Tuesday, September 8, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ആത്മീയ പാരമ്പര്യത്തിന്റെ അനുരണനം

ടി.കെ. സുധാകരൻഎം.കെ.സദാനന്ദൻടി.കെ. സുധാകരൻandഎം.കെ.സദാനന്ദൻ
28 August 2026

മൊഴിയഴക്
കെ.ആര്‍. ചാര്‍ളി
തിങ്കള്‍ ബുക്‌സ്, തൃശ്ശൂര്‍
പേജ്: 234 വില: 400
ഫോണ്‍: 9447920273

Google NewsAdd Kesari Weekly as a preferred source on Google

അച്ചടി-ദൃശ്യ മാധ്യമ ലോകത്തിന്റെ മറവില്‍ കഴിയുന്ന ശ്രവ്യ മാധ്യമങ്ങളെ തഴയപ്പെടുന്ന പ്രവണത അടുത്ത കാലത്ത് ഏറിവരുന്നുണ്ട്. എന്നാല്‍ സ്വകാര്യ ശ്രവ്യ മാധ്യമരംഗം നാട്ടിന്‍പുറവും നഗരവും കയ്യടക്കുന്ന ചിത്രം ആശാവഹമാണ്. വീട്ടമ്മമാരും വയോജനങ്ങളും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോഴും ആകാശവാണിയുടെ ശ്രോതാക്കളായ ഉപഭോക്താക്കള്‍. നഗരത്തിലെ ഇടത്തരക്കാരും ഓട്ടോ – വാഹന – കച്ചവടക്കാരും ഇവ എപ്പോഴും തുറന്നിട്ടിരിക്കുന്നത് കേള്‍ക്കാന്‍ രസമാണ്. ആകാശവാണിക്കാലത്തെ അതികായകന്മാര്‍ ഒരു കാലത്ത് വളര്‍ന്ന് പന്തലിച്ചത് അതിലൂടെയാണ്. അവര്‍ അടക്കിവാണ സാഹിത്യ-സാംസ്‌കാരിക രംഗം ഒരു കാലത്ത് തലമുറകളുടെ ആവേശമായിരുന്നു. കവികളും കഥാകൃത്തുക്കളും വളര്‍ന്നതും ആകാശവാണിയിലൂടെയായിരുന്നു. ദൃശ്യമാധ്യമരംഗത്ത് അത്തരത്തിലുള്ള പ്രവണത കാണാനായില്ല, എന്നാല്‍ ആകാശവാണി വളര്‍ത്തിക്കൊണ്ടുവന്നവര്‍ ജ്ഞാനപീഠം വരെ നേടിയവരുണ്ട്. ഇപ്പോഴും ആ നിലയ്ക്കാത്ത ശബ്ദം ഉണ്ടെന്നതിനുള്ള തെളിവാണ് തൃശ്ശൂര്‍ ആകാശവാണിയിലെ ‘മൊഴിയഴക്’ അവതരിപ്പിക്കാറുള്ള കെ.ആര്‍. ചാര്‍ളിയുടെ ശ്രോതാക്കള്‍ക്കായുള്ള പരിപാടി. കവിത, കഥ, ലേഖനങ്ങളുമായി ശനിയാഴ്ചതോറും നാല് മിനുട്ടില്‍ പരിചയപ്പെടുത്തുന്ന പതിവ്. ഇവയെല്ലാം സമാഹരിച്ച് ഇപ്പോള്‍ പുസ്തകമാക്കിയിരിക്കുന്നു. ഇത്തരം കലാ-സാഹിത്യ ആസ്വാദനം വീടുകളിലും പീടികകളിലും വാഹനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും എല്ലാവരും കേള്‍ക്കത്തക്കവിധം പ്രചരിപ്പിക്കാന്‍ ആകാശവാണിക്കല്ലാതെ മാറ്റാര്‍ക്ക് കഴിയും?

ഈ ആസ്വാദനക്കുറിപ്പില്‍ ആശാന്‍ മുതല്‍ സുഭാഷ് ചന്ദ്രന്‍ വരെയുണ്ട്. മലയാളത്തിലെ അമ്പതിലധികം പ്രശസ്തരെയും കൃതികളെയും പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു അവ. ശനിയാഴ്ചക്കായി കാതോര്‍ത്തിരുന്നവര്‍ക്ക് കെ. ആര്‍. ചാര്‍ളിയുടെ ശബ്ദമാധുര്യത്തോടെയുളള ആസ്വാദനം ഇനി അക്ഷരത്തിലൂടെ വായിച്ചെടുക്കാം. കാവാലത്തെയും സുഗതകുമാരിയെയും ഗുരുദേവനെയും പൂന്താനത്തെയും കുഞ്ചന്‍ നമ്പ്യാരെയും എഴുത്തച്ഛനെയും വയലാറിനെയും കുട്ടികൃഷ്ണമാരാരെയും വീണ്ടും വീണ്ടും കേള്‍ക്കാനുണ്ടായ അനുഭവം ‘മൊഴിയഴക്’ രേഖപ്പെടുത്തുന്നു. ഭാഷാ ശൈലി, പ്രയോഗം, പദവിന്യാസം ഇവ ശ്രോതാക്കളുടെ കര്‍ണ്ണപുടങ്ങളില്‍ തീര്‍ക്കുന്ന അനുരണനം വായിക്കുമ്പോള്‍ അനുഭവഭേദ്യമാകും.

ADVERTISEMENT

സര്‍വ്വസാക്ഷി അമ്മ
ജീവിതവും പൈതൃകവും
പ്രൊഫ. ജെ. ലളിത,
രാജീവ് ഇരിങ്ങാലക്കുട
സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍ സ്റ്റഡീസ്,
തിരുവനന്തപുരം
പേജ്: 116 വില: 200 രൂപ

ഫോണ്‍: 9446152044തപോമയമായ ജീവിതം സ്ത്രീകള്‍ക്കും സാദ്ധ്യമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘സര്‍വസാക്ഷിയമ്മയുടെ ജീവിതവും പൈതൃകവവും.’ ആദര്‍ശത്തിനൊത്ത ജീവിതം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി, അതിന്റെ ശക്തിയും സൗന്ദര്യവുമൊക്കെ കാണിച്ചുതന്ന ആചാര്യയാണ് സര്‍വസാക്ഷിയമ്മ. വിദേശ സംസ്‌കാരങ്ങളുടെ അധിനിവേശത്തില്‍ ഭാരത സംസ്‌കാരത്തിന് മങ്ങലേല്‍ക്കുമെന്ന അവസ്ഥയില്‍ നമ്മുടെ സംസ്‌കാരത്തിന് ഉണര്‍വ്വ് പകരുന്നതിന് ആത്മീയാചാര്യന്മാരുടെ ഒരു പരമ്പര തന്നെ നമുക്കുണ്ടായിരുന്നു. ആ ആചാര്യ പരമ്പരയില്‍ പെട്ടതായിരുന്നു സര്‍വസാക്ഷിയമ്മയും എന്ന് ഊന്നിപ്പറയുകയാണ് പ്രൊഫ. ജെ. ലളിതയും രാജീവ് ഇരിങ്ങാലക്കുടയും. സമൂഹത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ ഉന്നതിയ്ക്കുവേണ്ടിയാണ് സ്വാമിനി സ്വയംപ്രകാശാശ്രമം തിരുവനന്തപുരത്ത് സ്ഥാപിച്ചത്. ഇത് ദക്ഷിണേന്ത്യയിലെ തന്നെ വനിതാ ആശ്രമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആത്മസാക്ഷാത്കാരത്തിന് ജാതി തടസ്സമായിരുന്നില്ലെന്ന ചരിത്രസത്യമാണ് നമ്മുടെ ചിരന്തനമായ ഗുരുപാരമ്പര്യം കാണിച്ചു തരുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഈ പുസ്തകത്തില്‍ നമുക്കു കാണാന്‍ സാധിക്കും.

Tags: book review
Share
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

”ഏകനിഷ്ഠസേവകനായ് ഞാന്‍….”

ഇതെന്റെ കര്‍ത്തവ്യം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies