Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

അഹല്യ ഭായി ഹോൾക്കർ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
May 31, 2022
This entry is part 91 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • അഹല്യ ഭായി ഹോൾക്കർ
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

മെയ് 31
അഹല്യഭായി ഹോൾക്കർ ജന്മദിനം

Google NewsAdd Kesari Weekly as a preferred source on Google

ചരിത്രത്തിൽ അടയാളപ്പെടുത്തുകയും വരും തലമുറകൾക്ക് മാതൃകയാവുകയും ചെയ്ത നിരവധി വനിതാ രത്നങ്ങൾ ഭാരതത്തിനുണ്ട്. അത്തരത്തിലൊരു ധീര മാതാവായിരുന്നു അഹല്യഭായ് ഹോൾക്കർ.

1725 ൽ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചോണ്ടി ഗ്രാമത്തിലാണ് അഹല്യാഭായി ജനിച്ചത്. പിതാവ് മങ്കോജി ഷിൻഡെ ഗ്രാമത്തിലെ തലവൻ ആയിരുന്നു. അദ്ദേഹം ധൻഗർ കമ്മ്യൂണിറ്റിയിലെ അംഗമായിരുന്നു. അക്കാലത്ത് സ്ത്രീകൾ സ്കൂളിൽ പോയിരുന്നില്ല , പക്ഷേ അഹല്യാബായിയുടെ അച്ഛൻ അവരെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. എട്ടുവയസ്സുകാരിയായ അഹല്യ ഗ്രാമത്തിലെ ദരിദ്രർക്കും, ഭിക്ഷുക്കൾക്കും ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽ പെട്ട, മാറാത്ത പേഷ്വാ ബാജി റാവുവിന്റെ സേനാനായകരിൽ ഒരാളായ മൽഹർ റാവു ഹോൾക്കർ അവരെ സ്വന്തം പുത്രന് വധുവായി തെരഞ്ഞെടുത്തു. അങ്ങിനെ 1733 ൽ അഹല്യ ഖണ്ഡേ റാവു, ഹോൾക്കറിനെ വിവാഹം ചെയ്തു. മാൾവ പ്രദേശം അക്കാലത്ത് മൽഹാർ റാവുവിന്റെ അധീനതയിൽ ആയിരുന്നു.

ADVERTISEMENT

29 ആമത്തെ വയസ്സിൽ അഹല്യാ ബായിയെ വൈധവ്യം തേടിയെത്തി. 1754 ൽ നടന്ന കുമ്പേർ യുദ്ധത്തിൽ ഖണ്ഡേ റാവു കൊല്ലപ്പെട്ടപ്പോൾ അഹല്യ സതി അനുഷ്ഠിക്കാൻ തീരുമാനിച്ചു എങ്കിലും ഭർതൃപിതാവായ മൽഹാർ റാവു വിലക്കി. 1766 ൽ മൽഹാർ റാവു കൂടി അന്തരിച്ചതോടെ അനാഥമായ മാൾവ പ്രദേശത്തിന്റെ അധികാരം അഹല്യ ബായ് സ്വയം ഏറ്റെടുത്തു. മാൽവയിലെ ചിലർ അവർ ഭരണം ഏറ്റെടുക്കുന്നതിനെ എതിർത്തുവെങ്കിലും ഹോൾക്കറുടെ സൈന്യം അഹല്യയ്ക്കൊപ്പമായിരുന്നു. രാജ്യത്തെ ആർക്കും നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാവുന്ന ഒരു ഭരണാധികാരി ആയിരുന്നു അഹല്യ ഭായ്. യുദ്ധഭൂമിയിൽ സ്വന്തം പടയാനയോടൊപ്പം റാണി ധീരമായ പോരാട്ടങ്ങളും കാഴ്ച വെച്ചു.

രാജ്യത്തെ സകലവിഭാഗം ജനങ്ങളുടെയും പുരോഗമനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ ദേവി അഹല്യ ഭായി മഹേശ്വറിൽ ഭരണതലസ്ഥാനം നിശ്ചയിച്ചു. മാൾവയിൽ പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുകയും, പ്രധാന പരുത്തി ഉത്പാദക മേഖലയായി മാറ്റുകയും ചെയ്തതും അഹല്യ ഭായിയുടെ ഭരണനൈപുണ്യം ആയിരുന്നു. തണൽ മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, യാത്രികർക്കായി വിശ്രമസ്ഥലങ്ങൾ നിർമ്മിക്കുകയും ചെയ്ത അവർ, രാജ്യത്തെ ദരിദ്ര ജനതയ്ക്കുള്ള വാസസ്ഥലങ്ങൾ ഒരുക്കുന്നതിനും രാജ്യസമ്പത്ത് വിനിയോഗിച്ചു.

വാണിജ്യം, വ്യവസായം, കൃഷി, കുലത്തൊഴിലുകൾ എന്നീ മേഖലകൾക്കെല്ലാം വലിയ പുരോഗമനം സൃഷ്ടിച്ച റാണിയുടെ ഭരണത്തിൽ മാൾവായിൽ നിന്നുള്ള നികുതി വരുമാനവും വലുതായിരുന്നു. ഈ ധനം ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി അവർ ഉപയോഗിച്ചു. കൈലാസം മുതൽ രാമേശ്വരം വരെയുള്ള ഭാരതത്തിന്റെ സകല ഭൂമികകളിലും ക്ഷേത്ര നിർമ്മാണവും, പുനരുദ്ധാരണവും നടത്താൻ അഹല്യാഭായിക്ക് സാധിച്ചു.

മണ്ഡലേശ്വർ ശിവ ഘട്ട് ക്ഷേത്രം , ഓംകാരേശ്വർ ക്ഷേത്രം, മമലേശ്വർ ക്ഷേത്രം, അമലേശ്വർ ക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, ഗൗരി സോമനാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ മധ്യപ്രദേശിൽ നിർമ്മിച്ചു . ആലമ്പൂർ (എം‌പി) – ഹരിഹരേശ്വർ, ബട്ടുക്, മൽഹരി മാർത്താണ്ഡ ക്ഷേത്രം, സൂര്യ, രേണുക, രാം ഹനുമാൻ ക്ഷേത്രങ്ങൾ, ശ്രീറാം ക്ഷേത്രം, ലക്ഷ്മി നാരായൺ ക്ഷേത്രം, മാരുതി ക്ഷേത്രം, നർസിങ് ക്ഷേത്രം, ഖണ്ടേരാവു മാർട്ടണ്ട് ക്ഷേത്രം, മൽഹറാവു സ്മാരകം, അമർകാന്തക്- ശ്രീ വിശ്വേശ്വര ക്ഷേത്രം, കോടി തീർത്ഥ ക്ഷേത്രം, ഗോമുഖി ക്ഷേത്രം, ധർമ്മശാല, വാൻഷ് കുന്ദ് അംബേഗാവ് – ക്ഷേത്രത്തിനുള്ള വിളക്കുകൾ
ആനന്ദ് കാനൻ – വിശ്വേശ്വര ക്ഷേത്രം , അയോദ്ധ്യ (യു‌പി) – ശ്രീ ത്രേതാ രാം ക്ഷേത്രം, ശ്രീ ഭൈരവ് ക്ഷേത്രം, നാഗേശ്വർ / സിദ്ധനാഥ് ക്ഷേത്രം, ശരായു ഘട്ട്, നന്നായി, സ്വർഗദ്വാരി മൊഹതജ്ജാന, ധർമ്മശാലകൾ
ബദരീനാഥ് (ഉത്തരാഖണ്ഡ്) – ബദരീനാഥ ക്ഷേത്രം, ശ്രീ കേദരേശ്വർ, ഹരി ക്ഷേത്രങ്ങൾ, ധർമ്മശാലകൾ (രംഗദാചതി, ബിദാർചട്ടി, വ്യസ്ഗംഗ, തങ്കനാഥ്, പവാലി), മനു കുണ്ഡങ്ങൾ (ഗുരു കുണ്ഡ് , കുണ്ഡ ചത്രി), പൂന്തോട്ടം,
ബീഡ് – ഖണ്ടേശ്വരി ക്ഷേത്രത്തിലെ ജിർനോധർ.
ബേലൂർ (കർണാടക) – ഗണപതി, പാണ്ഡുരംഗ്, ജലേശ്വർ, ഖണ്ടോബ, തീർത്ഥരാജ്, അഗ്നിക്ഷേത്രങ്ങൾ, ക്ഷേത്രക്കുളം
ഭൻ‌പുര – ഒമ്പത് ക്ഷേത്രങ്ങളും ധർമ്മശാലയും
ഭരത്പൂർ – ക്ഷേത്രം, ധർമ്മശാല, കുന്ദ്
ഭീമശങ്കർ – ഗരിബ്ഖാന
ഭൂസവാൽ – ചങ്കദേവ് ക്ഷേത്രം
ബിത്തൂർ – ഭ്രമഘട്ട്
ബുർഹാൻപൂർ (എംപി) – രാജ് ഘട്ട്, രാം ഘട്ട്, കുണ്ഡങ്ങൾ
ചന്ദ്വാഡ് – വിഷ്ണു ക്ഷേത്രം, രേണുക ക്ഷേത്രം
ചൗണ്ടി – ചൗദേശ്വരിദേവി ക്ഷേത്രം, സിനേശ്വർ മഹാദേവ് ക്ഷേത്രം,
അഹില്യേശ്വർ ക്ഷേത്രം, ധർമ്മശാല, സ്നാന ഘട്ടം
ചിത്രകൂട്ട് – ശ്രീരാമചന്ദ്രന്റെ പ്രാണപ്രതിഷ്ട
സിഖൽദ – അന്നക്ഷേത്രം
ദ്വാരക (ഗുജറാത്ത്) – മൊഹതാജ്‌കാന
ഗംഗോത്രി – വിശ്വനാഥ്, കേദാർനാഥ്, അന്നപൂർണ, ഭൈരവ് ക്ഷേത്രങ്ങൾ, നിരവധി ധർമ്മശാലകൾ
ഗയ (ബീഹാർ) – വിഷ്ണുപാദ് ക്ഷേത്രം
((ഗോകർണ്ണ)) – രേവാലേശ്വർ മഹാദേവ് ക്ഷേത്രം, ഹോൾക്കർ വാഡ, പൂന്തോട്ടം, ഗരിബ്ഖാന
കൃഷ്ണേശ്വർ – ശിവക്ഷേത്രവും ശിവാലയ തീർത്ഥവും
ഹാണ്ടിയ – സിദ്ധനാഥ ക്ഷേത്രം, ഘട്ട്, ധർമ്മസ്താല
ഹരിദ്വാർ – കുഷവർത്ത് ഘട്ട്
ഇൻഡോർ – നിരവധി ക്ഷേത്രങ്ങളും ഘട്ടങ്ങളും
ജൽഗാവ് – രാം മന്ദിർ
ജംഘട്ട് – ഭൂമി കുള്ളൻ
കർമ്മനാശിനി നദി – പാലം
കേദാർനാഥ് – ധർമ്മശാലയും കുണ്ഡവും
കോലാപ്പൂർ – ക്ഷേത്ര പൂജയ്ക്കുള്ള സൗകര്യങ്ങൾ
കുമേർ – ഖണ്ടേര രാജകുമാരന്റെ സ്മാരകം
ഖാർഗോൺ – കോട്ടയും നിരവധി ക്ഷേത്രങ്ങളും ഘട്ടുകളും
കുരുക്ഷേത്ര (ഹരിയാന) – ശിവ ശാന്തനു മഹാദേവ് ക്ഷേത്രം, പഞ്ചകുണ്ഡ് ഘട്ട്, ലക്ഷ്മികുണ്ഡ് ഘട്ട്
മഹേശ്വർ – നൂറുകണക്കിന് ക്ഷേത്രങ്ങൾ, ഘട്ടുകൾ, ധർമ്മശാലകൾ, വീടുകൾ
മമലേശ്വർ മഹാദേവ് ഹിമാചൽ പ്രദേശ് – വിളക്കുകൾ
മാനസാദേവി – ഏഴ് ക്ഷേത്രങ്ങൾ
മണ്ടലേശ്വർ – ശിവക്ഷേത്രഘട്ടം
മംഗാവോൺ – ദത്ത മന്ദിർ, സാവന്ത്വാടിക്ക് സമീപം, കൊങ്കൺ, മഹാരാഷ്ട്ര, ഇന്ത്യ
മീററ്റ് ചാണ്ടി ദേവി ക്ഷേത്രം
മിരി (അഹമ്മദ്‌നഗർ) – 1780 ൽ ഭൈരവ് ക്ഷേത്രം. അഹല്യാ ദേവീ ക്ഷേത്രം മഹേശ്വർ
നെയ്മബാർ (എംപി) – ക്ഷേത്രം
നന്ദൂർബാർ – ക്ഷേത്രം, നന്നായി
നാഥദ്വാര – അഹല്യ കുന്ദ്, ക്ഷേത്രം, കിണർ
നന്ദൂർഖി ബി.കെ – കിണർ
നീലകണ്ഠ മഹാദേവ് – ശിവാലയ, ഗോമുഖ്
നെമിഷരണ്യ (യുപി) – മഹാദേവ് മഡി, നിംസർ ധർമ്മശാല, ഗോ-ഘട്ട്, കക്രിത്തിർത്ത് കുണ്ഡ്
നിംഗാവ് (നാസിക്) – കിണർ
ഓംകരേശ്വർ (എം‌പി) – മമലേശ്വർ മഹാദേവ്, അമലേശ്വർ, ട്രംബാകേശ്വർ ക്ഷേത്രങ്ങൾ (പുനരുദ്ധാരണം ), ഗൗരി സോംനാഥ് ക്ഷേത്രം, ധർമ്മശാല, കിണറുകൾ
ഒസാർ (അഹമ്മദ്‌നഗർ) – 2 കിണറുകളും കുണ്ടും
പഞ്ചവതി, നാസിക് – ശ്രീരാം ക്ഷേത്രം, ഗോര മഹാദേവ് ക്ഷേത്രം, ധർമ്മശാല, വിശ്വേശ്വര ക്ഷേത്രം, രാംഘട്ട്, ധർമ്മശാല
പാർലി വൈജ്നാഥ് – ശ്രീ വൈദ്യനാഥ് മന്ദിർ
ത്രിംബാകേശ്വർ (നാസിക്) – കുഷവർത്ത് ഘട്ടിലെ പാലം
ഉജ്ജൈൻ (എം‌പി) – ചിന്താമൻ ഗണപതി, ജനാർദ്ദൻ, ശ്രീലില ഉറുഷോണം, ബാലാജി തിലകേശ്വർ, രാംജനകി റാസ് മണ്ഡൽ, ഗോപാൽ, ചിറ്റ്നിസ്, ബാലാജി, അങ്ക്പാൽ, ശിവൻ തുടങ്ങി നിരവധി ക്ഷേത്രങ്ങൾ, 13 ഘട്ടുകൾ, കിണറുകൾ, നിരവധി ധർമ്മശാലകൾ. തുടങ്ങി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നിരവധി ക്ഷേത്രങ്ങളും, ക്ഷേത്രക്കിണറുകളും, അഹല്യാ ഭായ് നിർമ്മിക്കുകയുണ്ടായി.

ഔറംഗസേബിനാൽ തച്ചുടയ്ക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രം മാറ്റി സ്ഥാപിച്ചതും റാണിയായിരുന്നു. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ വീണ്ടെടുക്കുവാൻ റാണി നടത്തിയ ശ്രമങ്ങളും, അതിനായി ചെയ്ത സാമ്പത്തിക സഹായങ്ങളും അമേരിക്കൻ ചരിത്രകാരനായ സ്റ്റുവർട്ട് ഗോർഡൻ അടക്കമുള്ള നിരവധി പേർ ചരിത്ര രേഖകളിൽ കുറിച്ചിട്ടുമുണ്ട്.

മഥുരയിൽ ചെയിൻ ബിഹാരി ക്ഷേത്രം, കാളിയദേഹ ഘട്ട്, ചിർഘട്ട്, കൂടാതെ മറ്റു പല ഘട്ടങ്ങളും, ധർമ്മശാല, അന്നക്ഷേത്ര എന്നിവയും നിർമ്മിച്ചത് റാണിയായിരുന്നു.

അഹല്യ ഭായിയുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിന് അവരുടെ പേരാണ് നൽകിയത്. മധ്യപ്രദേശിൽ ദേവി അഹല്യ വിശ്വവിദ്യാലയം എന്ന പേരിലും, മഹാരാഷ്ട്രയിൽ പുണ്യശ്ലോക് അഹല്യ ദേവി ഹോൾകാർ എന്ന പേരിലും സർവ്വകലാശാലകളും ഉണ്ട്.

അയോദ്ധ്യയിലെ രാമക്ഷേത്രം പുനർനിർമ്മിക്കപ്പെടണം എന്ന് രണ്ടരനൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന, അതിനായി അക്ഷീണം പ്രയത്നിച്ച റാണി അഹല്യാ ഭായ് സ്വന്തം ഭരണകാലം ഹൈന്ദവ സമൂഹത്തിന്റെ സംരക്ഷണത്തിനും, ഉന്നതിക്കുമായി വിനിയോഗിച്ചു. നൂറ്റാണ്ടുകളായി ഭാരതത്തിലെ ഹിന്ദുക്കൾ മനസ്സിൽ കൊണ്ട് നടന്നിരുന്ന സ്വപ്നം പൂവണിയുമ്പോൾ, സ്മരിക്കാം ആ ലക്ഷ്യത്തിനായി ജന്മം ഉഴിഞ്ഞു വെച്ച മഹാരഥരെ .

ഭാരതത്തിലെ വീരനായകര്‍

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ (ശ്രീ ഗുരുജി) ഗുരു അർജൻ ദേവ്
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies