നഗരത്തെരുവിലെ പിച്ചാത്തി
വില്‍പനക്കാരനോട്
ഞാന്‍ പറഞ്ഞു.
എനിക്കൊരു നല്ല പിച്ചാത്തി വേണം.
വില്‍പനക്കാരന്‍ എന്തിനെന്ന് ചോദിച്ച്
ഊരും പേരും
ആധാര്‍ കാര്‍ഡും ആവശ്യപ്പെട്ടു.
പിച്ചാത്തിക്ക്
(പ്രത്യേകിച്ച് കൊളുത്തി വലിക്കുന്നതിന്)
ഇപ്പോള്‍ വന്‍ ഡിമാന്റ് ആണത്രേ!
വാങ്ങുന്നവന്റെ ഡീറ്റെയില്‍സ് വേണമെന്ന്
ചിലരൊക്കെ വന്നു പറയുന്നു.
നിങ്ങള്‍ക്ക് എത്ര പിച്ചാത്തി വേണം?
ഒരെണ്ണം മതി.
എന്തിനാണ്?
സ്‌നേഹത്തിന്റെ എല്ലാ കടകളും
അടഞ്ഞു കിടക്കുന്നു.
എനിക്കത് കുത്തിത്തുറക്കണം!






















