ഒറ്റനോട്ടത്തില്‍ ഒപ്പിയെടുത്തോണ്ട്
പോയതെങ്ങാണു നീ വേഗം
അറ്റത്ത് നീയെന്ന നക്ഷത്രമുണ്ടെന്ന
തോന്നലിലാണെന്‍ മയക്കം
തെറ്റിയോ ഞാന്‍ നിന്നെ വായിച്ചെടുത്തതില്‍
ഇറ്റിയോ കണ്ണീര്‍ കിലുക്കം
നിന്റെ കണ്ണില്‍ നിന്നും അന്തിത്തിരിക്ക് ഞാന്‍
ഇത്തിരിവെട്ടം പകര്‍ന്നു
അത്താഴത്തിനു നമ്മളൊരുമിച്ച്
അല്ലിനിലാവ് കുടിച്ചു
പ്രാണന്‍ വിറച്ചപ്പോള്‍ നിന്നെ പുതപ്പായി
പതിയെ ഞാന്‍ മൂടിക്കിടന്നു.
തൊട്ടുവിളിച്ച ഇളവെയില്‍ വിരലിനാല്‍
നെറ്റിയില്‍ പൊട്ടുനീ തൊട്ടു
ഉച്ചിയില്‍ തുള്ളി തിളച്ചു നീ എങ്ങോട്ടോ
ഒച്ചയുണ്ടാക്കാതകന്നു
അന്തിമാനംപോലെ കണ്ണുകലങ്ങി ഞാന്‍
ഇക്കരെയൊറ്റയ്ക്ക് നിന്നു.






















