Tuesday, October 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
കവിത

നിളാനദിക്കരയിൽ

ദേവീപ്രസാദംദേവീപ്രസാദം
3 July 2026

മാഘം മാധവശോഭയോടെ നിളയില്‍
പൂജയ്‌ക്കൊരുങ്ങുന്നു; പൂ-
ത്താലം കൈകളിലേന്തിനിന്നു വരവേല്‍
ക്കുന്നുണ്ടുഷസ്സന്ധ്യയാള്‍!
വേദംകേട്ടുടനോടിയെത്തി കിളികള്‍
സ്‌തോത്രങ്ങള്‍ പാടുന്നു; വെണ്‍ –
ശംഖം നാമമുരുക്കഴിപ്പു മകനേ,
നാവാമുകുന്ദാശ്രമേ!

Google NewsAdd Kesari Weekly as a preferred source on Google

തീര്‍ത്ഥം കൈയിലെടുത്തു, ഭക്തിഭരിതം
ഗായത്രിചൊല്ലുന്നിതാ!
പ്രാര്‍ത്ഥിപ്പൂ ജനസഞ്ചയം; വരബലം
തേടുന്നു സന്യാസിമാര്‍!
ധര്‍മ്മം കാലടിതെറ്റിവീണു മരുഭൂ
വായ്ത്തീര്‍ന്ന ചിത്തങ്ങള്‍തന്‍-
മര്‍മ്മംതൊട്ടുഴിയുന്ന കാഴ്ച സുത!
നീ കണ്ടാലുമത്യുത്സുകം!

എങ്ങും മംഗളവാദ്യഘോഷമകിലിന്‍
ഗന്ധം, മണല്‍ത്തിട്ടമേല്‍-
പ്പൊങ്ങും നാമജപങ്ങള്‍, മന്ത്രമുണരും
ഹൃത്താമരപ്പൊയ്കകള്‍!
തിങ്ങും മാനവസഞ്ചയങ്ങളമൃത
സ്‌നാനത്തിനെത്തുന്നു, ഹാ!
മങ്ങും ദീപശിഖയ്ക്കു നല്ലനറുനെയ്
തൂവുന്നു സന്ധ്യാര്‍ച്ചന!

ADVERTISEMENT

ജ്ഞാനാബ്ധിക്കകമേയടിഞ്ഞ നവമാം
വെണ്‍ശംഖെടുത്തിട്ടൊരാള്‍
സ്ഫീതാനന്ദമരന്ദഗംഗയൊഴുകും
പുണ്യസ്ഥലത്തേകനായ്
ധ്യാനിക്കുന്നു;യുഗങ്ങള്‍താണ്ടിയവിടേ
ക്കെത്തുന്നു സപ്തര്‍ഷിമാര്‍
വല്മീകങ്ങളിടിഞ്ഞുവീണു സുകൃതം
പെയ്യും നികുഞ്ജങ്ങളില്‍!

പാറും കാവിപതാകകള്‍ക്കു പറയാ
നുണ്ടേറെയീ മണ്ണില്‍, തീ-
പാറും ഖഡ്ഗമുനയ്ക്കുമുന്നിലടരാ
ടാന്‍നിന്ന സദ്ഗാഥകള്‍!
പായും നീരദപംക്തിപോല്‍ മറയുവാന്‍
വെമ്പുന്നൊരോര്‍മ്മയ്ക്കു നല്‍-
പ്പാടീരാമൃതസാരമേകുമിനിയും
തീരങ്ങളെന്നോമലേ!

വെണ്‍കൊറ്റക്കുടകള്‍ക്കുതാഴെ രജനീ
തല്പത്തിലെന്നും മഹാ-
വിദ്യുത്ക്കാന്തിതരംഗമാലസമമായ്
കാണുന്നു ദീപാരതി!
ശംഖിന്‍നാദമുയര്‍ന്നുകേള്‍പ്പു; നികടേ
വെഞ്ചാമരം വീശിപോല്‍
മാമാങ്കസ്മൃതിയില്‍ക്കുളിച്ചു നനവോലും കാറ്റുമന്ത്രാന്വിതം!

സംഗീതം മധുചന്ദ്രികാസദൃശമായ്
പാലാഴിതീര്‍ക്കുന്നു; വിണ്‍-
ഗംഗാതീരമൊരാരതിക്കു മകനേ,
ദീപം കൊളുത്തുന്നിതാ!
ശങ്കോപേതമകന്നുനിന്ന മനമെ
ല്ലാമൊറ്റലക്ഷ്യത്തിനാ-
യംഗോപാംഗമണച്ചിടുന്നു
വിരവോടദ്വൈതസാരങ്ങളെ!

രാവിന്‍തുംഗഹിമാലയത്തിലുയരും
തീജ്വാലകള്‍ക്കായ് ഹവി-
സ്സേന്തും കൈകളുമായഘോരി നടനം
ചെയ്യുന്നു കുഞ്ജങ്ങളില്‍!
താരാനായകശേഖരന്റെ പദതാര്‍
മൂടുന്നു പുഷ്പങ്ങളാ-
ലീയാറ്റിന്‍കര വീണ്ടുമിന്നു മകുടം
ചാര്‍ത്തിക്കയായ് ധാത്രിയെ!

ബ്രഹ്മാവിഷ്ണു മഹേശ്വരാദി വിബുധേ
ന്ദ്രന്മാരിരിക്കുന്നതിന്‍-
മദ്ധ്യേ ശ്രീപരമേശ്വരിക്കുനിജമാ
മാസ്ഥാനമാകുന്നിടം
ബ്രഹ്മാനന്ദസുധാരസത്തിലമരും
മാഘോത്സവത്തിന്നക-
ത്തെങ്ങാന്‍ മണ്‍തരിയായ് പിറക്കുകിലതിന്‍
മേലെന്തു പുണ്യോദയം!

വാനം കാവിപുതച്ചുനില്‍പ്പു; നിശതന്‍
വാതില്‍പ്പടിക്കിപ്പുറം
നാണംപൂണ്ടു കുണുങ്ങിനില്‍പ്പു നിറവേറും
മുഗ്ദ്ധസന്ധ്യാംഗന!
ധ്യാനംനിര്‍ത്തി, തപോവനത്തില്‍ മുനിമാ
രാഹൂതി ചെയ്യുന്നു; ഹൃത്-
ഗാനംമൂളി വിലോലതന്ത്രി നിതരാം
മീട്ടുന്നു നാമെന്തിനോ!

Tags: ദേവീപ്രസാദം
Share
Tweet
Send
Share

Related Posts

വനാന്തരികം

വനാന്തരികം

ചരിത്രത്തിന്റെ അവശേഷിപ്പുകള്‍

ചരിത്രത്തിന്റെ അവശേഷിപ്പുകള്‍

മക്കളില്ലാത്തവരുടെ ശ്രീകൃഷ്ണജയന്തി

മക്കളില്ലാത്തവരുടെ ശ്രീകൃഷ്ണജയന്തി

ആവണിപ്പിറവി

ആവണിപ്പിറവി

യാത്ര

യാത്ര

ഇടവഴികള്‍

ഇടവഴികള്‍

Shopping Cart

Latest

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

പ്രിയ എം.എ.സാറിന് കേസരിയുടെ അക്ഷര തിലോദകം

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

ബ്രഹ്മവിദ്യയിലെ നിശാബോധങ്ങള്‍

ബ്രഹ്മവിദ്യയിലെ നിശാബോധങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies