Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

കവി

ചന്ദ്രമോഹൻ കുമ്പളങ്ങാട്

Nov 21, 2020, 04:03 pm IST

അന്യർക്കായ് പൊഴിച്ച കണ്ണീർത്തുള്ളിയിൽ നിന്നും ആയിരം സൂര്യമണ്ഡലമുദിപ്പച്ച് കാവ്യസപര്യയിൽ ഋഷികവിയായി വിരാചിച്ച മലയാളത്തിന്റെ പുണ്യമായിരുന്നു ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ മഹാകവി അക്കിത്തം. ജ്ഞാനപീഠം ചെന്നു നമസ്കരിച്ച കാവ്യസൂര്യനായ അദ്ദേഹത്തിനുള്ള അക്ഷരപ്രണാമമായി ഈ വരികൾ സമർപ്പിക്കുന്നു

കവിയുന്നകാരുണ്യമത്രേ
കവിയെന്ന വാക്കിന്റെയർത്ഥം!
അപരനായ് വാർക്കുന്നകണ്ണീർ
ശതസൂര്യമണ്ഡലം തീർക്കേ

ഒരു മൃദുസ്മേരം വിടർത്തി
നറുനിലാവെങ്ങും പരത്തി
നിർമ്മമൻ നീ വരിച്ചല്ലോ
നിർമ്മലത്വത്തിൽ വിലയം

തിരസ്കാരമാകും തമസ്സിൽ
മറഞ്ഞതില്ലീ കാവ്യനാളം
അക്കടലാഴത്തിൽ നിന്നും
പൊങ്ങി നീ ചക്രവാളത്തിൽ

കാലങ്ങളായ് കാത്തുനിൽപ്പൂ
ജ്ഞാനപീഠപ്പുരസ്കാരം
കാവ്യപ്രഭാവമേ നിന്നെ
കാൽത്തളിർ തൊട്ടു നമിക്കാൻ

നിൻ കരസ്പർശനമേൽക്കേ
പുരസ്കൃതമീ പുരസ്കാരം
പുണ്യമീ കർമ്മത്തിനായി
കാലം വഴങ്ങി നിൻമുന്നിൽ

ആയതിന്നാകാതിരുന്നാൽ
ആകുലയെന്നുമെൻ ഭാഷ
ആ പങ്കിലം പറ്റിടാതെ
കാത്തു നീ കൈരളിയാളെ

‘വെളിച്ചം’ചമയ്ക്കുന്ന ദുഃഖം
വെളിപ്പെട്ടു നിൻ തെളിവാക്കിൽ
ഒളിചിന്നി നീ മനതാരിൽ
ഇതിഹാസകാവ്യമായ് പാരിൽ

ഒരുമരക്കൊമ്പത്തിരുന്നു
ഇണകളാംപക്ഷികൾ പണ്ടീ
തമസാനദീതീരഭൂവിൽ
പ്രണയസല്ലാപം രമിക്കേ

അതിലൊന്നിനുയിരറ്റു വീണു
ഒരു വനവേടന്റെയമ്പാൽ
അതുകണ്ടു നനവാർന്ന മിഴിയാൽ,
വ്യഥപൂണ്ട മൊഴിയായ് പിറന്നു

ഒരു ശ്ലോകമാനിമിഷത്തിൽ
ഒരു മുനിശ്രേഷ്ഠന്റെയുള്ളിൽ
അതിലുറന്നുരുവായതല്ലോ
അവനിയിലാദിമകാവ്യം

കവിയുന്ന കാരുണ്യമത്രേ
കവിയെന്ന വാക്കിന്റെയർത്ഥം!
അപരനായ് വാർക്കുന്നകണ്ണീർ
ശത സൗരമണ്ഡലം തീർക്കേ

Share7TweetSendShare

Related Posts

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies