ഇരുണ്ട കാലത്ത് നിലനിന്നിരുന്ന പ്രാകൃത നിയമങ്ങൾ മനുഷ്യന്റെ ചിന്തയെ സ്വാധീനിക്കാൻ തുടങ്ങിയാൽ അവർ പേ പിടിച്ച മൃഗമായിത്തീരും . ഇന്ന് നീതി ബോധത്തെ ചോദ്യം ചെയ്യുന്ന മത സമവാക്യങ്ങളും, വിശ്വാസ ചിന്തയും അവനവന്റെ ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു . ആധുനിക കാലഘട്ടത്തിൽ സാംസ്കാരിക മൂല്യമുള്ള തലമുറ ഒരു ജനതതിയുടെ അനിവാര്യമായ സാമൂഹിക പരിവർത്തനത്തിന് വിത്ത് പാകേണ്ടവരും , സമൂഹത്തിന് ജീവവായു പകർന്ന് നൽകേണ്ടവരുമാണ് . ഇങ്ങനെ ചിന്തിക്കുന്നർക്ക് മാത്രമേ സമൂഹത്തിൽ കാലാനുസൃതമായ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ .
എന്നാൽ ഇവരിൽ വലിയൊരു വിഭാഗം ആളുകൾ തീവ്ര മതബോധത്തിൽ അടിമപ്പെട്ടു പോയാൽ വളർന്നു വരുന്ന തലമുറ പോലും വഴി പിഴച്ചു പോകുമെന്ന് നി:സംശയം പറയാൻ സാധിക്കും . കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അത് തന്നെയാണ് . മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ കാറൽ മാർക്സും , മതനിരപേക്ഷത ഉയർത്തി പിടിച്ച് പ്രവർത്തിക്കുന്നു എന്ന് അവർ തന്നെ അവകാശപ്പെടുന്ന കമ്മ്യൂണിസത്തെയും മതവാദികളിന്ന് കൈ പിടിയിലൊതുക്കി നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു . എവിടേക്കാണ് നമ്മുടെ നാട് പോകുന്നത് . ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്ര നാൾ സമാധാനം നിലനിൽക്കും എന്നത് ചോദ്യമായവശേഷിക്കുന്നു. എത്ര നാൾ ഈ നാടിങ്ങനെ ജീവനോടെ നിലനിൽക്കും എന്നതും പുനർവിചിന്തനം ചെയ്യേണ്ട കാര്യമാണ് .
വ്യാവസായികവൽക്കരണവും , ആധുനികവൽക്കരണവും , വിവര സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും കാരണം രാജ്യങ്ങൾ തമ്മിലുള്ള അതിർ വരമ്പുകൾ മറികടന്ന് ലോകരാജ്യങ്ങൾ തമ്മിലുള്ള പരസ്പര ഐക്യം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത് . ശാസ്ത്ര ലോകം കണ്ടുപിടുത്തങ്ങളുടെയും , അത്യാധുനികതയുടെയും , ശാസ്ത്ര ഉപരിപ്ലവത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യൻ ഇന്നും കാലഹരണപ്പെട്ട മത അടിമത്ത ബോധത്തിന്റെ തീഷ്ണമായ ചതുപ്പുനിലങ്ങളിൽ വീണു പോവുകയാണ് .
മതങ്ങൾ മനുഷ്യന്റെ സാമൂഹിക അവബോധത്തിൽ മാത്രമൊതുങ്ങി അവന്റെ തത്വചിന്തയുടെ സർഗ്ഗാത്മകതയെ തൊട്ടുണർത്തി പരസ്പര സ്നേഹവും , ബഹുമാനവും , ഐക്യപ്പെടലും നൽകുന്നവയായിരിക്കണം . തെളിച്ചു പറഞ്ഞാൽ ഒരു കുടുംബത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ട ഒന്ന് മാത്രമാകണം മത ചിന്ത . അവയൊരിക്കലും മുനുഷ്യ സമൂഹത്തിന് ഭീഷണിയാകാൻ പാടില്ല . കുടുംബത്തിന്റെ ചുവരുകൾക്ക് പുറത്തേക്ക് ചങ്ങല പൊട്ടിച്ച് ചാടുന്ന തീവ്ര മതബോധം ഒരു മാനവരാശിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങും . അങ്ങനെയായാൽ അവ ഈ സമൂഹത്തിന് ദോഷമായി തുടങ്ങിയിരിക്കുന്നു എന്നാണ് അർത്ഥമാക്കേണ്ടത് . അങ്ങനെയുള്ള മതങ്ങൾ വരുത്തി വെയ്ക്കുന്ന വിനാശം പ്രവചനാതീതമാണ് . ഒരു സമൂഹത്തെ ഒന്നടങ്കം വിഴുങ്ങുന്ന വലിയൊരു വിഷസർപ്പമായത് മാറും . ഇവിടെയാണ് മതം പിടിമുറുക്കിയ മനുഷ്യന്റെ സാമൂഹിക ഇടപെടലുകളെ കുറിച്ച് നാം ചർച്ച ചെയ്യേണ്ടത് .
കേരളം കഴിഞ്ഞ നിരവധി വർഷക്കാലമായി മത തീവ്രവാദത്തിന്റെ പിടിയിലകപ്പെട്ട സംസ്ഥാനമാണ് . മതേതരത്വം എന്ന എല്ലിൻ കഷണം പൊതു സമൂഹത്തിന്റെ മുന്നിലിട്ട് മതം വളർത്തുന്ന ക്രൂരമുഖമുള്ള ചെന്നായ്ക്കൾ കേരളത്തിൽ സുലഭമായി വളർന്നുകൊണ്ടിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റും , താലിബാനും , ജയ്ഷേ മുഹമ്മദും നടപ്പിലാക്കുന്ന മനുഷ്യഉന്മൂലന വാദം ഇവിടെ സ്ഥാപിച്ചെടുക്കാൻ ഒരിക്കലും സാധ്യമല്ലന്ന് അവർക്കറിയാം . അതുകൊണ്ടവർ തെരഞ്ഞെടുത്ത വഴി ബൗദ്ധിക തീവ്രവാദം അഥവാ ഇന്റലക്ച്വൽ ടെററിസം വഴി കേരളത്തിൽ ജിഹാദ് നടപ്പിലാക്കുക എന്നാണ് .
ഇത്തരം പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്ലാമി , പോപ്പുലർ ഫ്രണ്ട് പോലുള്ള പ്രൊ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളാണ് . ഇന്ത്യയിൽ നിരോധിച്ച സിമിയും അതിനുശേഷം വന്ന എൻ ഡിഎഫും അതിനെ നിരോധിച്ചപ്പോൾ മറ്റൊരു പേരിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും എല്ലാം ഒരുതരത്തിൽ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന മൗദൂദിയൻ വാദമാണ് പിന്തുടരുന്നത് . ഇവരുടെയെല്ലാം അജണ്ട ഇസ്ലാമിക ഭരണം അഥവ ദാറുൽ ഇസ്ലാം നടപ്പിലാക്കുക എന്നതാണ് .
ഒരു കാലത്ത് മുസ്ലിം വിഭാഗക്കാർ വോട്ട് ചെയ്യാനും സർക്കാർ ജോലി സ്വീകരിക്കാനും , ആധുനിക വിദ്യാഭ്യാസം നേടാനും പാടില്ല എന്നു പറഞ്ഞ ജമാഅത്തെ ഇസ്ലാമി ഇന്ന് പുരോഗമനവാദത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത് . ഇവർ മൗദൂദിസത്തിൽ നിന്ന് ഇന്റലക്ച്വൽ ടെററിസത്തിലേക്ക് വഴി മാറിയ കാഴ്ചയാണ് നാം കണ്ടുവരുന്നത് . സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായി തങ്ങളുടെ പ്രവർത്തന അജണ്ടകൾക്ക് മാറ്റം വരുത്തുക . തങ്ങൾക്കനുകൂലമായി ചിന്തിക്കുന്ന സാമൂഹിക അന്തരീക്ഷം ഒരുക്കിയെടുക്കുക തുടങ്ങിയ വിഷയങ്ങളിൽ നേരിയ തോതിൽ അവർക്ക് വിജയിക്കാനായിട്ടുണ്ട് . ഇന്നവർ കേരളത്തിന്റെ സാമൂഹികമായിട്ടുള്ള സർവ്വത്ര മേഖലകളിലും പിടിമുറുക്കിയിരിക്കുന്നു . ആദ്ധ്യാത്മികത , ഭരണം , വിദ്യാഭ്യാസം , രാഷ്ട്രീയം , വൈചാരികം , വാണിജ്യം, വ്യവസായം, ഗതാഗതം , നിയമം , സിനിമ , സാമ്പത്തികം , മത്സ്യബന്ധനം , സാംസ്കാരികം , സാഹിത്യം, ബ്യൂറോക്രസി , സേവനം , സോഷ്യൽ മീഡിയ , തുടങ്ങിയ നിരവധി മേഖലകൾ അവർ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് .
ഇതെല്ലാം ഇന്നലത്തെ മഴയിൽ കുരുത്തു പൊങ്ങിയ തീരുമാനങ്ങളല്ല . ഈ അജണ്ടകൾക്ക് പിറകിൽ തീവ്ര മത മൗലീക ഗ്രൂപ്പുകളുടെ ദീർഘവീക്ഷണത്തോടു കൂടിയുള്ള നീണ്ട കാലത്തെ കൂട്ടായ പ്രവർത്തനമുണ്ട് . രാജ്യത്തിന് പുറത്ത് നിന്ന് പോലും ഇവർക്ക് സഹായങ്ങൾ ഗണ്യമായ രീതിയിൽ ലഭിക്കുന്നുണ്ട് എന്നത് നിയമ സംവിധാനങ്ങൾക്കു പോലും അറിവുള്ള കാര്യമാണ് . ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം ഒരു രാഷ്ട്രീയ പാർട്ടി ആകണം , അതിന് കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന് മുസ്ലിം മതപണ്ഡിതൻ സക്കീർ നായിക് പറഞ്ഞത് നാം ആരും മറന്നു പോയിട്ടുണ്ടാവില്ല . ഈ പ്രസ്താവനയെ നാം നിസ്സാരമായല്ല ഗൗരവത്തോടെ വേണം നോക്കി കാണാൻ . ഇത്തരം തീവ്ര അജണ്ടകൾക്കനുസരിച്ചാണ് അവരുടെ പ്രവർത്തനവും പ്രവർത്തകരെയും സജ്ജരാക്കി കൊണ്ടിരിക്കുന്നത് . കേരളത്തിൽ അവരുടെ പ്രവർത്തനം സ്വതന്ത്രമാണെങ്കിലും ബി ജെ പി ഒഴികെ ഇടതു-വലത് രാഷ്ട്രീയ പാർട്ടികൾക്ക് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത തരത്തിൽ അവരുടെ സ്വാധീനം വലയം ഇവർക്കിടയിൽ വർധിച്ചിരിക്കുകയാണ് . കേരളത്തിലെ തീവ്ര ഇസ്ലാമിക വാദികൾ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ കേരളത്തിന്റെ മതേതര ബോധത്തെ അതിഗുരുതരമായി ബാധിക്കുന്നതാണ് . ഇതിന് കൂട്ടുനിൽക്കുന്നത് ഇടത് വലത് രാഷ്ട്രീയ സാംസ്കാരിക നായകരും ആക്ടിവിസ്റ്റുകളും , പുരോഗമന സംഘടനകളുമാണ് . ഇങ്ങനെയുള്ള പ്രായോഗിക വാദത്തിന്റെ പിൻവാതിലിൽ കൂടിയാണ് രാഷ്ട്രീയ ഇസ്ലാമിന്റെ ആശയം കേരളത്തിന്റെ മണ്ണിൽ ഒളിച്ചു കടത്തുന്നത് .
ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പ്രസക്തി മനസ്സിലാക്കി ഈ രണ്ടു കൂട്ടരെയും അവർ വിലയ്ക്കുവാങ്ങിയിരിക്കുകയാണ് . പ്രത്യക്ഷത്തിൽ എസ് ഡി പി ഐ , പോപ്പുലർ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് തുടങ്ങിയ വിവിധങ്ങളായിട്ടുള്ള മുസ്ലീം സംഘടനകളുടെ പ്രവർത്തനം വ്യത്യസ്ത രീതിയിലാണെങ്കിലും തത്വത്തിൽ ഇവരുടെ ആശയം ഒന്നുതന്നെയാണ് . അതുകൊണ്ടാണ് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ പറഞ്ഞത് കേരളം അടുത്ത 20 വർഷത്തിനുള്ളിൽ ഇസ്ലാമിക രാജ്യമായി മാറ്റുവാനുള്ള പ്രവർത്തനം ഇവിടെ നടക്കുന്നുണ്ടെന്ന് . 2016ൽ തീവ്രവാദം കേരളത്തിന്റെ പടിവാതിക്കൽ എത്തി നിൽക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കേരളം ഞെട്ടലോടെയാണ് അന്ന് കേട്ടത് . എന്നാൽ ഇന്നവർ ഇത്തരം വാദങ്ങൾ പറയാനുള്ള ആർജ്ജവം എന്തുകൊണ്ട് കാണിക്കുന്നില്ല . അതിന് പകരം രഹസ്യമായും പരസ്യമായും രാഷ്ട്രീയ ഇസ്ലാം മുന്നോട്ടു വെക്കുന്ന ആശയവുമായി പൊരുത്തപ്പെടണമെന്നവർ പറയുന്നു .
കേരളം പോലുള്ള വിദ്യാസമ്പന്നരായ ജനങ്ങൾ അതിവസിക്കുന്ന നാട്ടിൽ തീവ്രവാദ പ്രവർത്തനം അതിവേഗം വളരുന്നുണ്ടെന്നും ഇവിടം തീവ്രവാദ പ്രവർത്തനത്തിന് വളക്കൂറുളള മണ്ണാണെന്നും, പോലീന്റെ ഇന്റലിജൻസ് വിഭാഗത്തിൽ പോലും ഇവർ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും മുൻ പോലിസ് മേധാവികളായിരുന്ന ജേക്കബ് പൊന്നുസ് , ടി പി സെൻകുമാർ , ജേക്കബ് തോമസ്, ലോക് നാഥ് ബഹ്റ തുടങ്ങിയവർ പറഞ്ഞിട്ടുണ്ട് . എന്നാൽ ഈ വാദം ശരിയല്ല എന്ന നിലപാടിലായിരുന്നു മതേതര കേരളം പ്രതികരിച്ചത് . മാത്രമല്ല ഇങ്ങനെ സംസാരിച്ച ഇവർക്ക് സംഘപരിവാർ ചാപ്പ കുത്തി നൽകുകയും ചെയ്തു . ഇതുതന്നെയാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിജയവും . ഒരു മണിക്കൂർ സമയം ഇവിടുത്തെ നിയമസംവിധാനങ്ങൾ നിശബ്ദരായി നിന്നാൽ ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവനും ഇല്ലാതാക്കുമെന്ന് പറഞ്ഞ അസാഉദ്ദിൻ ഒവൈസിയെയും , ആർഎസ്എസിന്റെ പ്രവർത്തനം ഇല്ലാതായാൽ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യം ആക്കിമാറ്റുമെന്നും , അവർക്കതിന് കഴിയാതെ പോകുന്നത് ആർഎസ്എസ് ശക്തമായി നിലനിൽക്കുന്നത് കൊണ്ട് മാത്രമാണെന്ന് പറഞ്ഞ പോപ്പുലർ ഫ്രണ്ട് നേതാവിനെ കുറിച്ചും ഇവിടെ ആരും സംസാരിച്ച് കണ്ടില്ല .
ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് ശബ്ദിക്കുന്ന ഏതൊരാളെയും സംഘപരിവാർ ചാപ്പകുത്തി സോഷ്യൽ മീഡിയ വഴി സൈബർ ആക്രമണം നടത്തി മിണ്ടാട്ടം മുട്ടിച്ച് നിശബ്ദരാക്കി മാറ്റുന്ന രീതിയാണ് അവർ നടപ്പിലാക്കുന്നത് . അതിനവർ ആദ്യം ചെയ്തത് സംഘപരിവാർ സാധാരണ ഒരു മനുഷ്യന് പോലും ഒരിക്കലും കയറിച്ചെല്ലാനോ , ഉൾക്കൊള്ളാനോ കഴിയാത്ത ഉറവിടമാണെന്ന തോന്നൽ പൊതു സമൂഹത്തിൽ ജനിപ്പിച്ചു . സംഘി എന്നു പറയുന്നത് ഒരുതരം അവജ്ഞയോടെ തോന്നിപ്പിക്കുന്ന തരത്തിൽ കേരളത്തിന്റെ ബൗദ്ധിക ചിന്താഗതിയെ ബോധപൂർവ്വം മാറ്റിത്തീർത്തു . ഒരേസമയത്ത് രണ്ട് തരം ഇടപെടലുകളിലൂടെയാണവർ ശ്രദ്ധ പിടിച്ചു പറ്റിയത് . സംഘ പരിവാറിനെ സമൂഹം പേടിയോടെ കാണുകയും അതേസമയം തന്നെ പുച്ഛവും പരിഹാസവും കലർന്ന ഭാഷയിൽ സംഘ പരിവാർ പ്രത്യയശാസ്ത്രക്കാരെ കാണണം എന്നവർ പൊളിറ്റിക്കൽ തിയറി നടപ്പിലാക്കുന്നതിൽ അവർ ഒരു പരിധി വരെ വിജയിച്ചു . സംഘപരിവാറിനെതിരെ ചിന്തിക്കുന്ന ഒരു കേരളത്തെ സൃഷ്ടിച്ചെടുക്കാൻ മൗദൂദിയൻ ചിന്താധാരക്ക് കഴിഞ്ഞു എന്നത് യാഥാർഥ്യമാണ് . ഇത് ശരി വെക്കുന്ന കാര്യമാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അവർ പുറപ്പെടുവിച്ച ഫത്വ . സംഘ പരിവാർ പ്രവർത്തകരുടെ കച്ചവട സ്ഥാപനങ്ങളിൽ കയറരുത് , അവിടെ നിന്നൊന്നും വാങ്ങരുത് , അവരെ വീടുകളിൽ കയറ്റരുത് എന്ന മൗദൂദിയൻ ബൗദ്ധിക തീട്ടൂരത്തിന് പന്തുണ നൽകിയത് ഇടത് – വലത് പാർട്ടികളാണ് . പൗരത്വ നിയമത്തിന് പിന്തുണ നൽകി ദേശീയ വാദികൾ കേരളത്തിൽ പരിപാടികൾ സംഘടിച്ചപ്പോൾ കച്ചവട സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിട്ടാണ് അവർ പ്രതിഷേധിച്ചത് . ഇതെല്ലാം വിളിച്ച് പറയുന്നത് കേരളം തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് കീഴ്പ്പെട്ടു കഴിഞ്ഞു എന്നാണ് .
ദേശീയവാദികളെ പൊതു സമൂഹത്തിന്റെ മുൻനിരയിൽ നിന്നും ആട്ടി ഓടിക്കുന്നതും , കല്ലെറിയുന്നതും , അവഗണനയോടെ മാറ്റിനിർത്തുന്നതെങ്ങനെയാണെന്നും അവർ പഠിപ്പിച്ചുകൊടുത്തു . മതനിരപേക്ഷ സമൂഹത്തിനിടയിൽ താനൊരു തീവ്ര ദേശീയവാദി ആണെന്ന് പറയുന്നതിൽ അപകർഷത തോന്നിപ്പിക്കുന്ന തരത്തിൽ സ്വാധീനം ചെലുത്താൻ മൗദൂദിയൻ ചിന്താധാരക്ക് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട് . സാംസ്കാരിക കേരളത്തിന്റെ ബൗദ്ധിക ചിന്താധാര ഇത്തരുണത്തിൽ മാറി ചിന്തിക്കാൻ തുടങ്ങിയത് മുതൽ മതതീവ്രവാദത്തിന് അനുകൂലമായുളള മണ്ണായി ഇവിടം മാറാൻ തുടങ്ങി . ഇന്ന് കേരളത്തിന്റെ പൊതു ചിന്താബോധം രാഷ്ട്രയ ഇസ്ലാമിനുവേണ്ടി സംസാരിക്കുന്ന തരത്തിൽ അവർ മാറ്റിയെഴുതിയിട്ടുണ്ട് . അതുതന്നെയാണ് കാലങ്ങളായി അവരിവിടെ നടപ്പിലാക്കാൻ ആഗ്രഹിച്ചതും .
ഓരോ സമയത്തും , ഏത് വിഷയത്തിലും പൊളിറ്റിക്കൽ ഇസ്ലാമിന് മതേതര കേരള സമൂഹത്തിൽ കൃത്യമായ സ്വാധീനവും , ഇടപെടലുകളും നടത്തുവാൻ കഴിയുന്നുണ്ട് . സംഘ പരിവാറിന് ഫാസിസ്റ്റ് വർഗ്ഗീയ പട്ടം ചാർത്തി കൊടുത്ത് വിരുദ്ധ ചേരിയിൽ നിർത്തി ഇസ്ലാമിസ്റ്റുകൾ മുന്നോട്ട് വയ്ക്കുന്ന ആശയത്തിനൊപ്പം ഐക്യപ്പെടാൻ കേരളത്തിന്റെ പൊതു ചിന്താ ബോധം തയ്യാറാകുന്നു എന്നതാണ് ഏറെ അപകടകരമായ കാര്യം . ഇതാണ് രാഷ്ട്രീയ ഇസ്ലാമിന്റെ വിജയവും . അതി തീവ്ര ദളിത് വാദം മുന്നോട്ട് വെച്ച് ജനാധിപത്യവും, മതേതരത്വം, ദേശീയതയും സംഘപരിവാറിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രായോഗിക പ്രവർത്തന രീതി ഇസ്ലാമിക വാദത്തിലുടെയെന്ന രാഷ്ട്രീയ സിദ്ധാന്തം അവർ നടപ്പിലാക്കുന്നു . ഇത് പിന്തുടരുന്ന രാഷ്ട്രീയ നപുംസകങ്ങളാണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത് .
1941ൽ അബുൽ അ അന മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി ദേശീയത , ജനാധിപത്യം , മതേതരത്വം എന്നീ മൂന്ന് സിദ്ധാന്തങ്ങൾക്ക് എതിരായിരുന്നു എന്ന് നാം മറന്ന് പോകരുത് . പിന്നെ ഇവരെങ്ങനെയാണ് മതേതരത്വം. സംരക്ഷിക്കുന്നതിനു വേണ്ടി നിലകൊള്ളുന്നത് . തീവ്ര മുസ്ലീം ഗ്രൂപ്പുകളെല്ലാം ഇങ്ങനെ തന്നെയാണ് . മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി സംസാരിച്ച മലാല യൂസഫ് സായിയെ വെടിവെച്ച താലിബാൻ നടപടിയെ അനുകൂലിച്ച് കോഴിക്കോട് പുസ്തകം ഇറക്കിയവരാണ് ജമാഅത്തെ ഇസ്ലാമി . മുസ്ലീം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ വാ തുറക്കുന്നവരെ കായികമായല്ലാത്ത സാഹചര്യത്തിൽ ബൗദ്ധികമായി ഇല്ലായ്മ ചെയ്യുന്ന രീതിയാണ് ഇവർ കൈകൊള്ളുന്നത് .
ഇസ്ലാമിന് എതിരായിട്ടുള്ള വാർത്തകൾക്ക് യാതൊരു തരത്തിലുള്ള പ്രാധാന്യവും നൽകാതെ അന്തിചർച്ചയ്ക്ക് പോലും തയ്യാറാവാതെ അതിനോട് മുഖം തിരിഞ്ഞു നിൽക്കുകയും എന്നാൽ ഇസ്ലാമിന് അനുകൂലമായിട്ടുള്ള വാർത്തകൾ തെരഞ്ഞെടുത്ത് സംഘപരിവാറിന്റെ തൊഴുത്തിൽ കൊണ്ടുവന്ന് കെട്ടി അതിതീവ്രമായി മതേതര കേരളം ചർച്ച ചെയ്യുകയും , ഇസ്ലാമിക സമൂഹത്തോട് സഹതാപം പിടിച്ചുപറ്റാൻ ഇടയാക്കുന്ന സാഹചര്യം ഉണ്ടാക്കിയെക്കുകയും ചെയ്യുന്നു. ഇത്തരം സാമൂഹിക ഇടപെടലുകളെ നാം ഭീതിയോടെ വേണം കാണാൻ .
കേരളം രാഷ്ട്രീയ ഇസ്ലാമിന് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇതിലൂടെ കാണാൻ കഴിയുന്നത് .1921ൽ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയ മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നന് മാനുഷിക മൂല്യത്തിന്റെ അപ്പോസ്തലൻ എന്ന വിശുദ്ധ പട്ടം രാഷ്ട്രീയ സാംസ്കാരിക വാദികൾ ചാർത്തി കൊടുക്കുമ്പോൾ മനസ്സിലാകും മതേതര കേരളത്തെ പൊളിറ്റിക്കൽ ഇസ്ലാം എത്രമാത്രം വിഴുങ്ങിയിരിക്കുന്നു എന്ന് . ഇവർ തന്നെയാണ് മാപ്പിള കലാപത്തെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ചതും മലബാർ എന്ന സംസ്ഥാനത്തിന് വേണ്ടി വാദിക്കുന്നതും .
ഈ വക വിഷയങ്ങളെല്ലാം അവർ ചർച്ച ചെയ്യിപ്പിക്കുന്നത് ചെറുപ്പക്കാരിലൂടെയാണ് . അതിനവർ കേരളത്തിലെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം ഗണ്യമായ രീതിയിൽ നടത്താൻ തുടങ്ങി . പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന സിപിഎമ്മും കോൺഗ്രസും ഡിവൈഎഫ്ഐഉം യൂത്ത് കോൺഗ്രസും തുടങ്ങിയ മതനിരപേക്ഷ നിലപാട് ഉയർത്തി പിടിക്കുന്ന രാഷ്ട്രീയ സംഘടനകളിൽ നുഴഞ്ഞ് കയറി ഇസ്ലാമിസ്റ്റുകൾ അവരുടെ ആശയം പ്രചരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു .
തങ്ങളുടെ പ്രവർത്തനം സുലഭമായി നടക്കുവാനും സംഘപരിവാർ ആശയവാദികളെ പ്രതിരോധിക്കാനുമായി അവർ ഉന്മൂലന രാഷ്ട്രീയം നടപ്പിലാക്കുന്നു . മതനിന്ദ ആരോപണത്തിന്റെ പേരിൽ തൊടുപുഴയിൽ അദ്ധ്യാപകന്റെ കൈ വെട്ടുകയും , RSS പ്രവർത്തകനായ അശ്വിനികുമാറും , എബിവിപി പ്രവർത്തകരായ വിശാൽ കുമാറും , സച്ചിൻ ഗോപാലും SFI പ്രവർത്തകനായ അഭിമന്യുവും കൊല്ലപ്പെട്ടത് ഇസ്ലാമിക തീവ്രവാദികളുടെ കത്തിമുനയിലാണ് . എന്നിട്ടും മതേതര കേരളം വർഗീയത തുലയട്ടെ എന്നെഴുതി അഭിമന്യുവിന്റെ കൊലയാളിയുടെ തോളിൽ കയ്യിട്ട് അവർക്കുവേണ്ടി സ്തുതിഗീതം പാടുകയാണ് ചെയ്തത് .
ഓരോ വർഷവും നൂറുകണക്കിന് ആളുകൾ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുന്നുണ്ട് . ഇതിൽ കൂടുതലും പ്രണയത്തിന്റെ കുരുക്കിൽ പെട്ടാണ് സംഭവിക്കുന്നതെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടും നിലവിലുണ്ട് . ഇവരിൽ പലരേയും സിറിയയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കായ് കയറ്റി അയയ്ക്കുന്നുണ്ടെന്ന് സമകാലിക സംഭവങ്ങൾ നമുക്ക് ചൂണ്ടികാണിച്ചു തരുന്നു . പാനായിക്കുളത്തും , വാഗമണ്ണിലും , പത്തനാപുരത്തും നടന്ന തീവ്രവാദ ക്യാമ്പുകളും ആയുധ സൂക്ഷിപ്പുകേന്ദ്രങ്ങളും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ എത്രമാത്രം അപകടകരമായ രീതിയിൽ തീവ്രവാദ ശക്തികൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളതിനുള്ള ഉദാഹരണമാണ് . ഖുറാന്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത്, ലഹരി വസ്തുക്കൾ , ഹവാല പണമിടപാടുകൾ , ഭൂമി കച്ചവടം തുടങ്ങിയവയുടെ അനധികൃത ഇടപാടുകൾ നടത്തുന്നത് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് . ചുരുക്കി പറഞ്ഞാൽ കേരളത്തിലെ വിദ്യാഭ്യാസമുള്ള ന്യൂനപക്ഷ വിദ്യാർത്ഥികളിലും, നയതന്ത്ര മേഖലകളിലും ഇവരുടെ സ്വാധീനം വളരെ വലുതാണ് .
ഇവിടെയാണ് രാഷ്ട്രീയ ഇസ്ലാമിന്റെ പ്രസക്തി വർദ്ധിക്കുന്നത് . ഇത്തരം വിഷയങ്ങൾ മാധ്യമങ്ങളിലെ അന്തി ചർച്ചകളിൽ ഒതുക്കപ്പെട്ട് പോവുകയല്ലാതെ കേരളത്തിന്റെ മനുഷ്യമനസാക്ഷിയെ പുനർവിചിന്തനം ചെയ്യുന്ന തരത്തിൽ ഇവയൊന്നും ശ്രദ്ധിക്കപ്പെടാതെ വാർത്തകൾ ഹൈജാക്ക് ചെയ്യിക്കാൻ അവർക്ക് കഴിയുന്നുണ്ട് . ക്യാംപസ്, പ്രണയം , സിനിമ , മാധ്യമങ്ങൾ , ചാരിറ്റി , കല , സാഹിത്യം തുടങ്ങി മലയാളിയുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയുന്ന സർവ്വത്ര മേഖലകളിലും അവർ അജണ്ട നടപ്പിലാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . അതിനവർ സമൂഹത്തിലെ ഉന്നത പദവിയിലിരിക്കുന്നവരേയും സമൂഹം ആദരിക്കുന്നവരെയും എന്ത് വിലകൊടുത്തും വശീകരിച്ച് അവരുടെ നാവാക്കി മാറ്റുന്നു .
ഹിന്ദുത്വവാദികൾ മുന്നോട്ട് വെക്കുന്ന ആശയത്തെ എതിർക്കുകയും പൊളിറ്റിക്കൽ ഇസ്ലാം ഉന്നയിക്കുന്ന വിഷയങ്ങളുമായി ഐക്യപ്പെടണമെന്ന് മതേതര വാദികൾ പ്രസംഗിക്കുമ്പോൾ ജനാധിപത്യ കേരളം മതാധിപത്യത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങി പോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് . ഇസ്ലാം ഒരു മനുഷ്യന്റെ സാർവ്വത്രിക മേഖലകളിലും ബന്ധപ്പെട്ടു കിടക്കുകയാണെന്ന വാദം ഉന്നയിച്ച് ഇരകളെ ആകർഷിക്കുകയാണ് ചെയ്യുന്നത് . ഇസ്ലാമിക വിരുദ്ധമായ വാർത്തകളും , പ്രശ്നങ്ങളും നാം ചർച്ച ചെയ്യാതെ യു പിയും , ഗുജറാത്തും , ബീഹാറും തേടി പോകുന്നതിന്റെ ചേതോവികാരം മനസ്സിലാകണമെങ്കിൽ സംഘടിത മത വോട്ട് ബാങ്കിന് രാഷ്ട്രീയ കേരളത്തിൽ എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടെന്ന് ചിന്തിച്ചാൽ മതി .
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കൊണ്ട് കേരളം തീവ്ര ഇസ്ലാമിക വിഭാഗക്കാർക്ക് ഉഴുതു മറിക്കാൻ പരുവപ്പെട്ട മണ്ണായി മാറിയിരിക്കുകയാണ് . പൊളിറ്റിക്കൽ ഇസ്ലാം സ്വാധീനം ചെലുത്താത്ത രാഷ്ട്രീയ പാർട്ടികളോ അധികാരകേന്ദ്രങ്ങളോ ഇല്ല . മതനിരപേക്ഷ സംഘടനകളുടെ പല കാര്യങ്ങളും തീരുമാനിക്കുന്നത് ഇവരാണ് . മതേതര പാർട്ടികൾക്ക് ഇവരുമായി സമരസപ്പെടാനേ സാധിക്കു . തീവ്ര മൗദൂദിയൻ ആശയത്തെ മാറ്റി നിർത്തി മൃദു മതേതര സമീപനം സ്വീകരിച്ച് മത നിരപേക്ഷ പാർട്ടികളിൽ നുഴഞ്ഞു കയറി അവരുടെ ആശയം നടപ്പിലാക്കാനാണവർ ആദ്യം ശ്രമിച്ചത് . കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഇവരാണ് . അതുകൊണ്ട് അവർ മുന്നോട്ട് വച്ച ആശയമാണ് മുസ്ലിം സമുദായത്തിൽ നിന്നും മുഖ്യമന്ത്രി ഉണ്ടാവണം എന്നത് . വെറും മുഖ്യമന്ത്രിയല്ല ദാറുൽ ഇസ്ലാമിന് വേണ്ടി പ്രവർത്തിക്കുവാൻ കഴിയുന്ന മുസ്ലിം മുഖ്യമന്ത്രി തന്നെ വേണം .
ഇതേ പ്രവർത്തനം തന്നെയാണ് ഭരണ നിർവ്വഹണ മേഖലയിലും നടക്കുന്നത്. ഭരണത്തിന്റെ സർവ്വത്ര ഉയർന്ന തസ്തികയിലും അവർ പറയുന്ന ആളുകളെ കയറ്റി ഇരുത്തുന്നു .
രാഷ്ട്രീയ ഇസ്ലാം നടപ്പാക്കുന്ന ഇന്റലക്ച്വൽ ജിഹാദിന്റെ ഒരു ഭാഗമാണിതെന്ന് പറഞ്ഞാൽ ഒട്ടും അതിശയപ്പെടാനില്ല . സംഘപരിവാർ ഭരണകൂടത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല എന്ന രാഷ്ട്രീയ വാദത്തിന് കേരളത്തിന്റെ മണ്ണിൽ വലിയ സ്വാധീനം ചെലുത്താൻ അവർക്ക് സാധിച്ചിട്ടുണ്ട് . നോട്ട് നിരോധനം , കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കൽ , CAA , NRC , ഏകീകൃത സിവിൽ കോഡ് , ബീഫ് , കത്വ ഉന്നാവോ പീഢനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ മതേതര കേരളം സ്വീകരിച്ച രാഷ്ട്രീയ നിലപാട് നാം കണ്ടതാണ് . അഫ്സൽ ഗുരുവിന് വേണ്ടി സമൂഹ പ്രാർത്ഥന നടത്തുകയും, ബിൻ ലാദന് വേണ്ടി കവിത എഴുതുകയും , മുംബൈ സ്ഫോടനത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളെ രക്തസാക്ഷികൾ എന്ന് അഭിസംഭോദന ചെയ്യുകയും , ഐഎസിലേക്ക് പോയ നിമിഷ ഫാത്തിമയെ പോലുള്ളവർക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന മതേതര കേരളത്തെ പൊളിറ്റിക്കൽ ഇസ്ലാം എത്രമാത്രം വിഴുങ്ങിയിരിക്കുന്നു എന്ന് ചർച്ച ചെയ്യേണ്ടത് പ്രബുദ്ധ സമൂഹമാണ് .
ജനസംഖ്യ പെരുപ്പം, ന്യൂനപക്ഷ പ്രീണനം, പ്രണയം നടിച്ച് മതപരിവർത്തനം, തീവ്രവാദം തുടങ്ങി നിരവധി ഗുരുത പ്രശ്നങ്ങൾ കേരളം നേരിട്ടു കൊണ്ടിരിക്കുകയാണ് . മനുഷ്യന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന അതിഭീകരമായ രാഷ്ട്രീയ അന്തരിക്ഷത്തിലൂടെ നമ്മുടെ നാട് കടന്ന് പൊയ്കൊണ്ടിരിക്കുന്നത് . എന്നിട്ടും ഇതെല്ലാം കണ്ടില്ലന്ന് നടിച്ച് അധികാര കൊതി മുത്ത കപട രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകർ പറയുന്നത് ഇന്ത്യയിൽ കേരളം പോലെ മത നിരപേക്ഷമൂല്യങ്ങളെ ഉയർത്തി പിടിച്ച് ജീവിക്കുന്ന മറ്റൊരു സംസ്ഥാനമില്ല എന്ന ഉട്ടോപ്യൻ വാദമാണ് . ഇത് തന്നെയാണ് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുടെ തുറുപ്പ് ചീട്ട് .
രാത്രി ഒൻപത് മണി കഴിഞ്ഞ് പൊതുനിരത്തിലൂടെ ഇറങ്ങി നടക്കുന്ന സ്ത്രീകളെല്ലാം വേശ്യകളാണെന്നും, ഗോവിന്ദ ചാമി സൗമ്യയെ പീഢിപ്പിച്ച് കൊന്നതിൽ യാതൊരു തെറ്റുമില്ലന്ന് പറഞ്ഞ ചെറുപ്പക്കാരനായ ഇസ്ലാമിക മത പണ്ഡിതന്റെ വാക്കുകൾ കേരളം ഞെട്ടലോടെയാണ് കേട്ടത് . അഫ്ഗാനിസ്ഥാനിൽ നാസർ അഹമ്മദ് എന്ന ഹാസ്യ താരത്തെ തട്ടികൊണ്ടുപോയി നിഷ്ഠൂരമായി കൊലപ്പെടുത്തിയ താലിബാൻ ക്രൂരതയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രബുദ്ധ മലയാളി തയ്യാറായില്ല . ഒരുപക്ഷേ ഇത് യുപിയിലെയും ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഏതെങ്കിലും ഒരു ഗ്രാമത്തിലെ ഒരു കാവി നാമധാരിയാണ് പറഞ്ഞിരുന്നെങ്കിൽ കേരളത്തിലെ പ്രൈം ടൈം ചർച്ചകൾ ഇതിനു വേണ്ടി ദിവസങ്ങളോളം സമയം മാറ്റി വെച്ചേനെ . സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന പുരോഗമനവാദികൾ സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളിയേനെ
അവർ സംഘപരിവാർ ഫാസിസം ഇന്ത്യയെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു , മനുഷ്യന് സ്വതന്ത്രമായി വഴി നടക്കാനും , ജീവിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലേക്ക് പുതിയ ഇന്ത്യ മാറിയിരിക്കുന്നു എന്ന് പറഞ്ഞ് വാവിട്ട് നില വിളിച്ചേനെ .
പക്ഷേ അതൊന്നും ഇവിടെ കണ്ടില്ല . ഇനിയൊട്ട് കാണുമെന്ന് ചിന്തിക്കുകയും വേണ്ട . കേരളത്തിന്റെ പൊതു സാമൂഹ്യ മണ്ഡലത്തിൽ ജമാ അത്തെ ഇസ്ലാമിയും, പോപ്പുലർ ഫ്രണ്ടും നടത്തുന്ന ഇടപെടലുകൾ വളരെ ഗുരുതര പ്രശ്നങ്ങളെ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്ന് നിസംശയം ഈ പറഞ്ഞ വിഷയങ്ങളിലൂടെ ചൂണ്ടി കാട്ടാൻ കഴിയും . ഇത് മനസ്സിലാക്കി രാഷ്ട്രീയ ഇസ്ലാമിന്റെ കടന്നുകയറ്റത്തെയും അവർ ഉന്നയിക്കുന്ന വർഗ്ഗീയ അജണ്ടകളെയും ചെറുത്ത് തോൽപ്പിക്കേണ്ടത് കേരളത്തിന്റെ നിലനിൽപ്പിന് തന്നെ ആവശ്യമാണ് . അല്ലങ്കിൽ വൈകാതെ തന്നെ ദൈവത്തിന്റെ സ്വന്തം നാട് തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറും എന്ന് സംശയത്തിനിടയില്ലാതെ പറയാൻ സാധിക്കും .