സര്‍ക്കിളിസം എന്ന പേരില്‍ വര്ണ്ണക്കൂട്ടുകള്കൊണ്ട് ചിത്രരചനയില്‍ പുതുമസൃഷ്ടിച്ച കലാകാരനാണ് ജയറാം ചിത്രപ്പറ്റ. അവ്യക്തതകളിലൂടെ തനിക്കു പറയാനുള്ള പലതും പറയുന്ന ഈ കലാകാരന് അര്‍ജ്ജുനന്റെ ആത്മനൊമ്പരങ്ങള്‍ എന്ന നോവലെഴുതിയപ്പോഴും ഇതേ ശൈലി സ്വീകരിച്ചു. അര്ജ്ജുനന് എന്ന ഗ്രാമീണ യുവാവിന്റെ ചിന്തകളിലൂടെ പുരോഗമിക്കുന്ന കഥ പല തലങ്ങളിലൂടെ നീങ്ങുന്നു. ഗുരുജി ഇതിലെ ഒരു കഥാപാത്രമാണ്. ഇ.എം.എസ്സും ജനക്കൂട്ടവും എല്ലാം ഇട യ്ക്ക് കയറി വരുന്നുണ്ട്. ഗ്രാമീണ ജീവിതം ഒപ്പിയെടുക്കാനുള്ള ശ്രമം ഇതിലുണ്ട്. നോവല്‍ തുടങ്ങുമ്പോള്‍ കഥാപാത്രം അര്ജ്ജുനന് ആരംഭിക്കുന്ന നോവല്‍ രചന നോവല്‍ അവസാനിക്കുമ്പോഴും തീരുന്നില്ല. ‘തുടരും’ എന്ന നിലയ്ക്ക് അവസനിപ്പിക്കുന്നത് വായനക്കാരന് എങ്ങിനെയും വ്യാഖ്യാനിക്കാം.