Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

അനുജനുള്ള ഉപദേശം (ആരോമര്‍ ചേകവര്‍ -11)

പ്രകാശന്‍ ചുനങ്ങാട്പ്രകാശന്‍ ചുനങ്ങാട്
10 April 2020

ഇനിയുമുണ്ട് അനുജനെ പറഞ്ഞേല്‍പ്പിക്കുവാന്‍. ഒന്നല്ലോ നമുക്കു നേരമ്മാവന്‍. അമ്മാവന് ആണ്‍മക്കളില്ലാത്തതിനാല്‍ അമ്മാവനെ നമ്മുടെ വീട്ടിലേക്കു വരുത്തി അച്ഛനെപ്പോലെ സംരക്ഷിക്കണം. അമ്മാവന്‍ മരിച്ചുപോയാലോ, വിധിയാംവണ്ണം എലപുലയും ക്രിയകളും കഴിച്ച് അടിയന്തിരം ആഘോഷമായി നടത്തണം.

Google NewsAdd Kesari Weekly as a preferred source on Google

നേരനുജാ, നീ നമ്മുടെ നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ചയെ മറന്നുപോകരുത്. വിദ്യയും പയറ്റും പഠിച്ച അവളെ പത്താംവയസ്സില്‍ ആറ്റുമ്മണമ്മേലെ കുഞ്ഞിരാമന്‍ മംഗല്യംകഴിച്ചു കൂട്ടിക്കൊണ്ടുപോയി. പൊന്നും പാത്രങ്ങളും കൊടുത്തിട്ടുണ്ടവള്‍ക്ക്. പശുക്കിടാവിനേയും കൊടുത്തിട്ടുണ്ട്. മേലാലെന്നെങ്കിലും നമ്മുടെ നേര്‍ പെങ്ങള്‍ വീതം ചോദിച്ചുവരികയാണെങ്കില്‍ അവള്‍ക്കു വേണ്ടതെന്താണെന്നുവെച്ചാല്‍ എന്റെ അനുജന്‍ മൂന്നാമനെ വരുത്തി തീര്‍പ്പാക്കിക്കൊടുക്കണം. ഒന്നിനും മുട്ടുവരാതെ നമ്മുടെ അമ്മയേയും അച്ഛനേയും പാലിച്ചുകൊള്ളണം.

പിന്നൊരു കാര്യം പറയാനുണ്ട ല്ലോ ഉണ്ണിക്കണ്ണാ. നിന്റെ ഏട്ടത്തിയമ്മ ആലഞ്ഞൂര്‍ വീട്ടിലെ കുഞ്ചുണ്ണൂലിയെ ഏഴാം വയസ്സിലാണ് ഏട്ടന്‍ മംഗല്യം കഴിച്ചുകൊണ്ടുവന്നത്. അവള്‍ക്ക് ഇപ്പോള്‍ പതിനാറു കഴിഞ്ഞു. ഏഴുമാസം ഗര്‍ഭമുണ്ട് എന്റെ കുഞ്ചുണ്ണൂലിക്ക്. പുത്തരിയങ്കത്തില്‍ ഏട്ടന്‍ മരിച്ചുപോവുകയാണെങ്കില്‍ അവളെ അനുജന്‍ വേണ്ടവിധം സംരക്ഷിക്കണം. വഴക്കിട്ട് അവള്‍ പോവുകയാണെങ്കിലോ, അനുനയം പറഞ്ഞ് മടക്കിവിളിച്ചു കൊണ്ടുവരണം.

ADVERTISEMENT

എന്റെ നേരനുജന്‍ മറക്കാന്‍ പാടില്ലാത്ത ഇനിയും കാര്യങ്ങളുണ്ട്, കേട്ടോളണം. അമ്പാടിക്കോലോത്തെ മേനോന്മാര്‍ക്ക് കൃഷിപ്പിഴ വന്ന കാലം ആയിരപ്പറ നെല്ലും വിത്തും പലിശയ്ക്കു കൊടുത്തിട്ടുണ്ട്. അവരുടെ താഴത്തെ കണ്ടങ്ങള്‍ നമ്മള്‍ക്കു പണയമാണ്. മച്ചറയിലെ കാര്യോലപ്പെട്ടിയില്‍ കണക്കുകളും കാര്യങ്ങളും കൃത്യമായി ചെമ്പോലയിലെഴുതി സൂക്ഷിച്ചിട്ടുണ്ട്. മേനോന്മാര്‍ ആണ്ടിലൊരിക്കല്‍ പലിശ പുത്തുരം വീട്ടിലെത്തിക്കും. അതിനെപ്പോഴെങ്കിലും മുടക്കം വന്നാലും എന്റനുജന്‍ കൊതികൊണ്ട് പണയവസ്തു സ്വന്തമാക്കരുത്. ഇവിടെ വലച്ചില്‍ വരുന്ന കാലത്ത് അമ്പാടിക്കോലോത്തേക്ക് ആളെ അയച്ചെന്നാലോ, നമ്മളെ അവര്‍ ഇങ്ങോട്ടും സഹായിക്കും.

നാഗപുരത്തങ്ങാടിയിലെ മുഴുത്ത വ്യാപാരിയായ നാഗപ്പനെന്നു പേരുള്ള നഗരച്ചെട്ടിക്ക്, അവരുടെ കച്ചോടം വീണ കാലത്ത്, മുവ്വായിരത്തൊന്നു പൊന്‍പണവും, നെല്ലും വിത്തും വേറേയും, പലിശയ്ക്കു കൊടുത്തിട്ടുണ്ട്. അവന്റെ വീടും പാണ്ട്യാലയും പിന്നെ താഴത്തെ കണ്ടങ്ങള്‍ നാലും നമ്മള്‍ക്കു പണയമാണ്. ആണ്ടിലൊരിക്കല്‍ നാഗപ്പന്‍ചെട്ടി പലിശപ്പണം നമ്മുടെ വീട്ടിലെത്തിക്കും. അതിനു പിഴവു വരുത്തിയാലും എന്റനുജന്‍ വസ്തുക്കള്‍ കയ്യടക്കാന്‍ നോക്കരുത്. ഇങ്ങൊരു വലച്ചില്‍ വന്നാല്‍, ചെട്ടിക്ക് ആളയച്ചാല്‍ മതി, നമ്മള്‍ക്കാവശ്യമുള്ളത് ഇവിടെ കൊണ്ടുവന്നു തരും.

മികവില്‍ മികച്ചേരിയിലുള്ള നമ്മുടെ നേരമ്മാവന്‍ പകിടകളിക്കാര്‍ക്കാശാനാണെന്നറിയാമല്ലൊ. പകിടകളി പഠിക്കാനായി ഏട്ടന്‍ ഒരുനാളില്‍ അമ്മാവന്റടുത്തു പോയി. പകിട കളിച്ചു നേരംപോകെ, രാത്രി
ഊണുകഴിച്ച് മികച്ചേരിയില്‍ കിടന്നുറങ്ങി. അമ്മാവന്റെ മകള്‍ തുമ്പോ ലാര്‍ച്ചയെ ഏട്ടന്‍ അന്നുരാത്രി മൂന്നാമതൊരാളറിയാതെ മംഗല്യം ചെയ്തു. ആ ബന്ധത്തില്‍ അവള്‍ക്കൊരു കു ട്ടിയുണ്ട്. അവന്‍ വളര്‍ന്നുവരുന്ന കാ ലത്ത് നീ അവനെ വിദ്യകളൊക്കെ അഭ്യസിപ്പിക്കേണം. കളരിമുറകളി ലും കേമനാക്കണം. ആരോമര്‍ച്ചേകോരുടെ മകനെന്നല്ലേ ലോകര്‍ പറയുക.”

അങ്ങനെ കാര്യങ്ങളോരോന്നായി നേരനുജനെ ചൊല്ലിക്കേള്‍പ്പിച്ച് ആരോമര്‍ തേവാരക്കൊട്ടിലിലേക്കു ചെ ന്നു. ഓര്‍ത്തോര്‍ത്തിരിക്കവേ ആരോമരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
(തുടരും)

Tags: ആരോമര്‍ ചേകവര്‍
Share5TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies