ഇത്തിരിവെട്ടം
ഒറ്റനോട്ടത്തില്‍ ഒപ്പിയെടുത്തോണ്ട് പോയതെങ്ങാണു നീ വേഗം അറ്റത്ത് നീയെന്ന നക്ഷത്രമുണ്ടെന്ന തോന്നലിലാണെന്‍ മയക്കം തെറ്റിയോ ഞാന്‍ നിന്നെ വായിച്ചെടുത്തതില്‍ ഇറ്റിയോ കണ്ണീര്‍ കിലുക്കം നിന്റെ കണ്ണില്‍ നിന്നും...
ഒറ്റനോട്ടത്തില്‍ ഒപ്പിയെടുത്തോണ്ട് പോയതെങ്ങാണു നീ വേഗം അറ്റത്ത് നീയെന്ന നക്ഷത്രമുണ്ടെന്ന തോന്നലിലാണെന്‍ മയക്കം തെറ്റിയോ ഞാന്‍ നിന്നെ വായിച്ചെടുത്തതില്‍ ഇറ്റിയോ കണ്ണീര്‍ കിലുക്കം നിന്റെ കണ്ണില്‍ നിന്നും...
നക്ഷത്രലിപിപൂത്തു നില്‍ക്കും തൃസന്ധിയില്‍ നന്മത്തുലാസിന്റെ ഇരുതട്ടിലും നാദസൂര്യാംശുവും, നാണയച്ചന്ദ്രനും നേടും തുലാഭാരമെന്നപോലെ വാക്കുകള്‍വാസനപ്പൂക്കളമായ് വിശൈ്വക വേദമായ് വിരിയുന്ന വെയിലരങ്ങില്‍ വേദനിപ്പോര്‍ക്കുള്ള സ്‌നേഹപാഥേയമായ് വാഴ്‌വില്‍ വിളയേണം എന്റെ ജന്മം...
വിജനതയിലെരിവേനല്‍ വിരചിപ്പതെന്താണ് വിജയത്തിനുരുകിയേ വിളയാവൂ എന്നാണ് വിവശാന്ധകാരങ്ങള്‍ക്കൊടുവില്‍ വിഭാകരന്‍ വിടരുന്നപകലിന്റെ വിലയേറുമെന്നാണ് വിമലമാകാതെ തലങ്ങും, വിലങ്ങുമീ വിധിയെന്നുവിലപിച്ച ശോകവിന്ന്യാസങ്ങള്‍ വിലയംകൊതിയ്ക്കയാണെങ്കിലും വിലപേശല്‍ വിട്ടുമാറാതുള്ള ചാപല്യവേലകള്‍ വിനയമില്ലാത്ത വിധങ്ങളെലാളിച്ചു...
ഒരുമുറിയ്ക്കുള്ളിലൊറ്റയ്ക്കിരുന്നൊരു പകലിനോടു പിണങ്ങിപ്പിരിയവേ പലപ്രകാരം പറഞ്ഞതോന്ന്യാസങ്ങള്‍ പതിവുപോല്‍ വന്ന് തര്‍ക്കം ചുരത്തവേ ഋതുപതംഗങ്ങള്‍ ചിറകുനീര്‍ത്തുന്നൊരീ സന്ധ്യയില്‍ ഞാന്‍ കിതയ്ക്കുന്നു പിന്നെയും ഇരുളിനാഴത്തില്‍ ഏതോ അപാരമാം ശരികള്‍ പാടുന്ന...
വിരാട് പുരുഷന്റെ കിരീടമാകുവാന്‍ വിരിഞ്ഞുകൊന്നപ്പൂ വിഭാകരം തളിര്‍ത്തുപൂത്തിവള്‍, തരുണിയാമിവള്‍ അരുണദീപ്തിയണിഞ്ഞവള്‍. വരണ്ടവേനലില്‍ കഥ കഴിഞ്ഞെന്നു വിധിച്ച നാവുകള്‍ നിശബ്ദമായ് കണിയുരുളിയില്‍ കനകമെന്നപോല്‍ കനവു പൂക്കുന്ന മേടത്തില്‍ സംക്രമത്തിനു...
രക്തത്തിന്റെ തുരുമ്പുരുചിയ്ക്കും തിക്തസ്മരണകളില്‍ സ്‌നേഹത്തിന്റെ തണല്‍തണുവെന്തേ മാടിവിളിയ്ക്കുന്നു ഒഴുകിപ്പോയൊരു പുഴയേപ്പോലെ ഓര്‍മ്മകളെന്നിട്ടും ഓരോ നിമിഷവുമുള്ളില്‍ കൂടി ഓടുന്നു തിരികേ ഇത്തിരിമേട,ത്തെളിവെയില്‍തേകി ഇങ്ങനെവേറാരും പ്ലാവിലതന്‍ചെറു കുമ്പിളുകോരി പ്രാതലു നല്‍കീലാ...
നിര്‍വ്യാജസ്‌നേഹത്തിന്‍ നിരവല്‍പാടി നിന്നെയുറക്കിയുറങ്ങട്ടെ ഞാന്‍ നാളെയുണര്‍ന്നില്ലയെങ്കിലും ഞാനെന്നെ എന്നേ നിനക്കായ് പകര്‍ന്നുകുഞ്ഞേ! ഉയിരുമുറിച്ചു തളര്‍ന്നുമാഞ്ഞേ ദൂരെ ഉച്ചവെയിലിന്റെ മുള്ളുവള്ളി ചോരവിയര്‍ത്തു കരഞ്ഞപ്പൊഴും ചാരെ- നിന്നുകയര്‍ത്തെന്റെ ബന്ധവല്ലി അപ്പൊഴും...
ആരു നീ വനശാരികേ, പാടിയാല്‍ തോര്‍ന്നുപോകാത്ത നോവുള്ള ഗായികേ ആഴിതന്‍ അഴലാഴങ്ങളില്‍ നിന്നു ഊഴിയില്‍ വന്നുപാടും പ്രിയംവദേ കണ്ണനക്കിയീകൈതൊടും ദൂരത്ത് നില്‍ക്കയാണു നാം ജന്മാന്തരങ്ങളായ്. തൊട്ടുനോക്കുവാന്‍ പറ്റുമെന്നാകിലും...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]