Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

കാവ്യസപര്യയും ചെറുകഥകളും

സായന്ത് അമ്പലത്തിൽസായന്ത് അമ്പലത്തിൽ
20 May 2022

വിഷ്ണു നാരായണന്‍ നമ്പൂതിരി
കവിതയുടെ മേല്‍ശാന്തി
കെ.കെ. പല്ലശ്ശന
എച്ച് ആന്റ് സി ബുക്‌സ്, തൃശ്ശൂര്‍
പേജ്: 88 വില: 100 രൂപ

Google NewsAdd Kesari Weekly as a preferred source on Google

ഭാരതീയ ദര്‍ശനങ്ങളെയും അതില്‍ അന്തര്‍ഗതമായ ധര്‍മ്മചിന്തയെയും കവിതയിലേക്കും ജീവിതത്തിലേക്കും ഒരുപോലെ ആവാഹിച്ച വ്യക്തിയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി. ഋഷിപ്രോക്തമായ ഭാരതീയ ചിന്താധാരയെ അദ്ദേഹം കവിതയിലൂടെ നവീനമായി പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചു. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതയിലേക്കും ജീവിതത്തിലേക്കുമുള്ള ഒരു തിരനോട്ടമാണ് കെ.കെ. പല്ലശ്ശന രചിച്ച ‘വിഷ്ണു നാരായണന്‍ നമ്പൂതിരി കവിതയുടെ മേല്‍ശാന്തി’ എന്ന പുസ്തകം.

സര്‍ഗ്ഗചേതനയുടെ ഗിരിശൃംഗങ്ങളിലേക്ക് എന്നും ഒരു തീര്‍ത്ഥാടകനായി കടന്നു ചെന്ന കവിയുടെ ജീവിതപന്ഥാവുകള്‍ പുസ്തകത്തില്‍ മനോഹരമായി എടുത്തു കാണിച്ചിട്ടുണ്ട്. കാളിദാസന്‍ മുതല്‍ യേറ്റ്‌സ് വരെയുള്ള കവികള്‍ വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കാവ്യ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ സൂചനകളും ഗ്രന്ഥകാരന്‍ അന്വേഷണാത്മകമായി നിരത്തിയിട്ടുണ്ട്. കാവ്യദേവതയെ നിത്യോപാസന ചെയ്ത ഒരു ഋഷികവിയുടെ കാല്പാടുകള്‍ തേടിയുള്ള യാത്രയാണ് ഈ ലഘുപുസ്തകം. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ മകളായ ഡോ.അദിതി എഴുതിയ ഹൃദ്യമായ അവതാരിക ഈ പുസ്തകത്തിന് തിലകം ചാര്‍ത്തുന്നു.

ADVERTISEMENT

കാവ്യപൗര്‍ണമി
ഡോ. ആര്‍.അശ്വതി
പൂര്‍ണ പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ്: 152 വില: 175

അനേകം കവികള്‍ നക്ഷത്രങ്ങളായി തിളങ്ങി നില്‍ക്കുന്ന കാവ്യനഭസ്സിലെ നിത്യപൗര്‍ണമിയായിരുന്നു എസ്.രമേശന്‍ നായര്‍. അളകനന്ദ മുതല്‍ അഗ്രേപശ്യാമി വരെയുള്ള കവിതയുടെ അവില്‍പ്പൊതികളെല്ലാം കൃഷ്ണാര്‍പ്പണമായി സമര്‍പ്പിച്ച രമേശന്‍ നായരുടെ കാവ്യപ്രപഞ്ചത്തെക്കുറിച്ച് ഡോ.ആര്‍. അശ്വതി നടത്തിയ പഠനഗ്രന്ഥമാണ് ‘കാവ്യപൗര്‍ണമി.’ പതിനാറ് അദ്ധ്യായങ്ങളിലായി കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ഈ പഠനം രമേശന്‍ നായരുടെ കാവ്യജീവിതത്തെ ആധികാരികമായി പഠന വിധേയമാക്കിയിരിക്കുന്നു.
ഗുരുപൗര്‍ണമി, കസ്തൂരിഗന്ധി, ജന്മപുരാണം, സ്വാതിമേഘം, സരയൂതീര്‍ത്ഥം, ഗ്രാമക്കുയില്‍ തുടങ്ങി രമേശന്‍ നായരുടെ പന്ത്രണ്ട് കാവ്യ സമാഹാരങ്ങളെയാണ് പുസ്തകത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിഷയമാക്കിയിരിക്കുന്നത്. രമേശന്‍ നായരുടെ കവിതകള്‍ വര്‍ത്തമാനകാല സമസ്യകള്‍ക്ക് ദിവ്യമായ ആത്മീയൗഷധം കല്പിക്കുന്ന കാവ്യമൃതസഞ്ജീവനിയാണെന്ന് എഴുത്തുകാരി ഈ പുസ്തകത്തിലൂടെ അടയാളപ്പെടുത്തുന്നു. ശ്രദ്ധേയമായ അവതാരിക കൊണ്ട് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഈ പുസ്തകത്തെ അനുഗ്രഹിച്ചിരിക്കുന്നു.

പുലിയന്‍കുന്ന്
വള്ളുവനാടന്‍ കഥകള്‍
രജനി സുരേഷ്
പൂര്‍ണ പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ്: 108 വില : 120 രൂപ

വള്ളുവനാടിന്റെ സവിശേഷമായ ഭൂപ്രകൃതിയും ഭാഷാശൈലികളും അക്ഷരങ്ങളില്‍ ചാലിച്ചെടുത്ത് രജനി സുരേഷ് രചിച്ച ചെറുകഥകളുടെ സമാഹാരമാണ് ‘പുലിയന്‍കുന്ന്’. വള്ളുവനാടന്‍ പശ്ചാത്തലത്തിലുള്ള പതിനെട്ട് കഥകളുള്‍ക്കൊള്ളുന്ന ഈ സമാഹാരം ഒരു നാടിന്റെ പൈതൃകത്തിലൂടെയുള്ള സാംസ്‌കാരിക യാത്ര കൂടിയാണ്. ‘ഭാരതീയ ഭാവനകളിലും മൂല്യബോധത്തിലും അക്ഷരപുഷ്പാര്‍ച്ചന നടത്തുന്ന, സാംസ്‌കാരിക നവോത്ഥാനപ്രക്രിയയെ സ്വാഗതം ചെയ്യുന്ന ജീവിതഗന്ധമുള്ള കഥകളാണ്’ കഥാകാരിയെ വേറിട്ടു നിര്‍ത്തുന്നതെന്ന് അവതാരികയില്‍ ഡോ.കെ. ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നു. ‘വള്ളുവനാടന്‍ സ്വത്വത്തിന്റെ അലകും പിടിയുമായ പ്രതിരൂപങ്ങള്‍ ഉയിര്‍ക്കുന്ന അനുഭൂതി ഹൃദ്യമാണെന്നും തെളിഞ്ഞ ഭാഷയുടെ സുഖം ഈ എഴുത്തിനുണ്ടെന്നും’ പ്രശസ്ത സാഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

Share1
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies