Friday, October 2, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ഇതുകേട്ടില്ലേ?

ആർഎസ്എസ്സിനെതിരെ ഗോവിന്ദൻ സഖാവിന്റെ പടപ്പുറപ്പാട്

ശാകല്യൻശാകല്യൻ
25 September 2026

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെന്ന മെലിഞ്ഞുണങ്ങിയ ചെമ്പന്‍ കുതിരയുടെ പുറത്തുകയറി, കുറച്ചു നാളായി മൂലക്കിരുത്തിയ പി.ജയരാജനെ സഹായിയായി കൂടെ നിര്‍ത്തി പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ സഖാവ് ആര്‍എസ്എസ്സിനെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുന്നു! ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പാര്‍ട്ടി വിശാലസമ്മേളനത്തില്‍ പുനര്‍ ജനിച്ചത് സ്പാനിഷ് എഴുത്തുകാരനായ മിഗ്വല്‍ ഡി സെര്‍വാന്റ്‌സിന്റെ വിഖ്യാത കഥാപാത്രമായ ഡോണ്‍ ക്വിക്‌സോട്ടാണ്. പാ ര്‍ട്ടി തത്വശാസ്ത്രത്തിന്റെ നാവുളുക്കുന്ന വാക്കുകള്‍ മാത്രം പറയുന്ന, മാര്‍ക്‌സിയന്‍ വീരകഥകളുടെ വീരസ്യത്തില്‍ മതിഭ്രമം വന്ന പുതിയ ഡോണ്‍ ക്വിക്‌സോട്ടിന് മുമ്പിലെ കാറ്റാടിയന്ത്രം എന്ന രാക്ഷസന്‍ ആര്‍എസ്എസ്സാണ്. ആര്‍എസ്എസ്സിന്റെ സ്വാധീനം തടയാന്‍ പാര്‍ട്ടി എന്തും ചെയ്യുമെന്നാണ് പ്രഖ്യാപനം. അതിനുവേണ്ടി മതവിശ്വാസത്തില്‍നിന്ന് പൂര്‍ണ്ണമായും മാറിനില്ക്കാനുള്ള പരമ്പരാഗത കടുത്ത നിലപാട് അറബിക്കടലില്‍ ഒഴുക്കിയെന്ന വിപ്ലവാത്മക പ്രഖ്യാപനംപോലും നടത്തി സഖാവ്. തീര്‍ന്നില്ല, അമ്പലങ്ങളില്‍ നിന്നും സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നും ആര്‍എസ്എസ്സിനെ പുതിയ ഡോണ്‍ ക്വിക്‌സോട്ട് തന്റെ കുന്തം കൊണ്ട് കുത്തി പുറത്തുചാടിക്കാന്‍ പോവുകയാണത്രെ! ഇതിനായി സഖാവ് പ്രയോഗിക്കാന്‍ പോകുന്നത് കണ്ണരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ദിനേശ് ബിഡി തെറുപ്പുകാരായ സഖാക്കള്‍ കുടില്‍ വ്യവസായമായി ഉണ്ടാക്കിക്കൊണ്ടിരുന്ന നാടന്‍ ബോംബുകളാണെന്ന് തെറ്റിദ്ധരിക്കേണ്ട. കുട്ടി സഖാക്കള്‍ വിഴുങ്ങി ഛര്‍ദ്ദിച്ച് നാടാകെ നാറ്റിച്ച ചെമ്പന്‍ ക്യാപ്‌സ്യൂളുകളുമല്ല. ചൈനയില്‍ നിന്നും പ്രത്യേകം ഡിസൈന്‍ ചെയ്തുകൊണ്ടുവന്ന പ്രത്യേക വെബ്-മൊബൈല്‍ ആപ്പുകളാണ്. ഇവിടെ കൊണ്ടുവന്നു പ്രയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ചൈനീസ് പടക്കം പോലെ അതു ചീറ്റിപ്പോകുമോ എന്നു കണ്ടുതന്നെയറിയണം.

Google NewsAdd Kesari Weekly as a preferred source on Google

പാര്‍ട്ടി പ്രതിസന്ധിയിലാവുന്ന ഘട്ടങ്ങളിലെല്ലാം നേതാക്കള്‍ ആദ്യം പ്രയോഗിക്കുന്ന ആയുധം ആര്‍എസ്എസ്സിനെതിരെ യുദ്ധം പ്രഖ്യാപിക്കുക എന്നതാണ്. ഇ.എം.എസ് മുതല്‍ എല്ലാ മൂത്തസഖാക്കളും ഇതു തന്നെയാണ് പയറ്റിയത്. പാരമ്പര്യ രീതി കൈവിടുമെന്നു പറയുമ്പോഴും ഗോവിന്ദന്‍ സഖാവ് ഈ പാരമ്പര്യം കൈവിട്ടിട്ടില്ല. ആര്‍എസ്എസ്സിന്റെ ശാഖ പൂട്ടിക്കും എന്ന് ഇ.എം.എസ് പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിച്ചത് തൊണ്ണുറുകളിലാണ്. മാര്‍ക്‌സിസ്റ്റുകാരായ ദേവസ്വം മന്ത്രിമാരായ ജി.സുധാകരനും കടകമ്പള്ളി സുരേന്ദ്രനും കെ.രാധാകൃഷ്ണനും വി.എന്‍. വാസവനുമൊക്കെ അധികാരമേറ്റ ഉടനെ നെഞ്ചൂക്കോടെ പ്രഖ്യാപിച്ചത് അമ്പലങ്ങളില്‍നിന്ന് ആര്‍ എസ്എസ്സിനെ അടിച്ചോടിക്കും എന്നാണ്. എന്നിട്ടെന്തുണ്ടായി? സുധാകരന്‍ പാര്‍ട്ടിയ്ക്ക് പുറത്തായി. എന്ന് ജയിലില്‍ പോകണം എന്നറിയാതെ രാത്രി ഉറക്കമില്ലാത്ത അവസ്ഥയിലാണ് സുരേന്ദ്രനും രാധാകൃഷ്ണനും വാസവനും. അപ്പോഴാണ് അമ്പലത്തില്‍നിന്ന് ആര്‍എസ്എസ്സിനെ പുറത്താക്കാന്‍ ഗോവിന്ദന്‍ സഖാവ് പുതിയ ആപ്പും സ്വപ്‌നംകണ്ട് നടക്കുന്നത്.

പാര്‍ട്ടി തന്നെ തഴഞ്ഞ് മൂലക്കിരുത്തിയപ്പോള്‍ ശിഷ്ടകാലം സമാധാനമായി കഴിയാമെന്ന പ്രതീക്ഷയിലാവാം സനാതനധര്‍മ്മത്തെയും ഹിന്ദുത്വത്തേയും കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു പി.ജയരാജന്‍. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്നും ചുരുട്ടുവലിക്കാരന്‍ ‘ക്യൂബന്‍ നക്ഷത്ര’ത്തിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം കിട്ടാതെ വയസ്സുകാലത്ത് സനാതന ധര്‍മ്മം പഠിക്കാനുള്ള യോഗം ഉണ്ടായത് സഖാവിന്റെ തലവര. അതിനും സമ്മതി ക്കില്ല പാര്‍ട്ടി എന്നാണ് എം.എ.ബേബിയുടെ പക്ഷം. വിശാല സംസ്ഥാന സമിതിയിലേക്ക് കയറ്റം കൊടുക്കുന്നതിലും ഉണ്ടല്ലോ ഒരു കുരുട്ടുബുദ്ധി.

ADVERTISEMENT

തലവര:
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശഫണ്ട് ലഭിക്കുന്നത് ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് -പത്രവാര്‍ത്ത
ഇല്ലെന്ന് കെ.സി. ബി. സി. പറഞ്ഞില്ലേ? അത് വേദവാക്യം; മറ്റെല്ലാം തെറ്റ്!

 

Tags: എം.വി ഗോവിന്ദന്‍
Share
Tweet
Send
Share

Related Posts

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

Shopping Cart

Latest

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies