ഒക്ടോബർ 29
*ജയി രാജ്ഗുരു ജന്മദിനം*
ജയകൃഷ്ണ രാജഗുരു മഹാപാത്ര പൊതുവായി ജയി രാജഗുരു എന്ന പേരിലറിയപ്പെടുന്നു. 1739 ഒക്ടോബർ മാസം 29 നാണ് അദ്ദേഹം ജനിച്ചത്. ഒഡീഷയിൽ നിന്നുള്ള ഉജ്ജ്വലനായ സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു അദ്ദേഹം. ഔദ്യോഗികമായി ഖുർദ രാജാവിന്റെ രാജധാനിയിലെ രാജ പുരോഹിതനായിരുന്ന അദ്ദേഹം പ്രവിശ്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവം നടത്തുകയുണ്ടായി. ബ്രിട്ടീഷുകാരുടെ അധീനതയിലാക്കപ്പെട്ട രാജ്യത്തിന്റെ പ്രവിശ്യകളെ വീണ്ടെടുക്കുവാൻ അദ്ദേഹം മറാത്താകളുമായി സഹകരിച്ച് പോരാട്ടം നടത്തി. വീരപരാക്രമിയായ അദ്ദേഹം എണ്ണത്തിൽ കുറവുള്ള തന്റെ സൈന്യത്തെ ഉപയോഗിച്ച് ഉജ്ജ്വലമായ പോരാട്ടമാണ് ബ്രിട്ടീഷുകാർക്കെതിരെ നടത്തിയത്. എന്നാൽ കാലക്രമേണ ബ്രിട്ടീഷ് സൈന്യം ഖുർദ കോട്ട ആക്രമിച്ചു കീഴടക്കുകയും ജയി രാജ്ഗുരുവിനെ ബന്ദിയാക്കുകയും ചെയ്തു. മിഗ്നാപ്പൂരിലെ ബാഘിതോയിൽ ഒരു ആൽമരത്തിന്റെ ശാഖകളിലേക്ക് അദ്ദേത്തിന്റെ കാലുകൾ കൂട്ടിക്കെട്ടി ജയി രാജ്ഗുരുവിനെ ക്രൂരമായി വധിച്ചു.
ബ്രിട്ടീഷ് മേൽക്കൊയ്മക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ ജയി രാജ്ഗുരുവിന് ശതകോടി പ്രണാമങ്ങൾ