Thursday, October 22, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം
നേർപക്ഷം

മാധ്യമരംഗത്തെ മൂല്യത്തകര്‍ച്ച

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
25 September 2026

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസിലും ഉടമയുടെ വസതികളിലും അവരുടെ മറ്റു സ്ഥാപനങ്ങളിലും നടന്ന റെയ്ഡ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്ന ആരോപണവുമായി ചില ചാനലുകളും മാധ്യമപ്രവര്‍ത്തകരും യൂണിയനുകളും രംഗത്തുവന്നിരുന്നു. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിനുള്ളില്‍ പോലീസ് കടന്നുകയറുകയും മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ടെലിഫോണ്‍ വാങ്ങിവയ്ക്കുകയും ഒക്കെ ചെയ്യുന്നത് അനൗചിത്യമാണെന്നു മാത്രമല്ല, അനീതിയും അപമാനവുമാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഒരു മാധ്യമ സ്ഥാപനത്തില്‍ പോലീസ് കയറുന്നതും നടപടി എടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ഒന്നും കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. സ്വാതന്ത്ര്യസമരകാലത്ത് മാതൃഭൂമി പത്രാധിപരെ കോഴിക്കോട് ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയത് ചരിത്രമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തില്‍ ആദ്യമായി ഒരു പത്രപ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തന്നെയായിരുന്നു. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയും പി.ടി. ചാക്കോ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്ത്, അന്നത്തെ ഐജി ആയിരുന്ന വി.പി. നായര്‍ ജീപ്പ് വാങ്ങിയതില്‍ അഴിമതി നടന്നു എന്ന് സിപിഐ ആഭിമുഖ്യമുള്ള നവജീവന്‍ എന്ന പത്രത്തില്‍ വാര്‍ത്ത വന്നു. ഫോട്ടോസ്റ്റാറ്റുകള്‍ വിരളമായിരുന്ന അന്നത്തെ കാലത്ത് നവജീവന്‍ ജീപ്പ് ബില്ലിന്റെ ഫോട്ടോസ്റ്റാറ്റ് കൂടി പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പോലീസ് മേധാവികളെയും ഒരേപോലെ പ്രകോപിപ്പിച്ച കേസില്‍ സി.ആര്‍.എന്‍. പിഷാരടി, ടി.കെ.ജി. നായര്‍, കെ.വി.എസ്. ഇളയത് തുടങ്ങി കേരളത്തിലെ ഏറ്റവും പ്രമുഖരായ മൂന്നു മാധ്യമപ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 110 മണിക്കൂറാണ് അവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. പിന്നീട് സി.ആര്‍.എന്‍. പിഷാരടി ‘പോലീസ് തടങ്കലില്‍ 110 മണിക്കൂര്‍’ എന്ന പുസ്തകമെഴുതി. അഴിമതിക്കെതിരായ പൊതുജീവിതത്തിന്റെയും പോരാട്ടത്തിന്റെയും മാധ്യമപ്രവര്‍ത്തനത്തിന്റെയും ഭാഗമായിരുന്നു ഇവരുടെ അറസ്റ്റും തുടര്‍നടപടികളും. പുറത്ത് മറ്റു മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചപ്പോഴാണ് ഇവരെ മൂന്നുപേരെയും വിട്ടയച്ചത്.

പിന്നീട് മാധ്യമങ്ങള്‍ക്കെതിരെ പോലീസിന്റെ കടുത്ത നടപടിയും നീതിനിഷേധവും ഉണ്ടായത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു. അടിയന്തരാവസ്ഥയില്‍ കേസരി വാരിക അടച്ചുപൂട്ടി മുദ്രവച്ചു. ജന്മഭൂമി പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടിയെ കരുണാകരന്റെ പോലീസ് കോഴിക്കോട് ജന്മഭൂമി ഓഫീസില്‍ നിന്ന് ഭീകരമായ മര്‍ദ്ദനത്തോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. പലതരത്തിലുള്ള മര്‍ദ്ദനമുറകളാണ് അന്ന് അരങ്ങേറിയത്. അടിയന്തരാവസ്ഥക്കെതിരെ ഒരു പ്രതികരണവും ഉണ്ടാകാതിരിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായ കെ. കരുണാകരന്റെ നേതൃത്വത്തില്‍ അന്ന് എല്ലാ മര്‍ദ്ദനോപകരണങ്ങളും പ്രയോഗിച്ചു. അന്ന് മുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. കെ.പി. കേശവമേനോന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവസാനം കേസരിക്ക് പ്രവര്‍ത്തന അനുമതി നല്‍കിയത് സ്വതന്ത്ര ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനം എന്ന നിലയിലായിരുന്നു. ജനസംഘത്തിന്റെ പത്രമായിരുന്ന ജന്മഭൂമിക്ക് പ്രവര്‍ത്തന അനുമതി നല്‍കിയില്ല. അന്നും മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥക്കെതിരെ പ്രക്ഷോഭത്തിന് ഉണ്ടായിരുന്നു. ‘ഇന്ദിരയുടെ അടിയന്തരം’ എഴുതിയ മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകനും പഴയ കോണ്‍ഗ്രസ് നേതാവുമായ പി. രാജനെ മിസ അനുസരിച്ച് അറസ്റ്റ് ചെയ്തു. വി.എം. കൊറാത്തിന്റെ നേതൃത്വത്തില്‍ കുറച്ചു പത്രപ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രകടനം നടത്തി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു പത്രപ്രവര്‍ത്തകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചി ഡെസ്‌കില്‍ ജോലി ചെയ്തിരുന്ന എം. രാജശേഖര പണിക്കര്‍ ആയിരുന്നു. പണിക്കരുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. ഒരുപക്ഷേ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീതി ഉണര്‍ത്തിയ, അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഇവരുടെ അറസ്റ്റും ജയില്‍വാസവും. വയനാട്ടില്‍ പോലീസ് ജീപ്പ് ഇടിച്ച പന്നിയെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി റിപ്പോര്‍ട്ടര്‍ കെ. ജയചന്ദ്രനെ വയലാര്‍ രവി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. സ്റ്റേഷനില്‍ കൊണ്ടുവരാതെ മണിക്കൂറുകളോളം ജീപ്പില്‍ കൊണ്ടുനടന്ന് ജയചന്ദ്രനെ പോലീസ് ഭേദ്യം ചെയ്യുകയായിരുന്നു.

ADVERTISEMENT

അഴിമതിക്കും അനീതിക്കും എതിരായ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ടത്. ഇവിടെയാണ് റിപ്പോര്‍ട്ടര്‍ ടിവിയിലെ റെയ്ഡും ആന്റോ അഗസ്റ്റിന്റെ അറസ്റ്റും വ്യത്യസ്തമാകുന്നത്. റിപ്പോര്‍ട്ടര്‍ ടിവിക്കും ആന്റോ അഗസ്റ്റിനും എതിരായ നടപടി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല. തട്ടിപ്പ് കേസിന്റെ ഭാഗമാണത്. അര്‍ജന്റീനയിലെ ഫുട്‌ബോള്‍ താരമായ ലയണല്‍ മെസിയെയും ടീമിനെയും കേരളത്തില്‍ എത്തിക്കും എന്ന പേരില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളും ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ കേന്ദ്ര ഓഫീസ് ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ പ്രത്യേക അന്വേഷണസംഘം റെയ്ഡ് നടത്തിയത്. കളമശ്ശേരിയിലെ ഓഫീസ്, എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്, ആന്റോയുടെയും സഹോദരന്റെയും കാക്കനാട്ടെ ആഡംബര ഫ്‌ളാറ്റുകള്‍, കളമശ്ശേരിയിലെ ഗോഡ്‌സ് ആഡ് എന്ന സ്ഥാപനത്തിന്റെ ഓഫീസ് എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ കേസില്‍ ആന്റോ അഗസ്റ്റിന്‍ ഒന്നാംപ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. കളമശ്ശേരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചതി, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും ആന്റോ അഗസ്റ്റിനും മറ്റു പ്രതികളും ചേര്‍ന്ന് 2024 ഡിസംബര്‍ 20 ന് മുന്‍പു മുതല്‍ സര്‍ക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിക്കാന്‍ നിയമവിരുദ്ധ ഗൂഢാലോചന നടത്തിയതായി പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ഉണ്ടാക്കിയ രേഖകളില്‍ നിയമവിരുദ്ധവും വ്യാജവുമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തു. വിശാല കൊച്ചി വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന് വിട്ടുകൊടുത്തപ്പോള്‍ അഞ്ചു കോടി രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഒഴിവാക്കിയതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രഥമ വിവര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവിടെ ഒരു പ്രശ്‌നമുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയും ആന്റോ അഗസ്റ്റിനും ഗൂഢാലോചന നടത്തിയത് ആരുമായി ചേര്‍ന്നാണ്? അന്നത്തെ കായികമന്ത്രി അബ്ദുറഹ്മാനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവരുമായാണ് ഗൂഢാലോചന നടത്തിയത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇങ്ങനെ അഞ്ചുകോടി രൂപ ഒഴിവാക്കി കരാര്‍ കൊടുക്കണമെങ്കില്‍ പിണറായി വിജയന്‍ അറിയാതെ നടക്കുമോ? ഇവിടെ എന്തുകൊണ്ടാണ് പിണറായി വിജയനെതിരെയും കായികമന്ത്രി അബ്ദുറഹ്മാനെതിരെയും പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാത്തതും കേസെടുക്കാത്തതും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കപ്പെടുന്ന സാഹചര്യവും ഇതുതന്നെയാണ്. വ്യക്തമായ തെളിവുണ്ടായിട്ടും സതീശന്‍ പിണറായിയോട് കാട്ടുന്ന ഈ ഔദാര്യം ഭയംകൊണ്ടല്ലെന്ന് പറയാതിരിക്കാനാകുമോ?

റിപ്പോര്‍ട്ടര്‍ ചാനലിനെയും ആന്റോ അഗസ്റ്റിനെയും പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ആലോചിക്കേണ്ടത് ഇക്കാര്യത്തില്‍ എന്തു പൊതുതാല്‍പര്യമാണ് ഉള്ളത് എന്നതാണ്. വയനാട് പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ പേരുള്ള, സര്‍വ്വത്ര തട്ടിപ്പും വെട്ടിപ്പും മാത്രമായി കേരളത്തിലെ പൊതുജീവിതത്തില്‍ വ്യവഹരിക്കുന്ന ഒരാള്‍ കള്ളപ്പണം കൊണ്ട് ഒരു ചാനലിന്റെ ഉടമസ്ഥാവകാശം നേടിയെടുത്താല്‍ മാധ്യമപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ മാധ്യമസ്ഥാപനം എന്ന പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടോ എന്ന കാര്യത്തെക്കുറിച്ച് പൊതുസമൂഹം ചിന്തിക്കണം. മുട്ടില്‍ മരംമുറി കേസും മാംഗോ ഫോണിന്റെ പേരിലുള്ള തട്ടിപ്പുകളും വഴിവിട്ട ഇടപാടുകളുമൊ ക്കെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ? നിയമവിരുദ്ധമായ കാര്യങ്ങള്‍ നടത്തിയതിന് ശേഷം ഒരു മാധ്യമസ്ഥാപനത്തിന്റെ പേര് ഉപയോഗിച്ച് പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യുകയും സാധാരണക്കാരുടെ പണം കൈവശപ്പെടുത്തുകയും ചെയ്തതിന് പോലീസ് നടപടി സ്വീകരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തെ തടയുന്നു എന്ന് ആരോപിക്കുന്നതില്‍ എന്ത് സത്യസന്ധതയും നൈതികതയുമാണ് ഉള്ളത്!

റിപ്പോര്‍ട്ടര്‍ ടിവിയും ആന്റോ അഗസ്റ്റിനും നടത്തിയത് മാധ്യമപ്രവര്‍ത്തനത്തിന്റെ സംശുദ്ധിക്ക് നിരക്കുന്ന കാര്യങ്ങളല്ല. കള്ളത്തടി വെട്ടിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും പൊതുമുതല്‍ കട്ടതിനും വ്യാജരേഖ സൃഷ്ടിച്ചതിനും മറപിടിക്കാനുള്ള ഉപാധിയോ ഉപകരണമോ അല്ല മാധ്യമപ്രവര്‍ത്തനം. വ്യാപാരികളെയും വ്യവസായികളെയും വിരട്ടാനും കൈക്കൂലി വാങ്ങാനും വ്യാജ രേഖകള്‍ സൃഷ്ടിക്കാനും ഹണി ട്രാപ്പുകള്‍ ഒരുക്കാനും മാധ്യമപ്രവര്‍ത്തനം മറയാകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും വിലയില്ലാതാകുന്നത്. മാതൃഭൂമി ദിനപത്രത്തിന്റെയും മനോരമയുടെയും അവസ്ഥപോലും ഇന്നത്തെ രീതിയിലേക്ക് അധ:പതിച്ചത് വിലയിരുത്തപ്പെടേണ്ടതാണ്. മഹാത്മാഗാന്ധി കയറിയ കോണിപ്പടികള്‍ ഉള്ള, സ്വാതന്ത്ര്യസമരത്തില്‍ കളം നിറഞ്ഞു നിന്ന സത്യത്തിന്റെ പ്രതീകമായ മാതൃഭൂമി ഇന്ന് എവിടെ? ഉടമസ്ഥതയില്‍ ഉണ്ടാകുന്ന അധ:പതനമാണ് പത്രസ്ഥാപനങ്ങളില്‍ പ്രതിഫലിക്കുന്നത്. എട്ടാമത്തെ മോതിരം എന്ന പുസ്തകത്തില്‍ കെ.എം. മാത്യു മലയാള മനോരമയുടെ ത്യാഗോജ്ജ്വലമായ ചരിത്രം വരച്ചിട്ടിട്ടുണ്ട്. ആ വഴികളിലാണോ ഇന്നവര്‍ പോകുന്നത്? പത്രപ്രവര്‍ത്തനം എന്നത് നിസ്വാര്‍ത്ഥമായ ഒരു തപസ്യയാണ്. ആഗ്രഹനുസരണം വാര്‍ത്ത വരുത്താനും വളച്ചൊടിക്കാനും തിരിമറി ചെയ്യാനും ഹണി ട്രാപ്പുകള്‍ ഒരുക്കാനും ശ്രമിക്കാതെ സത്യത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും കാവലാളായി മാധ്യമപ്രവര്‍ത്തനം തുടര്‍ന്നാല്‍ മാത്രമേ നിയമ പരിരക്ഷ ലഭിക്കൂ.

റിപ്പോര്‍ട്ടര്‍ ടിവിയുടെ കാര്യത്തില്‍ സിപിഎമ്മും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സ്വീകരിക്കുന്ന നിലപാട് സംശയാസ്പദമാണ്. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ വേണ്ടി മനീതി സംഘത്തെ കൊണ്ടുവന്ന, ശബരിമല ക്ഷേത്രത്തെയും ഭക്തരുടെ വിശ്വാസത്തെയും അവഹേളിക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ അന്ന് ചെയ്തത് ശബരിമലയില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കുകയായിരുന്നു. അതിനെതിരെ ഹൈക്കോടതിയില്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പിണറായിയോട് പറയട്ടെ, താങ്കളുടെ റിപ്പോര്‍ട്ടര്‍ ടിവിയോടുള്ള അമിതമായ വാത്സല്യത്തിന്റെയും കരുതലിന്റെയും കാരണം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയുണ്ട്. മെസിയുടെ പേരില്‍ സ്റ്റേഡിയം വിട്ടുകൊടുത്തത് മുതല്‍ ഓരോ ഇടപാടിന്റെയും പിന്നിലെ കഥകള്‍ ദുരൂഹമാണ്. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും പേരുപറഞ്ഞ് തലയൂരാനുള്ള ശ്രമം കള്ളന്‍ കള്ളന്‍ എന്ന് ആര്‍ത്തുവിളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പഴയ കള്ളന്റെ കഥ പോലെയാണ്. അതിനെ അതേപടി വിശ്വാസത്തില്‍ എടുക്കാന്‍ കഴിയില്ല. ഇവിടെ വേണ്ടത് സത്യസന്ധവും സുതാര്യവുമായ അന്വേഷണമാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ സല്‍പ്പേര് വീണ്ടെടുക്കപ്പെടണം. വനഭൂമിയിലെ കള്ളത്തടി വെട്ടിയവരും കള്ളപ്പണക്കാരും പത്രപ്രവര്‍ത്തകന്റെ വേഷം അണിഞ്ഞ് അതിന്റെ പേരില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അനുവദിച്ചു കൊടുക്കാനാവില്ല. പറയാനുള്ളത് മുഖ്യമന്ത്രിയോടു തന്നെയാണ്. മെസി കേസില്‍ യഥാര്‍ത്ഥ പ്രതി ഇക്കാര്യത്തില്‍ തീരുമാനമെടുത്ത അന്നത്തെ സംസ്ഥാന മന്ത്രിസഭയാണ്. അന്നത്തെ മുഖ്യമന്ത്രിയും കായികമന്ത്രിയുമാണ്. അവരുടെ തീരുമാനത്തിലോ അവര്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെയോ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവിയും ആന്റോ അഗസ്റ്റിനും ബാക്കി ക്രമക്കേട് നടത്തിയത്. അപ്പോള്‍ ആദ്യം കേസെടുക്കേണ്ടത് അവരുടെ പേരിലല്ലേ? സതീശന്‍ ഒളിച്ചുകളി അവസാനിപ്പിച്ച് യഥാര്‍ത്ഥപ്രതിയെ പൂട്ടണം.

Tags: റിപ്പോര്‍ട്ടര്‍
Share
Tweet
Send
Share

Related Posts

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

ഭയം എന്ന വികാരം

ഭയം എന്ന വികാരം

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

ശവമഞ്ചമാകുന്ന എസ്എഫ്‌ഐ

മുസ്ലീം ലീഗിന്റെ മതഫത്വകള്‍

മുസ്ലീം ലീഗിന്റെ മതഫത്വകള്‍

തലസ്ഥാനത്തെ ജനാധിപത്യധ്വംസനം

തലസ്ഥാനത്തെ ജനാധിപത്യധ്വംസനം

ക്ഷേത്രസംരക്ഷണത്തിന് ഭക്തജനമുന്നേറ്റം വേണം

ക്ഷേത്രസംരക്ഷണത്തിന് ഭക്തജനമുന്നേറ്റം വേണം

Shopping Cart

Latest

ശതാബ്ദി പിന്നിട്ട ശക്തിസാധന

ശതാബ്ദി പിന്നിട്ട ശക്തിസാധന

വികസ്വരമാകുന്ന സംഘചക്രവാളം

വികസ്വരമാകുന്ന സംഘചക്രവാളം

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

പ്രിയ എം.എ.സാറിന് കേസരിയുടെ അക്ഷര തിലോദകം

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies