തലയെണ്ണി ജില്ല നിശ്ചയിക്കാം; നിയോജകമണ്ഡലം നിശ്ചയിക്കാം; സര്‍ക്കാര്‍ ജോലിയ്ക്ക് പരിഗണിക്കാം. എന്നാല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ അതൊന്നും പരിഗണിക്കണ്ട. എണ്‍പതുശതമാനം ഞമ്മക്ക് തന്നെ കിട്ടണം. ഇതാണ് പല മുസ്ലിം സംഘടനകളുടെയും ന്യായം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് എന്നതു മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ളതാണ് എന്നതാണവരുടെ വാദം. തങ്ങളുടെ ഹൃദയ വിശാലത മൂലം നക്കാപ്പിച്ചയായ ഇരുപതുശതമാനം ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത വിഭാഗത്തിനും നല്‍ കാം എന്നു മാത്രം. ഇടത്-യു.ഡി.എഫ് മുന്നണികള്‍ ഈ അനീതിയ്ക്ക് പാ ലൂട്ടി ഇത്രകാലം. എന്നാല്‍ കോടതി ഇത് തടഞ്ഞു. ഇതിനെതുടര്‍ന്ന് തലയെണ്ണി സ്‌കോളര്‍ഷിപ്പു നല്‍കാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബ്ബന്ധിതരായി. മുസ്ലിങ്ങള്‍ 26.56 ശതമാനം, ക്രിസ്ത്യാനികള്‍ 18.38 ശതമാനം, ബുദ്ധ, ജൈന, സിക്ക് വിഭാഗക്കാര്‍ 0.01 ശതമാനം എന്നതാണ് ജനസംഖ്യയുടെ കണക്ക്. നിലവില്‍ കിട്ടുന്ന സ്‌കോളര്‍ ഷിപ്പ് ആര്‍ക്കും റദ്ദാക്കില്ലെന്നു മാത്രമല്ല ഇതിനായി വകയിരുത്തിയത് 23.51 കോടിയാക്കി ഉയര്‍ത്തുകയും ചെയ്തു പിണറായി സര്‍ക്കാര്‍. മതേതരസര്‍ക്കാരിന്റെ ഖജനാവില്‍ നിന്നെടുത്താണ് ഈ മതപ്രീണനം എന്നു മറക്കരുത്. തങ്ങള്‍ക്ക് കിട്ടിയതൊന്നും നഷ്ടമാവില്ല എന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടും മുസ്ലിം സംഘടനകളുടെ കലി തീരുന്നില്ല. തമ്മില്‍ തല്ലിക്കാനാണ് ഈ ശ്രമമെന്ന് ലീഗ് പറയുന്നു.
സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടനുസരി ച്ച് മറ്റു സംസ്ഥാനങ്ങളെക്കാള്‍ സാമ്പത്തികമായി മികച്ച നിലയിലാണ് കേരളത്തിലെ മുസ്ലിങ്ങള്‍. മറ്റു സംസ്ഥാനങ്ങളില്‍ പാലൊളി മാതൃകയില്‍ റിപ്പോര്‍ട്ടോ ന്യൂനപക്ഷ സ്‌കോ ളര്‍ഷിപ്പോ ഇല്ല. എന്നിട്ടും കേരളത്തിലെ മുസ്ലിങ്ങളുടെ പേരില്‍ അന്യായമായ അവകാശങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ മുറുമുറുക്കുകയാണ് ഈ മുസ്ലിം സംഘടനകള്‍.