ചിന്തകന്‍:
ഞാന്‍ ചിന്തിക്കുന്നു.
അതിനാല്‍ ഞാനുണ്ട്.
ചിന്മയന്‍:
ഞാന്‍ ചിന്തിക്കുന്നില്ലെങ്കില്‍?
ചിന്തകന്‍ വാചാലനായി:
ചിന്തിക്കുന്നില്ലെങ്കില്‍
ചിന്തയില്ല. ഞാനില്ല.
ഞാനില്ലെങ്കില്‍
നീയുമില്ല.
സൃഷ്ടിയില്ല. കാലമില്ല.
കാവ്യമില്ല. കാമമില്ല.
കണക്കും കലണ്ടറുമില്ല.
ചിന്മയന്‍:
സമ്മതിച്ചു. എങ്കിലും
ഒരു സംശയം ബാക്കി.
ആരുടെ ഇച്ഛയാലാണ്
”ഞാന്‍” ചിന്തിക്കുന്നത്?
ചിന്തകന്‍ സാവധാനം
മൗനിയാകുന്നതും
അയാളില്‍
യഥാര്‍ത്ഥ ചിന്തയുടെ
കനലെരിയാന്‍
തുടങ്ങിയതും
ചിന്മയനറിഞ്ഞു.
സമശീര്‍ഷം
മണ്ണില്‍ നിന്നുമുയര്‍-
ന്നെങ്കില്‍ വിണ്ണോളം
കണ്‍നിറഞ്ഞൊന്നു
കണ്ടെങ്കില്‍ വിണ്ണിനെ
തോളില്‍ തൊട്ടുനി-
ന്നങ്ങനെ വിണ്ണിനെ
”സോദരാ…” യെന്നെനിക്കു
വിളിക്കണം.