Thursday, September 17, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
പുസ്തകപരിചയം

ആത്മീയ സത്യങ്ങളുടെ ലളിതാവിഷ്‌ക്കാരം

ടി.കെ. സുധാകരൻടി.കെ. സുധാകരൻ
4 September 2026

അപരിചിതന്‍
അവധൂത നാദാനന്ദ
ഇന്ത്യാബുക്‌സ്, കോഴിക്കോട്
വില: 150 പേജ്: 80
ഫോണ്‍: 9447394322

Google NewsAdd Kesari Weekly as a preferred source on Google

ജീവിതാനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കിയ അപൂര്‍വ്വ സംഭാഷണങ്ങളുടെ സമുച്ചയമാണ് അപരിചിതന്‍. പരിചിതമായതെല്ലാം അറിയാമെന്ന് മേനി നടിക്കുന്നവര്‍ക്ക് അപരിചിതത്വം കാണുമ്പോള്‍ നിര്‍ന്നിമേഷരാകേണ്ടി വരുന്നുവെങ്കില്‍ ഈ ഗ്രന്ഥം വിജയിച്ചു.
അവധൂതരുടെ ആവിര്‍ഭാവം തന്നെ നിശ്ചല ദൃശ്യമാണ്, അതാവട്ടെ നിശ്ശബ്ദ വിപ്ലവമാണ്. അവിടെയുണ്ടാവുന്ന അനുരണനമാണ് നമുക്ക് അനുഭവഭേദ്യമാകുന്നതും പുസ്തകത്തില്‍ അനുഭവസമ്പത്തായി കോരിയിടുന്നതും. ഇവിടെ നാദാനന്ദ എന്ന അവധൂതന്റെ വാചാലമായ മൗനം ഒപ്പിയെടുത്തിരിക്കുകയാണ് പുസ്തകത്തില്‍.

ബാല്യവും യൗവനവും വാര്‍ദ്ധക്യവും വേഗം തിരിച്ചറിയുന്നവര്‍ ഇന്നലെ ഇന്ന് നാളെയെ കുറിച്ച് ആകുലപ്പെടാറുണ്ട്. എന്നാല്‍ ചിലവില്ലാത്ത ജനനവും മരണവും അവരുടെ ഡയറിയില്‍ കാണാതെ വരുമ്പോഴാണ് ‘അപരിചിതന്റെ’ പ്രാധാന്യം. അവധൂതരുടെ സാമീപ്യം പോലും സ്മൃതിയിലൂടെ അക്ഷരദേവതയായി പരിണമിച്ചിരിക്കുന്നു. മലയാളിയായ അവധൂത നാദാനന്ദയുടെ സംഭാഷണങ്ങള്‍ ഓരോന്നും അതാതിടത്ത് തന്നെ സംഗ്രഹിച്ചു കൊണ്ടാണ് ഈ പുസ്തകം അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തയ്യാറാക്കിയിരിക്കുന്നത്. ആന്ധ്രയിലെ കര്‍ണൂലില്‍ ആണ് ആശ്രമം.

ADVERTISEMENT

പ്രകൃതിയിലെ ജീവജാലങ്ങളെ കഥാപാത്രങ്ങളാക്കി സംവദിക്കുന്ന രീതി മലയാള സാഹിത്യത്തില്‍ ഒ.വി.വിജയനാണ് ഖസാക്കിന്റെ ഇതിഹാസത്തിലും മധുരം ഗായതിയിലും തുടങ്ങിവെച്ചത്. അവധൂത നാദാനന്ദയുടെ അനുഭൂതികളുടെ സഞ്ചയം കെട്ടഴിച്ചിരിക്കുകയാണിതില്‍. കാലിക വിഷയമായ കൊറോണ വൈറസിനോട് പോലും സംവദിക്കുന്ന അവധൂതനെ ഇവിടെ കാണാന്‍ കഴിയും. അദ്വൈത – താന്ത്രിക സംഭാഷണങ്ങളുടെ നിരവധി ബിംബങ്ങള്‍ ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ആത്മീയ സത്യങ്ങളുടെ ലളിതാവിഷ്‌ക്കാരമായി ഇതിനെ കാണാമെന്ന് കേസരി വാരിക മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു ഇതിന്റെ അവതാരികയില്‍ കുറിച്ചിട്ടുണ്ട്.

പൂര്‍ണ്ണപുണ്യം പുരാണങ്ങളിലൂടെ
വി.എം.കെ. നമ്പൂതിരി
പഞ്ചാംഗം പുസ്തകശാല, കുന്നംകുളം
പേജ്: 168 വില: 180 രൂപ
ഫോണ്‍: 8547086430

ഭാരതപുണ്യഭൂമിയ്ക്ക് കവീശ്വരന്മാരായ ആദികവി വാല്മീകിയേയും ഭഗവാന്‍ വേദവ്യാസനേയും സ്മരിക്കാതിരിക്കാനാവില്ല. അവര്‍ സഞ്ചരിച്ച ധര്‍മ്മപാതയിലൂടെ സഞ്ചരിക്കുകയും ചിന്തനം ചെയ്യുകയും വേണം. ആത്മീയഭാവം തേജസ്സും ഓജസ്സും നിറഞ്ഞ് മനഃശുദ്ധിയും മനഃശക്തിയും കൈവരിക്കുന്നു. ആത്മവിചാരശൈലികള്‍ ശാന്തമായും സ്വച്ഛന്ദമായും നമ്മെ വിവേകമുള്ളവരാക്കുന്നു. നന്മയിലേക്കുയര്‍ത്തുന്നു, ഉദാത്തചിന്തകള്‍ ഉണര്‍ത്തുന്നു. ആ വഴി സ്വീകരിച്ച് വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ രചനയിലൂടെ കുട്ടമ്പേരൂര്‍ വി. എം.കെ. നമ്പൂതിരിയുടെ പുണ്യയാത്രയാണ് ‘പൂര്‍ണ്ണപുണ്യം പുരാണങ്ങളിലൂടെ’ എന്ന ഗ്രന്ഥം. 82,000 ശ്ലോകങ്ങളുള്ള ഏറ്റവും വലിയ പുരാണത്തിലൂടെ – സ്‌കന്ദപുരാണം – അധ്യായങ്ങളുടെ മഹാപ്രവാഹം തിരതല്ലുന്നു. അതില്‍ നിന്നും ശിവപുരാണം ഒഴുകിയെത്തുന്നു. തുടര്‍ന്ന് രാമായണ പ്രകാശം, ഭാരതത്തിലേയും മറ്റ് അനേകം രാജ്യങ്ങളിലേയും രാമായണങ്ങള്‍, നരസിംഹപുരാണം, ലിംഗ പുരാണം, വാമനപുരാണം, ഭാഗവതവും ഗര്‍ഗ്ഗഭാഗവതവും, ദണ്ഡനീതിപുരാണം, ഗരുഡപുരാണം, ബ്രഹ്മപുരാണം, നാരദീയപുരാണം, അഗ്നിപുരാണം, മാര്‍ക്കണ്ഡേയപുരാണം, ദുര്‍ഗ്ഗാസപ്തശതി, ഹരിവംശം, ഭാഗവതവും നാരായണീയവും താരതമ്യം തുടങ്ങി പഠനാര്‍ഹങ്ങളായ വിഷയങ്ങള്‍ ആദ്ധ്യാത്മിക ലോകത്തിന് മുതല്‍ക്കൂട്ടായി ഗ്രന്ഥകാരന്‍ സമര്‍പ്പിക്കുന്നു.

കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ പ്രസാധകക്കുറിപ്പ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം അധ്യക്ഷ ഡോക്ടര്‍ ലക്ഷ്മീശങ്കറിന്റെ സമഗ്രമായ വിലയിരുത്തല്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ്സ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ ആശംസാ സന്ദേശം എന്നിവയും ഈ ഗ്രന്ഥത്തിന്റെ മാറ്റ് കൂട്ടുന്നു. വായനക്കാര്‍ക്ക് അഗാധമായ വിജ്ഞാനാര്‍ജ്ജനത്തിനു പറ്റിയ ഒരുത്കൃഷ്ട സമ്പത്താണ് ഈ ഗ്രന്ഥമെന്നതില്‍ തര്‍ക്കമില്ല.

 

 

Tags: book review
Share
Tweet
Send
Share

Related Posts

ആത്മീയ പാരമ്പര്യത്തിന്റെ അനുരണനം

ആത്മീയ പാരമ്പര്യത്തിന്റെ അനുരണനം

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

Shopping Cart

Latest

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

അണപൊട്ടുന്ന അയ്യപ്പവിരോധം

അണപൊട്ടുന്ന അയ്യപ്പവിരോധം

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

ചന്ദനഗന്ധംപോലെ ഒരു മനുഷ്യന്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies