ഉഷ്ണമേഖലാ പ്രദേശങ്ങളിലും, തെക്കേ ഇന്ത്യയില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലും ‘മരുത്’ ധാരാളമായി വളരുന്നു. കേരളത്തിലെ വനങ്ങളില്‍ വേനല്‍ക്കാലത്ത് മനോഹരമായി പുഷ്പിക്കുന്നതാണ് മരുതിന്റെ വൃക്ഷങ്ങള്‍. ഇതിന്റെ കൊമ്പുകള്‍ നിറഞ്ഞാണ് പൂക്കളുണ്ടാകുന്നത്. ഈ മരത്തിന്റെ ചില ഇംഗ്ലീഷ് പേരുകള്‍ ക്വീന്‍സ് ഫ്ളവര്ട്രീ, ഇന്ത്യന്‍ ലൈലാക്ക്, പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ്. ഇളം ചുവപ്പ്, ഇളം വയലറ്റ് എന്നീ നിറങ്ങളില്‍ മരുതിന് പൂക്കള്‍ കണ്ടുവരുന്നു. മരുതിന്റെ തടിയ്ക്ക് ലവണാംശത്തെ അതിജീവിക്കുവാനുള്ള കഴിവുള്ളതിനാല്‍ ജലത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പുറമ്പാളികള് നിര്‍മ്മിക്കാന്‍ അവ ധാരാളമായി ഉപയോഗിക്കുന്നു.