2026-ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് തിരശ്ശീല വീണു. അമേരിക്ക ആതിഥേയത്വം വഹിച്ച ഈ വര്‍ഷത്തെ ലോകകപ്പ് സാമ്പത്തികവും കാണികളുടെ പങ്കാളിത്തവും കൊണ്ട് കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഹാമേളയായി മാറി. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ മത്സരിക്കുകയും 16 നഗരങ്ങളിലായി 104 മത്സരങ്ങള്‍ അരങ്ങേറുകയും ചെയ്ത ഈ ടൂര്‍ണമെന്റ് 80 ബില്യണിലധികം ഡോളറിന്റെ (6.7 ലക്ഷം കോടി രൂപ) ആഗോള സാമ്പത്തിക ചലനവും ദശലക്ഷക്കണക്കിന് വിദേശ വിനോദസഞ്ചാരികളുടെ പങ്കാളിത്തവുമാണ് അമേരിക്കയ്ക്ക് സമ്മാനിച്ചത്. ടെലിവിഷനിലൂടെയും ഡിജിറ്റല്‍ സ്ട്രീമിംഗിലൂടെയും ലോകമെമ്പാടുമായി 600 കോടിയോളം വരുന്ന കാണികളിലേക്ക് മത്സരങ്ങള്‍ എത്തിച്ചേരുകയും സ്റ്റേഡിയങ്ങളില്‍ നേരിട്ട് 60 ലക്ഷത്തിലധികം കാണികളെ ആകര്‍ഷിക്കുകയും ചെയ്തു. കായിക മേഖലയിലെ എക്കാലത്തെയും ഉയര്‍ന്ന സംപ്രേക്ഷണ വരുമാനത്തിനും കാഴ്ചക്കാരുടെ റെക്കോര്‍ഡ് എണ്ണത്തിനുമാണ് 2026 ലോകകപ്പ് സാക്ഷ്യം വഹിച്ചത്.
കോടിക്കണക്കിന് ആരാധകരെ ഒരേസമയം സ്വാധീനിക്കാന്‍ കഴിയുന്ന കളിക്കളവും അതിനെ ചുറ്റിപ്പറ്റിയുള്ള മാധ്യമലോകവും വന്‍ സാമ്പത്തിക നിക്ഷേപങ്ങളും ലോകപ്രശസ്ത താരങ്ങളുടെ സാന്നിധ്യവും അവരുടെ പ്രകടനങ്ങളും ചേര്‍ന്ന ഫുട്‌ബോളിന് ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ വലിയൊരു സ്വാധീന ശക്തിയാകുവാന്‍ കഴിഞ്ഞിട്ടുണ്ട്. മറഡോണ, പെലെ മുതല്‍ മെസ്സി, റൊണാള്‍ഡോ വരെയുള്ള ഇതിഹാസ താരങ്ങള്‍ക്ക് ലോകമെമ്പാടും ഭാരതത്തിലും കേരളത്തിലും വരെ വലിയ ആരാധകരുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ആഗോള ഫുട്‌ബോള്‍ രംഗം സാക്ഷ്യം വഹിച്ചത്. ഒരുകാലത്ത് പാശ്ചാത്യ ലോകത്തിന്റെ സാംസ്‌കാരിക സ്വാധീനത്തിന്റെ ഏറ്റവും ജനപ്രിയ പ്രതീകങ്ങളിലൊന്നായിരുന്ന ഈ കായിക വിനോദം പുതിയൊരു ആഗോള ശക്തിമത്സരത്തിന്റെ വേദിയായി മാറുകയാണ്. മുന്‍പ് ഇല്ലാത്തവണ്ണം രാഷ്ട്രീയ-മത പ്രാധാന്യം ഫുട്‌ബോളിന് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നു. അതിന്റെ മതേതര സ്വഭാവം നഷ്ടമായിരിക്കുന്നു. പ്രത്യേകിച്ച് ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളുടെ സാമ്പത്തിക ഇടപെടലുകളും വര്‍ദ്ധിച്ചു വരുന്ന മുസ്ലീം താരങ്ങളുടെ സാന്നിധ്യവും ജനപ്രീതിയും ചേര്‍ന്ന് ഇസ്ലാമിക ചരിത്രത്തിന്റെയും മതപരമായ പ്രതീകങ്ങളുടെയും ദൃശ്യത ലോക ഫുട്‌ബോള്‍ വേദിയില്‍ അഭൂതപൂര്‍വമായി വര്‍ദ്ധിക്കുകയാണ്. ഇസ്ലാമിനെയും അതിന്റെ ആശയങ്ങളെയും സ്വഭാവികവത്കരിക്കുന്നതിനുള്ളൊരു ആയുധമാക്കി ഫുട്‌ബോളെന്ന കായിക വിനോദത്തെ മാറ്റിയിരിക്കുന്നു എന്ന് പറയാം. ഫുട്‌ബോള്‍ എന്ന വന്‍ കായിക വ്യവസായത്തെ ഇന്ന് ആരാണ് നിയന്ത്രിക്കുന്നതെന്ന ചോദ്യത്തിനപ്പുറം ആരാണ് ജനങ്ങളുടെ പ്രത്യേകിച്ച് യുവ തലമുറയുടെ സാംസ്‌കാരിക ഭാവനയെ സ്വാധീനിക്കുന്നതെന്ന വലിയ ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.

ലോക ഫുട്‌ബോളിനെ വിഴുങ്ങുന്ന ഇസ്ലാമിക രാജ്യങ്ങള്‍
മുസ്ലീം ഭൂരിപക്ഷ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതിലുള്ള മൂലധന ഒഴുക്ക് ആഗോള ഫുട്‌ബോള്‍ സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ലോക ഫുട്‌ബോളിനെ കൈപ്പിടിയിലൊതുക്കി.
ഇസ്ലാമിക രാജ്യങ്ങള്‍ പ്രമുഖ പാശ്ചാത്യ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ നിയന്ത്രണാവകാശം കൈവശപ്പെടുത്തുന്നതിനായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപമാണ് കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിവന്നിരുന്നത്. ഈ ആസൂത്രിത സാമ്പത്തിക നിക്ഷേപം ഇസ്ലാമിക ഭരണകൂടങ്ങള്‍ക്ക് കീഴിലേക്ക് ഫുട്‌ബോളിന്റെ നിയന്ത്രണത്തെയെത്തിച്ചു. ഈ നിയന്ത്രണം ഇസ്ലാമിക രാജ്യങ്ങള്‍ക്ക് നിലവില്‍ പാശ്ചാത്യ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രാദേശിക ഭരണകൂടങ്ങള്‍, ആഗോള മാധ്യമ ആഖ്യാന ചട്ടക്കൂടുകള്‍ എന്നിവയില്‍ അഭൂതപൂര്‍വ്വമായ സ്വാധീനമാണ് നല്‍കുന്നത്. ഇതിന് പുറമെ ലോക ഫുട്‌ബോളിന്റെ ഭരണത്തിലും സ്വാധീനം നല്‍കുന്നു. 2022-ലെ ഖത്തര്‍ ലോകകപ്പ് തന്നെ ഈ രാജ്യങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത സ്വാധീനത്തിന്റെ ഫലമായിരുന്നു.
2008-ല്‍ ‘അബുദാബി യുണൈറ്റഡ് ഗ്രൂപ്പ്’ വഴി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയെ 210 ദശലക്ഷം പൗണ്ടിന് വാങ്ങിയതോടെയാണ് ഇസ്ലാമിക രാജ്യങ്ങള്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ വാങ്ങുന്ന രീതിയ്ക്ക് തുടക്കം കുറിച്ചത്. ശേഷം നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ഏഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലുടനീളം നിരവധി ക്ലബ്ബുകളുടെ ശൃംഖല നിര്‍മ്മിക്കുകയും ചെയ്തു. 2013-ല്‍ യുഎഇ ‘സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്’ സ്ഥാപിച്ചു. 2013-ല്‍ അമേരിക്കയില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി സ്ഥാപിക്കുകയും 2014 -ല്‍ 12 ദശലക്ഷം ഡോളറിന് ഓസ്‌ട്രേലിയയിലെ ‘മെല്‍ബണ്‍ സിറ്റി’ ക്ലബ്ബിനെ വാങ്ങുകയും ചെയ്തു. 2022-ല്‍ ഇറ്റലിയിലെ ‘പലെര്‍മോ’യെ 13 ദശലക്ഷം യൂറോയ്ക്ക് യുഎഇ വാങ്ങി.
2011-ല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 70 ദശലക്ഷം യൂറോയ്ക്ക് ഫ്രാന്‍സിലെ പാരീസ് സെന്റ്-ജെര്‍മെയ്‌നിനെ (PSG) വാങ്ങി. തൊട്ടടുത്ത വര്‍ഷം ബാക്കി 30% ഓഹരികള്‍ കൂടി വാങ്ങി ക്ലബ്ബിന്റെ പൂര്‍ണ്ണ ഉടമസ്ഥത ഖത്തര്‍ സ്വന്തമാക്കി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ഖത്തര്‍ അതിലേക്ക് ലോക ഫുട്‌ബോളിലെ മെഗാസ്റ്റാറുകളായ ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരുള്‍പ്പെടെയുള്ളവരെ എത്തിച്ചു. ഇതില്‍ 2017-ല്‍ നെയ്മറെ ടീമിലെത്തിക്കാന്‍ നല്‍കിയ 222 ദശലക്ഷം യൂറോ ഇപ്പോഴും ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമായി തുടരുന്നു. ബഹ്‌റൈന്‍ രാജകുടുംബാഗങ്ങള്‍ തങ്ങളുടെ ‘ഇന്‍ഫിനിറ്റി സ്‌പോര്‍ട്‌സ് വെഞ്ച്വേഴ്‌സ്’ സ്‌പെയിനിലെ ‘കോര്‍ഡോബ സിഎഫ്’ നെ 2019-ല്‍ വാങ്ങിയതോടെയാണ് രാജ്യം ആദ്യമായി ഫുട്‌ബോള്‍ വിപണിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 2020- ല്‍ ഫ്രാന്‍സിലെ പാരീസ് എഫ്‌സിയില്‍ ഇരുപത് ശതമാനം ഓഹരികളും ബഹ്‌റൈന്‍ സ്വന്തമാക്കി.
2021-ല്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (PIF) ഉപയോഗിച്ചു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ‘ന്യൂകാസില്‍ യുണൈറ്റഡി’ന്റെ 80 ശതമാനം ഓഹരികള്‍ 305 ദശലക്ഷം പൗണ്ടിന് സൗദി അറേബ്യ സ്വന്തമാക്കി. ഈ ഏറ്റെടുക്കലിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സെമ, എന്‍ഗോളോ കാന്റെ, നെയ്മര്‍ എന്നിവരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര താരങ്ങളെ സൗദിയുടെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗിലേക്ക് എത്തിക്കുന്നതിനായി 2023-ല്‍ 950 ദശലക്ഷത്തിലധികം ഡോളര്‍ ഫീസായി നല്‍കിക്കൊണ്ട് ‘സൗദി സ്റ്റേറ്റ് ഫണ്ട്’ ആഗോള കായിക വിപണികളിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന് നടത്തി. 2023-ല്‍ തന്നെ സൗദി അറേബ്യന്‍ ഭരണകൂടം സ്വന്തം ആഭ്യന്തര ക്ലബ്ബുകളായ അല്‍-ഹിലാല്‍, അല്‍-നാസര്‍, അല്‍-ഇത്തിഹാദ്, അല്‍-അഹ്‌ലി എന്നീ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ 75% ഓഹരികള്‍ ഏറ്റെടുക്കുകയും ലീഗിലേക്ക് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ വന്‍ നിക്ഷേപത്തിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (അല്‍-നാസര്‍), കരിം ബെന്‍സെമ (അല്‍-ഇത്തിഹാദ്), എന്‍ഗോളോ കാന്റെ (അല്‍-ഇത്തിഹാദ്), നെയ്മര്‍ (അല്‍-ഹിലാല്‍) തുടങ്ങിയ ലോകോത്തര താരങ്ങള്‍ സൗദി ലീഗിലേക്ക് എത്തിയത്.
ഖത്തരി ഉടമസ്ഥതയിലുള്ള പാരീസ് സെന്റ് ജെര്‍മെയ്‌നിലേക്ക് ലയണല്‍ മെസ്സിയുടെ വരവ് വലിയ നേട്ടമാണ് രാജ്യത്തിനുണ്ടാക്കിയത്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയനായ കായികതാരത്തിന്റെ ആഗോള പ്രശസ്തിയെ ഖത്തറിന്റെ കായിക സംവിധാനവുമായി ഫലപ്രദമായി ബന്ധിപ്പിച്ചുകൊണ്ട് ഭീകര രാജ്യമെന്ന ഖത്തറിന്റെ പേര് ദോഷം മാറ്റുവാനുള്ള ആഗോള ബ്രാന്‍ഡിംഗ് പ്രചരണത്തിന് ഉപയോഗിച്ചു. ഇത്തരം നിക്ഷേപങ്ങള്‍ നടത്തിയതിന്റെ ഫലമായി ഇസ്ലാമിക ഭരണകൂടങ്ങള്‍ക്ക് ആഗോള തലത്തില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുവാനും ആഭ്യന്തര മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ വിമര്‍ശനങ്ങളില്‍ നിന്ന് സ്വയം സംരക്ഷിക്കുവാനുമായി. ചുരുക്കത്തില്‍ ഫുട്‌ബോളിന്റെ ജനപ്രിയത തങ്ങളുടെ മുഖം മിനുക്കുവാനാണ് ഇസ്ലാമിക രാജ്യങ്ങള്‍ ഉപയോഗിക്കുന്നത്.

ഫുട്ബോളിലൂടെ വെള്ളപൂശപ്പെടുന്ന ഇസ്ലാം
അടുത്തിടെ ഭാരത ഹോക്കി ദേശീയ ടീമിന്റെ ജേഴ്‌സി ഓറഞ്ച് നിറത്തിലേക്ക് മാറ്റിയ തീരുമാനം ഇടത് – ഇസ്ലാമിക – കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ വലിയ വിവാദമാക്കിയിരുന്നു. എന്നാല്‍ ഫുട്‌ബോളെന്ന കായിക വിനോദം ഇസ്ലാമികവത്കരിക്കുന്ന പ്രക്രിയ നടക്കുമ്പോള്‍ അത് ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് ഇക്കൂട്ടര്‍.
പ്രമുഖ മുസ്ലീം കായികതാരങ്ങളുടെ പ്രകടനങ്ങള്‍, ഇസ്ലാമിക രാജ്യങ്ങളുടെ ഭീമമായ സാമ്പത്തിക നിക്ഷേപങ്ങള്‍, വിലപിടിപ്പുള്ള താരങ്ങളുടെ സാന്നിധ്യം, മതപരമായ വിട്ടുവീഴ്ചകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഫുട്‌ബോള്‍ ഇപ്പോള്‍ ഇസ്ലാമിക മൃദു ശക്തി (soft power)-യുടെയും മതപരമായ പ്രകടനങ്ങളുടെയും ഒരു വേദിയായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മൈതാനത്തെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍, മതപരിവര്‍ത്തനം ചെയ്യപ്പെടുന്ന ആരാധകര്‍ എന്നിവ ഇസ്ലാമിക സാംസ്‌കാരിക രീതികളെയും ശരിയ ജീവിത ശൈലിയെ യും സ്വാഭാവികവല്‍ക്കരിക്കുകയും ഇസ്ലാമികേതര സാമൂഹിക ചട്ടക്കൂടുകളെ മാറ്റിയെഴുതുകയും ചെയ്യുന്നു.
കളിക്കളത്തില്‍ മുസ്ലീം കായികതാരങ്ങള്‍ നടത്തുന്ന പരസ്യമായ മതവിശ്വാസ പ്രകടനങ്ങളും ആചാരങ്ങളും ഫുട്‌ബോള്‍ ലോകത്ത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ലിവര്‍പൂള്‍ ഫോര്‍വേഡ് മുഹമ്മദ് സലാ, മുന്‍ ബയേണ്‍ മ്യൂണിക് വിംഗര്‍ സാഡിയോ മാനെ, ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ എന്നിവരുള്‍പ്പെടെയുള്ള ഉയര്‍ന്ന ആരാധകരുള്ള കായികതാരങ്ങള്‍ ഗോളടിച്ച ശേഷം നടത്തുന്ന ‘സുജൂദ്’ (നന്ദി പ്രകടനമായി തല നിലത്തുതൊട്ട് പ്രാര്‍ത്ഥിക്കുന്നത്) പോലുള്ള പരസ്യമായ ഭക്തിപ്രകടനങ്ങളിലൂടെ കളിക്കളത്തില്‍ തങ്ങളുടെ ഇസ്ലാമിക വിശ്വാസം പതിവായി പ്രദര്‍ശിപ്പിക്കുന്നു. ഉദാഹരണത്തിന് 2018 ഏപ്രില്‍ 24-ന് നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളും എഎസ് റോമയും ഏറ്റുമുട്ടിയപ്പോള്‍, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ തന്റെ മുന്‍ ക്ലബ്ബിനെതിരെ രണ്ട് ഗോളുകള്‍ നേടുകയും തുടര്‍ന്ന് മൈതാനത്ത് സുജൂദ് ചെയ്യുകയും ചെയ്തു. മൂന്ന് ശതകോടിയോളം വരുന്ന ആഗോള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ട ഈ സംഭവം കളിക്കളത്തിലെ ഇസ്ലാമിക പ്രാര്‍ത്ഥനാ രീതികളെ പാശ്ചാത്യ പോപ്പ് സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.
സലായ്ക്ക് പുറമെ മുന്‍ ലിവര്‍പൂള്‍ താരവും നിലവില്‍ സൗദിയുടെ അല്‍-നസറില്‍ അംഗവുമായ സെനഗല്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെ, മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റിയാദ് മഹ്‌റെസ്, പി.എസ്.ജി.യുടെ മൊറോക്കന്‍ ഡിഫെന്‍ഡര്‍ അഷ്‌റഫ് ഹാക്കിമി, ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും യുവ വിസ്മയം ലമീന്‍ യമാല്‍ എന്നിവര്‍ തങ്ങളുടെ പ്രധാന ഗോളുകള്‍ക്ക് ശേഷം സ്ഥിരമായി സുജൂദ് ചെയ്യുന്നു. മുന്‍ ഫ്രഞ്ച് താരം കരീം ബെന്‍സെമ, മിഡ്ഫീല്‍ഡര്‍മാരായ പോള്‍ പോഗ്ബ, ഇല്‍കെ ഗുണ്ടോഗന്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ രീതിക്ക് വലിയ പ്രചാരം നല്‍കിയ മുന്‍ ചെല്‍സി സ്‌ട്രൈക്കര്‍ ഡെംബ ബാ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഐവറി കോസ്റ്റ് വിംഗര്‍ അമദ് ദിയാലോ, ചെല്‍സിയുടെ ഫ്രഞ്ച് ഡിഫെന്‍ഡര്‍ വെസ്ലി ഫൊഫാന, മുന്‍ ആസ്റ്റണ്‍ വില്ല താരവും നിലവില്‍ അല്‍-ഇത്തിഹാദില്‍ അംഗവുമായ ഫ്രഞ്ച് വിംഗര്‍ മൂസ്സ ദിയാബി, മുന്‍ വെസ്റ്റ് ഹാം താരവും നിലവില്‍ ലിയോണിന്റെ വിംഗറുമായ അള്‍ജീരിയന്‍ താരം സെയ്ദ് ബെന്റഹ്മ, ഫെനര്‍ബാഷെയുടെ മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ സഫിയാന്‍ അംറാബത്, ബയേണ്‍ ലെവര്‍കൂസന്റെ മൊറോക്കന്‍ വിംഗര്‍ അമീന്‍ അദ്‌ലി, ഫ്രാന്‍സിന്റെ ലോകകപ്പ് അംഗമായിരുന്ന മിഡ്ഫീല്‍ഡര്‍ നബീല്‍ ഫെക്കീര്‍ എന്നിവരടങ്ങുന്ന നീണ്ട പട്ടിക ഈ ആസൂത്രിത രീതിയ്ക്ക് പിന്നില്‍ കാണാം.

മുസ്ലീം കായികതാരങ്ങളോടുള്ള ആരാധന ഇസ്ലാമിനോടും അതിന്റെ സാമൂഹിക-മതപരമായ കാടന്‍ ജീവിത രീതികളോടുമുള്ള പൊതുജനങ്ങളുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സാമൂഹികശാസ്ത്ര ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും (Stanford University) യേല്‍ യൂണിവേഴ്‌സിറ്റിയിലെയും (Yale University) പൊളിറ്റിക്കല്‍ സയന്റിസ്റ്റുകള്‍ ‘അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്‍സ് റിവ്യൂ’വില്‍ ‘സെലിബ്രിറ്റികളുമായുള്ള സമ്പര്‍ക്കം മുന്‍വിധി കുറയ്ക്കാന്‍ കഴിയുമോ? ഇസ്ലാമോഫോബിക് പെരുമാറ്റങ്ങളിലും മനോഭാവങ്ങളിലും മുഹമ്മദ് സലാഹിന്റെ സ്വാധീനം’ -(Can Exposure to Celebrities Reduce Prejudice? The Effect of Mohamed Salah on Isla mophobic Behaviors and Attitudes) എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത 2021-ലെ ഒരു ഗവേഷണ പഠനത്തില്‍ വെറുപ്പിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ നടന്ന 8,000-ത്തിലധികം കുറ്റകൃത്യ റിപ്പോര്‍ട്ടുകളും 15 ദശലക്ഷം സമൂഹ മാധ്യമ പോസ്റ്റുകളും വിശകലനം ചെയ്യുകയുണ്ടായി. ബ്രിട്ടനിലെ മെര്‍സിസൈഡ് എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍ മറ്റ് മുന്‍നിര ഇംഗ്ലീഷ് ക്ലബ്ബുകളുടെ ആരാധകരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈജിപ്ത്യന്‍ താരം മുഹമ്മദ് സലാ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി കരാറൊപ്പിട്ടതിനെത്തുടര്‍ന്ന് മുസ്ലീം വിരുദ്ധ കുറ്റകൃത്യങ്ങളില്‍ 16 ശതമാനം കുറവും ലിവര്‍പൂള്‍ ആരാധര്‍ക്കിടയിലെ മുസ്ലീം തീവ്രവാദ വിരുദ്ധ ട്വീറ്റുകളില്‍ 50 ശതമാനം കുറവും ഉണ്ടായതായി ഗവേഷകര്‍ കണ്ടെത്തി.
ചിലര്‍ ഈ കണക്കുകളെ ഇസ്ലാമോഫോബിയ കുറയുന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുമ്പോള്‍ ഈ കായികതാരങ്ങളോടുള്ള ആരാധന മതപരമായ സ്വാഭാവികവല്‍ക്കരണത്തിനുള്ള ഒരു സംവിധാനമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സാമൂഹികശാസ്ത്രജ്ഞരും രാഷ്ട്രീയ വിശകലന വിദഗ്ദ്ധരും വാദിക്കുന്നത്. ഇത് ശരിയ നിയമങ്ങളോടും അതിന്റെ സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളോടുമുള്ള പൊതുജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങളെ തണുപ്പിക്കുന്നു.
കായിക താരങ്ങളോടുള്ള ആരാധന പാശ്ചാത്യ രാജ്യങ്ങളില്‍ മതപരിവര്‍ത്തനത്തിനും കാരണമായി മാറുന്നുണ്ട്. നോട്ടിംഗ്ഹാം ഫോറസ്റ്റ് സീസണ്‍ ടിക്കറ്റ് ഉടമയായ ബെന്‍ ബേര്‍ഡ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതിന് കാരണം മുഹമ്മദ് സലാഹിന്റെ കളിക്കളത്തിലെ പ്രകടനവും അദ്ദേഹത്തിന്റെ ഇസ്ലാമിക ഭക്തിയുമാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. ഒരു ജനപ്രിയ കായിക വിനോദം മതപ്രചാരണത്തിന് (ദഅ്വ) ഫലപ്രദമായ ഒരു മാര്‍ഗ്ഗമായെങ്ങനെ വര്‍ത്തിക്കുമെന്നതിനെ ഇത് അടിവരയിടുന്നു. ‘അവന്‍ കുറച്ചുകൂടി ഗോളടിച്ചാല്‍ ഞാന്‍ മുസ്ലീമാകും’ എന്നതുപോലുള്ള സ്റ്റേഡിയം മുദ്രാവാക്യങ്ങള്‍ സഹ കാണികളില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ‘യാ അല്ലാഹ് ബിസ്മില്ലാ മുഹമ്മദ് സലാഹ്’ ഇങ്ങനെ നിരവധി മുദ്രാവാക്യങ്ങള്‍ സ്റ്റേഡിയത്തില്‍ മുഴക്കുന്നു. ഇത്തരത്തില്‍ വിവിധ മാര്‍ഗ്ഗങ്ങളാണ് ഇസ്ലാമിന്റെ വളര്‍ച്ചയ്ക്കായി ഇന്ന് ഉപയോഗിക്കപ്പെടുന്നത്. ഇത് ചരിത്രപരമായി മതേതര അല്ലെങ്കില്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയ പാശ്ചാത്യ സമൂഹങ്ങള്‍ക്കിടയില്‍ മതപരിവര്‍ത്തന വശീകരണ ശ്രമങ്ങളെ അവരറിയാതെ സ്വീകാര്യമാക്കുന്നു.
ഇസ്ലാം നേടിയെടുക്കുന്ന വിട്ടുവീഴ്ചകള്‍
യൂറോപ്പിലെ മുന്‍നിര ലീഗുകളില്‍ മുസ്ലീം കളിക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയും ഇസ്ലാമിക രാജ്യങ്ങളുടെ സാമ്പത്തിക സ്വാധീനം വര്‍ദ്ധിച്ചതോടെയും ഇസ്ലാമിന്റെ മതപരമായ പിടിവാശികള്‍ വിവിധ ടീമുകളില്‍ ഉള്‍ക്കൊള്ളിക്കേണ്ടതായി വരുന്നുവെന്നതാണ് പുതിയ യാഥാര്‍ഥ്യം. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രവര്‍ത്തന ചട്ടക്കൂടുകള്‍, മത്സര ഷെഡ്യൂളുകള്‍, ഭക്ഷണക്രമങ്ങള്‍, അടിസ്ഥാന സൗകര്യ ചട്ടങ്ങള്‍ എന്നിവ പ്രമുഖ ക്ലബ്ബുകള്‍ക്കെല്ലാം പുനഃക്രമീകരിക്കേണ്ടി വന്നു.
ഉദാഹരണത്തിന് 2021 ഏപ്രില്‍ 26-ന് നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലെസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും തമ്മിലുള്ള മത്സരത്തിനിടെ റമദാന്‍ നോമ്പെടുത്തിരുന്ന കളിക്കാരായ വെസ്ലി ഫോഫാനയ്ക്കും ഷെയ്ഖു കുയാതെയ്ക്കും സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കാനായി റഫറി ഗ്രഹാം സ്‌കോട്ട് മത്സരം കുറച്ചുസമയം നിര്‍ത്തിവെച്ചു. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായി നടപ്പിലാക്കിയ ഈ രീതി പിന്നീട് ജര്‍മ്മനിയിലെ ബുണ്ടസ്ലിഗ, ഫ്രാന്‍സിലെ ലീഗ് 1 തുടങ്ങിയ പ്രധാന യൂറോപ്യന്‍ ലീഗുകളിലും കായിക നിയമങ്ങളുടെ ഭാഗമാക്കുകയും ചെയ്തു.
മത്സരദിന ക്രമീകരണങ്ങള്‍ക്ക് പുറമെ കളിക്കാര്‍, പരിശീലകര്‍, മുസ്ലീം ആരാധകര്‍ എന്നിവരുടെ മതപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി യൂറോപ്പിലെ പ്രധാന സ്റ്റേഡിയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ലിവര്‍പൂളിന്റെ ആന്‍ഫീല്‍ഡ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയം, ന്യൂകാസില്‍ യുണൈറ്റഡിന്റെ സെന്റ് ജെയിംസ് പാര്‍ക്ക്, ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ യൂറോപ്യന്‍ വേദികള്‍ ഇസ്ലാമിക പ്രാര്‍ത്ഥനാ മുറികളും മറ്റ് സൗകര്യങ്ങളും നിര്‍മ്മിച്ചു.
ഇത്തരം വിട്ടുവീഴ്ചകള്‍ മത്സരങ്ങളുടെ വാണിജ്യ പ്രവര്‍ത്തനങ്ങളിലേക്കും നേരിട്ട് വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മത്സരത്തിന് ശേഷമുള്ള ആഘോഷ രീതികളിലുണ്ടായ മാറ്റങ്ങള്‍ ഇതില്‍ പ്രധാനമാണ്. മത്സരത്തിന് ശേഷമുള്ള മദ്യ സല്‍ക്കാരമടക്കമുള്ള പാശ്ചാത്യ ആഘോഷരീതികള്‍ ഇന്ന് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. മുസ്ലീം കളിക്കാര്‍ മതപരമായ എതിര്‍പ്പുകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ഷാംപെയ്ന്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ വിവിധ ലീഗുകള്‍ ഒഴിവാക്കുകയും പകരം മദ്യമില്ലാത്ത പാനീയങ്ങളോ ട്രോഫികളോ നല്‍കുകയും ചെയ്യുന്നു.
കൂടാതെ ആഗോള തലത്തില്‍ ആരാധകരുള്ള മുസ്ലീം കളിക്കാര്‍ നിയമവിധേയമായ ചൂതാട്ട കമ്പനികള്‍, മദ്യ നിര്‍മ്മാതാക്കള്‍ എന്നിവരുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ വിസമ്മതിക്കുകയും തങ്ങള്‍ കളിക്കുന്ന ക്ലബ്ബുകളുടെ വാണിജ്യ കരാറുകളില്‍ ഇടപെട്ടുകൊണ്ട് ക്ലബ്ബുകളെയും പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 2021 ജൂണ്‍ 15-ന് നടന്ന യുവേഫ യൂറോ 2020 ടൂര്‍ണമെന്റില്‍ ജര്‍മ്മനിക്കെതിരായ ഫ്രാന്‍സിന്റെ വിജയത്തിന് ശേഷം നടന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ ഇസ്ലാം മതവിശ്വാസിയും ഫ്രഞ്ച് കളിക്കാരനുമായ പോള്‍ പോഗ്ബ തന്റെ മുന്നിലെ മേശപ്പുറത്ത് വെച്ചിരുന്ന ടൂര്‍ണമെന്റ് സ്‌പോണ്‍സറായ ഹെയ്‌നെക്കന്‍ (ഒലശിലസലി) ബിയര്‍ കുപ്പി എടുത്തുമാറ്റിയത് ഇതിന് ഉദാഹരണമാണ്. മദ്യമുള്‍പ്പെടെയുള്ള പാനീയങ്ങള്‍ ആരോഗ്യപരമായ ജീവിത ശൈലിക്ക് ദോഷകരമാണെങ്കിലും അവയുടെ നിരോധനമുണ്ടാവുന്നത് ആസൂത്രിതവും മതപരമായ ആവശ്യങ്ങള്‍ക്ക് മേലുള്ള കീഴടങ്ങലുമായാണ് വിലയിരുത്തപ്പെടുന്നത്. അംഗീകരിക്കപ്പെടുന്ന ഓരോ മതപരമായ ആവശ്യങ്ങളും പുതിയ ആവശ്യങ്ങളുടെ തുടക്കമായിരിക്കുമെന്നാണ് കായിക മേഖലയിലെ വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.

ഫ്രീമാനോടൊപ്പം ഗാനിം അല്‍ മുഫ്ത ഖുര്‍ആന്‍ പാരായണത്തില്‍
2022 ലെ ഖത്തര്‍ ലോകകപ്പും തന്ത്രപരമായ ദവ്അയും മതാധിപത്യവും
ഫുട്‌ബോളിന്റെ മതപരമായ ഉപയോഗം അതിന്റെ ഉച്ചസ്ഥായിയിലെത്തിയത് 2022-ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിലൂടെയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന കായിക മാമാങ്കത്തിന് ഒരു മുസ്ലീം ഭൂരിപക്ഷ പശ്ചിമേഷ്യന്‍ രാജ്യം ആദ്യമായി ആതിഥേയത്വം വഹിച്ച നിമിഷമായിരുന്നു അത്. സാധാരണയായി കണ്ടുവന്നിരുന്ന രീതികള്‍ക്ക് പകരം 500 കോടിയിലധികം വരുന്ന പ്രേക്ഷകരിലേക്കെത്തിയത് ഇസ്ലാമികമായ കാഴ്ചകളായിരുന്നു. ഇസ്ലാമിക സാംസ്‌കാരിക ബിംബങ്ങള്‍, ശരീഅത്ത് അനുസൃതമായ പെരുമാറ്റച്ചട്ടങ്ങള്‍, മതപ്രചാരണം എന്നിവ മുന്‍പെങ്ങുമില്ലാത്തവിധം പ്രക്ഷേപണം ചെയ്യാനുള്ള ഒരു അന്താരാഷ്ട്ര വേദിയായി ഖത്തര്‍ അധികാരികള്‍ ആ വര്‍ഷത്തെ ഫുട്‌ബോള്‍ ലോകകപ്പിനെ ഉപയോഗിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആതിഥേയ നഗരങ്ങളിലുടനീളം പൊതു ‘ദവ്അ’ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദിന്റെ വചനങ്ങള്‍ വിശദീകരിക്കുന്ന ചുവര്‍ചിത്രങ്ങള്‍ ദോഹയിലുടനീളം സ്ഥാപിച്ചു. സന്ദര്‍ശകരായ ആരാധകര്‍ക്ക് വിവിധ ഭാഷകളില്‍ ഖുര്‍ആന്റെ 250,000-ത്തിലധികം വിവര്‍ത്തനങ്ങള്‍ വിതരണം ചെയ്തു. കൂടാതെ ആരാധകരെ മതപരമായ ചര്‍ച്ചകളില്‍ പങ്കാളികളാക്കാന്‍ ഇസ്ലാമിക പണ്ഡിതന്മാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഖത്തറിലേക്ക് എത്തിച്ചു.
മത്സരങ്ങള്‍ നടന്ന എല്ലാ സ്റ്റേഡിയങ്ങളുടെ പരിസരങ്ങളിലും ആരാധക കേന്ദ്രങ്ങളിലും കര്‍ശനമായ ശരീഅത്ത് അധിഷ്ഠിത പൊതു പെരുമാറ്റച്ചട്ടങ്ങളുണ്ടായിരുന്നു. മദ്യവില്‍പ്പനയ്ക്ക് പൂര്‍ണ്ണ നിരോധനമേര്‍പ്പെടുത്തി. സ്വവര്‍ഗ്ഗാനുരാഗത്തെ അനുകൂലിച്ചു കൊണ്ടും വിവേചനങ്ങള്‍ക്കെതിരെയും ടീം ക്യാപ്റ്റന്മാര്‍ കൈയില്‍ ധരിക്കുന്ന ‘വണ്‍ലവ്’ ബാന്‍ഡുകള്‍ ഫിഫയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി നിരോധിച്ചു. പല ക്യാപ്റ്റന്മാരെയും ഭീഷണിപ്പെടുത്തി. കൂടാതെ പോലീസിനെ ഉപയോഗിച്ചു വിദേശ യുവതീയുവാക്കള്‍ തമ്മിലുള്ള പരസ്യമായ സ്‌നേഹപ്രകടനങ്ങളെ നിയന്ത്രിച്ചു. മ്യൂസിയങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും തുണി ഉപയോഗിച്ചു തോളുകളും കാല്‍മുട്ടുകളും മറയ്ക്കണമെന്ന കര്‍ശനമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കോടിക്കണക്കിന് ആളുകള്‍ തത്സമയം കണ്ട ഉദ്ഘാടന പരിപാടികളും മതപരമായ പ്രചരണത്തിനുള്ളൊരു ആയുധമാക്കി മാറ്റി. ഉദ്ഘാടന ചടങ്ങില്‍ ഭിന്നശേഷിക്കാരനായ ഖത്തരി മുസ്ലീം യുവാവ് ഘാനിം അല്‍-മുഫ്ത പ്രശസ്ത ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ മോര്‍ഗന്‍ ഫ്രീമാനോടൊപ്പം ഖുര്‍ആന്‍ പാരായണം ചെയ്തു. ഫിഫ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഔദ്യോഗിക ലോകകപ്പ് ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണത്തില്‍ ഇസ്ലാമിക വചനങ്ങള്‍ ഉള്‍പ്പെടുത്തിയത്.
ഇസ്ലാമിതര സാംസ്‌കാരിക ആധിപത്യത്തെ ചോദ്യം ചെയ്യാനും അന്താരാഷ്ട്ര സന്ദര്‍ശകരില്‍ ഇസ്ലാമിന്റെ മതപരമായ അനുസരണം അടിച്ചേല്‍പ്പിക്കാനും മതേതര മാനദണ്ഡങ്ങള്‍ ആതിഥേയ രാജ്യത്തിന്റെ മതപരമായ കല്‍പ്പനകള്‍ക്ക് കീഴടങ്ങുന്ന പുതിയൊരു രീതി സ്ഥാപിക്കാനും ഇസ്ലാമിക ഭരണകൂടങ്ങള്‍ ഇത്തരം മഹാ കായികമേളകളെ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ ഒരു ഉദാഹരണമായിരുന്നു 2022 ലെ ഖത്തര്‍ ലോകകപ്പ്.
ഇന്ന് ഫുട്‌ബോള്‍ നയിക്കുന്ന സാമൂഹിക-സാംസ്‌കാരിക സ്വാധീനം പാശ്ചാത്യ യൂറോപ്പിനപ്പുറത്തേക്ക് വ്യാപിക്കുകയും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളിലെല്ലാം യുവതലമുറയ്ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ക്ക് വന്‍തോതില്‍ കാഴ്ചക്കാരുള്ള നാടുകളില്‍ മുന്‍നിര മുസ്ലീം കളിക്കാര്‍ ഗ്രൗണ്ടില്‍ പ്രകടിപ്പിക്കുന്ന ദൈവഭക്തിയും ഇസ്ലാമിക ഭരണകൂടങ്ങളുടെ സാമ്പത്തിക ആധിപത്യവും സാംസ്‌കാരിക സ്വാധീനത്തിന്റെ പ്രധാന ചാലകമായി പ്രവര്‍ത്തിക്കുന്നു. പടിഞ്ഞാറന്‍ ആഫ്രിക്ക, ഉത്തരാഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, പ്രത്യേകിച്ച് ഇന്തോനേഷ്യ, മലേഷ്യ, നൈജീരിയ, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള യൂറോപ്യന്‍ ടീമുകള്‍ക്കായി കളിക്കുന്ന മുസ്ലീം താരങ്ങളുടെ ജനപ്രീതിയെ, ഇസ്ലാംമതത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രാദേശിക മതസംഘടനകളും സജീവമായി ഉപയോഗിക്കുന്നുണ്ട്.
കൂടാതെ വികസ്വര രാജ്യങ്ങളിലുടനീളമുള്ള തങ്ങളുടെ വിദേശനയത്തിലും മതപരമായ പ്രചാരണ പരിപാടികളിലും കായിക വികസന സഹായങ്ങളെയും ഇസ്ലാമിക രാജ്യങ്ങള്‍ ഇന്ന് സംയോജിപ്പിച്ചിരിക്കുന്നു. ഖത്തര്‍, സൗദി അറേബ്യ, യുഎഇ ധനസഹായം നല്‍കുന്ന സ്‌പോര്‍ട്‌സ് അക്കാദമികള്‍, സ്റ്റേഡിയം നിര്‍മ്മാണ പദ്ധതികള്‍, കായിക അടിസ്ഥാന സൗകര്യ ഗ്രാന്റുകള്‍ എന്നിവ സബ്-സഹാറന്‍ ആഫ്രിക്കയിലും ഭാരതമുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലും വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കായിക വികസന ഫണ്ടുകള്‍ പലപ്പോഴും ഭരണകൂട പിന്തുണയുള്ള വിദ്യാഭ്യാസ, മതപരമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ഇത് കായിക മേഖലയും സാമൂഹിക-മത മേഖലയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു ശൃംഖല ഉണ്ടാക്കുന്നു. ഈ ശൃംഖല ഇസ്ലാമിന് വളരുവാനുള്ള സാഹചര്യമൊരുക്കുന്നു. ഇസ്ലാമിക ശക്തികളുടെ നിരന്തര മതപരിവര്‍ത്തന പ്രയത്‌നം നടക്കുന്ന കേരളവും ഇത്തരം പ്രവര്‍ത്തങ്ങള്‍ അരങ്ങേറുന്ന ഒരു പ്രധാന കേന്ദ്രമാണ്. 2026 ലോകകപ്പ് വേളയിലെ കേരളത്തിലെ ഇസ്ലാമിക ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ അത് വ്യക്തമാവും.
ഫുട്‌ബോള്‍ ഇസ്ലാം വാഹകരാവുമ്പോള്‍
ഇപ്രകാരം യുവജനങ്ങളിലെ വിനോദ സംസ്‌കാരത്തെ നേരിട്ട് സ്വാധീനിക്കുന്ന കായികതാരങ്ങള്‍ തങ്ങളുടെ വ്യക്തിത്വത്തിലും കളിക്കളത്തിലെ ശൈലിയിലും മതപരമായ അടയാളങ്ങള്‍ സ്വാഭാവികമായി ഉള്‍പ്പെടുത്തുമ്പോള്‍ അത് വലിയ സ്വാധീനമാണ് ആഗോള തലത്തില്‍ ചെലുത്തുന്നത്. സാധാരണയായി മതഗ്രന്ഥങ്ങളിലൂടെയോ പരമ്പരാഗത പ്രബോധന മാര്‍ഗ്ഗങ്ങളിലൂടെയോ മാത്രം പരിചിതമായിരുന്ന മതചിഹ്നങ്ങളും ആചാരങ്ങളും ജനപ്രിയ ക്ലബ്ബുകളുടെ ജേഴ്‌സിയണിഞ്ഞ താരങ്ങളിലൂടെ കാണികളിലേക്കെത്തുമ്പോള്‍ അവയിലെ അന്യതാബോധം ഇല്ലാതാകുന്നു. അല്‍-ഖ്വയ്ദ ഭീകരരായ ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ഐസ്‌ഐഎസ് ഭീകരന്‍ അബുബക്കര്‍ അല്‍-ബാഗ്ദാദി, താലിബാന്‍, അമേരിക്കയിലെ സപ്തംബര്‍ 11 ആക്രമണം, 2008 മുംബൈ ഭീകരാക്രമണം, സ്ത്രീ സ്വാതന്ത്ര്യമില്ലായ്മ എന്നിങ്ങനെ ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപം കണ്ടു മനസ്സിലാക്കിയ ലോകത്തിന്റെ മുന്നിലേക്കാണ് തങ്ങളുടെ ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ താരത്തിന്റെയും ക്ലബ്ബുകളുടെയും രൂപത്തില്‍ ഇസ്ലാമെത്തുന്നത്. യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലെ ചെറുപ്പക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അവരുടെ ജീവിതരീതിയിലെ വിശ്വാസ ഘടകങ്ങളെയും എതിര്‍പ്പുകളില്ലാതെ സ്വീകരിക്കുന്ന രീതി കണ്ടുവരുന്നുണ്ടെന്നും വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇസ്ലാമിക ഗ്രന്ഥമായ ഖുര്‍ആന്റെ വചനങ്ങളും ശരീയത്ത് അധിഷ്ഠിത നിയമ സങ്കല്‍പ്പങ്ങളും പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാക്കപ്പെടാന്‍ വന്‍കിട കായിക മാമാങ്കങ്ങള്‍ വഴിയൊരുക്കുന്നുവെന്നതാണ് ഈ തന്ത്രത്തിന്റെ പ്രത്യേകത. മുന്‍നിര സ്റ്റേഡിയങ്ങളിലെ സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, വാണിജ്യ പങ്കാളിത്തങ്ങളിലെ ഇസ്ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായ പരിഷ്‌കാരങ്ങള്‍, നിര്‍ദ്ദിഷ്ട പെരുമാറ്റച്ചട്ടങ്ങള്‍ എന്നിവ വഴി കായികരംഗത്തെ അന്താരാഷ്ട്ര സംഘടനകള്‍ പോലും നിയമപരമായ ഇളവുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് ഇസ്ലാമിക നിയമസംഹിതകളും ആത്മീയ ഗ്രന്ഥങ്ങളും അത്യാധുനിക ആഗോള ലോകത്ത് സര്‍വ്വസാധാരണവും വിട്ടുവീഴ്ചയില്ലാതെ അംഗീകരിക്കപ്പെടേണ്ടതുമായ ഒന്നാണെന്ന പൊതുസമ്മതി സാധാരണക്കാരായ കാണികളില്‍ ഉണ്ടാക്കിയെടുക്കുന്നു.

ഇന്‍ഫ്‌ളുവന്‍സര്‍ സംസ്‌കാരവും ഡിജിറ്റല്‍ മീഡിയയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ നടക്കുന്ന സാംസ്‌കാരിക വിനിമയമാണ് മറ്റൊന്ന്. ഫുട്‌ബോള്‍ ക്ലബ്ബുകളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി റമദാന്‍ ആശംസകള്‍, ഈദ് ആഘോഷങ്ങള്‍, കളിക്കാരുടെ പ്രാര്‍ത്ഥനാ വീഡിയോകള്‍ എന്നിവ നിരന്തരം പ്രചരിപ്പിക്കപ്പെടുന്നത് വഴി ദശലക്ഷക്കണക്കിന് ചെറുപ്പക്കാരിലേക്ക് ഇസ്ലാമിക സംസ്‌കാരം യാതൊരുവിധ പ്രതിരോധവുമില്ലാതെ കടന്നുചെല്ലുന്നു. ഇത് പരമ്പരാഗത മതേതര അല്ലെങ്കില്‍ സാംസ്‌കാരിക അതിരുകള്‍ക്കപ്പുറത്തേക്ക് ഇസ്ലാമിക സങ്കല്‍പ്പങ്ങളെ സാര്‍വത്രികമായി അംഗീകരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നതില്‍ സംശയമില്ല.
ചുരുക്കത്തില്‍, കായികക്ഷമതയും വിനോദവും മുന്നില്‍ നില്‍ക്കുന്ന ഒരു മേഖലയിലൂടെയുള്ള ഇസ്ലാമിന്റെ സ്വാഭാവികവല്‍ക്കരണം (normalization) വളരെ നിശ്ശബ്ദവുമായി എന്നാല്‍ വന്‍തോതില്‍ നടക്കുന്നു. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു കായിക ഇനത്തെ മുന്‍നിര്‍ത്തി നടപ്പിലാക്കപ്പെടുന്ന ഈ രീതിയിലൂടെ ആഗോള കാഴ്ചപ്പാടുകള്‍ ഇല്ലാതാവുകയും ഇസ്ലാമിക പ്രത്യയശാസ്ത്രവും ഖുര്‍ആന്റെ നിര്‍ദ്ദേശങ്ങളും ആധുനിക പൊതുസമൂഹത്തില്‍ തടസ്സമില്ലാതെ വേരൂന്നുകയും ആഗോളവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഭാരതം ഈ ഫുട്‌ബോള്‍ ജിഹാദി നെ കരുതലോടെ കാണേണ്ടതുണ്ട്.






















