Friday, July 24, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

വിടപറയാനാകാതെ

ജയപാലന്‍ കാര്യാട്ട്ജയപാലന്‍ കാര്യാട്ട്
17 July 2026

മരണമരികില്‍ വന്നെത്തി വിളിക്കുന്നു
വരിക, സഹജരെ പിരിയേണ്ട നേരമായ്.
ചിറകടിച്ചുയിരുലയും മുഹൂര്‍ത്തമായ്
പുറകിലൊന്നായൊടുങ്ങിടുന്നാരവം.
ശരികള്‍ തെറ്റുകളിഴകോര്‍ത്ത ജീവിത-
സരണിയില്‍ പൂത്തുലഞ്ഞ സ്വപ്‌നങ്ങളും
അരികില്‍ സ്‌നേഹവായ്പാവോളമേന്തിയോര്‍
വരിയുമാശ്ലേഷമാവേശമേറ്റിയോര്‍.
മുറകള്‍ തെറ്റുന്നുണ്ടറിവിന്റെ ജാലകം
മറകള്‍ മാറ്റിക്കുതിക്കുന്നുണ്ടാരവം.
അരുതുകള്‍ക്കകം പൊലിയുന്ന സ്വപ്‌നവും
ഉരുകി ഉലകളില്‍ തെളിയുന്ന ചിന്തകള്‍.
കുരുതി നല്‍കാന്‍ മടിക്കാത്ത പോരിടം
കരുതലായ് കരുത്താര്‍ജ്ജിച്ചുയര്‍ന്നുപോ.
കലവറകളില്‍ നിറവായ് നിറഞ്ഞതാം
നിലവറകള്‍ കുമിഞ്ഞ സമ്പത്തുകള്‍
അതിവിചിത്രമാം ആവേശമാര്‍ന്നതാം
അതിരുതാണ്ടികുതിച്ച വേഗങ്ങളില്‍
വലയെറിഞ്ഞകം പിടയുന്ന കാഴ്ചകള്‍
ശില സമാനമായ് ഘോഷിച്ച നാളുകള്‍.
പതിരു ചേറ്റിപ്പറകള്‍ നിറച്ചിടും
കതിരു നിറയും കലവറക്കാഴ്ചകള്‍
വിളിവരുന്നൊരു നാളിന്നപൂര്‍വ്വമാം
തെളിമചാര്‍ത്തിപ്പടര്‍ന്നെത്തുമോര്‍മ്മകള്‍
നിളയിലമ്പിളി തെളിയുന്നിളക്കമായ്
ഒളിയിലോളങ്ങളുണരും മുഹൂര്‍ത്തമായ്.
വരവുമേകനായ് പിരിയുന്നേകനായ്
തിരകള്‍ നിരയായിത്തഴുകും സമീരനായ്.
വഴികള്‍ പിരിയുന്ന കവലക്കുരുക്കിലായ്
ഇഴയുമാവേഗ സഞ്ചാരമെന്നതായ്.
തുള്ളികള്‍ വീണൊരു തോണിയിലേകനായ്
ഇളകുമലകളിലലയുന്ന നാളുകള്‍
വിധിവിചിത്രമാം വേറിട്ട പാതയില്‍
നിധികള്‍ തേടിത്തുലയുന്ന നാളുകള്‍
പിടിതരാതോടി മറയുമജ്ഞാതരാം
മടിയരായ് നുകം പേറുന്നനന്തമായ്
മതിവരാത്തൊരീ വസുധൈകബന്ധനം
അതിവിചിത്രമായ് നാളെണ്ണിയാത്രകള്‍
വഴികളടയുന്നടവിയിലനുദിനം
പഴികള്‍ കേള്‍ക്കേ വിതുമ്പുന്നനുചരര്‍.
മരണമരികില്‍ വന്നെത്തി വിളിക്കുന്നു
തരിക വിടയിന്നു പിരിയുവാന്‍ നേരമായ്!

Google NewsAdd Kesari Weekly as a preferred source on Google

 

ADVERTISEMENT
Tags: കവിത
ShareTweetSendShare

Related Posts

നിളാനദിക്കരയിൽ

നിളാനദിക്കരയിൽ

ഇത്തിരിവെട്ടം

ഇത്തിരിവെട്ടം

സേവകന്‍

സേവകന്‍

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

കാലം ഓര്‍മ്മിപ്പിക്കുന്നത്

കാലം ഓര്‍മ്മിപ്പിക്കുന്നത്

ധ്യാനാര്‍ദ്രാനന്താകാശം

ധ്യാനാര്‍ദ്രാനന്താകാശം

Shopping Cart

Latest

നീറ്റ് പരീക്ഷാ ക്രമക്കേട്: സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

അക്രമങ്ങളെയും അരക്ഷിതാവസ്ഥയെയും അപലപിച്ച് എബിവിപി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

നരേന്ദ്രമോദിയുടെ നയതന്ത്ര യാത്രകള്‍

നരേന്ദ്രമോദിയുടെ നയതന്ത്ര യാത്രകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരിദേവനങ്ങള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരിദേവനങ്ങള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies