നടന ജീവിതം അരങ്ങേറ്റുവാന്‍
നിമിഷം കുറിച്ച നാള്
സ്പര്‍ശ രോമാഞ്ചം കൊളുത്തി
കാല്‍വണ്ണയില്‍ ചേര്‍ത്ത് കൊരുത്ത്
വസന്തം ചവിട്ടവേ ചുവടുകള്‍ക്കൊത്ത്
കിലുങ്ങിക്കിലുങ്ങിയിരുന്നു ഞാന്‍.
മന്ദമാം ചുവടുകള്‍ക്കൊപ്പം
മണിയൊലിയാല് മിഴിവേകിയ നര്‍ത്തനം.
കാലങ്ങളങ്ങനെ നിറമേന്തി ഗമിക്കവേ
രൗദ്രച്ചുവടുകള്ക്കായ് തുളളിക്കിതച്ചു
കിലുക്കം മുഴക്കി ദു:ഖിതം.
രുദ്ര താണ്ഡവ നടനം നടത്തവേ
വേഗത്തിനൊപ്പം താളം മുറിയാതെ
കിലുങ്ങി മുഴങ്ങിയങ്ങനെ…
നൊന്തു പുളഞ്ഞെത്രയോ
നടനവേദികളപ്പൊഴും
കാലിലള്ളിപ്പിടിച്ച് മുഴങ്ങിയ ചിലങ്ക ഞാന്‍.
താളത്തിനൊത്ത് കിലുങ്ങി മടുത്തു ഞാന്‍.
കാലമാം നീ കാല് കുടഞ്ഞെറിയും മുന്നേ
ഉള്ത്താളത്തിനൊത്ത്
ഒരിക്കല്‍ സ്വയം കിലുക്കം മുഴക്കണം.
കാല് വണ്ണവിട്ട് വീഴണം
ഭൂമിക്ക് താളമായ്
മണ്ണിന് നെഞ്ചിലമരണം.