സ്വാതന്ത്ര്യം
വര്‍ണക്കടലാസ്സില്‍
പൊതിഞ്ഞ മധുരമാണെന്ന് സ്‌കൂള്‍
വിദ്യാര്‍ത്ഥി
സ്വാതന്ത്ര്യം
ഒരു പിടി ഉപ്പാണെന്ന്
അടുക്കളയില്‍ നിന്ന് അമ്മ
സ്വാതന്ത്ര്യം
ഒരുരുള ചോറാണെന്ന്
കര്‍ഷകന്‍
സ്വാതന്ത്ര്യം
മൂന്നു മുഴം ചേലയാണെന്ന്
നെയ്ത്തുകാരന്‍
സ്വാതന്ത്ര്യം
മൂവര്‍ണക്കൊടിയാണെന്ന്
തയ്യല്‍ക്കാരന്‍
സാതന്ത്ര്യം,
ഒരു താക്കോല്‍ക്കൂട്ടമാണെന്ന്
കാവല്‍ക്കാരന്‍
സ്വാതന്ത്ര്യം
കൂട്ടിലടച്ചിട്ട കിളികള്‍ ആഗ്രഹിക്കുന്ന ആകാശമാണെന്ന്
കവി
അധ്യാപകന്‍
എല്ലാ ഉത്തരങ്ങള്‍ക്കും മാര്‍ക്കു നല്‍കി.






















