Monday, June 22, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വെബ് സ്പെഷ്യൽ

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

ഡോ.സന്തോഷ് മാത്യുഡോ.സന്തോഷ് മാത്യു
Jun 21, 2026

ജൂണ്‍ 21 വര്‍ഷത്തിലെ ഏറ്റവും നീണ്ട പകലുള്ള ദിവസം മാത്രമല്ല, ഇപ്പോള്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രെ  യോഗ ദിനമായും അചരിക്കുന്നു.2015 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനുമുള്ള യോഗയുടെ  തെളിയിക്കപ്പെട്ട നേട്ടങ്ങൾ കണക്കിലെടുത്ത്, യുഎൻ ജനറൽ അസംബ്ലി (UNGA) എല്ലാവർഷവും ജൂൺ 21അന്താരാഷ്ട്ര യോഗ ദിനമായി (IDY) ഔദ്യോഗികമായി പ്രഖ്യാപിച്ചു.അന്താരാഷ്‌ട്ര യോഗാ ദിനത്തിന് ഒരു ചെറിയ ചരിത്രമേയുള്ളൂവെങ്കിലും, ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും ഇത് ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു.

Google NewsAdd Kesari Weekly as a preferred source on Google

“ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്നതാണ് ഈ വർഷത്തെ യോഗാ ദിനാചരണത്തിന്റെ പ്രമേയം. 2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രധാന പരിപാടികൾ ജൂൺ 21 ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആണ് നടക്കുന്നത്. ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം, ആരോഗ്യകരമായ വാർദ്ധക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പങ്ക് എന്നിവയൊക്കെ ഇത്തവണത്തെ ലക്ഷ്യങ്ങളാണ്. ‘യോഗ’ എന്ന വാക്ക് സംസ്കൃത ധാതുവായ ‘യുജ്’ (Yuj) ൽ നിന്ന് ഉത്ഭവിച്ചതാണ്, അതിന്റെ അർത്ഥം ‘ചേർക്കുക’ അല്ലെങ്കിൽ ‘ഏകീകരിക്കുക’ എന്നാണ്. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയ്ക്കിടയിൽ യോജിപ്പ് സൃഷ്ടിക്കുന്നതാണ് യോഗം. ഇത് വ്യക്തിക്ക് ആന്തരിക ശാന്തിയും സമതുലനവും അനുഭവിക്കാൻ സഹായിക്കുന്ന അവസ്ഥയാണ്, ബാഹ്യ സാഹചര്യങ്ങൾ കാരണം വ്യതിചലിക്കാത്ത അവസ്ഥയാണ്.

ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെ ആഗോള തലത്തിൽ ഉദഘോഷിക്കുന്നതിലൂടെ മാർദ്ദവ നയതന്ത്രവും ഇന്ത്യ മുന്നിൽ കാണുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014ലെ പ്രസംഗത്തോട് കൂടിയാണ് യോഗയെ ലോകരാജ്യങ്ങള്‍ ഗൗരവത്തിലെടുത്തത്. മനസ്സിനും ശരീരത്തിനും ഉന്മേഷവും ഉണര്‍വും ഉണ്ടാകാന്‍ യോഗയോളം പറ്റിയൊരു മാര്‍ഗമില്ലെന്ന മോദിയുടെ പ്രസംഗം അക്ഷരാര്‍ഥത്തില്‍ ലോകം ഏറ്റെടുക്കുകയായിരുന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഉത്തരായണാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിച്ചതിനു കാരണങ്ങളുണ്ട്. ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

ADVERTISEMENT

ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭക്തിയോഗം എല്ലാ മതങ്ങളെയും ഒന്നായി കണ്ടു.  വെള്ളത്തെ പാനി എന്നും നീര് എന്നും ജലം എന്നും പറയുന്നതു പോലെയേയുള്ളൂ മതവൈവിധ്യം. സത്യം ഒന്നു തന്നെ എന്നദ്ദേഹം ഘോഷിച്ചു. സ്വാമി വിവേകാനന്ദന്‍ തന്റെ അഭൗമമായ പ്രതിഭയിലൂടെ ഗുരുവിന്റെ സന്ദേശം ലോകം മുഴുവന്‍ പരത്തി. അരവിന്ദ മഹര്‍ഷിയുടെ സമഗ്ര യോഗയും  പ്രസിദ്ധം തന്നെ. ദിവ്യമായ ശക്തിക്ക് അടിപ്പെട്ടു കൊടുക്കുക. അതു നമ്മെ വേണ്ടപോലെ മാറ്റിക്കൊള്ളും, മാറ്റങ്ങള്‍ക്കു കാരണമാക്കിക്കൊള്ളും” എന്നദ്ദേഹം വിശ്വസിച്ചു.

ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹ്യവും ആത്മീയവും ഒക്കെയായ മാനങ്ങള്‍ യോഗയ്ക്കുണ്ട്. ലോകാരോഗ്യ സംഘടനയും ഇത്തരമൊരു സമഗ്ര ആരോഗ്യ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഒൻപതാമത്തെ യോഗദിനാഘോഷത്തിന്റെ ഈ വേളയില്‍ യോഗയുടെ പ്രസക്തിയും പ്രശസ്തിയും ഏറുകയേ ചെയ്തിട്ടുള്ളൂ.
യോഗയുമായുള്ള കാഴ്ചപ്പാടിൽ, ഉത്തരായണാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായണാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂർണിമ  എന്നറിയപ്പെടുന്നു. യോഗ പണ്ഡിതൻ സത്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തിൽ ഈ ദിവസമാണ് യോഗ ആദി ഗുരുവായ ശിവനിൽ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്.

ഫാസ്റ്റ് ഫുഡും സോഫ്റ്റ് ഡ്രിങ്കും ശീലിച്ച് അമിതഭാരത്താല്‍ വലയുന്ന പാശ്ചാത്യര്‍ക്ക് മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മുനിവര്യന്‍ പരികല്‍പ്പന ചെയ്ത അഭ്യാസ മുറകള്‍ ആശ്വാസം പകരുന്നുവെന്നത് ഇന്ത്യന്‍ പാരമ്പര്യത്തിന് തന്നെയുള്ള അംഗീകാരമായി. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്.
യോഗയിലൂടെ എകാഗ്രതയും, മാനസിക, ശാരിരീക ആരോഗ്യവും സ്വായത്തമാക്കാൻ പറ്റും. പഠനത്തിനും, ശാരിരീക ക്ഷമതയ്ക്കും ചിട്ടയായ യോഗാഭ്യാസം ഗുണം ചെയ്യും.പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ.ആയുര്‍വേദം പോലെ തന്നെ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. യോഗ വെറും വ്യായാമം മാത്രമല്ല, സ്വയം വ്യക്തിത്വത്തെ വികസിപ്പിക്കാനും പ്രകൃതിയെ അടുത്തറിയാനുമുള്ള ഉപാധിയാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്

പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രമാണ് യോഗദർശനത്തിൻ്റെ പ്രാമാണികഗ്രന്ഥം. യോഗശാസ്‌ത്രം മാത്രമല്ല- ആയുര്‍വേദം,സംസ്‌കൃത വ്യാകരണം എന്നിവയും മനുഷ്യവര്‍ഗത്തിനു സമ്മാനിച്ചത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌.
‘മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കലാണ് യോഗ എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു.
യോഗ എന്ന പദത്തിന്റെ അർഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്നു ചിലർ പറയും. ആത്മീയ പാതയാണത് എന്നു ചിലർ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു പറയുന്നു.
യോഗ എന്ന പദം സംസ്കൃത  ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്. ‘യോഗ’ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം സംയോജിപ്പിക്കുന്നത് (ജീവാത്മാവിനെയും പരമാത്മാവിനെയും സംയോജിപ്പിക്കുന്നതാണ് യോഗ) എന്നാണ്.

യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു.
യോഗാസനങ്ങൾ അടിസ്ഥാനപരമായി 84 എണ്ണമാണ്  ഉള്ളത്.
ന്യുയോര്‍ക്ക് നഗരത്തിലെ ടൈംസ്‌ക്വയറില്‍ പോലും ആയിരങ്ങള്‍ തടിച്ചുകൂടുന്ന ചടങ്ങായി മാറി യോഗദിനം.
ലോകത്തിനായി ഭാരതത്തിന്റെ മഹത്തായ സംഭാവന എന്ന നിലക്ക് യോഗയെ അവതരിപ്പിക്കുന്നതില്‍ മോദിയുടെ മാര്‍ദവ നയതന്ത്രം (soft diplomacy) ഒരു പരിധി വരെ വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം.

 

Tags: അന്തര്‍ദേശീയ യോഗദിനം
ShareTweetSendShare

Related Posts

യുദ്ധം: ഭൂമിയും ചൂടാകുന്നു

യുദ്ധം: ഭൂമിയും ചൂടാകുന്നു

ആശാ ഭോസ്ലെ: മൃതി സ്പർശിക്കാത്ത സ്വരമാധുരി  

ആശാ ഭോസ്ലെ: മൃതി സ്പർശിക്കാത്ത സ്വരമാധുരി  

പ്രവർഗ്യം: ആദിതാപത്തിന്റെ അഗ്നിഭാഷ്യം

പ്രവർഗ്യം: ആദിതാപത്തിന്റെ അഗ്നിഭാഷ്യം

എൻഡിഎയുടെ വികസന മാർഗ്ഗരേഖ

എൻഡിഎയുടെ വികസന മാർഗ്ഗരേഖ

കേരളത്തിൻ്റെ വളർച്ചയും ബദൽ ഭരണത്തിന്റെ ആവശ്യകതയും

കേരളത്തിൻ്റെ വളർച്ചയും ബദൽ ഭരണത്തിന്റെ ആവശ്യകതയും

രാമായണവെളിച്ചം പകരും സർഗസപര്യ 

രാമായണവെളിച്ചം പകരും സർഗസപര്യ 

Shopping Cart

Latest

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies