വിശകലനം വസ്തുതാപരമാകണം, സമഗ്രമാകണം
യുദ്ധമാണെങ്കിലും തിരഞ്ഞെടുപ്പാണെങ്കിലും വിശകലനം ചെയ്യുന്നവർക്കൊക്കെ വിജയിച്ചവന്റെ കേമത്തം പറയലാണ് പ്രധാനം. വിജയിയുടെ രണതന്ത്രം കേമമായിരുന്നു. പിൻവാങ്ങിയതും മുന്നോട്ടാഞ്ഞതും എല്ലാം മുൻ നിശ്ചയപ്രകാരം പിഴവിനിടം കൊടുക്കാതെയായിരുന്നു. പരാജയപ്പെട്ടവനാണെങ്കിൽ പണ്ടേ മണ്ടനായിരുന്നു. ചിന്തിച്ചു കൂട്ടിയതും കാട്ടിക്കൂട്ടിയതും എല്ലാം ആനമഠയത്തരങ്ങൾ! അത്തരത്തിൽ, വിജയിയോടൊപ്പം കൂടി കീശവീർപ്പിക്കാൻ നോക്കിയിരുന്നവരുടെ നാണവും മാനവും കെട്ട വിടുപണിയുടെ ലക്ഷണമൊത്ത ഉദാഹരണങ്ങളാണ് കേരള മാധ്യമ രംഗത്തെ തിരഞ്ഞെടുപ്പ് വിശകലന വീരന്മാരിൽ നിറഞ്ഞു കാണുന്നത്. മുസ്ലീം തീവ്രവാദികളെയും കൃസ്ത്യൻ വർഗീയവാദികളെയും കൂടെ കൂട്ടിയിട്ടും ഹിന്ദുക്കളുടെ ഇടയിൽ ജാതി ഭിന്നത വളർത്തുന്ന രാഷ്ട്രീയ കൃഷി നടത്തിയിട്ടും തിരഞ്ഞെടുപ്പിനു മുമ്പ് ഇടതു വർഗീയ മുന്നണിക്കുണ്ടായിരുന്ന എഎൽഎ മാരുടെ സംഖ്യ 96ൽ നിന്ന് 99 ആയപ്പോൾ കൂടിയത് കേവലം മൂന്നൂ സീറ്റുകളാണെന്നത് ഈ വിശകലന വിദ്വാന്മാർ കാണാതെ പോയതാണോ? അങ്ങനെ കൂടുതൽ കിട്ടിയ സീറ്റുകൾ കേരള കോൺഗ്രസ്സ് എന്ന കൃസ്ത്യൻ വർഗീയ പാർട്ടിയുടെ കണക്കിലേക്ക് കൂട്ടേണ്ട കോട്ടയം ജില്ലയിലെ മൂന്ന് സീറ്റുകളാണെന്നത് മറ്റാരുടേയും കണ്ണിൽ പെടുകയില്ലെന്നുകരുതിയോ? അതുപോലെ വലതു വർഗീയ മുന്നണിയുടെ നിയമസഭാ സാമാജികരുടെ ശക്തി 42 ൽ നിന്ന് 41ലേക്ക് ഒരെണ്ണം മാത്രമേ കുറഞ്ഞിട്ടുള്ളുയെന്നതും പരിഗണിക്കേണ്ടതല്ലേ? മുസ്ലീം ജനവിഭാഗത്തിലെ തീവ്രവർഗീയപക്ഷം ഇടതുവർഗീയ മുന്നണിയിലേക്ക് ചേക്കേറിയപ്പോൾ മുസ്ലീം ലീഗിന്റെ സാമാജികരുടെ സംഖ്യ 18ൽ നിന്ന് 14 ആയി കുറഞ്ഞിട്ടു പോലൂം മൊത്തത്തിൽ യുഡിഎഫിന്റെ നഷ്ടം കേവലം ഒരു സീറ്റുമാത്രമായി പരിമിതപ്പെട്ടതും പഠിച്ചു നോക്കേണ്ടതല്ലേ? വലതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്ത ഒന്നിന് പുറമെ ഒ രാജഗോപാലിനെയും പിസി ജോർജ്ജിനെയു മുസ്ലീം വർഗീയവാദികളുടെയും യുഡിഎഫിലെ ഒരു ഭാഗത്തിന്റെയും വോട്ടുകൾ വാങ്ങി പരാജയപ്പെടുത്തിയതും കൂടി ചേർന്നപ്പോഴാണ് ഇടതുവർഗീയ മുന്നണിക്ക് മൂന്നു സീറ്റുകളുടെ നേരിയ വർദ്ധനവുണ്ടായതെന്നത് അവഗണിച്ചിട്ടാണോ വിശകലനം ചെയ്ത് പിണറായി വിജയന്റെ കരുത്തും കഴിവും വലുതാക്കി കാണിക്കേണ്ടത്.
കമ്യൂണിസ്റ്റു പക്ഷത്തിന്റെ അടിത്തറ ഇളകി
അതുപോലെ കിട്ടിയ സീറ്റുകളോടൊപ്പം നേടിയ വോട്ടിന്റെ ശതമാനവും രാഷ്ട്രീയ ശക്തികളുടെ ബലാബലം താരതമ്യം ചെയ്യാൻ കണക്കിലെടുക്കേണ്ടതല്ലേ? ആ കണക്കിലേക്ക് പോകുമ്പോൾ ലഭിക്കുന്ന സൂചന ഇടതു വർഗീയപക്ഷം വളർന്നില്ലായെന്നു മാത്രമല്ല തളർന്നുയെന്നത് തന്നെയാണ്. 2016 നിയയമസഭാ തിരഞ്ഞെടുപ്പിൽ 43.1 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ടായിരുന്ന ഇടതുപക്ഷം അന്ന് വലതുപക്ഷത്തായിരുന്നതും 4.4 ശതമാനം വോട്ടുകുളുണ്ടായിരുന്നതുമായ രണ്ടു കക്ഷികളെയും (കേരള കോൺഗ്രസ്സ് 2.54%; വീരേന്ദ്രകുമാറിന്റെ പാർട്ടി 1.4%) ഐഎൻഎല്ലിനെയും(0.66%) ചേർത്ത് വിപുലീകരിച്ചതോടെ 47.7 ശതമാനം വോട്ടു ഷെയറുമായിട്ടാണ് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയിത്. അങ്ങനെ വിപുലീകരിക്കപ്പെട്ട ഇടതുപക്ഷ മുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ കേവലം 45.33 ശതമാനം വോട്ടു മാത്രമാണ് നേടുവാൻ കഴിഞ്ഞതെന്നും വോട്ടു ശതമാനം 2.37 ശതമാനം കുറഞ്ഞുയെന്നതുമാണ് കമ്യൂണിസ്റ്റു പക്ഷത്തിന്റെ അടിത്തറ ഇളകിയതിന്റെ പ്രാഥമിക സൂചന. ഭാരതീയ ജനതാ പാർട്ടി വിജയിക്കുവാനിടയുള്ള മണ്ഡലങ്ങളിൽ എസ്സ്ഡിപിഐ, പോപ്പുലർ ഫ്രെണ്ട്, തുടങ്ങിയ അതി തീവ്ര ഇസ്ലാമിക വർഗീയ പാർട്ടികളുടെയും ഒരളവുവരെ കോൺഗ്രസ്സ് മുന്നണിയുടെയും വോട്ടുകൾ തന്ത്രപരമായി കമ്യൂണിസ്റ്റു പെട്ടിയിലിട്ടിട്ടും അങ്ങനെയുള്ള വോട്ടു കുറവ് ഇടതുവർഗീയ മുന്നണിക്കുണ്ടായിയെന്നത് കണക്കിലെടുത്താൽ അവരുടെ ബഹുജന അടിത്തറ വളർന്നിട്ടില്ലായെന്നും തളർന്നിട്ടുണ്ടെന്നതും പകൽ പോലെ കൂടുതൽ വ്യക്തമാകുകയാണ്..
തളർന്നെങ്കിലും വലതു പക്ഷം പിന്നോട്ടു പോയിട്ടില്ല
മറു ഭാഗത്ത് തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ 42 സീറ്റുകളുണ്ടായിരുന്ന വലതു വർഗീയ മുന്നണി ഒരു സീറ്റ് നഷ്ടപ്പെട്ട് 41 സീറ്റുകൾ തിരിച്ചു പിടിച്ചുയെന്നതിനോടൊപ്പം അവരുടെ വോട്ടു ഷെയർ വർദ്ധിക്കുകയാണ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.. 2016ൽ നേടിയ 38,63 വോട്ടു ശതമാനത്തിൽ നിന്ന് കേരളാ കോൺഗ്രസ്സും വീരേന്ദ്ര കുമാറിന്റ പാർട്ടിയും പൊഴിഞ്ഞു പോയതോടെ നഷ്ടപ്പെട്ട 3.94 ശതമാനം കുറഞ്ഞതോടെ 34.69 ശതമാനം വോട്ടുമായിട്ടാണ് വലതു മുന്നണി 2021 തിരഞ്ഞെടുപ്പിനിറങ്ങിയത്. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വലതു വർഗീയ മുന്നണിയുടെ വോട്ടു ഷെയർ 4.68 ശതമാനം വർദ്ധിച്ച് 39.37ലേക്കെത്തിയിരിക്കുന്നു.
കമ്യൂണിസ്റ്റ് അടിത്തറയുടെ വീഴ്ചയുടെ വ്യാപ്തി
അങ്ങനെ ഇടതുപക്ഷത്തിന്റെ വോട്ടു ശതമാനം ഗണ്യമായി കുറയുകയും വലതു പക്ഷത്തിന്റെ വോട്ട് ഷെയർ കൂടുകയും ചെയ്തതിൽ നിന്നും വായിച്ചെടുക്കാനാകുന്ന കമ്യൂണിസ്റ്റു പക്ഷത്തിന്റെ ബഹുജനാടിത്തറയുടെ തകർച്ച മാധ്യമങ്ങൾ ചർച്ച ചെയ്യാത്തതാണ് അതിശയകരമായ വസ്തുത. ഹിന്ദുവിരുദ്ധ വർഗീയതയുടെ പേരിൽ ക്രിസ്ത്യൻ മുസ്ലീം വോട്ടുകൾ വളരെ ഗണ്യമായ അളവിൽ ഇടതുപക്ഷത്തേക്ക് മാറ്റിയെടുത്തിട്ടും ഇടതിനെ വെറുത്തു മാറിയവരുടെ എണ്ണത്തിനൊപ്പമെത്താൻ കഴിഞ്ഞില്ലായെന്നത് കൂടി കണക്കിലെടുക്കുമ്പോളാണ് ഇടത് ജനകീയ അടിത്തറ ചോർന്നതിന്റെ യഥാർത്ഥ ആഴം വ്യക്തമാകുകയുള്ളു. അതോടൊപ്പം കേന്ദ്ര സർക്കാർ നൽകിയ അരിയും കടലയുമൊക്കെ കിറ്റിലാക്കി പിണറായി വകയെന്നും പറഞ്ഞു വിതരണം ചെയ്തതും നിപ്പയുടെയും വെള്ളപ്പൊക്കത്തിന്റെയും കോവിഡിന്റെയും കാലത്ത് കരുതൽ കാട്ടിയെന്ന കള്ളക്കഥ സർക്കാർ പണം നൽകി വിലയ്ക്കെടുത്ത മാധ്യമദല്ലാളന്മാരെക്കൊണ്ട് പാടിപ്പുകഴ്ത്തിയിട്ടും വർഗീയതയുടെ സ്ഥാപിത താത്പര്യമില്ലാത്ത വോട്ടറന്മാരെ കൂടെ കൂട്ടുവാനോ കൂടെയുണ്ടായിരുന്നവരുടെ കൊഴിഞ്ഞ് പോക്ക് തടയുവാനോ ഇടതു വർഗീയ മുന്നണിക്ക് കഴിഞ്ഞില്ലായെന്ന വസ്തുതയല്ലേ തിരഞ്ഞെടുപ്പിനു ശേഷം ചർച്ച ചെയ്യേണ്ടത്?
കമ്യൂണിസ്റ്റു ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കിയ ഘടകങ്ങൾ
അങ്ങനെ സമഗ്രവും വസ്തുതാപരവുമായ ഒരു വിലയിരുത്തലിന് ഇക്കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിനെ വിധേയമാക്കിയാൽ ഉരുത്തിരിഞ്ഞുവരുന്ന നാല് പ്രധാന വസ്തുതകളുണ്ട് 1) കൃസ്ത്യൻ വർഗീയ കക്ഷിയായ കേരള കോൺഗ്രസ്സിനെ കൂടെ കൂട്ടിയില്ലായിരുന്നുവെങ്കിൽ ഇടതു വിജയം അസാദ്ധ്യമായിരുന്നു. 2) മുസ്ലീം ലീഗ് മത്സരിക്കുന്നിടങ്ങളൊഴിച്ചുള്ള ഇടങ്ങളിൽ ഇസ്ലാമിക വർഗീയ വോട്ടുകൾ ഹിന്ദുവിരുദ്ധ വർഗീയതയുടെ പേരിൽ സമാഹരിച്ചില്ലായിരുന്നെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്ന് തരിപ്പണമാകുമായിരുന്നു. 3) വർത്തമാനകാല സാഹചര്യത്തിൽ വലതുമുന്നണി വന്നാൽ മുസ്ലീങ്ങളായിരിക്കും കേരളം ഭരിക്കുകയെന്ന് കൃസ്ത്യാനികളിൽ ഒരു വിഭാഗത്തെ പറഞ്ഞ് ഭയപ്പെടുത്തി ഇടതു മുന്നണിയോട് ചേർത്തില്ലായിരുന്നുവെങ്കിൽ ഇടതു പതനം കൂടുതൽ പ്രകടമാകുമായിരുന്നു. 4) 1959 മുതൽക്ക് അനുഭവങ്ങളുടെ വെളിച്ചത്തിൽ കമ്യൂണിസത്തോട് വെറുപ്പു തുടരുന്ന വലിയൊരു വിഭാഗം ജനത നിശ്ശബ്ദരെങ്കിലും കമ്യൂണിസ്റ്റ് ഭരണ സാദ്ധ്യതയെ പ്രതിരോധിക്കാൻ മനസ്സിലുറച്ചവരായി ഇന്നും തുടരുന്നു. 5) ബിജെപി വരണമെന്നാഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ആ പാർട്ടിയുടെ ഭരണസാദ്ധ്യത ഇല്ലെന്ന വർത്തമാനകാല യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് കൊലക്കത്തിയുടെയും കൊള്ളിവെപ്പിന്റെയും ഹിന്ദുവിരുദ്ധ വർഗീയതയുടെയും രാഷ്ട്രീയ മുഖമായ കമ്യൂണിസ്റ്റ് ഭരണം ഭയപ്പെടുന്നതു കൊണ്ട് യുഡിഎഫിനെ പിന്തുണയ്ക്കുന്ന രീതി കേരളത്തിൽ കാലങ്ങളായി കണ്ടുവരുന്നതാണ്. 2016ൽ അവരിൽ ഒരു വിഭാഗം ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയിൽ മനം മടുത്തും 2014 നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ഉണ്ടായ നേരുള്ള രാഷ്ട്രീയത്തിന്റെ ദേശീയതലത്തിലുള്ള വരവ് കണ്ട് ആവേശം പൂണ്ടും ബിജെപിയിലേക്ക് പോയിട്ടുണ്ടായിരുന്നു. കേരളത്തിൽ 2021ലെന്തായാലും ബിജെപി അധികാരത്തിൽ എത്തില്ലായെന്നു കണക്കാക്കി ഇടതുപക്ഷത്തെ തോൽപ്പിക്കുവാൻ കൂടുതൽ കരുത്തുള്ളതുകൊണ്ട് 2016ൽ ബിജെപിക്ക് വോട്ടു ചെയ്തവരിൽ തന്നെ ഗണ്യമായ ഒരു വിഭാഗം കമ്യൂണിസ്റ്റ് പക്ഷത്തേ തോൽപ്പിക്കാൻ കോൺഗ്രസ്സ് പക്ഷത്തിന് വോട്ടു ചെയ്യുന്ന അവരുടെ പഴയ രീതിയിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നു കാണാം
യുഡിഎഫിന് പലരും വോട്ടു ചെയ്യുന്നത് എൽഡിഎഫിന്റെ കൊലപാതക രാഷ്ട്രീയത്തിൽ മനം മടുത്താണ്. ഇവിടെ മനസ്സിലാക്കേണ്ട പ്രധാനകാര്യം അങ്ങനെ എവിടെയെങ്കിലും ബിജെപി പക്ഷത്ത് സ്വാഭാവികമായും ലഭിക്കേണ്ട വോട്ടുകൾ കോൺഗ്രസ്സ് പക്ഷത്തേക്ക് പോയാൽ അവിടെയൊക്കെ വോട്ടു കച്ചവടം ആരോപിക്കുന്ന കമ്യൂണിസ്റ്റ് പക്ഷം കണ്ണടച്ച്ശഇരുട്ടാക്കുകയാണ്. കേരളത്തിൽഞ സമാധാനവും ശാന്തിയും കൊതിക്കുന്ന ജനവിഭാഗം വാടിക്കൽ രാമകൃഷ്ണനിൽ തുടങ്ങി ജയകൃഷ്ണൻ മാഷും പരുമല കോളേജിൽ മുക്കികൊന്ന വിദ്യാർത്ഥികളും ചങ്ങനാശ്ശേരിയിലെ ബിംബിയും ചെങ്ങന്നൂരെ വിശാലും കല്ലമ്പള്ളി രാജേഷുമൊക്കെ കമ്യൂണിസ്റ്റ് കൈകളാൽ കൊല്ലപ്പെട്ടതോർക്കുമ്പോൾ ഇനിയുമൊരു കമ്യൂണിസ്റ്റ് ഭരണത്തണലിൽ പോലീസ് സഹായത്തോടെ ഹൈന്ദവ യുവാക്കളെ കൊന്നു തള്ളുന്നതൊഴിവാക്കാൻ ഒരു നേതാവും നിർദ്ദേശിക്കാൻ കാത്തിരിക്കാതെ തന്നെ സ്വയം തീരുമാനമെടുക്കും. (അങ്ങനെ വോട്ടു കിട്ടി ജയിക്കുന്ന ചെന്നിത്തലമാരും വിഷ്ണുനാഥുമാരും ശബരിനാഥന്മാരും സതീശന്മാരുമൊക്കെ ആ വഴിക്കാണ് ഞങ്ങൾ നിയമസഭയിലും പാർലമെന്റിലുമൊക്ക എത്തുന്നതെന്നത് മറച്ചു പിടിക്കാൻ പിന്നീട് ഹിന്ദുവിനു നേർക്കുള്ള കടന്നാക്രമങ്ങൾക്ക് ചാടി പുറപ്പെടുന്നത് മറ്റൊരു കാര്യം). അത്തരത്തിൽ ബിജെപിയ്ക്ക് കിട്ടേണ്ടതും 2016ൽ കിട്ടിയതുമായ വോട്ടുകളിൽ നല്ലൊരു പങ്ക് വലതുമുന്നണിയിലേക്ക് പോയിട്ടുണ്ടെന്നത് വ്യക്തമാണ്. പേപ്പട്ടി കടിക്കാൻ വരുമ്പോൾ കൊന്നു തള്ളുവാൻ കൂടുതൽ കെൽപ്പുള്ളവന്റെ കയ്യിലേക്ക് തന്റെ കയ്യിൽ കരുതിയിരുന്ന വടിയെറിഞ്ഞു കൊടുക്കുകയെന്നതല്ലേ പ്രായോഗിക സമീപനം?
ദുർഭരണത്തുടർച്ചയ്ക്ക് പിണറായി ഒരുക്കിയ കുതന്ത്രങ്ങൾ
ഇത്രയൊക്കെ മനസ്സിലാക്കിയാലും പിണറായിയുടെ ഭരണദുരന്തം വീണ്ടും വരിക്കുന്നതിനിടയാകും വിധം വടി കൊടുത്ത് അടി വാങ്ങുന്ന നിസ്സഹായാവസ്ഥ കേരളത്തിന് എങ്ങനെയാണ് ഉണ്ടായതെന്ന സന്ദേഹം പൊതു സമൃഹത്തിൽ ബാക്കി നിൽക്കും. വികസനമുരടിപ്പും അഴിമതിയും കൈക്കൂലിയൂം ഡാം തുറന്നു വിട്ട് വെള്ളപ്പൊക്കമൂണ്ടാക്കി ജനങ്ങൾ മുങ്ങിച്ചാവുന്നതിനിട വരുത്തിയതും ദുരിതാശ്വാസതട്ടിപ്പും ശബരിമലയില വിഷയത്തിൽ ഹിന്ദുക്കൾക്ക് എതിരെയുള്ള കടന്നാക്രമണവും പിൻവാതിൽ നിയമനങ്ങളും എല്ലാം ചേർന്ന രാഷ്ട്രീയ ദുരന്തമായിരുന്നു പിണറായി ഭരണം. മേൽ വിവരിച്ച രൂപത്തിൽ ജനവികാരം പിണറായി സർക്കാരിനെതിരെ ഉയർന്നു വരികയും ചെയ്തു. എന്നിട്ടും ആ ദുർഭരണത്തിന് തുടരാൻ ഇടം ഒരുക്കുവാൻ പിണറായി പ്രയോഗിച്ച അടവുകളും കുതന്ത്രങ്ങളും എന്തൊക്കെയായിരുന്നു? തീർച്ചയായും പരിശോധിക്കേണ്ടതുണ്ട്.
വർഗസമരം ഉപേക്ഷിച്ചവരുടെ വർഗീയ അടവുകൾ
‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന സമവാക്യത്തെ വളരെ ഫലപ്രദമായരീതിയിൽ ഉപയോഗിച്ചു കൊണ്ടിറക്കിയ വർഗീയതയുടെ രാഷ്ട്രീയ അടവുതന്ത്രം തന്നെയാണ് അടിസ്ഥാനപരമായി പിണറായിയുടെ തുടർഭരണ ദുരന്തത്തിന് വഴിയൊരുക്കിയത്. നിങ്ങളുടെ ശത്രുക്കളായ ഹിന്ദുക്കളോട് വിട്ടുവീഴ്ചയില്ലാത്ത ശത്രുത കാട്ടുന്നതിൽ ഞങ്ങളാണ് മുന്നിൽ നിൽക്കുന്നത് എന്ന് മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും ബോദ്ധ്യപ്പെടുത്താൻ പയറ്റിയതായിരുന്നു ആ രണതന്ത്രം. മുസ്ലീം ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകൾ ഭിന്നിച്ചു പോകാതെ നോക്കുന്നതും ഹിന്ദുവിനെ പരമാവധി തമ്മിലടിപ്പിച്ച് കിട്ടുന്നവരെ കൂടെ കൂട്ടുന്നതും ഇടതു വലതു വർഗീയ മുന്നണികളുടെ പൊതു തന്ത്രമാണെന്നതും അക്കാര്യം ചർച്ച ചെയ്യുമ്പോൾ പ്രസക്തമാണ്. ഇന്നലെ വരെ കോൺഗ്രസ്സിനോടൊപ്പം നിന്ന ന്യൂനപക്ഷ വർഗീയ വോട്ടുകൾ കോൺഗ്രസ്സിൽ നിന്നും ഒഴുകി മാറിയെതെങ്ങനെയെന്നത് ശ്രദ്ധ അർഹിക്കുന്ന വിഷയമാണ്.. കോൺഗ്രസ്സ് പക്ഷം ഹിന്ദുവിരുദ്ധ വർഗീയതയുടെ രാഷ്ട്രീയ പോർ മുഖത്ത് ചെയ്യാവുന്നതിലധികം ചെയ്തവരാണെന്നത് ശരി തന്നെ. പക്ഷെ, ഹിന്ദുവിന്റെ കഴുത്തുവെട്ടുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും ലൗജിഹാദിന് വഴിയൊരുക്കുന്നതിനും ഇടതു പക്ഷമാണ് കൂടുതൽ പ്രഹരശേഷി പ്രകടമാക്കിയിട്ടുള്ളതെന്ന വസ്തുത വ്യക്തമാക്കാൻ കഴിഞ്ഞിടത്താണ് ഹിന്ദുവിരുദ്ധ വോട്ടു സമാഹരണത്തിൽ കോൺഗ്രസ്സിനെ കടത്തിവെട്ടുന്നതിൽ കമ്യൂണിസ്റ്റ് കൂട്ടുകെട്ട് വിജയിച്ചത്. അതിനിടെ, വലതുപക്ഷം വന്നാൽ മുഖ്യമന്ത്രി പദം തന്നെ പിടിച്ചെടുത്തോ അല്ലാതെയോ മുസ്ലീം വിഭാഗം സംസ്ഥാനം ഭരിക്കുന്ന അവസ്ഥയുണ്ടാകുമെന്ന ഭയം കൃസ്ത്യൻ വിഭാഗത്തിൽ ജനിപ്പിച്ച് അവരെ ഇടതു പക്ഷത്തേക്ക് അടുപ്പിക്കുകയും ചെയ്തു. അങ്ങനെ വർഗീയതയുടെ പേരിൽ കൃസ്ത്യൻ മുസ്ലീം വോട്ടുകൾ തന്ത്രപൂർവ്വം സമാഹരിക്കാൻ കഴിഞ്ഞിടത്താണ് പിണറായി സർക്കാരിന്റെ ദുർഭരണത്തിന് തുടർച്ച ഉറപ്പായത്..
മറുപക്ഷത്ത്, ഹിന്ദുവിരുദ്ധ നിലപാടുകളുടെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലാത്ത കാർക്കശ്യം കോൺഗ്രസ്സ് മുഖമുദ്രയാണെന്ന് ന്യൂനപക്ഷത്തെ ബോദ്ധ്യപ്പെടുത്തുന്നതിലുണ്ടായ പരാജയമാണ് തിരഞ്ഞെടുപ്പിൽ സംഭവിച്ച തകർച്ചയ്ക്ക് വഴി ഒരുക്കിയതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ദേശീയ തലത്തിൽ ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും മുന്നണിപ്പോരാളിയായതിന്റെ പേരിൽ ഉത്തര പ്രദേശിലെ അമേഠിയിൽ പണി കിട്ടുമെന്ന് ഉറപ്പായപ്പോൾ ഊരും വാരിപ്പിടിച്ച് ഓടി വയനാട്ടിലെത്തി അവിടെ മുസ്ലീം ലീഗും തീവ്രവാദികളും കുടിയേറ്റ കൃസ്ത്യാനികളും സഹായിച്ചതുകൊണ്ടു മാത്രം വീഴാതെ ലോകസഭയിലെത്തിയ രാഹുലിന് സ്വന്തം നിയോജക മണ്ഡലത്തെ പോലും പൂർണ്ണമായി കോൺഗ്രസ്സ് പക്ഷത്തു നിർത്താൻ കഴിഞ്ഞില്ല. അതു പോലെ ശശി തരൂരും. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണാനുകൂല്യം നൽകുന്നതിന് നിയമനിർമ്മാണം നടത്താൻ നരേന്ദ്ര മോദി സർക്കാർ ലോകസഭയിലെത്തിയപ്പോൾ ബില്ലവതരണത്തിന് തടസ്സം സൃഷ്ടിച്ച് ചരിത്രം സൃഷ്ടിച്ച, മുസ്ലീം സ്ഥാപിത താത്പര്യത്തിന്റെ വക്താവാണ് ശശി തരൂർ. തന്റെ നോവലിൽ ഹിന്ദു സ്ത്രീകളെ കുറിച്ച് ഇല്ലാത്തത് പറഞ്ഞ് വല്ലാത്തൊരു പുച്ഛം പ്രകടിപ്പിച്ച എഴുത്തുകാരനുമാണ്. ‘ഞാനെന്തു കൊണ്ടാണൊരു ഒരു ഹിന്ദു?’ (വൈ അയാം എ ഹിന്ദു?) പുസ്തകം എഴുതി പേരുകൊണ്ട് ഹിന്ദുവായിപ്പോയ എന്നെ നിങ്ങൾ സാധാരണ ഹിന്ദുക്കളേ പോലെ കരുതരുതേയെന്ന അപേക്ഷ സമർപ്പിച്ച മാന്യനാണദ്ദേഹം. തിരുവനന്തപുരത്ത് ലോകസഭയിലേക്ക് മത്സരിച്ചപ്പോളൊക്കെ കൃസ്ത്യൻ മുസ്ലീം ന്യൂനപക്ഷങ്ങളുടെ വോട്ടുകൾക്കു വേണ്ടി തരൂർ നടത്തിയിട്ടുള്ള വിശേഷാൽ ഇടപെടലുകളും അവരുടെയൊക്കെ മനം നിറയ്ക്കുന്നതായിരുന്നു. അത്രയൊക്കെയായിട്ടും തിരുവനന്തപുരത്തെങ്കിലും വന്ന് ഹിന്ദുവിരുദ്ധ രാഷ്ട്രീയത്തിലും പാക് അനുകൂല നിലപാടുകളിലും താൻ പുലർത്തിപ്പോരുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത ആവർത്തിച്ചു കൊണ്ട് ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷം മൊത്തം അടിച്ചെടുക്കുന്നതിന് തടസ്സം നിൽക്കുന്നതിന് ചെറു വിരൽ പോലും അനക്കാൻ ശശിതരൂരിനും കഴിഞ്ഞില്ല. ഹിന്ദുവിരുദ്ധ രാഷ്ട്രീയത്തിൽ ദേശീയ തലത്തിൽ തങ്ങൾ നേടിയെടുത്ത ‘പേരും പെരുമയും’ തിരുവനന്തപുരം വയനാട് ജില്ലകളിലെങ്കിലും വോട്ടാക്കിമാറ്റാൻ ഒട്ടും പണിയെടുക്കാതിരുന്ന തരൂരിന്റെയും രാഹുലിന്റെയും പരാജയം കോൺഗ്രസ്സ് പ്രകടനത്തിന്റെ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
കമ്യൂണിസ്റ്റു പാർട്ടിയുടെ ജാതി രാഷ്ട്രീയം
അങ്ങനെ, ഹിന്ദുവിരുദ്ധ രാഷ്ട്രീയത്തിന്റെ പേരിൽ മുസ്ലീം കൃസ്ത്യൻ വിഭാഗങ്ങളിലെ വർഗീയവാദികളുടെ വോട്ടകളുറപ്പിച്ച ശേഷം ഹൈന്ദവ സമൂഹത്തിലേക്കായി നോട്ടം. ശരിക്കും അക്കാര്യത്തിലാണ് പിണറായി പക്ഷം തുറുപ്പ് ചീട്ടിറക്കി കളിച്ചത്. ന്യൂനപക്ഷ വർഗീയ വോട്ടുകളുടെ സമാഹരണം സാദ്ധ്യമായതോടെ വലതു മുന്നണിയുടെ പരാജയം ഏതാണ്ടുറപ്പായ ഇടതുപക്ഷത്തിന് ബിജെപിയുടെ വിജയ സാദ്ധ്യത കുറച്ച് ഹിന്ദുവിരുദ്ധരോടുള്ള വാക്കു പാലിക്കുന്നത് അനിവാര്യമായിരുന്നു. അവിടെയാണ് ശബരിമല വിഷയം ഫലപ്രദമായി ഉപയോഗിക്കാനുള്ള കുതന്ത്രം ഇറക്കിയത്.
നിലയ്ക്കൽ വിഷയത്തിനുശേഷം കേരളത്തിൽ ഹൈന്ദവസമൂഹം നടത്തിയ ഐതിഹാസിക പോരാട്ടമായിരുന്നു ശബരിമല വിഷയത്തിൽ സംഭവിച്ചത്. അവിടെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണം കാട്ടിയ അതിക്രമങ്ങളോട് കയ്യും മെയ്യും മറന്ന് പോരാടി പ്രതിരോധിച്ചത് സംഘപരിവാറും ദേശീയതയുടെ ബഹുജനപക്ഷവുമായിരുന്നു. അതുകൊണ്ടു തന്നെ അതിന്റെ പേരിലുള്ള പ്രതിഷേധത്തിന്റെ വോട്ടുകൾ സ്വാഭാവികമായും ഒഴുകേണ്ടിയിരുന്നത് ഭാരതീയ ജനതാ പാർട്ടിയിലേക്കും ദേശീയ ജനാധിപത്യ മുന്നണിയിലേക്കുമായിരുന്നു. അങ്ങനെയൊരു കുത്തിയൊഴുക്ക് ദേശീയപക്ഷത്തിന്റെ വോട്ടുശതമാനവും സീറ്റുസംഖ്യയും ഗണ്യമായി വർദ്ധിപ്പിക്കുമായിരുന്നു. പൗരുഷവും ധാർമ്മികതയും നീതിബോധവും ഉള്ളവരുടെ വോട്ടുകൾ ഒരു കാരണവശാലും കമ്യൂണിസ്റ്റ് പക്ഷത്തിനു കിട്ടാനിടയില്ലായിരുന്നു. അപ്പോൾ പിന്നെ ആ വിഭാഗം വോട്ടുകൾ ഒന്നിച്ച് ദേശീയ പക്ഷത്തിന് ലഭിക്കുന്നതിലും ഭിന്നിച്ച് വലതുമുന്നണിക്കും കൂടി കിട്ടുന്നതിനെയാകണം ഇടതു പക്ഷം ആഗ്രഹിച്ചിട്ടുണ്ടാകുക. അതിനുതകുന്ന ഒരു രാഷ്ട്രീയ കുതന്ത്രമാണോ സംഭവിച്ചിട്ടുള്ളതെന്ന് പഠിക്കേണ്ടിയിരിക്കുന്നു. ശബരിമല സമരത്തിൽ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നിരവധി ഭക്തർ പിണറായിയുടെ ഫാസിസ്റ്റ് ഹിന്ദുവിരുദ്ധ ഭരണകൂടത്തിന്റെ പീഢനത്തിനു വിധേയരായി. നിരവധിപേരെ കള്ളക്കേസുകളിൽ കുടുക്കി. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അതിൽ കുറച്ചു കേസുകൾ പിൻവലിച്ചതിലെ തന്ത്രമാണിനിയെങ്കിലും ചർച്ച ചെയ്യപ്പെടേണ്ടത് . കേസുകൾ പിൻവലിച്ചാലും അവർ പിണറായിയോട് പൊറുക്കില്ലന്നറിയവുന്നതുകൊണ്ട് അതിൽ ഇടതു പക്ഷം ഒരു കുബുദ്ധിപ്രയോഗിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ഒരു സമുദായ നേതാവ് അപ്രതീക്ഷിതമായി ആവശ്യപ്പെടുന്നതിന് തൊട്ടു പിന്നാലെയാണ് പിണറായി സർക്കാർ അങ്ങനെയൊരു തീരുമാനം പ്രഖ്യാപിച്ചതെന്നത് ശ്രദ്ധിക്കുക. അങ്ങനെ ഒരു വിഭാഗം അയ്യപ്പവിശ്വാസികളെ ആ സാമുദായിക നേതാവിന്റെ പാളയത്തിലെത്തിക്കാൻ വഴിയൊരുക്കി. അതേ നേതാവു തന്നെയാണ് പിന്നീട് വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികൾ ഭരണമാറ്റത്തിന് വോട്ട് ചെയ്യുമെന്നുള്ള പ്രതീക്ഷ പങ്കുവെച്ചത്. അങ്ങനെയൊരു ഉപദേശം നൽകിയാൽ സാധാരണ വിശ്വാസി സ്വാഭാവികമായും കണക്കിലെടുക്കുക ബിജെപിക്ക് കേരളത്തിൽ ഭരണമാറ്റം വരുത്താനുള്ള വളർച്ചയായിട്ടില്ലെന്നും അങ്ങനെയൊരു സാദ്ധ്യത തേടുവാൻ കോൺഗ്രസ്സ് മുന്നണിയെ ജയിപ്പിക്കണമെന്നുമായിരിക്കുമല്ലോ? ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ ഒരു പങ്ക് കോൺഗ്രസ്സിലേക്കൊഴുകുന്ന ഒരു സാഹചര്യം ആഗ്രഹിച്ചുകൊണ്ടു തന്നെയാണ് അത്തരം ശബ്ദങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. അങ്ങനെയൊരു സമുദായ നേതാവ് പറഞ്ഞാലുണ്ടാകാനിടയുള്ള വോട്ടൊഴുക്ക് പരിമിതമാണെന്നത് വസ്തുതയായിരിക്കത്തന്നെ അത് ഇടതുപക്ഷത്തിന് അനുകൂലമായ രണ്ടു വിഭാഗങ്ങളുടെ ധ്രുവീകരണത്തിന് വഴിയൊരുക്കിയത് അവഗണിക്കിനാവില്ല. 1) നിർദ്ദേശം പങ്കുവെച്ച സമുദായവുമായി ഇടം പിടിക്കാൻ മത്സരിക്കാറുള്ള മറ്റൊരു സമുദായം അവരിൽ പെട്ട ഒരാളും കൂടിയായ പിണറായിക്കു വേണ്ടി ആവേശപൂർവ്വം രംഗത്തു വന്നു. ഇത് 2016ൽ ദേശീയ ജനാധിപത്യ മുന്നണിക്ക് വോട്ടു ചെയ്തിരുന്ന ആ സമുദായത്തിലെ നല്ലൊരു ശതമാനം ആളുകൾ ഇടതു മുന്നണിക്കനുകൂലമായി വോട്ടു ചെയ്യുന്നതിലേക്ക് നയിച്ചു. അത് ഒരു വിഭാഗത്തിന്റെ ആവേശപൂർവ്വമുള്ള വൈകാരിക പ്രതികരണമായി മാറിയെന്ന് കണക്കാക്കാവുന്നതാണ്. 2) ശബരിമലയുടെ പേരിൽ ഹിന്ദുവോട്ടുകളുടെ ഒഴുക്കുണ്ടാക്കുവാൻ ആ നിർദ്ദേശം ഇടയാക്കിയേക്കാമെന്ന തോന്നൽ ന്യൂന പക്ഷത്തിലെ ഹിന്ദുവിരുദ്ധവർഗീയവാദികൾ കൂടുതൽ ആവേശത്തോടെ പിണറായിയുടെ പക്ഷത്തേക്കോടുന്നതിനും ഇടവരുത്തി. അങ്ങനെയുള്ള ധ്രുവീകരണങ്ങളിലൂടെ മുതലെടുക്കുവാനുള്ള കമ്യൂണിസ്റ്റ് സംഘടനാ മികവ് പരമാവധി ഉപയോഗിക്കയും ചെയ്തു.
കള്ളക്കടത്തും പിണറായിയെ സഹായിച്ച ഘടകമായി
സ്വർണ്ണ കള്ളക്കടത്തിൽ നേരിട്ടിടപെട്ടത് മാനഹാനി ഉണ്ടാക്കിയെങ്കിലും ആ കള്ള കച്ചവടത്തിൽ നേട്ടം കൊയ്തതിനപ്പുറം വോട്ട് കൂടുന്നതിനും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അധോലോക ശക്തികൾ നിന്നുള്ള പണം ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള വഴിയാക്കി മാറ്റുവാനും പിണറായിക്ക് കഴിഞ്ഞു. അതോടൊപ്പം തന്നെ കള്ളക്കടത്ത് കാര്യത്തിൽ കോൺഗ്രസ്സ് ദേശീയ നേതൃത്വം പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ഒറ്റപ്പെടുത്തുന്ന സാഹചര്യവും ഉരുത്തിരിഞ്ഞു വന്നു. അത് എങ്ങനെയായിരുന്നൂയെന്ന് പരിശോധിക്കാം. കൊറോണയുടെ സാഹചര്യത്തെ പരമാവധി ഉപയോഗിച്ചു കൊണ്ട് അഴിമതിയുടെ സകല സാദ്ധ്യതകളും തേടിയ ഒരു സർക്കാരായിരുന്നു പിണറായി വിജയന്റേത്. അതിനെതിരെ നിരന്തരം ധീരമായി ചെറുത്ത് നിന്ന് പോരാടിയത് ഭാരതീയ ജനതാ പാർട്ടിയും. അതിനിടയിലാണ് പിണറായി സർക്കാരിനെതിരെയുള്ള അഴിമതിയാരോപണങ്ങളുടെ കാര്യത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ചുവടു പിടിച്ചും സ്വന്തമായി ചില ചോദ്യങ്ങളുയർത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സക്രിയമായത്. കമ്യൂണിസ്റ്റുകളെയും കൂടെ കൂട്ടി ഭാരതത്തിൽ അധികാരം പിടിക്കാൻ രാഹുൽ പാടുപെടുമ്പോൾ തന്നെ അതേ കമ്യൂണിസ്റ്റു കാരെ പുറന്തള്ളി കേരളത്തിൽ അധികാരം പിടിക്കാൻ രമേശ് ചെന്നിത്തല തന്ത്രങ്ങൾ മെനയുമ്പോൾ പൊരുത്തക്കേടുകൾ ഉണ്ടാകുമെന്ന് അറിയാത്തവരല്ല രാഹുലിന്റെ ഉപദേശകരും ദേശീയതല കമ്യൂണിസ്റ്റു നേതാക്കളും. അതുകൊണ്ടുതന്നെ സ്പ്രിംഗ്ളർ പോലെയുള്ള ആരോപണങ്ങളിലൂടെ പിണറായി സർക്കാരിനെതിരെ കത്തിക്കയറിയ രമേശ് ചെന്നിത്തലയോട് കോൺഗ്രസ്സിനോ അവരോടൊപ്പമുള്ള കമ്യൂണിസ്റ്റു പരിവാറിനോ ഒരു പരാതിയുമില്ലായിരുന്നു. അതിൽ മറ്റൊരു ഘടകവും കൂടിയുണ്ട്. പിണറായി വിജയൻ ദേശീയതലത്തിൽ സീതാറാം യച്ചൂരിപക്ഷത്തിനെതിരും കാരാട്ട് പക്ഷത്തിനൊപ്പവുമാണ്. അതുകൊണ്ട് അടുത്ത പാർട്ടി കോൺഗ്രസ്സ് നടക്കുമ്പോൾ പിണറായി മാറി മറ്റൊരാൾ കേരളത്തിലെ പാർട്ടിയെയും നിയമസഭാ കക്ഷിയെയും നയിക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞൂ വരുന്നതിൽ യെച്ചൂരിക്ക് ഉള്ളിൽ തൃപ്തിയുണ്ടായിരുന്നിരിക്കാനേ തരമുള്ളു. അങ്ങനെയൊരന്തരീക്ഷത്തിൽ പിണറായിയൂടെ പടിയിറക്കത്തിന് രമേശ് പണിയെടുക്കുന്നതിൽ രാഹുലിനോ യച്ചൂരിക്കോ വിരോധമുണ്ടായിരുന്നിരിക്കാനിടയില്ല. അമേഠിയിൽ നിന്ന് അഭയം തേടി യച്ചൂരിയുടെ വാക്കും കേട്ട് വയനാട്ടേക്ക് ഓടിയെത്തിയപ്പോൾ വീറോടെ തിരിച്ചോടിക്കാനിറങ്ങിയ പിണറായിയോട് രാഹുലിനും കണക്കു തീർക്കാൻ ബാക്കി ഉണ്ടായിരുന്നുതാനും.
പക്ഷേ സ്വർണ്ണ കള്ളക്കടത്ത് വിഷയം രമേശിനെ ശല്യക്കാരനായി മാറ്റിനിർത്തേണ്ട അവസ്ഥയിലേക്കെത്തിച്ചു. കാര്യങ്ങൾ മാറിമറിഞ്ഞു. സ്വർണ്ണ കള്ളക്കടത്തിൽ പിണറായി വിജയനോടടുപ്പമുള്ളവരെ പോലെ തന്നെ പങ്കാളിത്തമുള്ള വലിയ ഒരു വിഭാഗം മുസ്ലീം ലീഗിലുമുണ്ട്. അതുകൊണ്ട് കള്ളക്കടത്ത് ഒരു വലിയ വിഷയമായി വളർന്നപ്പോൾ യൂഡിഎഫിനോടൊപ്പം നിൽക്കുന്നവരുടെ നടവരുമാനവും മുടങ്ങുമെന്നും അവരുടെയിടയിലുള്ള പല ജനപ്രതിനിധികളും ചില നേതാക്കളും അഴികളിലാകുമെന്നും യുഡിഎഫിന് ഉള്ളിലുണ്ടായ ഭയം ഹൈക്കമാൻഡിന്റെ കയ്യും കാലും കെട്ടിയിട്ടു. അതിനുമപ്പുറം ഡീമോണിട്ടൈസേഷനും, കള്ളപ്പണത്തിനെതിരെയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ മറ്റ് ഇടപെടലുകളും കൊണ്ട് പൊറുതി മുട്ടിയ കോൺഗ്രസ്സിനും കൂട്ടർക്കും സ്വർണ്ണം കള്ളക്കടത്തും മറ്റും നടത്തി ഭാരത വിരുദ്ധ തീവ്രവാദികൾ എത്തിച്ചു നൽകുന്ന പണമാണ് പ്രവർത്തന മൂലധനം എന്നതു കൊണ്ട് അതിനെതിരെ ശബ്ദം ഉയർത്തരുതെന്ന് ചൈനയുടെയോ പാക്കിസ്ഥാന്റെയോ താക്കീത് ഉണ്ടെങ്കിൽ രാഹുലിനും കൂട്ടർക്കും അനുസരിക്കാതിരിക്കാനാവില്ലെന്നതും കണക്കിലെടുക്കണം. ചുരുക്കത്തിൽ സ്വർണ്ണ കള്ളക്കടത്തിനുമേൽ ഭാരത സർക്കാർ നടത്തുന്ന അതിശക്തമായ പ്രഹരം താങ്ങേണ്ടിവരുന്നവരിൽ പിണറായിക്കും കമ്യൂണിസ്റ്റു പാർട്ടിക്കുമൊപ്പം രാഹുൽ കോൺഗ്രസ്സ് സഹയാത്രികരായ മുസ്ലീം ലീഗെന്ന വർഗീയ രാഷ്ട്രീയ കക്ഷിയും ഇസ്ലാമിക മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും ശക്തികളും പെട്ടുപോകുമെന്ന അവസ്ഥ ഉണ്ടായി. ആ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയോടും കോൺഗ്രസ്സ് പ്രാദേശിക നേതൃത്വത്തോടും വിയോജിപ്പു പ്രകടമാക്കുന്ന തന്ത്രപൂർവ്വമായ മൗനം പ്രകടമായും മറ്റ് ഇടപെടലുകൾ പരോക്ഷമായും ചെയ്യുന്നതിന് സോണിയയും രാഹുലും എകെ ആന്റണിയും കെ സി വേണുഗോപാലും ശശിതരൂരും മറ്റും അടങ്ങുന്ന കോൺഗ്രസ്സ് ദേശീയ നേതൃത്വം തയാറാവുകയും ചെയതു. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ സ്വർണ്ണം കള്ളക്കടത്തുകേസിൽ കോൺഗ്രസ്സ് ഹൈക്കമാൻഡും ദേശീയ നേതൃത്വവും പ്രതിപക്ഷ നേതാവ് ചെന്നിത്തലയെയും സംസ്ഥാന നേതൃത്വത്തെയും പിന്നിൽ നിന്നു കുത്തി. അങ്ങനെയാണ് തിരഞ്ഞെടുപ്പായപ്പോൾ കള്ളക്കടത്തു ലോബിയുടെ അവിഭാജ്യ ഘടകങ്ങളായ ഇടതുവലതുമുന്നണികളിലെ അധോലോകശക്തികൾ ഒന്നായി നിന്ന് അവരുടെ താത്പര്യം സംരക്ഷിക്കുന്നതിന് കമ്യൂണിസ്റ്റ് ഗുണ്ടാശക്തിയും പിണറായിയുടെ രാഷ്ട്രീയവും ഉപയോഗിക്കുന്നതിനുതകും വിധം ഇടതുഭരണദുരന്തം തുടരുന്നതിനു വേണ്ടി നോട്ടും വോട്ടും ഒഴുക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞു വന്നത്.
കോവിഡ് സാഹചര്യം മുതലെടുത്ത് തിരഞ്ഞെടുപ്പിൽ ഭരണകൂട ദുരുപയോഗം
ഇതുവരെ ചർച്ച ചെയ്ത വിഷയങ്ങളോടൊപ്പമോ അതിലധികമോ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ച മറ്റൊരു ഘടകമാണ് ഭരണകൂട സംവിധാനത്തെയും സംസ്ഥാന ഖജനാവിനെയും ദുരുപയോഗം ചെയ്ത് കക്ഷി രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന കമ്യൂണിസ്റ്റ് മാക്സിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത ശൈലി. മുൻ ചീഫ് കമ്മീഷണർ ടി എൻ ശേഷൻ വെസ്റ്റ് ബംഗാളിലെ കമ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പു റിഗ്ഗിംഗ് നടത്തുന്നത് ശാസ്ത്രീയമായിട്ടാണെന്ന് പറഞ്ഞത്. കേരളത്തിലും പണ്ടുമുതൽക്കേ കാര്യങ്ങൾ അങ്ങനെതന്നെ ആയിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ പോലും സർക്കാർ ഉദ്ദ്യോഗസ്ഥരിലെ വലിയൊരു വിഭാഗം കമ്യൂണിസ്റ്റ് പക്ഷത്തിന്റെ സക്രിയ കേഡറുകളാണ്. സർവ്വീസ് സംഘടനകളുടെ മറവിൽ നടക്കുന്ന രാഷ്ട്രീയ പ്രവർത്തനം എല്ലാ പരിധികളും ലംഘിച്ചുള്ളതാണ്. ചട്ടപ്രകാരം രാഷ്ട്രീയ പ്രവർത്തനം നിഷേധിച്ചിട്ടുള്ള സർക്കാർ ജീവനക്കാർ സർവീസ് സംഘടനകളുടെ പഴുതിലൂടെ പൂർണ്ണ സമയ കക്ഷി രാഷ്ട്രീയ പ്രവർത്തകരായി മാറിയിരിക്കുകയാണ്. സർക്കാർ സ്കൂൾ അദ്ധ്യാപക സംഘടനയുടെ ഒരു മുഖപത്രത്തിന്റെ ഏതെങ്കിലും ഒരു ലക്കമെടുത്താൽ പോലും അതിൽ കാണുന്ന കമ്യൂണിസ്റ്റ് രാഷ്ടീയ പക്ഷം പിടിച്ചുള്ള വൃത്തികെട്ട ഉള്ളടക്കം മാത്രം നോക്കിയാൽ സർവ്വീസ് സംഘടനകളുടെ പേരിൽ നടക്കുന്ന നെറികെട്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെ തോത് പിടികിട്ടും. വാട്ട്സ് അപ്പ് ഗ്രൂപ്പുകളും മറ്റും പോലുള്ള സാമൂഹിക മാധ്യമ സൗകര്യങ്ങളെയും പരമാവധി ദുരുപയോഗം ചെയ്യുന്ന രീതിയും സാർവ്വത്രികമാണ്. സ്ഥലം മാറ്റം, ജോലി കയറ്റം, ഉൾപ്പടെയുള്ള കാര്യങ്ങളിൽ സംഘടനകളുടെ സ്വാധീനത്തെ ആയുധമാക്കി ജീവനക്കാരെ അടിച്ചമർത്തി രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ചൂഷണം ചെയ്യുകയാണ്. യൂണിയൻ നേതാക്കൾക്കും സജീവ പ്രവർത്തകർക്കും പണിയെടുക്കാതിരിക്കാനും കൈക്കൂലി വാങ്ങാനും പൊതുമുതൽ കൊള്ളയടിക്കാനുമുള്ള തുറന്ന സൗകര്യവുമുണ്ട്. കമ്യൂണിസ്റ്റ് നേതാക്കളുടെയും വാടക കൊലപാതകികളുടെയും ആശ്രിതർക്ക് പിൻവാതിൽ നിയമനങ്ങൾ നൽകി സർക്കാർ ജീവനക്കാരിൽ പാർട്ടിക്കുവേണ്ടി ജീവിക്കാൻ വേണ്ടി ബാദ്ധ്യതപ്പെട്ടവരുടെ പട തന്നെ സൃഷ്ടിച്ചിരിക്കുന്നു. മുഖ്യമന്തിയുടെ എണ്ണിയാലോടുങ്ങാത്ത ഉപദേശികളുടെ പദവികളിലും കോർപ്പറേഷനുകളിലും പബ്ലിക് സർവ്വീസ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളിലും പാർട്ടി നേതാക്കളെ കുത്തി നിറച്ച് അവിടെയൊക്കെ പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയും തുല്യ നീതിയും ഇല്ലാതാക്കി രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ‘ആവാസവ്യവസ്ഥ’ ഉണ്ടാക്കിയെടുത്തിരിക്കുന്നു. പദവിയുടെ പ്രത്യേകത കൊണ്ട് നിഷ്പക്ഷനായിരിക്കണമെന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ ചാനലുകളിൽ വന്നിരുന്ന് ശബരിമലയെ തകർക്കുവാനുള്ള മാക്സിസ്റ്റ് പാർട്ടി ലക്ഷ്യ സാദ്ധ്യത്തിന് വേണ്ടി വാതോരാതെ വാദിക്കുന്നത് പോലുള്ള പ്രവർത്തികൾ ഇടതുഭരണ ആവാസവ്യവസ്ഥയിലെ അശ്ലീലക്കാഴ്ചകളാണ്.
അത്തരം ഒരു സർക്കാർ മെഷിനറിയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്ന ഇടതുപക്ഷരീതി കോവിഡ് മഹാമാരിയുടെ മറവിൽ വളരെ ഫലപ്രദമായി നടത്തിയെന്നതാണ് ഈ തിരഞ്ഞെടുപ്പിൽ കാണാൻ കഴിയുന്നത്. വോട്ടേഴ്സ് ലിസ്റ്റിൽ ലക്ഷ കണക്കിന് കള്ളവോട്ടുകൾ, ഉള്ള വോട്ടുകളിൽ നടത്തിയ വെട്ടി നിരത്തൽ, അഭൂതപൂർവ്വമായി വർദ്ധിച്ച പോസ്റ്റൽ വോട്ടുകൾ കൃത്രിമങ്ങൾക്കുള്ള പുതിയ
അവസരമായി മാറിയത്, തുടങ്ങിയവയെല്ലാം കണക്കിലെടുക്കുമ്പോൾ തിരഞ്ഞെടുപ്പിൽ സർക്കാർ മെഷിനറി വ്യാപകമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രം വ്യക്തമാകും. തീരെ കുറഞ്ഞത് അയ്യായിരത്തിൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇടതു പക്ഷം വിജയിച്ച എല്ലാ സീറ്റുകളിലും യഥാർത്ഥ ഭൂരിപക്ഷം മറുപക്ഷത്തിനായിരുന്നുയെന്നും കാണാൻ കഴിയും. സർക്കാർ ഖജനാവ് കൊള്ളയടിച്ച് ആനുകൂല്യങ്ങൾ വാരിവിതറിയും ക്ഷേമകാര്യ പെൻഷനുകളും മറ്റും പാർട്ടി സഖാക്കളെ ഇടനിലക്കാരാക്കി വിതരണം ചെയ്ത് നടത്തിയ രാഷ്ട്രീയ മുതലെടുപ്പും കാണാതെ പോകരുത്. നരേന്ദ്ര മോദിസർക്കാർ കർഷക ധനസഹായവും കോവിഡ് കാല ധനഹായവുമെല്ലാം നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നൽകുന്ന കാലത്താണ് സംസ്ഥാനസർക്കാർ ആനുകൂല്യങ്ങൾ കമ്യൂണിസ്റ്റ് ഏജന്റന്മാരായ ഇടനിലക്കാരിലൂടെ രാഷ്ട്രീയ മുതലെടുപ്പിനും അവരുടെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടു വാരുന്നതിനും വേണ്ടി തിരിച്ചു വിടുന്നതെന്നതോർക്കണം.
അങ്ങനെ, ‘കോവിഡ്’ സാഹചര്യത്തെ പരമാവധി ഉപയോഗിച്ച്, സർക്കാരുദ്ദ്യോഗസ്ഥന്മാരെക്കൊണ്ട് നടത്തിയ കൃത്രിമങ്ങൾ അസാധാരണമായ ഒരു തിരഞ്ഞെടുപ്പ് ഫലത്തിന് ഇടവരുത്തിയിട്ടുണ്ടെന്നതും കാര്യങ്ങളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നവർക്ക് സ്വാഭാവികമായും മനസ്സിലാക്കാവുന്നവതാണ്. മാധ്യമങ്ങളെ സ്വാധീനം ചെയ്യാനായി സർക്കാർ ഖജനാവിൽ നിന്നുൾപ്പടെ വാരിക്കോരി പണം എറിഞ്ഞതും കടക്കു പുറത്തെന്ന് പറഞ്ഞ് പുറത്തേക്ക് ആട്ടിയോടിക്കപ്പെട്ടവർ തന്നെ കൈ ഞൊടിച്ചൊന്ന് വിളിച്ചപ്പോൾ തന്നെ വാലുമാട്ടി തിരികെ വന്ന് എറിഞ്ഞുകിട്ടിയ എല്ലും കഷണങ്ങളിൽ കടിയുറപ്പിച്ചതും കേരളം കണ്ടു.
പിണറായിസം വിജയിച്ചു: കമ്യൂണിസം തകരുന്നു
ചുരുക്കത്തിൽ ഇടതുപക്ഷം കൊട്ടി ഘോഷിക്കുന്ന തിരഞ്ഞെടുപ്പു വിജയം ഹിന്ദുവിരുദ്ധ വർഗീയതയെ പരമാവധി ഉപയോഗിച്ച്, ജാതി രസതന്ത്രം നിർവ്യാജം പ്രയോഗിച്ച്, സർക്കാർ സംവിധാനത്തെയും ഖജനാവിനെയും ദുരുപയോഗം ചെയ്ത്, വിലയ്ക്കു വാങ്ങിയ മാധ്യമങ്ങളുടെ സഹായത്തിൽ നേടിയ കൃത്രിമ സൃഷ്ടിയാണ്. എന്നിട്ടും, ഇടതു വർഗീയമുന്നണിയുടെ വോട്ടുകളിൽ ഗൗരവതരമായ കുറവുണ്ടായി എന്നതാണ് വസ്തുത. കോപ്പിയടിക്കാൻ പരമാവധി അവസരം ലഭിക്കുകയും അതുപയോഗിക്കുകയും ചെയ്ത വിദ്യാർത്ഥിക്ക് ജയിക്കാൻ മോഡറേഷൻ വഴി മാർക്കു കൂട്ടിയിടേണ്ടി വന്ന പരിതാപകരമായ അവസ്ഥ. അതോടൊപ്പം തന്നെ വലതു വർഗീയ മുന്നണി അതിവേഗം അപ്രസക്തമാകുകയുമാണ്. ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും അജണ്ടയുടെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ തട്ടിക്കൂട്ടിയിട്ടുള്ള കോൺഗ്രസ്സ് കമ്യൂണിസ്റ്റ് ന്യൂനപക്ഷ തീവ്ര വർഗീയ വാദ കൂട്ടുമുന്നണി കേരളത്തിലും പ്രാബല്യത്തിൽ വരുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
ദേശീയതയുടെ രാഷ്ട്രീയ
വിജയത്തിന് സാദ്ധ്യതകൾ ഉയരുന്നു.
അത്തരം ഒരു സാഹചര്യം ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സാദ്ധ്യതകൾ ഉയർത്തുകയാണ്. ആ സാദ്ധ്യതകൾ യാഥാർത്ഥ്യമാക്കുവാൻ ഈ തിരഞ്ഞെടുപ്പനുഭവങ്ങൾ വഴികാട്ടികളാകണം. 2016ൽ നേടിയ ഒരു സീറ്റ് 2021ൽ നഷ്ടപ്പെട്ടു. ഭരണം കിട്ടാനിടയില്ലെന്ന് കണക്കു കൂട്ടലിൽ കമ്യൂണിസ്റ്റ് ഭരണദുരന്തം ഒഴിവാക്കാൻ വേണ്ടി ബിജെപിക്ക് വോട്ടു ചെയ്ത ഒരുവിഭാഗം ഇത്തവണ വീണ്ടും യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. യുഡിഎഫിനേ സഹായിക്കാൻ ഒരു സമുദായ സംഘടനാ നേതാവ് കാട്ടിയ അമിതാവേശം കണ്ട് പ്രകോപിതരായി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ മുന്നണിക്കൊപ്പം നിന്ന മറ്റൊരു സമുദായത്തിൽ നിന്നുള്ള ഒരു വിഭാഗം എൽഡിഎഫിനെ സഹായിച്ചിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ കമ്യൂണിസ്റ്റ് സർക്കാർ സ്വാധീനത്തിലുണ്ടായ വെട്ടിനിരത്തൽ മൂലം, ബിജെപിയുടെ വോട്ടു നില സ്വാധീനിക്കപ്പെടാൻ ഇടയായിട്ടുണ്ട്. ആവക വസ്തുതകൾ തിരിച്ചറിഞ്ഞ് തിരുത്തൽ പ്രക്രിയ തുടങ്ങേണ്ടതുണ്ട്. ഉൾപാർട്ടി ജനാധിപത്യം ശക്തിപ്പെടുത്തി ആരോഗ്യകരമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കണം. പ്രവർത്തകർക്കും അനുഭാവികൾക്കും മനസ്സു തുറക്കാൻ സാമൂഹിക മാധ്യമങ്ങളിൽ പോകേണ്ട അവസ്ഥ ഒഴിവാക്കണം. ഭാരതീയ ജനസംഘവും ഭാരതീയ ജനതാ പാർട്ടിയും മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക അടിത്തറയോടുള്ള പ്രതിബദ്ധത ശക്തമാക്കണം. പാർശ്വവത്കരിക്കപ്പെട്ട ഹിന്ദുവിന്റെ വിഷയങ്ങളിൽ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനുള്ള ആവേശം ആകാശത്തോളം ഉയർത്തണം. ഒപ്പം തന്നെ രാഷ്ട്രീയമായി എതിർക്കുന്നെന്നോ അനുകൂലിക്കുന്നെന്നോ കണക്കിലെടുക്കാതെ ന്യൂനപക്ഷങ്ങൾക്ക് ഒരുതരം വിവേചനത്തിനോ അവഗണനയ്ക്കോ ഇടവരുത്താതെ അവരെയും ഹൃദയത്തോട് ചേർത്തു നിർത്തണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് ചരിത്രപരമായ ധർമ്മ യുദ്ധത്തിനു മുമ്പ് ചെറിയ ഒരു സംഘട്ടനം, ഒരു ട്രയൽ റൺ, മാത്രമായിരുന്നു. അന്തിമയുദ്ധം വരാനിരിക്കുന്നതെയുള്ളു. അവിടെ, ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ ശക്തികൾക്കു തന്നെയാകും വിജയം.