാരഥിയായി ഗീതാമൃതം പകര്‍ന്നു നല്‍കി ദുഃഖത്തിന്റെയും ഭയത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും മായയില്‍ അകപ്പെട്ട് യുദ്ധമുഖത്ത് തേര്‍ത്തടത്തില്‍ തളര്‍ന്നിരുന്നുപോയ അര്‍ജ്ജുനനെ അദ്ദേഹം കര്‍മ്മോത്സുകനാക്കി, യുദ്ധസജ്ജനാക്കി. കംസന്റെ തടവറയില്‍ ആരംഭിച്ച് ദ്വാരകയില്‍ ദേഹമുപേക്ഷിച്ച ഭഗവാന്റെ ജീവിതത്തിലുടനീളം സമൂഹത്തെ സംരക്ഷിക്കാനും, ധര്‍മ്മത്തെ നിലനിര്‍ത്താനുമുളള പ്രവര്‍ത്തനങ്ങള്‍ മാത്രമാണുളളത്. ഗീതയിലുടനീളം ‘എഴുന്നേല്ക്കൂ യുദ്ധം ചെയ്യൂ’ എന്ന് ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നതായി കാണാം. അര്‍ജ്ജുനന്‍ പ്രതിനിധാനം ചെയ്യുന്നത് ഈ ലോകത്തിലെ ഓരോ വ്യക്തിയേയുമാണ്. യുദ്ധം എന്നത് ഓരോ വ്യക്തിയുടേയും ‘ജീവിതായോധനം’ എന്നതാണെന്ന് സ്വാമി ചിന്മയാനന്ദന്‍ സൂചിപ്പിക്കുന്നു. അലസത വെടിഞ്ഞെഴുന്നേറ്റ് ജീവിതായോധനത്തിന് സന്നദ്ധരാകുക, സ്വകര്‍മ്മം അനുഷ്ഠിക്കുക എന്ന ആഹ്വാനമാണ് ഇവിടെ കേള്‍ക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ഈ മാതൃകയാണ് ബാലഗോകുലം പിന്തുടരാന്‍ ശ്രമിക്കുന്നത്.

കുട്ടികള്‍ക്ക് നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുത്ത് അവരുടെ സര്‍വ്വതോമുഖമായ വളര്‍ച്ച ഉറപ്പുവരുത്തുകയും അവര്‍ക്കെതിരെ ഉണ്ടാകുന്ന ബഹുവിധമായ വെല്ലുവിളികളെ തടഞ്ഞുനിര്‍ത്താനുളള കരുത്ത് അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ബാലഗോകുലത്തിന്റെ ലക്ഷ്യം എന്ന് സ്വര്‍ഗ്ഗീയപരമേശ്വര്‍ജി പറഞ്ഞിട്ടുണ്ട്. ലോകക്രമത്തിന് മാറ്റം വരുത്താനുതകുന്ന മാതൃകകളെ സൃഷ്ടിക്കുകയാണ് ബാലഗോകുലം ചെയ്യുന്നത് എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

2047-ലെ നമ്മുടെ സ്വപ്‌നമായ ആത്മനിര്‍ഭര ഭാരതത്തെ സാദ്ധ്യമാക്കേണ്ടത് ഇന്നത്തെ കുട്ടികളാണ്. അതിനാല്‍ തന്നെ അവര്‍ മൂല്യബോധമുളള, സംസ്‌കാരമുളള, രാഷ്ട്രസ്‌നേഹമുളള പൗരന്മാരായി വളരേണ്ടതുണ്ട്. ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല.

ലോകം ഇരുട്ടില്‍ മയങ്ങിക്കിടന്ന കാരാഗൃഹത്തിലെ അന്ധകാരത്തില്‍ ഉണ്ണിക്കണ്ണന്‍ പിറന്നുവീണു. വിഷവും അമൃതും വേര്‍തിരിച്ചറിയാനുളള വിവേകം സ്വയം ആര്‍ജ്ജിച്ചു. വെല്ലുവിളികളെയെല്ലാം നിറപുഞ്ചിരിയോടെ നേരിട്ട് വിശ്വമാനവനായി ആ ശിശു വളര്‍ന്നു. ഓരോ ജീവനും ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് വളരാന്‍ ശ്രീകൃഷ്ണ ജീവിതം നമുക്ക് പ്രചോദനമരുളട്ടെ.

(ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷനാണ് ലേഖകന്‍)

 

Tags: ബാലഗോകുലംശ്രീകൃഷ്ണ ജയന്തി
Share
Tweet
SendShare

Related Posts

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies