Saturday, September 23, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

ദീനദയാൽജി- ഭാരതത്തിന്റെ സമർപ്പിത രാഷ്ട്രസേവകന്‍

സന്തോഷ് സദാശിവമഠം. കവിയൂർ

Feb 11, 2023, 12:56 am IST

ഭഗവതീ പ്രസാദ്‌ ഉപാദ്ധ്യായയുടെയും രാമപ്യാരി ദേവിയുടെയും  പുത്രനായി 1916 സെപ്‌തംബർ 25 ൽ ജനിച്ച ദീനദയാൽജി ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയും ആയിരുന്നു . ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത വെളിവാക്കപ്പെട്ടിരുന്നു. പഠിത്തത്തിൽ പിന്നോക്കമായ സഹപാഠികളെ സഹായിക്കാനായി സീറോ അസോസ്യേഷൻ എന്ന ഒരു സംഘടനയ്ക്ക് രൂപം നല്കി.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയതിനു പിന്നിൽ ദീന ദയാലിന്റെ അശ്രാന്ത പരിശ്രമവുമുണ്ട് .രണ്ടു ദീനദയാൽമാരെ എനിക്ക് തരൂ,ഭാരതത്തിന്റെ ഭൂപടം തന്നെ ഞാൻ മാറ്റിമറിക്കാം എന്നാണ് ദീനദയാൽ ഉപാദ്ധ്യായയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചു ഡോ. ശ്യാമപ്രസാദ് മുഖർജി ഗുരുജിയോട്  പറഞ്ഞത്.

ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ശ്രീ ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദർശനമാണ് എകാത്മമാനവദർശനം.വ്യക്തികൾ മനുഷ്യ ശരീരത്തിലെ കോശങ്ങൾ പോലെയാണ്‌, അവ കൂടിചേർന്ന്‌ അവയവങ്ങൾ ഉണ്ടാകുന്നത്‌ പോലെ മനുഷ്യർ കൂടിചേർന്ന്‌ സാമാജത്തിൽ വ്യത്യസ്ത വ്യവസ്ഥിതികൾ ഉണ്ടാക്കുന്നു. ഭരണകൂടം,കുടുംബം,കോടതി ഇങ്ങനെ പല വ്യവസ്ഥിതികൾ കൂടിചേർന്ന്‌ രാജ്യം അഥവാ ശരീരം നിർമ്മിക്കപ്പെടുന്നു. ആ ശരീരം രാജ്യത്തിന്റെ ആത്മബോധത്തിന്റെ ചോദനക്കനുസരിച്ച്‌ പ്രവർത്തിക്കുന്നു. ആ ചോദനയെ ധർമ്മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു. പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഒപ്പം ഭാരതത്തെ ഭാരതം ആക്കി നിലനിർത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്‌. അങ്ങനെ വരുമ്പോൾ വ്യക്തിയുടെ ചിതിയിൽ നിന്ന്‌ രാഷ്ട്രത്തിന്റെ ചിതിയിലേക്ക്‌ വ്യക്തി മാറുന്നത്‌ പോലെ രാഷ്ട്രങ്ങളുടെ ചിതികൾ കൂടിചേർന്ന്‌ മാനവീകതയുടെ ആത്മബോധവും അവ ചേർന്ന്‌ പ്രപഞ്ചത്തിന്റെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവൻ ആത്മാവ്‌ എന്ന്‌ വിളിക്കാം . ഈ ബോധം ഉൾക്കൊള്ളുന്നവരാണ്‌ ഏകാത്മമാ‌ന‍വ‍‌‌‌‍‍ർ. ആ ദർശനമാണ്‌ ഏകാത്മതാ മാനവദർശനം.

1967 ഡിസംബറിൽ കോഴിക്കോട്ടെ ദേശീയ സമ്മേളനത്തിൽ പാര്ട്ടി അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത് 41-ആം ദിവസമാണ് അദ്ദേഹം വധിക്കപ്പെട്ടത്. ട്രെയിന യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം ഫെബ്രുവരി 11, 1968 മുഗല്സാരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടുകയായിരുന്നു. മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു.പല എം.പിമാരുടെയും അഭിപ്രായപ്രകാരം അന്നത്തെ കേന്ദ്ര സർക്കാർ മരണത്തെ പറ്റി അന്വേഷിക്കാനായി വൈ.വി. ചന്ദ്രചൂഡന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് പ്രകാരം അത് രാഷ്ട്രീയ കൊലപാതകമല്ല, സാധാരണ ഒരു കുറ്റകൃത്യമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. പക്ഷെ ഇന്നും ദുരൂഹത നീങ്ങാത്ത ഒരു കൊലപതകമായി അത് അവശേഷിക്കുന്നു.

ഇന്ന് ലോകം മുഴുവൻ ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ വാക്കുകൾക്ക് കാതോർത്ത് നില്ക്കുമ്പോൾ ഭാരതീയർ അഭിമാനിക്കുന്നു. ഈ അഭിമാനത്തിന് കാരണം അവസാന വരിയിലെ അവസാനത്തെ ആളിന് പോലും രാഷ്ട്ര വികസനത്തിൽ പങ്കാളിയാകാൻ സാധിക്കണം എന്ന് പഠിപ്പിച്ച ദീനദയാൽജിയുടെ ഏകാത്മ മാനവ ദർശനത്തിന്റെ മഹത്വംകൊണ്ടാണ്. ഈ യാഥാർത്ഥ്യം  സമൂഹം തിരിച്ചറിയുമ്പോൾ ആണ്  രാജനൈതിക രംഗത്ത് പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും  തന്റെ കർമ്മരംഗത്ത് കൂടുതൽ സമർപ്പിത രാഷ്ട്ര സേവകനായി മാറുന്നത്.

 

ShareTweetSendShare

Related Posts

സഹ്യന്റെ മകന്‍ വീണ്ടും

നിർമിത ബുദ്ധിക്യാമറ  ആരുടെ ബുദ്ധി

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

‘മണ്ടന്മാരുടെ ലണ്ടൻ യാത്രയും’  രാഹുലും

മാലിന്യമനസ്സുള്ള മലയാളികള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies