Wednesday, October 7, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
പുസ്തകപരിചയം

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

സി.എം. രാമചന്ദ്രൻഎം.കെ.സദാനന്ദൻസി.എം. രാമചന്ദ്രൻandഎം.കെ.സദാനന്ദൻ
31 July 2026

വിശ്വാമിത്രന്‍
കെ. ജി. രഘുനാഥ്
പേജ്: 344 വില: 490 രൂപ
ഗ്രീന്‍ ബുക്‌സ്, തൃശൂര്‍
ഫോണ്‍: 8589095304

Google NewsAdd Kesari Weekly as a preferred source on Google

രാമായണവും മഹാഭാരതവും ഇന്നും ഓരോ തലമുറയേയും ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവയെ ആസ്പദമാക്കിയുള്ള പുതിയ രചനകള്‍ പുറത്തു വന്നുകൊണ്ടുമിരിക്കുന്നു. ഈ പരമ്പരയില്‍ ഒടുവിലത്തേതാണ് പ്രസിദ്ധ സാഹിത്യകാരനായ കെ. ജി. രഘുനാഥ് രചിച്ച ‘വിശ്വാമിത്രന്‍’ എന്ന നോവല്‍.

രാമായണ കഥാസന്ദര്‍ഭങ്ങളിലൂടെ വിശ്വാമിത്രന്റെ സംഭവബഹുലമായ ജീവിതത്തെ അനാവരണം ചെയ്യുന്ന കൃതിയാണിത്. ശ്രീരാമനെ അജയ്യനായ ഭരണാധികാരിയായി മാറ്റിയെടുക്കാന്‍ വിശ്വാമിത്രന്‍ നല്‍കിയ ഊര്‍ജ്ജം ഓരോ വ്യക്തിയേയും നവീകരിക്കാനുള്ള ഊര്‍ജ്ജമാണെന്ന തിരിച്ചറിവാണ് ഈ കൃതിയുടെ രചനയ്ക്ക് ഗ്രന്ഥകാരന് പ്രേരണയായത്. രാമായണം മുന്നോട്ടു വെയ്ക്കുന്ന ധര്‍മ്മസങ്കല്പത്തില്‍ ഉറച്ചു നിന്നുകൊണ്ട് വിശ്വാമിത്രന്റെ ജീവിത സന്ദര്‍ഭങ്ങളെ ആവിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഒപ്പം ശ്രീരാമന്റെ സവിശേഷമായ വ്യക്തിത്വം വായനക്കാര്‍ക്ക് അനുഭവപ്പെടുന്ന തരത്തില്‍ പുനരാഖ്യാനം ചെയ്തിരിക്കുന്നു. കഥകളോടൊപ്പം തത്വചിന്തയും സന്നിവേശിപ്പിക്കാന്‍ രഘുനാഥ് നടത്തിയ ശ്രമം അഭിനന്ദനാര്‍ഹമാണ്. ഗിരീഷ് മൂഴിപ്പാടം ചിത്രങ്ങളിലൂടെ കഥാസന്ദര്‍ഭങ്ങളെ ഭംഗിയായി ആവിഷ്‌ക്കരിച്ചിരിക്കുന്നു.

ADVERTISEMENT

മറാത്തയിലെ വീരസിംഹം
ടി.വിജയന്‍
പേജ്:118 വില: 175 രൂപ
വേദ ബുക്‌സ്, കോഴിക്കോട്
ഫോണ്‍: 9539009979

മറാത്താ സാമ്രാജ്യത്തിന്റെ വീരസാഹസിക കഥകളിലേക്ക് വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു നോവലാണ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ടി. വിജയന്‍ രചിച്ച ‘മറാത്തയിലെ വീരസിംഹം’. ഛത്രപതി ശിവാജിയുടെയും അദ്ദേഹം സ്ഥാപിച്ച ഹിന്ദുസാമ്രാജ്യത്തിന്റെയും ചരിത്രം സാധാരണ വായനക്കാര്‍ക്ക് പരിചിതമാണ്. ശിവാജിയുടെ കാലത്തിനു ശേഷം പേഷ്വമാരുടെ നേതൃത്വത്തില്‍ മറാത്താ സൈന്യം നടത്തിയ മുന്നേറ്റങ്ങള്‍ മനസ്സില്‍ കണ്ടാണ് ഗ്രസ്ഥകാരന്‍ ഈ നോവലിനു രൂപം നല്‍കിയിരിക്കുന്നത്. അതിനാല്‍ മറാത്താ സാമ്രാജ്യത്തിന്റെ അറിയപ്പെടാത്ത ചരിത്രത്തിലേക്ക് വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പുസ്തകത്തിനു കഴിയുന്നു. ലളിതവും ചടുലവുമായ ശൈലിയില്‍ രചിച്ചിട്ടുള്ള നോവല്‍ കുട്ടികള്‍ക്ക് അനായാസം വായിക്കാന്‍ കഴിയുന്ന തരത്തിലാണ്. ഈ നോവല്‍ പുസ്തകമാക്കാന്‍ മുന്‍കൈയെടുത്ത പ്രശസ്ത മഹാകവി സ്വര്‍ഗീയ എസ്. രമേശന്‍ നായരുടെ ഓര്‍മ്മകള്‍ക്കു മുമ്പിലാണ് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നുകരാം രാമരസം
ഡോ. കൂമുള്ളി ശിവരാമന്‍
വേദ ബുക്‌സ്, കോഴിക്കോട്
പേജ്: 132 വില: 190 രൂപ

നാമെല്ലാം മനസ്സിലാക്കിയതുപോലെ ധര്‍മ്മത്തിന്റെ ഇതിഹാസമാണ് രാമായണം. ഭക്തിപൂര്‍വ്വം രാമായണം പാരായണം ചെയ്യുന്നതിലൂടെ ഏതൊരാളുടെ മനസ്സും ആദ്ധ്യാത്മികതയുടെ അത്യുന്നതങ്ങളിലെത്തുമെന്ന് നാം അനുഭവിച്ചറിഞ്ഞതാണ്. രാമായണത്തിന്റെ ദൈവികതയ്ക്കപ്പുറം ഭാരതത്തിന്റെ ധാര്‍മ്മികതയുടെ അനിഷേധ്യ വസ്തുതകളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു രചനയാണ് ഡോ. കൂമുള്ളി ശിവരാമന്റെ ‘നുകരാം രാമരസം’ എന്ന പുസ്തകം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തെ ഊന്നിപ്പറയുന്നതോടൊപ്പം ഒരുപുല്‍ക്കൊടിപോലും പ്രകൃതിയുടെ പ്രതിരോധ ചേതസ്സാണെന്ന ദാര്‍ശനികതയും എടുത്തുപറയുന്നുണ്ട് ഗ്രന്ഥകാരന്‍. വ്യക്തി, കുടുംബം, രാഷ്ട്രം, ലോകം എന്നിവയൊക്കെ പുനഃസൃഷ്ടിക്കാന്‍ ഇതിഹാസം പ്രതിജ്ഞാബദ്ധമാകുന്നത് രാമന്റെ ആദര്‍ശനിഷ്ഠയെ കേന്ദ്രീകരിച്ചാണെന്ന ഓര്‍മ്മപ്പെടത്തലുമുണ്ടിതില്‍. രാമരാജ്യ സങ്കല്പം യാഥാര്‍ത്ഥ്യമാകണമെന്ന് വര്‍ത്തമാന ഭാരതം ആഗ്രഹിക്കുന്നു. ധര്‍മ്മബോധം കെട്ടുപോകുമ്പോള്‍ ഉജ്ജ്വലിപ്പിക്കുന്ന അരണിയാണ് രാമന്‍ എന്നറിയുമ്പോഴാണ് രാമരസം ശരിയായി നുകരാന്‍ നമുക്കാവുകയെന്ന് ഗ്രന്ഥകാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

Tags: book review
Share
Tweet
Send
Share

Related Posts

പേര് മാറ്റാത്ത മതംമാറ്റം

പേര് മാറ്റാത്ത മതംമാറ്റം

ആത്മീയ സത്യങ്ങളുടെ ലളിതാവിഷ്‌ക്കാരം

ആത്മീയ സത്യങ്ങളുടെ ലളിതാവിഷ്‌ക്കാരം

ആത്മീയ പാരമ്പര്യത്തിന്റെ അനുരണനം

ആത്മീയ പാരമ്പര്യത്തിന്റെ അനുരണനം

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

Shopping Cart

Latest

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies