Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ (ശ്രീ ഗുരുജി)

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 5, 2022
This entry is part 90 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ (ശ്രീ ഗുരുജി)
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

ഫെബ്രുവരി 19
ശ്രീഗുരുജി ജന്മദിനം

Google NewsAdd Kesari Weekly as a preferred source on Google

മാധവസദാശിവ ഗോൾവൽക്കർ എന്ന ഗുരുജി ഭാരതത്തിൽ ജനിച്ചത് തന്നെ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ഒരർത്ഥത്തിൽ സംഘപ്രവർത്തനത്തിനായി അവതാരമെടുക്കുകയായിരുന്നു അദ്ദേഹം .

ഡോക്ടർ കേശവബലിറാം ഹെഡ്ഗേവാറിനാൽ ബീജാവാപം ചെയ്യപ്പെട്ട ആർ എസ് എസിന് പതിനഞ്ചു വയസ്സു മാത്രമുള്ളപ്പോഴാണ് ഗുരുജി അതിന്റെ നേതൃത്വത്തിലേക്കെത്തുന്നത്. പാശ്ചാത്യത്ത്വജ്ഞാനിയായ ഷോപ്പൻ ഹോവർ പറഞ്ഞിട്ടുണ്ട് “എല്ലാ സത്യവും മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകും. ആദ്യം അവഹേളിക്കപ്പെടും, രണ്ടാമതായി എതിർക്കപെടും, മൂന്നാമതായി അംഗീകരിക്കപ്പെടും”. ആർ .എസ്.എസ് രണ്ടാം ഘട്ടത്തിലെത്തി നിൽക്കുമ്പോഴായിരുന്നു ഗുരുജി സർസംഘചാലകാവുന്നത് .

ADVERTISEMENT

ഹെഡ്ഗേവാറിന്റെ മരണത്തോടെ ആർ.എസ്.എസ് ഇല്ലാതെയാകും എന്ന വിധത്തിലുള്ള പരാമർശങ്ങൾ അക്കാലത്തുണ്ടായിരുന്നു. എന്നാൽ തന്റെ 33 വർഷത്തെ സാധന കൊണ്ട് രാഷ്‌ട്രീയ സ്വയം സേവക സംഘത്തെ ഭാരതത്തിനകത്തും പുറത്തുമെത്തിക്കാൻ ഗുരുജിക്ക് കഴിഞ്ഞു. ഹെഡ്ഗേവാറിന്റെ മാസിക ശ്രാദ്ധ ദിനത്തിൽ ഗുരുജി നടത്തിയ പ്രഭാഷണം എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതായിരുന്നു .

“ഡോകടർജിക്കു ശേഷം സംഘത്തിന്റെ ഗതി എന്തായിരിക്കുമെന്നാണ് പലരുടേയും ആശങ്ക. ഈ പ്രശ്നം തന്നെ അസ്ഥാനത്താണ് സർവ്വ വിധ ദുർഘടങ്ങളേയും മറികടന്ന് ലവലേശം കുലുങ്ങാതെ സംഘം അതിന്റെ തനതായ വഴിയിൽ കൂടി അനവരതം മുന്നേറും. നമ്മുടെ ശക്തി നിർബാധം വർദ്ധിച്ച് ഒരു നാൾ ദേശമാകെ വ്യാപിക്കും ” അദ്ദേഹം പ്രഭാഷണത്തിൽ പ്രഖ്യാപിച്ചു .

അചഞ്ചലമായ തത്വനിഷ്ഠയും ദൃഢനിശ്ചയവുമായി ഗുരുജി ഭാരതത്തിലുടനീളം സംഘടനയ്‌ക്കായി യാത്ര ചെയ്തു. ശരീരവും മനസ്സും ഹൃദയവുമെല്ലാം സംഘം കൊണ്ട് നിറച്ചു. 33 വർഷത്തെ തപസ് കൊണ്ട് രാഷ്‌ട്രീയ സ്വയം സേവക സംഘത്തെ പ്രതിസന്ധികളുടെ ഘട്ടത്തിൽ നിന്നും അംഗീകാരത്തിന്റെ ഘട്ടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. മാതൃപൂജയ്‌ക്കായ് ഉയിരും ഉടലും സമർപ്പണം ചെയ്തതിന്റെ ഫലം.

1906 ഫെബ്രുവരി മാസം 19-ന്‌ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിനടുത്തുള്ള രാംടേക്കിലാണ്‌ അദ്ദേഹം ജനിച്ചത്‌. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം സദാശിവ ഗോൾവൽക്കറിന്റെ ഒൻപതുമക്കളിൽ നാലാമനായിരുന്നു. ബനാറസ്‌ ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ പണ്ഡിറ്റ്‌ മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു.

പഠനത്തിനു ശേഷം ഒന്നു രണ്ടു വർഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ആ സമയത്താണ്‌ സംഘത്തിന്റെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്‌. ഡോ ഹെഡ്ഗേവാറിനെ പരിചയപ്പെടുന്നതും അക്കാലത്താണ്. ഒരിക്കൽ ചെന്നൈയിലെ പഠനത്തിനിടെ തന്റെ ആത്മസുഹൃത്ത് ബാബു റാവു തേലംഗിന് എഴുതിയ കത്തിൽ ഏത് സമയവും സംഘം, സംഘം എന്ന വിചാരവുമായി നടക്കാതെ പഠനത്തിൽ ശ്രദ്ധിക്കണമെന്ന് ഉപദേശം നൽകിയ മധു അതേ സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടി ജീവിതം സമർപ്പിച്ചതിനു പ്രേരണയേകിയത് ആ കൂടിക്കാഴ്ചയായിരുന്നു

മുപ്പത്തിമൂന്നു വർഷത്തെ കഠിന സപര്യയ്‌ക്കിടയിൽ അദ്ദേഹം അറുപതിലധികം പ്രാവശ്യം ഭാരതം ചുറ്റി സഞ്ചരിച്ചു. ഭാരതത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുകയും ഒരിക്കൽ പോലും ഹോട്ടലുകളിൽ താമസിക്കാതിരിക്കുകയും ചെയ്ത അഖില ഭാരത പ്രശസ്തനായി ആരെങ്കിലുമുണ്ടെങ്കിൽ അത് ഗുരുജി മാത്രമായിരിക്കും .

രാഷ്‌ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. കാശ്മീരിനെ ഭാരതത്തോടൊപ്പം ലയിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1962 ലെ ചൈനീസ് ആക്രമണം അദ്ദേഹം മുൻ കൂട്ടി പ്രവചിച്ചിരുന്നു . എന്നാൽ ഇന്ത്യ- ചീനി ഭായ് ഭായ് എന്ന മുദ്രാവാക്യം മുഴക്കി നടന്നിരുന്ന ഭരണാധികാരികൾ അതിനെ വിടുവായത്തമെന്ന് വിളിച്ചു. ഒടുവിൽ ഗുരുജി പറഞ്ഞതു പോലെ സംഭവിക്കുകയും ചെയ്തു

രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ അംഗങ്ങളായി വിവിധ മേഖലയിലുള്ള പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത് ഗുരുജിയുടെ കാലത്താണ്. അഖിലഭാരതീയ വിദ്യാർത്ഥി പരിഷതും, ബിജെപിയുടെ പൂർവ രൂപമായ ജനസംഘവും, വിശ്വഹിന്ദു പരിഷത്തും ഭാരതീയ മസ്ദൂർ സംഘവുമെല്ലാം ഗുരുജിയുടെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ചതാണ് .ഇന്ന് തങ്ങളുടെ മേഖലകളിൽ ഭാരതത്തിൽ ഒന്നാമത് നിൽക്കുന്നത് ഈ സംഘടനകൾ തന്നെയാണെന്നത് ഗുരുജിയുടെ ദീഘദർശനത്തിന്റെ തെളിവാണ്

അദ്ദേഹം ഒരിക്കൽ പറഞ്ഞു,

”വ്യക്തിപരമായ നന്മയും സ്വഭാവശുദ്ധിയും ദേശീയ താല്‍പര്യത്തില്‍ സക്രിയവും സജീവവുമായിരിക്കേണ്ടത് അത്യാവശ്യമാണ്. പേരോ പെരുമയോ മറ്റെന്തെങ്കിലും നേട്ടങ്ങളോ പ്രതിഫലമായി ഇച്ഛിക്കാതെ രാഷ്‌ട്രത്തിനുവേണ്ടി പരിപൂര്‍ണ സമര്‍പ്പണം ചെയ്താണ് അത് സാധിക്കേണ്ടത്. നാം സേവിക്കുന്ന ജനങ്ങള്‍ നമ്മെ പ്രശംസിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കേണ്ട. അവര്‍ പ്രശംസിക്കാത്തതാണ് വാസ്തവത്തില്‍ നമുക്ക് കൂടുതല്‍ നല്ലത്.അപ്പോള്‍ നമ്മെ അനഭിലഷണീയമായ വഴിക്കു തിരിച്ചുവിട്ടേക്കാവുന്ന പൊതുജനപ്രശംസയെന്ന ബന്ധനത്തില്‍നിന്നു നാം വിമുക്തരായിരിക്കും. നാം നമ്മുടെ രാഷ്‌ട്രത്തെ ഇഷ്ടദേവതയായിട്ടാണ് കാണുന്നത്. നമ്മുടെ സമര്‍പ്പണം, നമുക്കുള്ളതെല്ലാം കാഴ്ചവെയ്‌ക്കൽ രാഷ്‌ട്രദേവതയെ ആരാധിക്കുന്നു എന്ന ഭാവനയോടുകൂടിയായിരിക്കണം. അപ്പോള്‍ എങ്ങനെയാണു തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നത്…”

ത്യാഗഭൂമിയായ ഭാരതത്തിലെ ഒരു കാര്യകർത്താവ് എങ്ങനെയായിരിക്കണമെന്ന് കാണിച്ചു തരുന്ന അമൃതവചനം. താരതമ്യമില്ലാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്‍റെ സംസ്കാരത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം കാഴ്‌ച്ച വച്ച ഗുരുജി 1973 ജൂൺ 5 ന് ഈ ലോകത്തോട്‌ വിടപറഞ്ഞു, വ്യക്തിയില്ലെങ്കിലും സംഘടന മുന്നോട്ടു പോകണമെന്ന് ആഹ്വാനം ചെയ്ത ഗുരുജി ഗോൾവൽക്കറുടെ പാത പിന്തുടർന്ന് 44 വർഷത്തിനു ശേഷവും വ്യക്തിക്കതീതമായി രാഷ്‌ട്രത്തെക്കണ്ട് അഭംഗുരം രാഷ്‌ട്രീയ സ്വയം സേവക സംഘം മുന്നോട്ടു തന്നെ പോകുന്നു.

“മാധവ നിൻ ചരണയുഗളം മാർഗ്ഗദർശകമായ് വരേണം
മാതൃപൂജയിലുടലുമുയിരും നൽകി ജന്മം സഫലമാക്കാൻ ”

ജൂൺ 5
ശ്രീഗുരുജി സ്മൃതി ദിനം

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ ..
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്‌ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക് പ്രചോദനമേകിയ കർമ്മയോഗി . രാഷ്‌ട്ര ശരീരത്തിന്റെ ഓരോ അണുവിലും കർമ്മോത്സുകതയുടെ പ്രോജ്ജ്വലനം നടത്തിയ മഹാമനീഷി.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്രം പ്രൊഫസറായിരിക്കുന്ന കാലത്താണ് ഗോൾവൽക്കർ സംഘവുമായി അടുക്കുന്നത് . പിന്നീട് സാരഗാച്ഛിയിൽ അഖണ്ഡാനന്ദ സ്വാമികളിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചെങ്കിലും തന്റെ കർമ്മ മണ്ഡലം രാഷ്‌ട്രസേവനമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. 1940 ൽ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകായി തെരഞ്ഞെടുക്കപ്പെട്ടു . പിന്നീട് ഭാരതത്തെ അറിഞ്ഞും അറിയിച്ചും നീണ്ട മുപ്പത്തിമൂന്നുവർഷത്തെ കഠിന തപസ് …രാഷ്‌ട്രം മാധവനിലൂടെ കേശവനെ അറിയുകയായിരുന്നു

രാഷ്‌ട്രായ സ്വാഹ ഇദം ന മമ എന്ന മന്ത്രവുമായി അറുപതില്പരം തവണ അദ്ദേഹം ഭാരത പരിക്രമണം ചെയ്തു . ഇതിലൊരിക്കൽ പോലും ഹോട്ടലുകളിൽ താമസിച്ചതുമില്ല . ഡോക്ടർജി പാകിയ സുദൃഢമായ അടിത്തറയിൽ അതിവിശാലമായ സംഘടനാമന്ദിരം അദ്ദേഹം പടുത്തുയർത്തി . ആദ്യം അവഹേളിക്കപ്പെടുകയും പിന്നീട് എതിർക്കപ്പെടുകയും ചെയ്ത ആർ.എസ്.എസ് അംഗീകാരത്തിന്റെ പടവുകൾ കയറുക തന്നെ ചെയ്തു.

ബിജെപിയുടെ പൂർവരൂപമായിരുന്ന ജനസംഘം , വിദ്യാർത്ഥി സംഘടനയായ എ ബി വി പി , ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ബി എം എസ് , വിശ്വഹിന്ദു പരിഷത്ത് വനവാസികൾക്ക് വേണ്ടി വനവാസി കല്യാണാശ്രമം എന്നിവയെല്ലാം രൂപമെടുക്കുന്നത് ഗുരുജിയുടെ ആശിർവാദത്തോടെയാണ് ..ഭാരതത്തിനു പുറത്തേക്ക് സംഘ പ്രവർത്തനമെത്തുന്നതും ഇക്കാലയളവിലാണ്.

രാഷ്‌ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. വിഭജന കാലത്ത് ലുധിയാനയിലും അമൃതസറിലും ജലന്ധറിലുമെല്ലാമെത്തി ദുരിതമനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകി . സ്വാതന്ത്ര്യത്തിനു ശേഷം കശ്മീരിനേയും ഹൈദരാബാദിനേയും ഭാരതത്തോടൊപ്പം ലയിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1962 ലെ ചൈനീസ് ആക്രമണം അദ്ദേഹം മുൻ കൂട്ടി പ്രവചിച്ചിരുന്നു . എന്നാൽ ഇന്ത്യ- ചീനി ഭായ് ഭായ് എന്ന മുദ്രാവാക്യം മുഴക്കി നടന്നിരുന്ന ഭരണാധികാരികൾ അതിനെ വിടുവായത്തമെന്ന് വിളിച്ചു. ഒടുവിൽ ഗുരുജി പറഞ്ഞതു സംഭവിക്കുകയും ചെയ്തു.

താരതമ്യം ചെയ്യാനാകാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്‍റെ സംസ്കാരത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം കാഴ്‌ച്ച വച്ച ഗുരുജി 1973 ജൂൺ 5 ന് ലോകത്തോട്‌ വിടപറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ശക്തി നൽകിയ നേതാക്കളിലൊരാളെ നഷ്ടപ്പെട്ടെന്നാണ് അന്നത്തെ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാം പാർലമെന്റിൽ പറഞ്ഞത് .വ്യക്തിയില്ലെങ്കിലും സംഘടന മുന്നോട്ടു തന്നെ പോകുമെന്നായിരുന്നു ഗുരുജി എക്കാലവും പറഞ്ഞിരുന്നത് . വ്യക്തിക്കതീതമായി രാഷ്‌ട്രത്തെ മാത്രം മനസിലുറപ്പിച്ച് മുന്നോട്ടു പോകാൻ സംഘത്തിനു കഴിയുന്നതും അതുകൊണ്ട് തന്നെയാണ്..

ഭാരതത്തിലെ വീരനായകര്‍

ബന്ദ സിങ്ങ് ബഹാദൂർ അഹല്യ ഭായി ഹോൾക്കർ
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies