നീറ്റ് പരീക്ഷയുടെ പേരില്‍ ഒരുപറ്റം മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും നടത്തുന്ന വിഘടനവാദ നീക്കത്തെ വേണ്ട രീതിയില്‍ മനസ്സിലാക്കുന്നതില്‍ ചിലരെങ്കിലും പരാജയപ്പെട്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2026 മെയ് മൂന്നിന് നീറ്റ് പരീക്ഷ നടന്ന് നാല് ദിവസത്തിനുശേഷം ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരീക്ഷ നടത്തിയ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തന്നെ കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുകയും മെയ് എട്ടിന് പോലീസിന് പരാതി നല്‍കുകയും ചെയ്തു. മെയ് 12ന് സംഭവത്തില്‍ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചു. ജൂണില്‍ 20 ലക്ഷം പേര്‍ പുനപ്പരീക്ഷ എഴുതുകയും ചെയ്തു. 11.21 ലക്ഷം പേര്‍ അതില്‍ വിജയിക്കുകയും പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാര്‍ത്ഥികളോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നത് കേന്ദ്രസര്‍ക്കാരിന്റെ പിഴവുകൊണ്ടായിരുന്നില്ല. ചോദ്യപേപ്പര്‍ എത്തിച്ച പരീക്ഷാകേന്ദ്രത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തുക എന്നത് സംസ്ഥാനത്തിന്റെ ചുമതലയാണ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അഹ്‌സാനുല്‍ ഹക്കും സൂപ്രണ്ടായ മുഹമ്മദ് ഇമ്തിയാസും ചേര്‍ന്നാണ് ചോദ്യപേപ്പര്‍ സേഫ് കസ്റ്റഡിയില്‍ നിന്ന് പുറത്തു കൊടുത്തത്. ഇതില്‍ എവിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പിഴവ്? പ്രധാനമന്ത്രി എന്തു ചെയ്തു? ചോദ്യപേപ്പര്‍ പുറത്താകുന്നത് ഭാരതത്തില്‍ ആദ്യമായിട്ടാണോ? 2004 ലും 2008 ലും 2011 ലും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചേര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ നിരവധി തവണ മറ്റ് അഖിലേന്ത്യാ പരീക്ഷകളുടെ ചോദ്യപേപ്പറുകളും ചോര്‍ന്നു. ഇതിന്റെ പേരില്‍ എപ്പോഴെങ്കിലും മന്ത്രിമാര്‍ രാജിവെക്കുകയോ ഇത്രയും ശക്തമായ രീതിയില്‍ അന്വേഷണം നടക്കുകയോ ഉണ്ടായിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരം ഒരു സമരം.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോള്‍ എന്താ പൊടുന്നനെ ഒരു സമരം. പാറ്റ പാര്‍ട്ടി ആദ്യം ഉന്നയിച്ചിരുന്ന ആവശ്യങ്ങളില്‍ നീറ്റ് പരീക്ഷ സംബന്ധിച്ച കാര്യമേ ഉണ്ടായിരുന്നില്ല. 13 പേര്‍ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായി. കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയാണ് അവിടെ ഭരിക്കുന്നത്. സുരക്ഷയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. പക്ഷേ ആരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നില്ല. പാറ്റ പാര്‍ട്ടി ആദ്യം ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്നെല്ലാം പിന്‍വാങ്ങി അടുത്ത ദിവസമാണ് നീറ്റ് പരീക്ഷയില്‍ നടപടിയും ധര്‍മ്മേന്ദ്രപ്രധാന്റെ രാജിയും ആവശ്യപ്പെട്ടു തുടങ്ങിയത്. പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് 23 വിദ്യാര്‍ത്ഥികള്‍ ഭാരതത്തില്‍ ഉടനീളം ആത്മഹത്യ ചെയ്തു എന്നാണ് ഇതിന് പറഞ്ഞ ഒരു ന്യായം. ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരു വിദ്യാര്‍ത്ഥിയുടെയും ആത്മഹത്യ നിസ്സാരവും അല്ല. പക്ഷേ, പ്രവേശന പരീക്ഷ എഴുതുന്നവരുടെ ആത്മഹത്യ ആദ്യമാണോ? പരീക്ഷകള്‍ക്ക് കോച്ചിംഗ് നല്‍കുന്ന രാജസ്ഥാനിലെ കോട്ടയിലെ കോച്ചിംഗ് സെന്ററുകളില്‍ എത്ര പേരാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യ ടുഡേ മെയ് 25 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം പരീക്ഷയുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ 2021 മുതല്‍ 26 വരെ 93 പേരാണ് ആത്മഹത്യ ചെയ്തത്. 2026 ലെ പരീക്ഷ റദ്ദാക്കുന്നതിന് മുമ്പ് തന്നെ 9 പേര്‍ ആത്മഹത്യ ചെയ്തിരുന്നു.
അപ്പോള്‍ നീറ്റ് അല്ല ഇതിന്റെ പിന്നില്‍ എന്ന് വളരെ വ്യക്തമാണ്. വിസ ചട്ടങ്ങള്‍ ലംഘിച്ച് ഭാരതത്തില്‍ മതപരിവര്‍ത്തനം നടത്തിയ അമേരിക്കക്കാരെ പിടികൂടുകയും അവര്‍ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്തത് പിടികൂടിയതിനുശേഷം ആണ് വിദേശ സഹായ നിയന്ത്രണ ചട്ടം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിന് തൊട്ടു പിന്നാലെയാണ് പാറ്റ പാര്‍ട്ടി രൂപവല്‍ക്കരിക്കുന്നതും ആര്‍ക്കും അറിയാത്ത, അമേരിക്കയില്‍ താമസക്കാരനായ ഒരാളെ ഭാരതത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇവിടേക്ക് അയച്ചതും. പാറ്റ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ മാത്രമല്ല എഫ്‌സിആര്‍എ നിയന്ത്രണത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയ രണ്ടുപേര്‍ വെല്ലൂര്‍ ബിഷപ്പ് അംബ്രോസ് പച്ച മുത്തുവും മലയാളിയായ ഈശോ സഭക്കാരന്‍ ജോര്‍ജ് മുത്തോലിയും ആയിരുന്നു ദല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ ക്രിസ്ത്യന്‍ യുവാക്കളും പങ്കെടുക്കണമെന്ന് ആവശ്യം ഉയര്‍ത്തുകയും മെത്രാന്മാരെയും പള്ളിയിലെ അച്ചന്മാരെയും കന്യാസ്ത്രീകളെയും കൊണ്ട് മാര്‍ച്ച് നടത്താന്‍ പോയതും. വിദേശ സംഭാവന ചട്ടത്തിലെ ഭേദഗതി ഒരു കാരണവശാലും പിന്‍വലിക്കില്ല എന്ന് വന്നപ്പോഴാണ് സമരത്തിന്റെ രൂപവും ഭാവവും മാറിയതും പുതിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതും. ഇപ്പോള്‍ ജന്തര്‍മന്ദിറില്‍ ഉയരുന്ന പുതിയ മുദ്രാവാക്യങ്ങള്‍ ശ്രീരാമനെതിരെയാണ്. ഞങ്ങള്‍ ഹിന്ദുക്കള്‍ അല്ല എന്നാണ്. ആര്‍എസ്എസ് നശിക്കട്ടെ, നമ്മളില്‍ എല്ലാം ഉള്ള ശക്തി അല്ലാഹുവിന്റേതാണ്, ഭാരതത്തെ കഷണങ്ങളാക്കും, ഉമര്‍ ഖാലിദിന് നീതി നല്‍കുക, ഉമര്‍ ഖാലിദിനെ മോചിപ്പിക്കുക, അല്ലാഹുവിന്റെ നാമം മാത്രം അവശേഷിക്കും, ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുക, ബ്രാഹ്മണര്‍ നശിക്കട്ടെ, മോദിയെ കൊല്ലണം തുടങ്ങിയവയാണ്. സിഐഎയും സോറോസും ഭാരതത്തിലെ ക്രൈസ്തവസഭകളും ചേര്‍ന്ന് ആരംഭിച്ച പരിപാടി ജിഹാദികള്‍ കയ്യടക്കി. അവരോടൊപ്പം ഇടതുപക്ഷക്കാര്‍ കൂടി ചേര്‍ന്നപ്പോള്‍ അത്യാവശ്യം കൊഴുപ്പുള്ള ഒരു കലാപരിപാടി ദല്‍ഹിയില്‍ അരങ്ങേറി. കേരളത്തിലെ ചില ജിഹാദികളും കാനഡയിലെ സിക്ക് തീവ്രവാദി പന്ന്യനും ഇതിനുവേണ്ടി പണം ചെലവഴിക്കുന്നുണ്ട്. സിക്ക് തീവ്രവാദികള്‍ പണം അയക്കുന്ന കാര്യം പരസ്യമായി തന്നെ അവര്‍ സമ്മതിച്ചു. ഭാരതം നേടുന്ന അതിശക്തമായ മുന്നേറ്റം തന്നെയാണ് ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം.
അമേരിക്ക ഏര്‍പ്പെടുത്തിയ നികുതി താരിഫ് നിയന്ത്രണങ്ങളെ ഭാരതം മറികടന്നു. പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച ഒരു ഉപാധികളും മോദി അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും വ്യാപാര കരാറുകള്‍ ഒപ്പുവെക്കുകയും ചെയ്തു. ഭാരതത്തിന്റെ സുരക്ഷയ്ക്കും ഊര്‍ജ്ജ ഉല്‍പാദനത്തിനും അനിവാര്യമായ സമ്പുഷ്ട യൂറേനിയം ഉള്‍പ്പെടെയുള്ള കരാറുകള്‍ ഒപ്പുവെച്ചു. ആസ്‌ട്രേലിയ, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ തുടങ്ങി എല്ലായിടത്തേക്കും ഭാരതം എത്തി. പ്രതിസന്ധികളെ തകര്‍ത്തെറിഞ്ഞു. അമേരിക്കയുമായുള്ള പശ്ചിമേഷ്യന്‍ യുദ്ധം പ്രതിസന്ധിയില്‍ ആക്കേണ്ട പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ പോലും സ്വാശ്രയത്വം ഉറപ്പാക്കി. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മലാക്ക വഴിയുള്ള ഗതാഗതം ഉറപ്പാക്കുകയും കോര്‍ നിക്കോബാര്‍ ദ്വീപില്‍ പുതിയ തുറമുഖവും സൈനിക താവളവും നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭാരതത്തിന്റെ ഉജ്ജ്വലമായ മുന്നേറ്റമാണ് എല്ലാ രംഗത്തും കാണുന്നത്. ആര്‍ക്കും കീഴടങ്ങാത്ത ഈ മുന്നേറ്റത്തിന് എതിരെ ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന ജിഹാദി പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളും ഭാരതത്തെ ക്രൈസ്തവ രാജ്യമാക്കി മാറ്റാന്‍ അത്യധ്വാനം ചെയ്യുന്ന ക്രിസ്ത്യന്‍ സഭകളും മിഷനറിമാരും മറുഭാഗത്തും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ രണ്ടുപേരുടെയും പൊതുശത്രുവായി നരേന്ദ്രമോദി മാറിയിരിക്കുന്നു. വിദേശ സംഭാവനകളില്‍ നിയന്ത്രണം വന്നതോടെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും സേവനത്തിന്റെയും പേരിലുള്ള പണം വരവ് പൂര്‍ണ്ണമായും നിലച്ചു.
സിഐഎയുടെ നിയന്ത്രണത്തിലാണ് ഭാരതത്തിലേക്കുള്ള ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനവും മതപരിവര്‍ത്തനശ്രമങ്ങളും നടക്കുന്നത് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കലാപങ്ങളിലും വിഘടന നീക്കങ്ങളിലും അമേരിക്കന്‍ ചാരസംഘടനകളുടെ പങ്കും അവിടെനിന്നുള്ള മിഷനറിമാരുടെ സാന്നിധ്യവും ഭാരതം തിരിച്ചറിഞ്ഞതാണ്. സിഐഎയുടെ ഫണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സൊസൈറ്റി, ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ പുരസ്‌കാരങ്ങളും സമ്മാനങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കുന്നവരാണ് ദല്‍ഹി സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ രാഷ്ട്രീയ നേതാക്കളിലും സാമൂഹിക സാംസ്‌കാരിക നേതാക്കളിലും ബഹുഭൂരിപക്ഷം എന്ന കാര്യം തിരിച്ചറിയണം.
പണംപറ്റി എന്തും ചെയ്യാന്‍ മടിക്കാത്ത മലയാള ചലച്ചിത്രരംഗത്തെ ചിലരും ദല്‍ഹിയില്‍ എത്തി. ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും പാര്‍വതി തിരുവോത്തും രഞ്ജിനി ഹരിദാസും ഒക്കെ ആര്‍ക്കൊപ്പ മാണ് എവിടെയൊക്കെയാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മട്ടാഞ്ചേരി മാഫിയയുടെ പണം പറ്റുന്നവര്‍ക്കും ലഹരി കടത്തും ഇസ്ലാമികരാജ്യ സ്വപ്‌നവും പേറി നടക്കുന്നവര്‍ക്കും എന്തുമാകാം. പക്ഷേ മലയാളികള്‍ ഇതൊക്കെ തിരിച്ചറിയും എന്ന കാര്യം മനസ്സിലാക്കണം. വിസ്മയ മോഹന്‍ലാല്‍ ദല്‍ഹി ലാത്തിച്ചാര്‍ജിനെ കുറിച്ച് പ്രതികരിച്ചതില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. മലയാള ചലച്ചിത്രരംഗത്തേക്ക് വരുമ്പോള്‍ ഇവരോടൊക്കെ ചേര്‍ന്ന് നിന്നാലേ, ഇവര്‍ക്കൊപ്പം നിന്നാലേ രക്ഷപ്പെടാന്‍ ആകൂ എന്ന ചിന്തയായിരിക്കണം ഇതിന് പിന്നില്‍. അവിടെയാണ് മമ്മൂട്ടി വ്യത്യസ്തനാകുന്നത്. ഈദ് നമസ്‌കാരത്തിനും പള്ളി പരിപാടികള്‍ക്കും പോകാന്‍ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല. ആരും അദ്ദേഹത്തെ അതിന്റെ പേരില്‍ വിമര്‍ശിക്കുന്നുമില്ല. സ്വന്തം മതം അനുഷ്ഠിക്കുന്നതില്‍ പ്രതിച്ഛായ നോക്കാറുമില്ല. കാര്യങ്ങള്‍ അറിയാതെ, മേജര്‍ രവി പറഞ്ഞതുപോലെ പഠിക്കാതെ, പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ജന ങ്ങളുടെ മുന്നില്‍ അപഹാസ്യരാകും. മട്ടാഞ്ചേരി മാഫിയയ്ക്ക് വേണ്ടി ഹിന്ദുക്കളെ നിന്ദിക്കുകയും ലഹരി കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്തവരുടെ ഗതി എല്ലാവര്‍ക്കും പാഠമാണ്. മട്ടാഞ്ചേരി മാഫിയക്ക് പണം നല്‍കുന്ന പ്രമുഖ നടന്മാരുടെ വിവരങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മാപ്പിള കലാപ കാലം മുതല്‍ കേരളത്തില്‍ അരങ്ങേറുന്ന ഹിന്ദുവിരുദ്ധതയ്ക്ക് അന്ത്യം ഉണ്ടായാലേ ഇവിടുത്തെ ഭാരതവിരുദ്ധ പ്രചാരണങ്ങള്‍ അവസാനിക്കുകയുള്ളു.






















