കേരള വെറ്റിനറി കോളേജ് പൂക്കോട് ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ഒറ്റപ്പെട്ട സംഭവമായി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു , ഒരുകാലത്ത് കേരളത്തിലെ കോളേജ് ക്യാമ്പസില്‍ രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത് എന്നാല്‍ ഇന്ന് അങ്ങനെയല്ല ആധുനിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വഴിമാറിയിരിക്കുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലല്ല കൊലപാതകങ്ങള്‍ നടക്കുന്നത് , ആധുനിക കലാലയങ്ങള്‍ ഇന്ന് കലാപത്തിന്റെയും അരാജകത്വത്തിന്റെയും പിടിയില്‍ അമര്‍ന്നിരിക്കുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകുവാന്‍ ഉത്സുകരായ വിദ്യാര്‍ഥികള്‍ മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും പിടിയില്‍ അമര്‍ന്നുപോയതിന്റെ പ്രധാന കാരണം ഇറക്കുമതി ചെയ്യപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകയറ്റമാണ്. കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ വിദ്യാര്‍ത്ഥികള്‍ നടത്തിയ കൊലപാതകം ആസൂത്രിതമാണ്.
മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇല്ലെങ്കിലും അവ ഉയര്‍ത്തിപ്പിടിച്ച് അധികാരത്തിലേക്ക് കയറുന്ന ഈ രാഷ്ട്രീയ ഉപരിവര്‍ഗ്ഗം സാധാരണ ജനവിഭാഗത്തിന്റെ ജീവനും സ്വത്തിനു മാണ് വിലപറയുന്നതു . ഈ വര്‍ഗ്ഗ ബഹുജന എന്നവകാശപ്പെടുന്ന വിഭാഗത്തിന്റെ കൈകളില്‍ നിന്ന് ഇത്തരത്തിലൊരു അരാജകസംവിധാനം ജനം പ്രതീക്ഷിച്ചാല്‍ മതി, അവരുടെ പാരമ്പര്യം പോലും അതാണ്. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്ന എല്ലാ രാജ്യങ്ങളിലും സാധാരണ ജനങ്ങളെയാണ് കൊന്നുതള്ളിയത് ഹിറ്റ്‌ലര്‍ പോലും 60 ലക്ഷം ജൂതന്മാരെ കൊന്നുതള്ളിയപ്പോള്‍ ലെനിനും, സ്റ്റാലിനും, പോര്‍പ്പോട്ടലും , മാവോസേതുങ്ങുമൊക്കെ അവ്യക്തമായ ആശയത്തിന്റെ പേരില്‍ കോടിക്കണക്കിന് ജനങ്ങളെ കുരുതി കൊടുത്തു അതിനാല്‍ ഈ ചെയ്തികള്‍ അവരുടെ കുഞ്ഞന്മാരുടെ പ്രസ്ഥാനങ്ങളും തുടരുന്നതില്‍ അതിശയിക്കേണ്ട.
എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇന്നും ദുരൂഹതയുടെ ചുരുളഴിയാതെ അവശേഷിക്കുന്നു. എസ് ഡി പി ഐ യുടെയും, കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ടിന്റെയും സജീവ പ്രവര്‍ത്തകന്‍ ഉള്‍പ്പെടുന്നതായിരുന്നു അഭിമന്യുവിന്റെ കൊലപാതകം . ജിഹാദി കൂട്ടുകെട്ടിന്റെ ഫലമായി ഈ കൊലപാതകങ്ങള്‍ വ്യക്തമായി അന്വേഷിക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല, പാര്‍ട്ടി പ്രവര്‍ത്തകനായിട്ട് പോലും കേസന്വേഷണത്തിന്റെ ആലംഭാവം സംശയം ജനിപ്പിക്കുന്നതാണ്.
നിലമ്പൂരിലെ ശ്രീ വിവേകാനന്ദ പഠന കേന്ദ്രത്തിന്റെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാസികയ്ക്ക് അഭിമന്യു എന്ന് നാമകരണം ചെയ്തു. അദ്ദേഹത്തിനായി സമര്‍പ്പിച്ച കവിതയും അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള ലേഖനവും അതില്‍ ഉള്‍പ്പെടുത്തി 2018 ജൂലൈ 31നാണ് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കോളേജില്‍ കയറി കോളേജ് മാഗസിന്‍ ബലമായി കത്തിച്ചു ഇതൊന്നും കേരളത്തിലെ സാധാരണക്കാര്‍ അറിയുന്നില്ല.
അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ഈ കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ കോടതി മാര്‍ച്ച് മാസം പതിനെട്ടാം തീയതി തുടങ്ങാന്‍ ഇരിക്കയാണ് കേരളക്കരയിലെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് കുറ്റപത്രം ഉള്‍പ്പെടെയുള്ള 11 രേഖകള്‍ കാണാതായിരിക്കുന്നത്. കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ കാണാതായതില്‍ തീവ്രവാദികളും ഇന്നത്തെ കേരളത്തിലെ ഗവണ്‍മെന്റ് തമ്മിലുള്ള അവിഹിതബന്ധം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
സിദ്ധാര്‍ത്ഥന്റെ ഈ കൊലപാതകവും എന്തിനു വേണ്ടി നടത്തി ഇതിന്റെ പിന്നിലുള്ള ദുരുദ്ദേശം എന്താണെന്നുള്ളതാണ് ഇവിടെ തെളിയേണ്ടത്. സിദ്ധാര്ഥന്ന്‌റെ കൊലപാതകം കോളേജ് റാഗിങ്ങിനോട് അനുബന്ധിച്ചു നടന്നതല്ല, രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് അയാള്‍ ഇതില്‍ പങ്കാളികളായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍, മെമ്പര്‍ ആസിഫ് ഖാന്‍ ,ആമേന്‍ അക്ബര്‍ സൗദിയ, അല്‍ത്താഫ് ,മുഹമ്മദ് ഡാനിഷ്, അമല്‍ എന്നിവരും എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണ്. ഇവരൊക്കെ പ്രതിയാക്കുകയും കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ഉണ്ടായി ഇവിടെയും ഇടതു ജിഹാദി കൂട്ടുകെട്ട് സംശയിക്കേണ്ടി യിരിക്കുന്നു ആള്‍ക്കൂട്ടം ആക്രമണങ്ങളും അപ്രതീക്ഷിത മരണങ്ങളും വരെ ഇന്ന് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തേണ്ട സാഹചര്യം കൂടുതലാണ്. ഈ പ്രതികളെ സംരക്ഷിക്കുന്നത് വയനാട്ടിലെ സിപിഎം ലോക്കല്‍ നേതാക്കളുമാണ്.
കോളേജുകളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഈ അക്രമ സംഭവങ്ങളില്‍ കേരളത്തിന്റെ ഭരണവര്‍ഗ വിഭാഗത്തിന്റെ വിദ്യാര്‍ഥി വിഭാഗം തന്നെ ഉള്‍പ്പെട്ടത് ആധുനിക യുവസമൂഹം അത്യന്തം ഗൗരവത്തോടെയാണ് ചിന്തിക്കേണ്ടത് . കോളേജ് ക്യാമ്പസില്‍ ഏകാധിപത്യ പ്രവണതകള്‍ ഇതുപോലുള്ള അക്രമ പരമ്പകള്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നു വിദ്യാര്‍ഥികളുടെ പൗരബോധവും രാഷ്ട്രീയ അവബോധവും അതുവഴി രാഷ്ട്രബോധവും വളര്‍ത്തുന്നതിനു പകരം ദിശ തെറ്റിയ യുവത്വത്തെ സൃഷ്ടിച്ചെടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഇത് കേരളത്തില്‍ മാത്രമല്ല ജെഎന്‍യു, ഉസ്മാനിയ , ജാമിയ മില്യ തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലൊക്കെ ഈ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനം ബലത്തിനും , അധികാരത്തിനും വേണ്ടി ജിഹാദികളെയും കൂട്ടുപിടിച്ച് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തിനു തന്നെ ആപത്തായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇന്ന് അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു, ഇത് തിരിച്ചറിഞ്ഞ് ഈ പ്രസാധനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതായിരിക്കും യുവതലമുറയ്ക്ക് നല്ലത് ലഹരിക്കും , മദ്യത്തിനും പ്രോത്സാഹനം കൊടുക്കുന്നു. അവര്‍ തന്നെ ഇതിന്റെയൊക്കെ മധ്യവര്‍ത്തികള്‍ ആകുന്നതും നാം കാണുന്നു. ഏത് വിധേനയെങ്കിലും പണം സമ്പാദിക്കാനും , അധികാരത്തിന് വേണ്ടിയും ആരെയും കൂട്ടുപിടിക്കുന്നതുമാണ് നമ്മുടെ രാജ്യത്തിന്റെ ദുരവസ്ഥ.
തട്ടമിട്ട പെണ്‍കുട്ടിയോട് ഒരാണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് അപരാധമാണോ ? അതോ ‘ തട്ടമിട്ട ‘ പെണ്‍കുട്ടി ആയതുകൊണ്ടാണോ, അതോ ഇതൊക്കെ ചിലര്‍ ,ചില പുകമറസൃഷ്ടിക്കാനാണോ , എന്തായാലും ആധുനിക കേരളത്തിന് ജിഹാദിന്റെ മണം വട്ടം പിടിക്കുന്നു.
ഇത്രയുമൊക്കെ നടന്നിട്ടും കോഴിക്കോട് കൊയിലാണ്ടിയിലെ കൊല്ലത്ത് ആര്‍ എം എസ് എന്‍ ഡി പി കോളേജിലും രണ്ടാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിയാണ് SFI ആ കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയാക്കിയത്. കോളേജിലെ ഇടതുപക്ഷ അധ്യാപക സംഘടനയും എസ്എഫ്‌ഐയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ന് കലാലയങ്ങള്‍ ഭരിക്കുന്നത്.
കൊയിലാണ്ടിയില്‍ മര്‍ദ്ദനമേറ്റുവാങ്ങിയ സി ആര്‍ അമല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. പിതാവായ പയ്യോളി കണ്ടം വള്ളി ടിവി ചന്ദ്രന്‍ സിപിഎം അനുഭാവിയും പയ്യോളി വില്ലേജ് ഓഫീസറും ആണ് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും വിചാരണ നേരിടേണ്ടിവരുന്ന മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭരണം ഫാസിസം നടപ്പാക്കുകയല്ലേ ചെയ്യുന്നത്. ക്രൂരമായ ഉപദ്രവം നടത്തിയത് സിപിഎം കാരന്റെ തന്നെ ഒരു ഒഴിഞ്ഞ വീട്ടിലായിരുന്നു ഇതുപോലുള്ള താവളങ്ങള്‍ എല്ലാ ക്യാമ്പസുകളിലും ഇവര്‍ സജ്ജീകരിച്ചിട്ടുണ്ട് ഹിറ്റ്‌ലര്‍ നടപ്പിലാക്കിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന് സമാധാനമാണ് ഇവരുടെ ഇതുപോലുള്ള താവളങ്ങള്‍.
ഈ കേസിലെ പ്രതിയായ കൊല്ലം ചിതറ കിഴക്കുംഭാഗം തിരുവാതിരയില്‍ ആര്‍എസ് കാശിനാഥന്‍ ഇയാള്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്, ഇയാളുടെ അച്ഛന്‍ ചിതറ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഈ വെറ്റിനറി സര്‍വകലാശാലയില്‍ പ്രവേശനം നേടിയ ആദ്യവര്‍ഷം റാഗിം ങ് ആണെന്ന് പരാതിപ്പെട്ട് കാശിനാഥന്‍ വീട്ടിലേക്ക് തിരികെ വന്ന വ്യക്തിയാണ് . സിപിഎം കാരനായ പിതാവ് പാര്‍ട്ടി വഴി കോളേജിലെ എസ്എഫ്‌ഐ നേതാക്കളുമായി ബന്ധപ്പെട്ട ശേഷമാണ് കാശിയുടെ പഠനം തുടര്‍ന്നതും ഇത്തരത്തില്‍ അക്രമ സംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രീതിയില്‍ എസ്എഫ്‌ഐ ഈ കാശിനാഥനെ വളര്‍ത്തിയെടുത്തതും.
സിദ്ധാര്‍ത്ഥനെ പൈശാചികമായി കൊലപ്പെടുത്തിയ പ്രതികളെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ച റിമാന്‍ഡ് ചെയ്തപ്പോള്‍ മുതല്‍ സിപിഎം മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ സി കെ ശശീന്ദ്രന്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കയറി, ഇയാളെ മജിസ്‌ട്രേറ്റ്‌നു ഇറക്കി വിടേണ്ടി വന്നു. ഇതൊക്കെ ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തെ യാണ് കാണിക്കുന്നത്.
ഈ കമ്മ്യൂണിസ്റ്റ് സമ്മര്‍ദ്ദകളെ അതിജീവിച്ച് സാധാരണ മനുഷ്യന് നീതിലഭിക്കാന്‍ പരിശ്രെമിക്കുന്ന കേരളത്തിലെ മജിസ്‌ട്രേറ്റ് കോടതികള്‍ പോലും തകര്‍ക്കാനുള്ള ശ്രമത്തിന്റെ നീക്കം ആണ് ഇവിടെ കണ്ടത് ഇതിനൊക്കെ ഭരണപക്ഷ അഭിഭാഷക സംഘടനകളും ഉദ്യോഗസ്ഥ യൂണിയനില്‍ പെട്ട ചിലരും ചേര്‍ന്ന് നിയമസംവിധാനത്തെ പോലും വെല്ലുവിളിക്കുന്ന കാഴ്ചയാണ് ഇവിടെ നാം കണ്ടത്.
ബിജെപി നേതാവായ ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളികളെ തൂക്കിക്കൊല്ലാന്‍ തലശ്ശേരി കോടതി ശിക്ഷ വിധിച്ചപ്പോള്‍ രണ്ടാഴ്ചക്കാലം കോടതി പോലും അടച്ചിടേണ്ട സ്ഥിതി ഈ കൊച്ചു കേരളത്തില്‍ ഉണ്ടായി. കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ഭരണം സാധാരണക്കാരന്റെ ജീവനും സ്വത്തിനും ഇന്ന് വിലപേശുന്നു പാര്‍ട്ടിക്കാര്‍ക്ക് പോലും ഇതിനെ അതിജീവിക്കുവാന്‍ കഴിയുന്നില്ല.
കേരളത്തെ ഒരു സ്വതന്ത്ര കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴില്‍ കൊണ്ടുവരുവാന്‍ ജിഹാദികളെയും കൂട്ടുപിടിച്ചു കൊണ്ടുള്ള രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഇന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രെമിക്കുന്നത് ഇത് കേരളത്തിലെ ജനത തിരിച്ചറിയണം അവരെ ഒറ്റപ്പെടുത്തുകയും വേണം.
കേരള യൂണിവേസിറ്റി യുവജനോത്സവത്തിന്റെ ലോഗോയില്‍ ഹമാസ് തീവ്രവാദത്തിന്റെ പേരായ ‘ഇന്‍തിഫാദ’ എന്ന പദം കയറിക്കൂടിയത് കയ്യബദ്ധമല്ല ബോധപൂര്‍വമായ പരിവര്‍ത്തനനത്തിന്റെ കൈയൊപ്പാണ് ,വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇടപെട്ടാണ് ഏതു നീക്കം ചെയ്തത്.
ഇലക്ഷനുകള്‍ വന്നു പോകും കിറ്റുകളും ധാരാളം വരും, ഇതു ഓര്‍മ്മയിരിക്കുന്നതു നല്ലതാണു .