രണ്ടു കണ്ണീര്‍ക്കണങ്ങള്‍
പരസ്പരം
കണ്ടുമുട്ടി-
പ്പിരിയുന്ന പോലെയും,
രണ്ടു സ്വപ്‌നങ്ങള്‍
മായുന്ന പോലെയും
രണ്ടു പൂക്കള്‍
കൊഴിയുന്ന പോലെയും
ഓര്‍ത്തെടുക്കാന്‍
കഴിയാതെ പിന്നെയും
മൂളിനോക്കുന്നൊ-
രീരടി പോലെയും….
പെയ്യുവാന്‍ വന്നു
മിണ്ടാതെ പോകുന്ന
മദ്ധ്യവേനല്‍
മഴക്കോളുപോലെയും,
നമ്മളിന്നും
കിനാവിന്നിരുട്ടത്തു
വന്നിരിയ്ക്കന്ന
മിന്നാമിനുങ്ങുകള്‍
നമ്മളിന്നും
പ്രണയസ്മരണതന്‍
ഉഷ്ണസാഗരം
നീന്തിനടപ്പവര്‍…






















